Pages

Friday, August 9, 2013

നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി

" നമ്മളു കൊയ്യും വയലെല്ലാം  നമ്മുടേതാകും പൈങ്കിളിയേ
അരുമക്കിളിയേ നേരോ നേരോ  വെറുതേ പുനുതം പറയാതേ
നമ്മളു കൊയ്യും വയലുകൾ ജന്മിതമ്പ്രാക്കളുടേതല്ലേ ജന്മിതമ്പ്രാക്കളുടേതല്ലേ "

പാട്ടു കേട്ടാണ് കണ്ണു തുറന്നു നോക്കിയത്, സഖാവ് കരുണന്‍  കയറി വരുന്നു കൂടെ വേറെ സഖാക്കളും ഉണ്ട് അവന്റെ മൊബൈല്‍ ശബ്ധിച്ചതാണ്

"ലാല്‍ സലാം സഖാവേ , ഞാന്‍ ഇപ്പോള്‍ നമ്മുടെ ചന്ദ്രേട്ടന്റെ വീട്ടിലാ , ആ അതന്നെ ഞാന്‍ തിരിച്ചു വിളിക്കാം അപ്പൊ ശരി ലാല്‍ സലാം"

അവന്‍ എന്‍റെ കട്ടിലിന്റെ അടുത്ത് വന്നിരുന്നു

"ലാല്‍ സലാം സഖാവേ"
"ലാല്‍ സലാം "
"ബീഡി ഉണ്ടോ സഖാവേ ഒരു തീപെട്ടി എടുക്കാന്‍ "
"ബീഡി കത്തിച്ചു തരണം ഒരു കൈ മാത്രമേ ഉള്ളു "
"ചന്ദ്രേട്ടന്‍ ഇങ്ങനെയാ തമാശയിലും ഒളിപ്പിച്ചു വച്ച  മൂര്‍ച്ച ഉള്ള വാക്കുകള്‍ പിന്നെ എന്താ ചന്ദ്രേട്ടാ വിശേഷം "
"എന്താ കരുണാ ഇ വഴി "
"അതു എന്തു ചോദ്യമാ സഖാവേ, എനിക്ക് എപ്പോള്‍ വേണമെങ്കിലും വന്നുകൂടെ, എന്‍റെ കയ്യിലേക്ക്  ആദ്യമായി ചുവന്ന കൊടി വച്ചുതന്നത് ചന്ദ്രേട്ടന്‍ അല്ലെ ഞാന്‍ അതു മറക്കോ "
"അതു മറക്കണ്ട  നീ വന്ന കാര്യം പറയ്‌ കരുണാ "
"ചന്ദ്രേട്ടന്റെ ഈ കിടപ്പ് കാണുമ്പോള്‍ സഹിക്കുന്നില്ല ശരീരം തളര്‍ന്നു ഒരു കൈക്കു മാത്രം സ്വാധീനം "
"നീ ഇതു കണ്ടു സഹതപിക്കാന്‍ വന്നതാണോ? "
"ഇതാണ് എനിക്കിഷ്ട്ടം... വാരിക്കുഴിയില്‍ വീണാലും കൊമ്പന്റെ ശൌര്യം ഒരിക്കലും കേട്ടടങ്ങില്ല"

ഗീത വന്നു എന്നെ കട്ടിലില്‍ നിന്നും ചാരി ഇരുത്തി

"ആ ഗീതേച്ചി എന്താ സുഖം അല്ലെ, ഇവിടെ നമ്മുടെ കുഞ്ഞു സഖാവ് രേഖ "
"അവള്‍ ഇവിടെ ഇല്ല അഡ്മിഷന്‍റെ കാര്യത്തിന് പോയേക്കുവാ "

"ആ ചന്ദ്രട്ടാ ഞാന്‍ വന്നത് അതു പറയാന്‍ കൂടി തന്നെയാ
നമ്മുടെ നാട്ടിലെ ആദ്യ മെഡിക്കല്‍കോളേജ് ഈ അധ്യയന വര്‍ഷം മുതല്‍ പ്രവത്തനം തുടങ്ങാ, നമ്മുടെ ആവിശ്യപ്രകാരം എല്ലാവര്‍ഷവും നമ്മള്‍ പറയുന്ന 3 വിദ്യാര്‍ഥികളെ അവര്‍ ഫ്രീ ആയി പഠിപ്പിക്കും, അതില്‍ ഒരാള്‍ നമ്മുടെ രേഖ ആണ് അവളുടെ  മാര്‍ക്ക്‌ലിസ്റ്റ് എല്ലാം തന്ന ഞാന്‍ അവിടെ അഡ്മിഷന്‍ ശരിയാക്കാം"

"കരുണാ നിനക്ക് എല്ലാം അറിയാലോ ഞാന്‍ ഇങ്ങനെ ഈ കിടപ്പില്‍ ആയി എന്നു "
"ചന്ദ്രേട്ടാ എല്ലാം എനിക്കറിയാം അതുകൊണ്ട് തന്നെയാ ഈ കാര്യം പറയാന്‍ ഞാന്‍ തന്നെ ഈ പടികയറി വന്നത്, പിന്നെ രേഖ അവള്‍ ഈ കയ്യില്‍ കിടന്നു വളര്‍ന്ന കുട്ടി അല്ലെ.. ചന്ദ്രേട്ടന്‍ ആലോചിച്ചു ഒരു തീരുമാനം എടുക്കു ഞാന്‍ വരട്ടെ ഇന്നു തന്നെ തിരുവനന്തപുരം എത്തണം പിന്നെ ഈ അപ്ലിക്കേഷന്‍ ഒന്നു പൂരിപ്പിച്ചു തരണം  "

"ഒരു ചായ കൊടിച്ചിട്ടു പോകാം കരുണാ "
"പിന്നെ ആകട്ടെ ഗീതേച്ചി,  ലാല്‍ സലാം"

കരുണന്‍ ഇറങ്ങി

" എന്താ ഗീതേ നിന്റെ തീരുമാനം "
"എല്ലാം സഖാവ് തീരുമാനിച്ചാ മതി, പിന്നെ അവള്‍ നമ്മുടെ മകള്‍ ആണ് "

ഞാന്‍ കരുണന്‍  ഇറങ്ങി പോകുന്നതും നോക്കി കിടന്നു, അവന്‍റെ തല ഉയത്തി പിടിച്ചുള്ള നടത്തം, മുഖത്തെ ഒരിക്കലും മായ്ക്കാത്ത ചിരി,
അവന്‍ എന്‍റെ അനിയനാ, ഞങ്ങള്‍ ഒരു ചോര അല്ല പക്ഷെ ഞങ്ങളുടെ സിരകളില്‍ ഓടുന്നത് ഒരു ചോര ആണ് കമ്മ്യൂണിസ്റ്റ്

കോളെജ് സമരവേദികളില്‍ വച്ചാണ് ഞാന്‍ അവനെ കാണുന്നത് എന്‍റെ അണിയായി പുറകില്‍ ഇന്കുലാബ് സിന്ദാബാദ്‌ എന്നു വിളിച്ചുകൊണ്ടു കൂടെ ഉണ്ടായിരുന്നു

പിന്നെ പാര്‍ട്ടി ഓഫിസിലേക്കു ചിര്ച്ചുകൊണ്ട് കയറിവന്ന മുഖം ഇപ്പോളും മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ല. "ലാല്‍ സലാം സഖാവേ " എന്നു പറഞ്ഞ വാക്കുകളിലെ ശക്തി ആണ് എനിക്കിഷ്ടം ആയതു , പാര്‍ട്ടിക്കുവേണ്ടി പാടി പാടി നാക്ക്‌തളര്‍ന്ന ഒരു സഖാവിന്റെ മകന്‍  അന്നു മുതല്‍ അവന്‍ എന്‍റെ കൂടെ ഉണ്ട്, ഒരു നിഴലായി ഒരു അനിയനായി ചന്ദ്രേട്ടാ എന്ന വിളി അവന്‍ മാത്രമേ അങ്ങനെ വിളിക്കു ബാക്കി എല്ലാവരും സഖാവേ എന്നാ വിളിക്കാ

ഗീത, കലോല്‍സവവേദികളിലെ ഒരു നിത്യവസന്തം, യൂണിവേഴ്സിറ്റികലാതിലകം അവളെ ശ്രദ്ധിക്കുന്നത്, കോളെജ് നാടകത്തില്‍ ആയിരുന്നു എന്‍റെ ഭാര്യആയി, അവളും എന്നെ പോലെ ഒരു നക്സലേറ്റ്ന്‍റെ ചോര ആയിരുന്നു.
കോളെജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഞാന്‍ ജയിച്ചപ്പോള്‍ ഏറെ അവഗണനഉണ്ടായിട്ടും കരുണനെ വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഞാന്‍ നോമിനെറ്റുചയ്തു പിന്നെ ആര്‍ട്സ് ക്ലബ്‌ സെക്രട്ടറി ആയി ഗീതയും വന്നു.
അമ്മയുടെ മരണ ശേഷം ആണ് ഒരു കൂട്ട് വേണം എന്നു തോന്നിയത്, ഗീതയോട് മനസില്‍ ഒരു ഇഷ്ട്ടം പണ്ടേ തോന്നിയതാ തുറന്നു പറയാന്‍ തോന്നിയില്ല, പാര്‍ട്ടി ഓഫീസിലെ ഒഴിഞ്ഞ കസേരകള്‍ക്ക് ഇടയില്‍ വച്ചാണ് ഞാന്‍ അവളോടു ചോദിച്ചത് കൂടെ കരുണനും ഉണ്ടായിരുന്നു.
"ഒരു കമ്മ്യൂണിസ്റ്റ്കാരന്റെ ഭാര്യ ആയി ജീവിക്കുന്നതില്‍ വിരോധം ഇല്ലെകില്‍, ഞാന്‍ എന്‍റെ ജീവിത്തിലേക്ക്‌ ഞാന്‍ ക്ഷണിക്കുന്നു, ആ പഴയ നാടകം നമുക്കു യഥാര്‍ത്ഥ്യം ആക്കികൂടെ.

അടുത്ത ദിവസം പാര്‍ട്ടി ഓഫീസില്‍ വച്ചു രക്താഹാരം അണിയിച്ചു അവള്‍ എന്‍റെ ജീവിതത്തിലേക്ക് കടന്നു വന്നു, പിന്നെ രേഖയുടെ വരവ് അവളെ ഭാര്യഎന്ന ചട്ടകൂടിലേക്ക് ഒതുക്കി.
5 വര്‍ഷങ്ങള്‍ക്ക് മുന്നാണ് ആ സമരം, പാടം നികത്തി അവിടെ സ്വശ്രെയ മെഡിക്കല്‍കോളേജ്നു അനുവദി നല്‍കിയ സര്‍ക്കാര്‍നും ബൂര്‍ഷമാനേജ്മെന്റ്നും എതിരെ. പാര്‍ട്ടി പ്രതിപക്ഷം ആയതിനാല്‍ സമരത്തിനു ശക്തി കൂടുതല്‍ ആയിരുന്നു അതിലും ഇരട്ടി ആയിരുന്നു എതിര്‍പ്പ്. അന്നു നടന്ന പോലിസ് ലാത്തിച്ചാര്‍ജ്ജില്‍ പോലിസ്ബൂട്ട് തന്നസമ്മാനം ആണ് ഈ തളര്‍ന്ന ശരീരം. ഒരു കൈ മാത്രം അവര്‍ ബാക്കി വച്ചു.എന്‍റെ ശരീരത്തോടൊപ്പം സമരവും തളര്‍ന്നു.

ആരുടെയും സഹായം അന്നു സീകരിച്ചില്ല, ജീവിക്കാന്‍ ബുദ്ധിമുട്ട് ആയപ്പോള്‍ ഗീത വീണ്ടും ചിലങ്ക അണിഞ്ഞു. പാര്‍ട്ടിക്കുവേണ്ടി കുറെ നടന്നതിനാലാകാം അവളുടെ കാലുകള്‍ക്ക് ആ ചിലങ്ക ഭാരം ആയി തോന്നി , പക്ഷെ ഒരിക്കലും തോല്‍ക്കാത്ത കമ്മ്യൂണിസ്റ്റ്കാരന്റെ ആത്മധൈര്യം ആകാലുകളെ തളര്‍ത്തിയില്ല അവള്‍ ഒരു  ഡാന്‍സ് ടീച്ചര്‍ ആയി

ഇപ്പോള്‍ എന്‍റെ സമരത്തിന്റെ നെഞ്ചില്‍ പണിത ആ കോണ്‍ഗ്രീറ്റ് കെട്ടിടത്തില്‍ പഠിക്കാന്‍ എന്‍റെ മകള്‍ക്ക് അവസരം, അതും നീട്ടികൊണ്ട് കരുണന്‍. എല്ലാം എല്ലാവരും മറന്നു പോയിരിക്കുന്നു.
ഒരു അച്ഛന്‍ എന്ന നിലയില്‍ എന്‍റെ മകളുടെ ഭാവി ഞാന്‍ സുരക്ഷിതമക്കണ്ട ചുമതല എനിക്കുണ്ട്. പക്ഷെ.....ഈ സഹായം ഞാന്‍ സ്വീകരില്‍ക്കില്ല അവിടെ പഠിക്കണ്ട എന്നു ഞാന്‍ അവളോടു പറയില്ല ആ തീരുമാനം ഞാന്‍ രേഖക്കുവിട്ടു കൊടുക്കും. കരണന്‍ പറഞ്ഞ പോലെ സഖാവ് രേഖ, അവളുടെ ശരീരത്തിലും ഓടുന്നത് ഒരു കമ്മ്യൂണിസ്റ്റ്കാരന്റെ രക്തം അല്ലെ.


ഉറക്കം വരുന്നു, എന്നെന്നേക്കുമായി ഉറങ്ങുന്നതിനു മുന്‍പ് ഒരു ആഗ്രഹം ഒരിക്കല്‍ കൂടി മണ്ണില്‍ എഴുന്നേറ്റുനിന്നു ഉറങ്ങികിടക്കുന്ന സഖാക്കളേ ഉണര്‍ത്താന്‍, അഴിമതിക്കെതിരെ കൈകള്‍ ആകാശത്തേക്ക് ഉയര്‍ത്തി മുഷ്ട്ടി ചുരുട്ടി  "ഇന്കുലാബ് സിന്ദാബാദ്‌...... ഇന്കുലാബ് സിന്ദാബാദ്‌"

ലാല്‍ സലാം
Bavi


No comments:

Post a Comment