Pages

Sunday, December 21, 2014

നന്ദനം

മടുപ്പ് തോന്നുനില്ലേ ബാലേട്ടന് ഒറ്റക്കുള്ള ഈ ജീവിതം
കഴിഞ്ഞ ഒരു വര്‍ഷയിട്ടു ... അമ്മ കൂടെ പോയതിനു ശേഷം ഒരു ശൂന്യത ഉണ്ട് .. പിന്നെ പുസ്തകങ്ങളും യാത്രയും അങ്ങനെ അങ്ങ് പോകുന്നു ' ഇപ്പോളത്തെ ഈ കുട്ടികളുടെ കാര്യം , മനു ഒരിസം എന്നോട് ചോദിച്ചു ബാലമാമക്ക് അമ്മയെ വല്ല്യഇഷ്ടായിരുന്നല്ലേ . ഞാന്‍ അങ്ങട് വല്ലാണ്ടായി . എങ്ങനെ അറിഞ്ഞവോ ... വളരെ ഫ്രണ്ട് ലി ആയാ ചോദിച്ചത്


അന്ന് ഞാന്‍ ഒന്നാമത് തീരെ ചെറുപ്പം മനസിലുള്ളത് ആരോടെങ്കിലും തുറന്നു പറയാന്‍ ഉള്ള ദൈര്യമില്ല


അല്ലെങ്കിലും തനിക്കതൊരു വല്ല്യപ്രശ്നം ആയിരുന്നിലല്ലോ ഇഷ്ട്ടക്കെടില്ല എന്നേ ഉള്ളു എന്‍റെ മനസില്‍ മാത്രം ആയിരുന്നു അതൊരു വല്ല്യ ഇഷ്യൂ സ്വന്തം നില എന്തെന്ന് ആലോചികാതെ സ്കൂള്‍ മാഷായ മോനു വേണ്ടി പെണ്ണ് ചോദിയ്ക്കാന്‍ വന്നോരമ്മ , തന്‍റെ അച്ഛനെയും ചേട്ടനെയും കുറ്റം പറയാന്‍ പറ്റില്ല ചേരേണ്ടതിനോടല്ലേ എന്തും ചേര്‍ക്കാവൂ


ചേര്‍ച്ചക്കെടോന്നും ഉണ്ടായില്ല ആയുസ്സിനു നീളം കുറവായി എന്ന് മാത്രം


ടീവിയില്‍ നന്ദനം വരുമ്പോള്‍ വിടാതെ കാണുന്ന സീന്‍ എവിടെയോ ടച്ച്‌ ചയ്ത പോലെ ... രഞ്ചിയേട്ടന്‍റെ വരികളിലെ മാന്ത്രികസ്പര്‍ശം 

Sunday, November 16, 2014

തലയിണ

വിട പറയാന്‍ സമയമായി ..
ഞാന്‍ കരയുമ്പോള്‍ എന്‍റെ കണ്ണുനീര്‍ തുടച്ചു
എന്‍റെ ചിരികള്‍ നിന്നില്‍ അലിഞ്ഞു 
എന്‍റെ കൂടെ അന്തിയുറങ്ങി
നിദ്രകളില്‍ എന്നെ തഴുകി
എന്‍റെ കണ്ണുനീരിന്റെ സുഗന്ധമാണ് നിനക്ക്
എന്‍റെ വിയര്‍പ്പിന്റെ ദുര്‍ഗന്ധവും
കാലം നിനക്ക് ജരാനരകള്‍ സമ്മാനിച്ചപ്പോള്‍
നമ്മുക്ക് പിരിയാന്‍ സമയമായി
പ്രകൃതി നിയമം പോലെ നിനക്ക് പകരം മറ്റൊരാള്‍

Wednesday, November 12, 2014

എന്നെന്നും കണ്ണേട്ടന്റെ

കണ്ണേട്ടാ …..
പ്രണയമാണ് എനിക്ക് അവളോട്‌ … കണ്ണേട്ടാ എന്ന് വിളിക്കുമ്പോള്‍

മാളു എന്‍റെ അമ്മായിടെ മോള്‍ … എന്റെ മുറപ്പെണ്ണ്‍ …എന്നെക്കാളും രണ്ടുവയസിനു ഇളയതാണ്….
എന്റെ അച്ഛന് രണ്ടു അനിയത്തിമാര്‍ ആണ്, ഓമന വല്യമ്മായി ഇവിടെ ഞങളുടെ അടുത്ത് പാലക്കാടു ഒരഞ്ചുകിലോമീറ്റര്‍ ദൂരെആണു താമസം , ഗീത കുഞ്ഞമ്മായി   എറണാകുളത്താണു അമ്മാവന്‍ സ്കൂള്‍ മാഷ് ആണ് അവിടെ
എല്ലാ വേനല്‍ അവധിക്കും അവള്‍ എറണാകുളത്തുനിന്നും വരും. അവള്‍ ജനിച്ചപ്പോളെ പറഞ്ഞു ഉറപ്പിച്ചതാണ് ഞങളുടെ കല്യാണം. പക്ഷെ ഞങള്‍ പാമ്പും കീരിയും പോലെ ആണ്. എപ്പോള്‍ കണ്ടാലും തല്ലുകൂടും.

എഴാംക്ലാസിലെ വേനല്‍ അവധിക്കു സ്കൂള്‍ പൂട്ടി, ക്രിക്കറ്റ്‌ കളിക്കാന്‍ ബാറ്റും ബോളും എടുത്തു ഓടിയപ്പോ അമ്മ പിടികൂടി
“നിന്റെ പനിമാറിയിട്ട് കളിക്കാന്‍ പോയാമതി “
അമ്മ നോക്കിയപ്പോള്‍ മുഖത്തോകെ കുരുകുരുന്നെനെ പോന്തിയിരിക്കുന്നു

അമ്മയും  അമ്മമയും കൂടി ഉറപ്പിച്ചു ചിക്കന്‍പോക്സ് ….

കണ്ണന്‍ ഇനി ചായിപ്പില്‍ കിടന്നാല്‍ മതി … ഒറ്റയ്ക്ക് … ആരുടേയും കൂടെ കളിക്കാന്‍ പോണ്ട.. കുറച്ചുനാളേക്ക് ഇനി കളിയൊന്നും ഇല്ല … കഞ്ഞി മാത്രം കുടിച്ചാല്‍ മതി … വ്യ്കുനേരം അച്ഛന്‍ വന്നപ്പോള്‍ ഓടെര്‍

ആകെ വിഷമം ആയി.. എല്ലാവരും വടക്കേപുറത്തു കളിക്കുമ്പോ ഞാന്‍ അതുനോക്കി ഇരിക്ക .. വല്യവിഷമം ആയി…
അവര്‍ ഒളിച്ചുകളിക്കുമ്പോള്‍ കുശുമ്പ്കാരണം ഒളിച്ചിരിക്കുന്ന സ്ഥലം ഞാന്‍ ഉറക്കനെ പറഞ്ഞു കൊടുക്കും അവര്‍ എന്നോട് ദേഷ്യപെടും .. എന്റെ അടുത്ത് കൂട്ടുകൂടില്ല എന്ന് പറഞ്ഞു എന്നെ ചിക്കന്‍പോക്സ് എന്ന് വിളിച്ചു കളിയാക്കാന്‍ തുടങ്ങി …
എല്ലാവരും കളിയക്കിയപ്പോള്‍ വിഷമിചുകുറെ കരഞ്ഞു
വയ്കുന്നേരം മുത്തശ്ശി ആശ്വസിപ്പിച്ചു ദീനം മാറിയാ എന്റെ കുട്ടനും പോയി കളിക്കാലോ .. ആരും കാണാതെ മുണ്ടിന്റെ ഇടയില്‍ ഒളിപ്പിച്ച നാരങ്ങ മിട്ടായി തന്നു

കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ മാളുവും അമ്മാവനും അമ്മായിയും വന്നു. എന്നെ കണ്ടപ്പോള്‍ അമ്മായി വിഷമം പറഞ്ഞു .. എനിക്ക് കൊണ്ടുവന്നപലഹാരം ഒക്ക എന്‍റെ ഉണ്ണിക്കു കൊടുത്തു ..
മാളു ചായ്പ്പിന്റെ ജനലില്‍ വന്നു നോക്കി ചിക്കന്‍പോക്സെ എന്ന് വിളിച്ചു  എന്നെ കളിയാക്കി
അപ്പോളേക്കും അമ്മായി വന്നു
‘കണ്ണേട്ടനെ അങ്ങനെ ഒന്നും പറയാന്‍ പാടില്ല. “
അവള്‍ ആരും ഇല്ലാത്തപ്പോള്‍ ജനാലക്കല്‍ വന്നു എന്നെ കളിയാക്കും ഞാന്‍ എഴുനേറ്റു വരുമ്പോളേക്കും ഓടിക്കളയും. മനസില്‍ അവളെ ഒന്നും ചെയ്യാന്‍ പറ്റാത്തത്തിന്റെ വിഷമം കൂടികൂടി വന്നു
എനിക്ക് അസുഖം ആയകാരണം മാളു ഓമനചിട്ടയുടെ വീട്ടില്‍ നിക്കാന്‍ പോയി … പിന്നെ കുറച്ചു ദിവസം ഓക്ക കഴിഞ്ഞപ്പോള്‍ എന്‍റെ അസുഖം ഒക്കെ മാറി കുളിച്ചു… മുഖത്ത് ചെറിയ പാടുകള്‍ ഉണ്ട് ..

രണ്ടു ദിവസം കൂടി കഴിഞ്ഞപ്പോള്‍ മാളു വന്നു എന്നെ കളിയാക്കാന്‍ വരും എന്ന് എനിക്ക് ഉറപ്പായിരുന്നു ഞാന്‍ ഒരു പുളിവടിവെട്ടി ആരും കാണാതെ അരയില്‍ ഒളിപ്പിച്ചു വച്ച്, എന്നിട്ട് ച്യ്പ്പിന്റെ പിന്നില്‍ ഒളിച്ചുനിന്നു. അവള്‍ എന്നെ നോക്കി ച്യ്പ്പില്‍ വന്നു

ചിക്കന്‍പോക്സെ എന്ന് വിളിച്ചുതീരുംമുന്നേ ഞാന്‍ ചാടിഅവളുടെ മുന്നില്‍ വീണു, എന്നെ കണ്ടപ്പോലെക്കും അവള്‍ പേടിച്ചു ഓടാന്‍ തുടങ്ങി, അപ്പോളേക്കും അവളുടെ രണ്ടും കൈയും കൂടി പിടച്ചു
വിട് കണ്ണേട്ടാ … എനിക്ക് വേദനിക്കുന്നു ..
പ്രതികാരം മനസില്‍ കിടന്നു നീരുന്നത് കൊണ്ട് ഒന്നും കേട്ടില്ല  ഞാന്‍ പുലിവാറല്‍ എടുത്തു അവളുടെ തുടയില്‍ രണ്ടു അടികൊടുത്തു …. അപ്പോളേക്കും അവള്‍ നിലത്തു വീണു പിടയാന്‍ തുടങ്ങി … വായില്‍ നിന്നും പത ഒക്കെ വരന്‍ തുടങ്ങി … എനിക്ക് പേടിയായി ഞാന്‍ അമ്മായി എന്ന് ഉറക്കെവിളിച്ചു അമ്മായി ഓടിവന്നു അരയില്‍ കുത്തിയിരുന്ന ഇരുമ്പ്താക്കോല്‍ അവളുടെ കയില്‍ പിടിപ്പിച്ചു…

മാളുവിന്റെ ബോധം ഒക്കെ പോയി ഞാന്‍ നിന്നും വിറക്കാന്‍ തുടങ്ങി അവളുടെ തുട പൊട്ടി ചോര വരുന്നുടയിരുന്നു ..
അതുകണ്ട് വന്ന അമ്മ എന്നെ കുറെ തല്ലി , അമ്മായി അമ്മയെ പിടിച്ചുമാറ്റി അവന്‍ അറിയാതെ ച്യ്തതല്ലേ ….

വ്യ്കീട്ടു അച്ഛന്റെ കൈയ്യില്‍ നിന്നും കിട്ടാന്‍ പോകുന്നത് ഓര്‍ത്തു പേടിച്ചു ഞാന്‍ ചായ്പ്പില്‍ ഇരുന്നു കരയാന്‍ തുടങ്ങി, ഉച്ചക്ക് അമ്മായി ചോറും കൊണ്ട് വന്നു ,
ഞാന്‍ ആദ്യം കണ്ണ് തുറന്നില്ല, പിന്നെ ഉറക്കെ പൊട്ടികരഞ്ഞു
‘സോറി അമ്മായി ഞാന്‍ അങ്ങനെ ച്യ്തതല്ല….”
അമ്മായി എന്റെ മുഖത്ത് കണ്ണുനീരോക്കെ തുടച്ചു
‘അയ്യേ ഇത്ര വലിയ കുട്ടികള്‍ ഇങ്ങനെ കരയാ …. അടുത്ത വര്ഷം എട്ടില്‍ അല്ലെ … സാരമില്ല കണ്ണാ .. നീ അറിയാതെ ച്യ്തതല്ലേ … വ്യ്കുരേം അച്ഛന്‍ വരുമ്പോ ഞാന്‍ പറയാം ഇനി നിന്നെ തല്ലണ്ടാ എന്ന് ...’
പാതി വിഷമം അപ്പൊ പോയി .. കരച്ചില്‍ ഒരു വിതുമ്പല്‍ ആയി മാറി .. അമ്മായി ചോറ് വാരിതന്നു..
‘അമ്മായി മാളു ….’
‘അവള് കഴിച്ചു … എപ്പോ കുഴപ്പം ഒന്നും ഇല്ല … നീ അടിച്ച ഇടതു നല്ല നീറ്റല്‍ ഉണ്ട് ഇന്നു പറഞ്ഞു … എന്ത് അടിയ കണ്ണാ അടിച്ചേ … ഒന്നും ഇല്ലെകിലും നിന്റെ മുറപ്പെണ്ണ്‍ അല്ലെ അവള്‍ ….”
എല്ലാവരും ഉച്ചഉറക്കത്തിനു കിടന്നപ്പോള്‍ ഞാന്‍ ആരും കാണാതെ പുറത്തു പോയി കമ്മൂണിസ്റ്റ് പച്ചയുടെ ഇലകള്‍ പറിച്ചു കയില്‍ ഇട്ടു തിരുമ്മി.
ആരും കാണാതെ മാളുവിന്റെ മുരിയില്‍ ചെന്നു …
അവള്‍  കിടന്നു ഉറങ്ങുകന്നു, ഞാന്‍ പതിയെ അവളുടെ അടുത്ത് ചെന്നിരുന്നു പാവാട നീക്കി തല്ലിയിടത്തു നോക്കി രണ്ടു മുറിവുകള്‍ ..
കമ്മൂണിസ്റ്റ് പച്ചഅവളുടെ മുറിവില്‍ ഇറ്റിച്ചു … നീറ്റല്‍ വന്നപ്പോള്‍ അവള്‍ ഞെട്ടി എഴുന്നേറ്റു …
‘മാളു ശബ്ദം ഉണ്ടാകല്ലേ .. അമ്മ എന്നെ ഇനിയും തല്ലും …. , ഞാന്‍ മുറിവില്‍ മരുന്ന് വക്കാന്‍ വന്നതാ ...കമ്മൂണിസ്റ്റ് പച്ച വച്ച വേഗം ഉണങ്ങും ….’
അവള്‍ ഒന്നും മിണ്ടിയില്‍ … മുഖത്ത് ചെറിയ ദേഷ്യം ഉണ്ട്
‘എന്നോട് എപ്പോളും പിണക്കമാണോ … ഞാന്‍ അറിയാതെ അല്ലെ … ഇനി ഒരിക്കലും മാളുവിനെ ഞാന്‍ വേധനിപ്പിക്കില്ല …… എന്നേ എന്തോരം വേണം എങ്കിലും കളിയാക്കിക്കോ ...’
‘കളിയാകട്ടെ ….. ‘
‘ആ ‘
‘ആ ചെവി കൊണ്ടുവാ ഞാന്‍ ആരും കേള്‍കാതെകളിയാക്കാം ….’
മുഖം അടിപ്പിച്ചപ്പോള്‍ കവിളില്‍ ഒരു ഉമ്മ തന്നിട്ട് അവള്‍ കട്ടിലില്‍ നിന്നും ഇറങ്ങി ഓടി …

ആ സമയത്ത് എന്താ തോന്നിയത് എന്ന് അറിയില്ല … പിന്നെ പിന്നെ എന്നെ കാണുമ്പോള്‍ അവള്‍ക്കു ചെറിയ നാണം … അങ്ങനെ ഞങളുടെ പിണക്കം ഒക്കെ മാറി .. നല്ല കൂട്ടായി  … അവള്‍ എപ്പോളും എന്റെ കൂടെ ആയി പിന്നെ …
അമ്മയും അമ്മായിയും ഞങളെ കുറെ കളിയാക്കി … ശത്രുക്കള്‍ മിത്രങ്ങള്‍ ആയാ

അങ്ങനെ ആ അധിക്കാലം അവസാനിച്ചു ….. ആരും കാണാതെ അത്തിമരചോട്ടില്‍ വച്ച് ഒരു ഉമ്മ കൂടെ സമ്മാനിച്ച്‌ അവള്‍ തിരകെ പോയി


ഓരോ വേനല്‍ അവധിയും ഞാന്‍ അവള്‍ക്കായി  കാത്തിരുന്നു ….
എല്ലാ വേനല്‍ അവധിയും ഞങളുടെ വസന്തകാലമായിരുന്നു

പത്താം ക്ലാസിലെ അവസനപരീക്ഷ സമയത്താണ് ആ വാര്‍ത്ത‍ കേട്ടെ .. മാളു സ്കൂളില്‍ വയ്യാതായി … ആശുപതിയില്‍ പോയപ്പോള്‍ ഡോക്ടര്‍ പറഞ്ഞു അവളുടെ ഹൃദയത്തിനു ചെറിയ പ്രശ്നം ഉണ്ട് വേഗം ഒപെരറേന്‍ വേണം ആ ആഴ്ച തന്നെ ഒപെരറേന്‍ കഴിഞ്ഞു എന്റെ അച്ഛന്‍ ആണ് പൈസ കൊടുത്തു സഹായിച്ചേ ….അതില്‍ അമ്മക്ക് ചെറിയ നീരസം ഉണ്ടായിരുന്നു

ഞാന്‍ കുറെ വാശിപിടിച്ചപ്പോള്‍ എന്നെ കൊണ്ടുപോയി കാണിച്ചു .. അവള്‍ ഉറങ്ങുവായിരുന്നു ഉണര്തണ്ട എന്ന് അമ്മായി പറഞ്ഞു …

ആ വേനല്‍ അവധിക്കു അവള്‍ വന്നില്ല … ഞാന്‍ കുറെ കാത്തിരുന്നു .

ഞാന്‍ പ്രീഡിഗ്രിക്കു ചേര്‍ന്നു അവള്‍ പിന്നെ പഠിക്കാന്‍ പോയില്ല ആ വര്ഷം ഓണം ഉണ്ണാന്‍ അവള്‍ വന്നു … കണ്ടപ്പോള്‍ എന്നെ ഓടിവന്നു കേട്ടിപിട്ച്ചു അത്തിമര ചോട്ടില്‍ ഇരുന്നു കുറെ കരഞ്ഞു …
ആരോടും പറയാതെ അമ്മായിയും അവളും  പിറ്റേദിവസം പോയി… എന്താണ്  ഉണ്ടായതു എന്ന് ചോദിയ്ക്കാന്‍ പറ്റിയില്ല ..
പിന്നിടുള്ള വേനലവധിക്ക് ആരും വന്നില്ല …. പ്രീഡിഗ്രികഴിഞ്ഞു ഞാന്‍ പിന്നെ എഞ്ചിനീയറിംഗ് പഠിക്കാന്‍ ചേര്‍ന്നു എറണാകുളത്തു പോയി പഠിക്കണം എന്ന് പറഞ്ഞപ്പോള്‍ അമ്മ സമ്മതിച്ചില്ല തൃശ്ശൂര്‍ പോയാമതി ഇന്നു പറഞ്ഞു അവസനം അച്ഛനെ നിര്‍ബ്ബന്ധിപ്പിച്ചു അവിടെ ആകുമ്പോ അമ്മയിടെ വീട്ടില്‍ നില്‍ക്കാലോ എന്‍റെ എല്ലാകാര്യങ്ങളും അമ്മായി നോക്കിക്കോളും അവസനം എല്ലാവരും സമ്മതിച്ചു
അമ്മായിടെ വീട്ടില്‍ മുകലത്തെ നിലയില്‍ മുറി ഒരുക്കി തന്നു .. കുറെ ശ്രമിചെങ്കിലും മാളുവിനെ കാണാന്‍ പറ്റിയില്ല .. അമ്മായിയോട് ചോദിച്ചപ്പോള്‍ അവള്‍ കിടക്കുകയ എന്ന് പറഞ്ഞു
പിറ്റേ ദിവസം പ്രാതല്‍ കഴിക്കുമ്പോള്‍ കണ്ടു അവളെ
“എന്താ മാളു എന്നെ മറന്നോ …. ഞാന്‍ വന്നിട്ട് എന്റെ അടുത്ത് വന്നിലല്ലോ “
‘വലിയ എഞ്ചിനീയര്‍ ആയപ്പോ നമ്മള്‍ എട്ടാംക്ലാസ്കാരെ ഒക്കെ വേണ്ടല്ലോ “
എന്നും പറഞ്ഞു അവള്‍ മുറിയില്‍ കയറി കതകടച്ചു
പിന്നെ ഒരു പാട് തവണ അവളെ കാണാനും സംസാരിക്കാനും ശ്രമിച്ചുകൊണ്ടിരിക്കുന്നു … ദിവങ്ങളും മാസങ്ങളും കഴിഞ്ഞു … ഒരു അന്യനെ പോലെ അവള്‍ എന്നോട് പെരുമാറി ..
അമ്മായിയും മാമനും പറഞ്ഞു ഒക്ക് ശരിയാകും

അന്ന് കോളേജില്‍ സമരം ആയതു കൊണ്ട് നേരത്തെ വന്നു അമ്മായിയും മാമനും ആരുടെയോ കല്യാണത്തിനു പോയിരിക്കുവാ ..
ഞാന്‍ റൂമില്‍ വന്നു നോക്കിയപ്പോള്‍ മാളു പുതച്ചു മൂടി കിടക്കുന്നു .. നെറ്റിയില്‍ കൈവച്ച് നോക്കിയപ്പോള്‍ പൊള്ളുന്ന പനി
കുറച്ചു തണുത്ത വെള്ളം എടുത്തു ഒരു തുണിമുക്കി അവളിടെ നെറ്റിയില്‍ ഇട്ടു അവള്‍ ഞെട്ടി എഴുനേറ്റു
‘എനിക്ക് ആരുടേയും സഹതാപം വേണ്ട” എന്ന് പറഞ്ഞു നെറ്റിയിലെ തുണിയും വെള്ളവും തട്ടി കളഞ്ഞു ‘
എനിക്ക് ദേഷ്യം വന്നു , അവഗണനയും കുറ്റപെടുതലും ആയപ്പോള്‍ എന്‍റെ കൈ തരിച്ചു പനി ആണു എന്ന് നോക്കിയില്ല … കവിളത്ത് ഒന്ന് കൊടുത്തു
“എന്താടി … മിണ്ടി പോകരുത് … മര്യാദക്ക് ഇത് നെറ്റിയില്‍ ഇട്ടു കിടന്നോ ‘
പേടിച്ചുപോയി അവള്‍ …
കഞ്ഞി ചൂടാക്കി പപ്പടം ചുട്ടു അവളെ വിളിച്ചു എഴുനെല്‍പ്പിച്ചു അതൊക്കെ കുടിപ്പിച്ചു
അപ്പോളേക്കും അമ്മായിയും മാമനും വന്നു ..
‘പനി കുറവുണ്ടോ … കഞ്ഞി കുടിച്ചല്ലേ ...’ അമ്മയില്‍ അവളുടെ കഴുത്തില്‍ തൊട്ടുനോക്കി എപ്പോ കുറവുണ്ട്
“എന്താ നിന്റെ കവിളത്ത് വീര്‍ത്തിരിക്കുന്നല്ലോ  “
‘അത് ഞാന്‍ കട്ടിലില്‍ നിന്നും വീണതാ ’ അവള്‍ എന്നെ നോക്കി പറഞ്ഞു
‘അല്ല അമ്മായി ഞാന്‍ തല്ലിയതാ, അവള്‍ പനിച്ചു കിടക്കുനത് കണ്ടപ്പോള്‍ ഞാന്‍ നെറ്റിയില്‍ തുണി നനച്ചിട്ടു അവള്‍ അതൊക്കെ തട്ടികളഞ്ഞു എന്നെ കുറെ ചീത്ത പറഞ്ഞു … എവിടെ നിന്നും പോകാന്‍ പറഞ്ഞു , എനിക്ക് ദേഷ്യം വന്നു .. ഞാന്‍ വന്നിട്ട് എവിടെ മൂന്ന് മാസം ആയില്ലേ ഇതുവരെ ഇവള്‍ എന്നോട് മിണ്ടിയിട്ടുണ്ടോ … ഇവള്‍ക്ക് വേണ്ടിയാ ഞാന്‍ അമ്മയോട് വഴകിട്ടു ഇവിടെ വന്നു ചേര്‍ന്നത്‌ .. എന്നിട്ട് ഇപ്പോ   ….  കൊച്ചിലെ അമ്മായി അല്ലെ പറഞ്ഞു തന്നെ എന്റെ മുറപ്പെണ്ണ്‍ ആണ് … എന്നെ ഒരുപാടു ഇഷ്ടം ആയിരുന്നു ഇപ്പോള്‍ അതൊക്കെ പോയി .. ഇനി ഞാന്‍ ഇവിടെ നില്‍ക്കുനില്ല .. ഹോസ്റല്‍മാറാന്‍ പോവാ …”
എന്നും പറഞ്ഞു ഞാന്‍ മുകളിലേക്ക് പോയി

കവിളില്‍ വെള്ളം വീഴുന്നത് അറിഞ്ഞാണ് കണ്ണ്തുറന്നത്, മാളു എന്റെ കട്ടില്‍ എന്റെ അടുത്ത് ഇരുന്നു കരയുന്നു, അവളുടെ കണ്ണുനീര്‍ കാവിളില്‍ വീണപ്പോള്‍ പൊള്ളിയ പോലെ
ഞാന്‍ പരിഭവം കാണിച്ചു തിരഞ്ഞു കിടന്നു
‘എന്നോട് പിണങ്ങല്ലേ കണ്ണേട്ടാ … എനിക്ക് കണ്ണേട്ടനോട് ഇഷ്ട്ടം അല്ല എന്ന് ആരാ പറഞ്ഞേ … എനിക്ക് ഇഷ്ട്ടമാണ് ഒരുപാടു … ‘
‘പിന്നെ എന്തിനാ എന്നെ അവഗണിച്ചത് ‘
‘അത് അത് … ഞാന്‍ കാരണം കണ്ണേട്ടന്റെ ജീവിതം നശിപ്പികരുത് എന്ന് കണ്ണേട്ടന്റെ അമ്മ പറഞ്ഞു .. ഞാന്‍ അസുഖമുള്ള കുട്ടി അല്ലെ .. അന്ന് ഒപെരറേന്‍ കണ്ണേന്‍റെ അച്ഛന്‍ തന്ന പൈസ തിരിച്ചു തരണ്ട മോളെ കണ്ണന് വേണ്ടി ആലോചിച്ചു വരണ്ട എന്ന് അമ്മായി എന്റെ അമ്മയോട് പറഞ്ഞപ്പോള്‍ ആണ് അന്ന് ഞങള്‍ ആരോടും പറയാതെ പൊന്നെ … “
‘ഞാന്‍ ഒന്നും അറിഞ്ഞില്ല മാളു ...’
‘കണ്ണേട്ടന്റെ അമ്മക്കു എന്നോടിഷ്ടകുറവ് ഒന്നും ഇല്ല പക്ഷെ കണ്ണേട്ടന്റെ ഭാവി ഓര്‍ത്തിട്ടാകും അങ്ങനെ പറഞ്ഞേ … പിന്നെ ഞാന്‍ ആയിട്ട് മനപൂര്‍വം ഒഴിവാവന്‍ നോക്കിയതാ … കണ്ണേട്ടന്‍ എവിടെ നിന്നു പഠിക്കാന്‍ വരുന്നു എന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ കുറെ സന്തോഷിച്ചു … എന്നെ വെറുക്കല്ലേ കണ്ണേട്ടാ ഹോസ്റ്റലിലേക്ക് ഒന്നും മാറണ്ട ‘

അവള്‍ എന്റെ നെഞ്ചില്‍ കിടന്നു വിതുമ്പി ..അവളുടെ മുഖം ഉയര്‍ത്തി കവിളില്‍ മെല്ലെ തലോടി
‘വേദനിച്ചോ  ...’
‘സാരമില്ല…..’
ഞാന്‍ ആ കാവില്‍ ഒന്നു ഉമ്മവച്ചു .. അപ്പോളേക്കും അവള്‍ നാണിച്ചു ഓടിക്കളഞ്ഞു

വേനല്‍ വീണ്ടും വസന്തത്തിലേക്ക് വഴിമാറിയത് ഞങളറിഞ്ഞു.

മാളുവിന്‍റെ മടിയില്‍ തലവച്ചു കിടന്നു പഠിക്കാന്‍ നല്ലസുഖമാണ്, അവളുടെ വിരലുകള്‍ എന്‍റെ മുടികള്‍കിടയിലൂടെ ഓടിനടക്കും
‘കണ്ണേട്ടാ ….’
‘മം …..’
‘കണ്ണേട്ടന്റെ ക്ലാസില്‍ എത്ര കുട്ടികള്‍ ഉണ്ട് ‘
‘60 പേരുണ്ട് എന്തിനാ ..’
‘പെണ്‍കുട്ടികള്‍ ഉണ്ടോ ‘
‘ഉണ്ടല്ലോ … ‘
‘കാണാന്‍ സുന്ദരി മരാണോ ‘
‘പിന്നെ അല്ലാതെ .. നിന്നെപോലെ തൊട്ടാവാടികള്‍ . എല്ലാം അടിപൊളി പിള്ളേരാ ‘
‘എന്നാ അവരുടെ അടുത്തുപോക്കോ എന്നോട് മിണ്ടണ്ടാ ….’

‘ആണോ … ഇനി അങ്ങനെ പറയോ ‘ഞാന്‍ അവളുടെ  തുടയില്‍ നഖം വച്ച് നുള്ളി
‘വിട് കണ്ണേട്ടാ … വേദനിക്കുന്നു …..’
‘ഇനി പറയോ ...’
‘ഇല്ല .. സോറി … ‘
‘ഇനി പറയാന്‍ തോന്നുമ്പോ ഈ നുള്ള് ഓര്‍മ്മവരട്ടെ …. ‘
‘എവിടെയാ നുള്ളിയത് എന്ന് അറിയോ ധുഷ്ട്ടന്‍ … അവിടെ തൊലി പോയിട്ടുണ്ടാകും ‘
‘എന്നാ നോക്കട്ടെ ….’
‘വേണ്ട വേണ്ട ‘
‘ഇല്ല കാണിക്കു, ഇല്ലെകില്‍ ഒരെണ്ണം കൂടെ തരാം ...’
‘വേണ്ട കാണിച്ചു തരാം ‘
മുട്ടിനു മുകളില്‍ നന്നായി ചുവന്നു കിടപ്പുണ്ട്. അവിടെ ഞാന്‍ തൊട്ടപ്പോള്‍ അവളുടെ കണ്ണുകള്‍ പതിയെ അടഞ്ഞു
‘ഇതെന്താ ഈ രണ്ടു വര പാട് ‘
‘ഇത് ഓര്മ ഇല്ലെ …...പണ്ട് ചിക്കന്‍പോക്സെഎന്ന് വിളിച്ചതിന് തന്ന സമ്മാനം ,’
‘ഇതു പോയില്ലേ ...’
‘ഇല്ല … ഇത് കാണുമ്പോള്‍ എനിക്ക് കണ്ണേട്ടനോടുള്ളഇഷ്ട്ടം കൂടി കൂടി വരും ‘

-----ശുഭം -----

റൂമില്‍ ചിക്കന്‍പോക്സ് പിടിച്ചു ഇരിക്കുമ്പോള്‍ തോന്നിയ ഒരു സംഭവം ആണ്, എഴുതി തുടങ്ങിയപ്പോള്‍ പലതവണ മളുവനെ കൊല്ലാന്‍ നോക്കി ,ചുഴലി വന്നു, ഹാര്‍ട്ട്‌ ഒപെരറേന്‍ നടക്കുമ്പോള്‍, കണ്ണേട്ടന്റെ ജീവിതത്തില്‍ തടസമകാതെ സ്വയം മരണത്തിനു കീഴടങ്ങാന്‍, കല്യാണം കഴിഞ്ഞു ഒരു കുഞ്ഞിനെ സമ്മാനിച്ച്‌ അങ്ങനെ പലതവണ  പക്ഷെ  എഴുത്തുകാരന്‍ ആണ് കഥയിലെ വില്ലനും നായകനും എന്ന് മനസിലാക്കിയപ്പോള്‍ , ഈ തവണ നായകവേഷം എടുത്തു ആരെയും കൊന്നില്ല. കണ്ണനും മാളുവും ജീവികട്ടെ.

Sunday, October 19, 2014

ചുവന്ന ചെമ്പകം

ഒരു കായലോളം ദൂരമുണ്ട് വീട്ടില്‍ നിന്നും സ്കൂളിലേക്ക് ….
എന്നും നേരം വൈകിയാഎത്താ …
എത്ര ഓടിയാലും വള്ളക്കാരന്‍ ആള്നിറയാതെ വള്ളം എടുക്കില്ല …
നേരം വൈകിയാല്‍ ക്ലാസില്‍ അവസാനബെഞ്ചില്‍ ആയിരിക്കും .. ചിലപ്പോള്‍ പെണ്‍കുട്ടികളുടെ പുറകിലെ ബെഞ്ചില്‍ ഇരിക്കേണ്ടിവരും ….
അന്നും നേരംവയ്കി ആദ്യപിരിയഡ് മലയാളം ആയിരുന്നു .. വീണ ടീച്ചറുടെ മലയാളം ക്ലാസ്സ്‌ എല്ലാവര്ക്കും ഇഷ്ട്ടമാണ് … തലേദിവസം അവസാന പിരിയഡ് മലയാളം ആയിരുന്നു .. വൈലോപ്പിള്ളിയുടെ മാമ്പഴം ആയിരുന്നു പഠിപ്പിച്ചത് മുഴുവനാക്കും മുന്നേ മണിയടിച്ചു … ടീച്ചര്‍ കവിതടുടെ കഥ പറഞ്ഞുതന്നു അതുകേട്ടപ്പോള്‍ തന്നെ വിഷമം ആയി … പലരും വിഷമിച്ചാ ക്ലാസില്‍ നിന്നും ഇറങ്ങിയേ .. പഠിപ്പിച്ച നാലുവരി കാണാതെ പഠിച്ചു വരാന്‍ പറഞ്ഞിരുന്നു അത് മനസ്സില്‍ ഉറക്കെ പറഞ്ഞാണ് സ്കൂള്‍ വരെ എത്തിയത് ..
ടീച്ചര്‍ ഹാജര്‍ എടുക്കുന്നെ ഉണ്ടായിരുന്നുള്ളു …
"മണികണ്ഠന്‍ "…
"ഹാജര്‍ "…
പെണ്‍കുട്ടികളുടെ വരിയിലെ അവസാന ബെഞ്ചില്‍ ..
ടീച്ചര്‍ കവിത തുടങ്ങി .. എല്ലാവരും അതില്‍ ശ്രദ്ധിച്ചു ഇരിക്ക ..
എനിക്ക് ശ്രദ്ധിക്കാന്‍ കഴിയുന്നില്ല … ചമ്പകപൂവിന്റെ സുഗന്ധം
മുന്നില്‍ ഇരിക്കുന്ന ജയന്തിയുടെ മുടിയില്‍ ചൂടിയിരിക്കുന്ന ചുവന്ന ചമ്പകപൂ.…
ക്ലാസില്‍ ശ്രദ്ധവിട്ടു … ശ്രദ്ധമുഴുവന്‍ ആ ചുവന്ന ചമ്പകപൂവിലായി … മുടിയില്‍ ചെറിയ നനവുണ്ട് … തല തോര്‍ത്തിയിട്ടില്ല … പെന്‍സില്‍ കൊണ്ട് ആ ചെമ്പകപൂവിനെ എടുത്തു … അവള്‍ അറിഞ്ഞില്ല … ഞാന്‍ ആരും അറിയാതെ ഞാന്‍ അതിന്റെ സുഗന്ധം ആസ്വദിച്ചു ….
"മണികണ്ഠന്‍"....
ടീച്ചര്‍ വിളിച്ചപ്പോള്‍ ആണ് ഞെട്ടി എഴുന്നേറ്റത് .. നോക്കിയപ്പോള്‍ ക്ലാസില്‍ കുറേപേര്‍ നില്‍ക്കുന്നു … ടീച്ചര്‍ എന്റെ മുഖത്തേക്ക് നോക്കി
"പറയൂ" …
എന്ത് എന്ന് ചോദ്യത്തില്‍ ഞാന്‍ നിന്നു…
"ഇന്നലെ പഠിച്ച കവിത പറയു "..
"ചെമ്പക പൂ" …….
ചമ്പകപൂ …. എല്ലാവരും ചിരിച്ചു ഇടത്തെ കയില്‍ രണ്ടടി തന്നു കൊണ്ട് പറഞ്ഞു "ചമ്പകം അല്ല മാമ്പഴം" ….
ആരുംകാണാതെ ഉച്ചക്ക് ജയന്തിയുടെ കയില്‍ ചെമ്പകം തിരച്ചു കൊടുത്തപ്പോള്‍ അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു ….
"വെറുതെയല്ല അടികിട്ടിയത്‌" ….
പിന്നെ ചമ്പകമായി മനസു നിറയെ, നേരം വയ്കുന്നത് ഇഷ്ട്ടപെട്ട് തുടങ്ങി.. എല്ലാ ദിവസവും ആരും കാണാതെ അവള്‍ എനിക്ക് സമ്മാനിചു ചുവന്ന ചമ്പകപൂക്കള്‍…
പനിആയതു കൊണ്ട് ഇന്നു സ്കൂളില്‍ പോകണ്ട എന്ന് അമ്മ പറഞ്ഞപ്പോള്‍ വിഷമം തോന്നി ……. നാളെകാണുബോള്‍ പരിഭവം പറയുമായിരിക്കും …ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയി .. റൂമില്‍ നിറയെ ചെമ്പകത്തിന്റെ സുഗന്ധം നിറഞ്ഞുനില്‍ക്കുന്നുണ്ടായിരുന്നു
ദൈവം ചിലസമയത്ത് വളരെ ക്രുരന്‍ ആയിപ്പോകും …. എന്റെ ചെമ്പകം വള്ളം മറിഞ്ഞു കായലിന്‍റെ ആഴങ്ങലേക്ക് താണ്പോയി …
കാലമെത്ര കഴിഞ്ഞാലും മനസില്‍ വാടാതെ നില്‍പ്പുണ്ട് … ആ ചുവന്ന ചെമ്പകത്തിന്‍ സുഗന്ധം

Wednesday, September 24, 2014

സുകുമാരി - അരങ്ങൊഴിഞ്ഞ അനശ്വരകലാകാരന്മാര്‍

ആനി മകനെ സ്നേഹിക്കുന്ന പോലെ മാഗിക്കു എന്നെ സ്നേഹിക്കാന്‍ പറ്റുമോ !!

സ്കുമാരിയമ്മ വിട പറഞ്ഞപ്പോള്‍ മുഖ്യധാര മാധ്യമങ്ങള്‍ അമ്മയെ സ്മരിച്ചത്‌ ധശരഥം സിനിമയിലെ ഈ ക്ലൈമാക്സ്‌ സീന്‍ കൊണ്ടായിരുന്നു. മലയാളസിനിമ അവശകലാകാരന്മാരെ  എന്നും അവഗണിച്ചിട്ടേയുള്ളൂ. സുകുമാരിയമ്മയെ പൂജാമുറിയില്‍നിന്ന് പൊള്ളലേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ മധ്യമങ്ങള്‍ ചെറിയ വാര്‍ത്തകുറിപ്പില്‍ ആ വാര്‍ത്ത‍ ഒതുക്കി. പിന്നെ തമിള്‍നാട്‌ മുഖ്യമന്ത്രി ജലയലളിത അമ്മയെ കാണാന്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ ആണ്  മാദ്ധ്യമങ്ങള്‍ അത് ഒരു വലിയവാര്‍ത്ത‍യായി കാണിച്ചത്‌.എന്നെന്നും ഓർക്കാനായി രണ്ടായിരത്തിൽപ്പരം സിനിമകൾ നമുക്ക് നൽകിയാണ് അമ്മ  യാത്രയായത്.

നടനവൈഭവും വേഷപ്പകര്‍ച്ച കൊണ്ടും സിനിമാ പ്രേക്ഷകരെ അമ്പരിപ്പിച്ച നടിയായിരുന്നു സുകുമാരി. നിരവധി സിനിമകളില്‍ അമ്മയായും സഹോദരിയായും ഭാര്യയായും മകളായും വ്യത്യസ്ത കഥാപാത്രങ്ങളില്‍ വേഷമിട്ട സുകുമാരിക്ക് സിനിമ പ്രേക്ഷരുടെ ഹൃദയങ്ങളില്‍ വലിയ സ്ഥാനം പിടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഏതു റോളും ഇണങ്ങും. അത് അവരുടെ മാത്രം പ്രത്യേകത. അമ്മ വേഷം (കുശുമ്പുകുത്തുന്നതും, കുശുമ്പില്ലാത്തതും), ചട്ടക്കാരിയുടെ വേഷം, മോഡേണ്‍ വേഷം, ഇനി കോമഡി വേണോ?- അതും റെടി

ചെന്നൈയിൽ അമ്മയുടെ സഹോദരി സരസ്വതിയുടെ കൂടെയായി സുകുമാരി. തിരുവിതാംകൂര്‍ സഹോദരിമാരായ പത്മിനി, രാഗിണി, ലളിത എന്നിവരുടെ അമ്മയാണ് സരസ്വതി. അവിടെ സുകുമാരി നൃത്തം പഠിച്ചു. ചെറുപ്പത്തിലേ നൃത്തനാടകങ്ങളില്‍ അഭിനയിക്കാന്‍ പോയി. 1951-ല്‍ നീലകണ്ഠന്‍ സംവിധാനം ചെയ്ത ‘ഒരു ഇരവ്’ എന്ന തമിഴ് ചിത്രത്തിലൂടെ പത്താംവയസ്സിലാണ് സിനിമാ പ്രവേശം.
നിത്യഹരിതനായകന്‍ പ്രേംനസീര്‍ മുതല്‍ ന്യൂജനറേഷന്‍ സിനിമ വരെ അങ്ങനെ ഒരുപാടു കഥാപത്രങ്ങള്‍.  ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ 'പട്ടിക്കാട് പട്ടണമാ' എന്ന ചിത്രത്തില്‍, ജയലളിതയുടെ അമ്മയും ശിവാജിഗണേശന്റെ അമ്മായിയമ്മയുമായ കഥാപാത്രത്തെ അവതരിപ്പിക്കാനായി എന്ന അപൂര്‍വതയും സുകുമാരിയ്ക്ക് മാത്രം സ്വന്തമാണ്.


1974ല്‍ മികച്ച സഹനടിക്കുള്ള സംസ്ഥാന അവാര്‍ഡ് സുകുമാരിക്കു ലഭിച്ചു.1978 ല്‍ വീണ്ടും വിവിധ ചിത്രങ്ങളിലെ മികച്ച ചിത്രങ്ങളിലെ പ്രകടനം വിലയിരുത്തി മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാര്‍ഡ് സുകുമാരിയെ തേടിയെത്തി.1985ല്‍ പത്മരാജന്‍റെ "അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍' എന്ന ചിത്രത്തിലെ വേശ്യാലയം നടത്തിപ്പുകാരിയുടെ വേഷപ്പകര്‍ച്ചയ്ക്ക് വീണ്ടും സഹനടിക്കുള്ള ബഹുമതി.1979ല്‍ ഐ.വിശശിയുടെ "ഏഴുനിറങ്ങളിലെ' പ്രകടനത്തിന് സഹനടിക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്‍ അവാര്‍ഡ് നേടിയ അവര്‍ തുടര്‍ന്ന് 1982(ചിരിയോ ചിരി), 85(അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍), എന്നീ വര്‍ഷങ്ങളിലും അവാര്‍ഡ് നേടി. ആജീവനാന്ത സംഭാവനകളെ മാനിച്ച് 2002ല്‍ സൂര്യ ജൂബിലിയോടനുബന്ധിച്ചു നടത്തിയ ഗുരുപൂജയില്‍ ആദരിക്കപ്പെട്ട അവര്‍ക്ക് ഫിലിം ക്രിട്ടിക്സിന്‍റെ ചലച്ചിത്രരത്നം പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

"ചട്ടക്കാരി"യിലെ അമ്മ, "ബോയിംഗ് ബോയിംഗി'ലെ കണിശക്കാരിയായ ആംഗ്ളോ ഇന്ത്യന്‍ പാചകക്കാരി, "വന്ദന'ത്തിലെ ആംഗ്ളോ
ഇന്ത്യന്‍ വീട്ടുടമ..അങ്ങനെ എത്രയോ അനശ്വര വേഷങ്ങള്‍. പ്രിയന്‍റെ "പൂച്ചയ്ക്കൊരു മൂക്കുത്തി'യിലെ പൊങ്ങച്ചക്കാരിയായ വീട്ടമ്മ, പുന്നാരം ചൊല്ലിച്ചൊല്ലിയിലെ അമ്മ, കെ.ജി.ജോര്‍ജിന്‍റെ "പഞ്ചവടിപ്പാല'ത്തിലെ പഞ്ചായത്തംഗം, സാജന്‍റെ "സ്നേഹമുള്ള സിംഹ'ത്തിലെ ഇന്‍ഷൂറന്‍സ് ഏജന്‍റ്, വേണു നാഗവള്ളിയുടെ "സുഖമോദേവി', പത്മരാജന്‍റെ "പറന്ന് പറന്ന് പറന്ന്', അടൂര്‍ ഗോപാലകൃഷ്ണന്‍റെ "നിഴല്‍ക്കുത്ത്', സിദ്ദീഖ്-ലാലിന്‍റെ "റാംജി റാവു സ്പീക്കിംഗ്', "മാന്നാര്‍ മത്തായി സ്പീക്കിംഗ്', സത്യന്‍ അന്തിക്കാടിന്‍റെ ചിത്രങ്ങള്‍, ഭരതന്‍റെ "കേളി'...അങ്ങനെ എത്രയോ കഥാപാത്രങ്ങള്‍ സുകുമാരിയുടെ കൈകളില്‍ ഭദ്രമായി. ബാലചന്ദ്രമേനോന്‍റെ ചിത്രങ്ങളിലാണ് സുകുമാരി പിന്നീട് ഏറെ തിളങ്ങിയത്. "മണിച്ചെപ്പു തുറന്നപ്പോള്‍", "കാര്യം നിസ്സാരം' ഒരുപാടു ചിത്രങ്ങള്‍….
ഞാന്‍ വിട്ടുപോയ ചിത്രങ്ങള്‍ മുഴുവനാക്കാം
“അമ്മ ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞുകേട്ടിടുണ്ട് എനിക്ക് ക്യാമറക്കുമുന്നില്‍ കിടന്നു മരിച്ചാല്‍ മതി അത്രക്കും ഞാന്‍ സിനിമയെ സ്നേഹിക്കുന്നു” ഓര്‍മ്മയില്‍ മാത്രം ജീവിക്കും സുകുമാരിയമ്മക്ക്

മലയാള സിനിമ ഒരുപാടു പേരുടെ ഉദയത്തിനും അസ്തമയത്തിനും സാക്ഷ്യം വഹിച്ചിട്ടുണ്ട്‌ … ചില സുര്യന്മാര്‍ ആകാശത്തു നക്ഷത്രങ്ങള്‍ ആയി തുടരും …
അരങ്ങൊഴിഞ്ഞ അനശ്വരകലാകാരന്മാര്‍ -സുകുമാരി .... മലയാളികള്‍ ഒരിക്കലും മറക്കാത്ത ഒരുപിടി കഥാപത്രങ്ങളെ സമ്മാനിച്ച കലാകാരന്മരിലെക്ക് ഒരു തിരിഞ്ഞുനോട്ടം. പ്രോത്സാഹിപ്പിക്കുക


[ഇത്രയും വിവരങ്ങള്‍ ഗൂഗിളില്‍ തിരഞ്ഞപ്പോ കിട്ടിയത് ]



Monday, September 22, 2014

സൈനുദ്ദീൻ - അരങ്ങൊഴിഞ്ഞ അനശ്വരകലാകാരന്മാര്‍

ഹലോ ഇവിടെ ഈ ഹിറ്റ്‌ലര്‍ മാധവന്‍കുട്ടിയുടെ വീടേതാണ്..........? ചെവി കേട്ടൂടെ ...എടോ ഈ ഹിറ്റ്‌ലര്‍ മാധവന്‍കുട്ടിയുടെ വീടേതാണെന്ന്......?
രണ്ടു പരിപ്പ് വടയും
ഹിറ്റ്ലര്‍ സിനിമയിലെ സത്യപാലനെ ആരും മറക്കില്ല 
തിരശ്ശീലയില്‍ നിന്ന് മറഞ്ഞ് അഭ്രപാളികളിലെവിടെയോ മറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ഈ ഡയലോഗ് എതു മലയാളി സിനിമ പ്രേക്ഷകന്റെയും മനസ്സില്‍ എല്ലാക്കാലത്തും ചിരിയുടെ മാലപ്പടക്കം തീര്‍ക്കാനായി ഉണ്ടാകും
കൊച്ചിൻ കലാഭവൻ മിമിക്രി രംഗത്ത് നിന്നും വെള്ളിത്തിരയിലേക്ക് കടന്നു വന്ന നക്ഷത്രം. ഒരു കാലഘട്ടത്തില്‍ മലയാളി സിനിമ പ്രേഷകരെ തന്‍റേതായ അഭിനയശൈലികൊണ്ട് ചിരിപ്പിച്ച പ്രതിഭ.
ചെമ്മീനിലെ പരീകുട്ടിയെ അവതാരിപ്പിച്ചുകൊണ്ടായിരുന്നു മിമിക്രിയിലേക്ക് കടന്നുവന്നത്.എ ബക്കര്‍ സംവിധാനം ചെയ്ത ചാപ്പയായിരുന്നു ആദ്യ ചിത്രം. പിന്നെ ഒരുപിടി ചിത്രങ്ങള്‍
സയാമീസ് ഇരട്ടകള്‍, മിമിക്സ് പരേഡ്, ഹിറ്റ്ലര്‍, കാബൂളിവാല, കാസര്‍ഗോഡ് കാദര്‍ഭായി, ആലഞ്ചേരി തമ്പ്രാക്കള്‍, എഴുന്നള്ളത്ത്, മംഗലംവീട്ടില്‍ മാനസേശ്വരി ഗുപ്ത അങ്ങനെ
മലയാള സിനിമ പലപ്പോഴും സൈനുദ്ദീന്‍ എന്ന കലാകാരനെ അംഗീകരിക്കുവാന്‍ മറന്നിട്ടുണ്ട് എന്നു തോന്നിയിട്ടുണ്ട്. പല വേദികളിലും അദ്ദേഹത്തെ സുഹൃത്തുക്കള്‍ സ്മരിക്കാറുണ്ട് ഒരു ഓര്‍മ്മപെടുത്തല്‍ പോലെ. പകരംവയ്ക്കാനില്ലാത്ത ആ നക്ഷത്രം മലയാളസിനിമയോട് വിട പറഞ്ഞിട്ട് 15 വര്‍ഷം തികയുന്നു.
ആദ്ദേഹത്തിന്റെ മകന്‍ സിനില്‍ സൈനുദ്ദീൻ ഇപ്പോള്‍ മിമിക്രികലാവേദികളില്‍ സജീവമാണ്. വാപ്പയെപോലെ അല്ലെങ്കില്‍ അതിനുമുകളില്‍ എത്തിച്ചേരാന്‍ അദ്ദേഹത്തിനു കഴിയട്ടെ എന്നു ആശംസിക്കുന്നു.
അരങ്ങൊഴിഞ്ഞ അനശ്വരകലാകാരന്മാര്‍ -സൈനുദ്ദീൻ .... മലയാളികള്‍ ഒരിക്കലും മറക്കാത്ത ഒരുപിടി കഥാപത്രങ്ങളെ സമ്മാനിച്ച കലാകാരന്മരിലെക്ക് ഒരു തിരിഞ്ഞുനോട്ടം. പ്രോത്സാഹിപ്പിക്കുക

Sunday, September 21, 2014

എന്‍. എഫ്. വര്‍ഗീസ് - അരങ്ങൊഴിഞ്ഞ അനശ്വരകലാകാരന്മാര്‍

അടിച്ചതാരാടാ നിന്നെ ആണ്ടവനോ സേട്ട്ജീയോ?
അടിച്ചതല്ല ചവിട്ടിയത അല്ലേടാ .. ഷൂസിട്ട കാല് കൊണ്ട്

ആണ്ടവന്‍ ഇത് കോയമ്പത്തൂരിലെ നിന്‍റെ മായാണ്ടിക്കുപ്പം അല്ല കൊച്ചിയാ വിശ്വനാഥന്‍റെ കൊച്ചി
കരുത്തും കൈയൂക്കുമുള്ള അംഗരക്ഷകന്‍മാരെ കൊണ്ട്   താന്‍ തന്നെ കണക്കുകള്‍  നേരിട്ടു തീര്പ്പികാമ്മെന്നായെങ്കില്‍ പിന്നെ മേലാല്‍ ഒരിക്കല്‍ കൂടി ഇങ്ങനെ വന്നു പോകരുത് വിശ്വനാഥന്‍റെ സമക്ഷത്തു
എടൊ ഹരിവംശീലാല്‍ പന്നാലാല്‍ ഒരിക്കല്‍ തന്നെ സേവിക്കാന്‍ ഇറങ്ങി കസ്റ്റംസ്കാരുടെ വലയില്‍ ഇവന്‍ അകപെട്ടപ്പോ രക്ഷിച്ചെടുക്കാന്‍ ഒരു ചെറുവിരല്‍ പോലും ഇളക്കിയില്ല താന്‍ അന്ന് ഒരൊറ്റ തുള്ളിരഹസ്യം പോലും പുറത്തു പോകാതെ വലപൊട്ടിച്ചു ഇവനെ പുറംലോകം കാണിച്ചത്‌ താനല്ല വിശ്വനാഥനാ
he is my property .. my solid property

എന്‍. എഫ്. വര്‍ഗീസ് .... അഭിനയിച്ചതില്‍ കൂടുതലും വില്ലന്‍ കഥാപത്രങ്ങള്‍ പത്രത്തിലെ വിശ്വനാഥന്‍, ആകാശദൂതിലെ കേശവന്‍ മലയാളസിനിമ പ്രേഷകര്‍ ഒരിക്കലും മറക്കാത്ത രണ്ടു കഥാപത്രങ്ങള്‍.
പത്രത്തിലെ വിശ്വനാഥന്‍ രഞ്ജിപണിക്കരുടെ പേനയില്‍ നിന്നും വിരിഞ്ഞ ശക്തമായ കഥാപത്രം ... ആകാശവാണിയില്‍ ഞാന്‍ മുഴവനയും ഇരുന്നു കേട്ട ശബ്ദരേഖ ഒരുപക്ഷെ പത്രം ആയിരിക്കും. ഇരിഞാലകുട മാസ് തീയറ്ററില്‍ വച്ചാണ് ഈ സിനിമ കാണുന്നത്. വിശ്വനാഥന്‍ തോക്കുക്കാണിച്ചു ഓടിപ്പിച്ചുവിട്ട ഒരാള്‍ ഹൌ ഓള്‍ഡ്‌ ആര്‍ യു വിലൂടെ തിരിച്ചുവന്നിരുന്നു.
പിന്നെ ആണുങ്ങളിൽ ആണായ അബ്കാരി പ്രമാണി കടയാടി രാഘവൻ, നന്ദനത്തിലെ ശ്രീധരേട്ടന്‍, രാവണപ്രഭുവിലെ പോളേട്ടന്‍, പ്രജയിലെ  ലഹേല്‍ വക്കച്ചന്‍ (തോക്കു കണ്ടിടുണ്ടോട നിയ്‌ ).....വല്യേട്ടനിലെ മമറം ബാവ, വേലു ഭായ്,   പല്ലാവൂര്‍ ദേവനാരായനിലെ  മേഴത്തൂര്‍ നമ്പൂതിരി  .....

പഞ്ചാബിഹൌസിലെ സുജാതയുടെ അച്ഛന്‍ ഒരു വേറിട്ട കഥാപത്രം ആയി തോന്നി "അപ്പൊ താന്‍ വിളിച്ചപ്പോ തന്റെ മകന്‍ വന്നില്ല അല്ലെ ...."

അങ്ങനെ ഒരുപാട് കഥാപത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചുകൊണ്ട് അരങ്ങൊഴിഞ്ഞ അനശ്വരകലാകാരന്‍.. ഇന്നും ജീവിക്കുന്നു വിശ്വനാഥനായി, കടയാടി രാഖവനായി അങ്ങനെ കുറെ കഥാപത്രങ്ങളിലൂടെ .... പകരംവെക്കാനകാത്ത താരമായി

അരങ്ങൊഴിഞ്ഞ അനശ്വരകലാകാരന്മാര്‍ #1  -എന്‍. എഫ്. വര്‍ഗീസ് .... മലയാളികള്‍ ഒരിക്കലും മറക്കാത്ത ഒരുപിടി കഥാപത്രങ്ങളെ സമ്മാനിച്ച കലാകാരന്മരിലെക്ക് ഒരു തിരിഞ്ഞുനോട്ടം. പ്രോത്സാഹിപ്പിക്കുക

Sunday, January 19, 2014

പാറാവുകാരന്‍


Bavish KB

ഇന്നും ആ സ്വപ്നം കണ്ടു ആണ് ഞെട്ടി ഉണര്‍ന്നെ .. ആ സ്വപനം എന്നെ വേട്ടയാടി കൊണ്ടിരിക്കുന്നു … ‘എനിക്ക് പുറകെ വരുന്ന ട്രെയിന്‍ … എവിടെ തിരിഞ്ഞാലും ആ ട്രെയിന്‍ എന്നെ പിന്‍തുടരുന്നു ….’
മൊബൈല്‍ എടുത്തു സമയം നോക്കി 6:50 AM ഇനിയും 10 മിനിറ്റ് ബാക്കി ഉണ്ട്..

‘അജയ് … അജയ് … wake up dear ……. ടൈം കുറെ ആയേ …’
അനി വന്നു വിളിച്ചപ്പോള്‍ ആണ് എണീറ്റതു നോക്കിയപ്പോള്‍ സമയം 7:30
“അയ്യോ …...ഇന്നും എന്‍റെ അലാറം അടിച്ചില്ലേ ….”ചാടി എണീറ്റു
‘അതൊക്കെ എപ്പോളോ അടിച്ചു നീ അറിഞ്ഞില്ല …… ഇതാ കാപ്പി കുടിക്കു ….’

പല്ലുതേപ്പും കുളിയും ഒക്കെ പെട്ടന്നായിരുന്നു …. ബ്രേക്ക്ഫാസ്റ്റ് പൊതിഞ്ഞു എടുത്തു വണ്ടിയില്‍ ഇരുന്നു കഴിക്കാം …..

‘അനീ … ഞാന്‍ ഇറങ്ങുവാ ….. ഇന്നു ലേറ്റ് ആയേ വരൂ ട്ടാ’ …. ഞാന്‍ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു
‘ആ ….. വരുന്നതിനു മുന്‍പ് വിളിച്ചുപറയണം ട്ടാ … എന്നാലെ കറികള്‍ എടുത്തു ചൂടാക്കി വക്കാന്‍ പറ്റു …….’ അകത്തുനിന്നും മറുപടിയും കിട്ടി

‘രമേഷേ വണ്ടി എടുത്തേ … ഇന്നും നേരം വൈയ്കി …...’

കാറില്‍ ഇരുന്നു പതിയെ ബ്രേക്ക്ഫാസ്റ്റ് കഴിച്ചു ….
‘രമേഷേ നീ കഴിചോടാ ….’
‘ഉവ് സര്‍ ……. സര്‍ ഇന്ന് റോഡ്‌ ബ്ലോക്ക്‌ ആണ് … കണ്ടില്ലേ …. അവിടെ എന്തോ റോഡ്‌ ഉപരോധം ആണ് ….. കുറച്ചു കഴിഞ്ഞേ പോകാന്‍ പറ്റു ….’
‘shit ….എന്നാ നീ തിരച്ചു MG റോഡ്‌ വഴിപോ ….’
‘നടക്കില്ല സര്‍…… ദേ എല്ലാവഴുയും ബ്ലോക്ക്‌ ആണ് ….’
‘അന്നാ അവിടെ കിട …..’

അജയ് , അതാണ് എന്‍റെ പേര് … സമയത്തിന് പുറകെ ഓടുന്ന ഒരു ചെറുപ്പകാരന്‍ … അനി .. അനിത എന്‍റെ ഭാര്യ …. മൂന്ന് വര്ഷം ആയി വിവാഹം കഴിഞ്ഞിട്ട് … എന്‍റെ ഭാഗ്യം ആണ് അവള്‍ .. മൂന്ന് വര്‍ഷത്തിനുള്ളില്‍ … വെറും ഒരു സെക്ഷന്‍ ഹെഡില്‍ നിന്നും കമ്പനിയുടെ ജനറല്‍ മാനേജര്‍ എന്ന നിലയിലേക്കുള്ള ഉയര്‍ച്ച, ഇരുന്നു എഴുനേല്‍ക്കുന്ന പോലെ ആയിരുന്നു …. എന്‍റെ ഭാഗ്യം ആണ് അവള്‍ ….. Alto യില്‍ നിന്നും audi യിലേക്കുള്ള ദൂരം പെട്ടന്നായിരുന്നു …. എല്ലാത്തിനും കാരണം വരുണ്‍ ആണ് … എന്‍റെ ബോസ്സ്ന്‍റെ മകന്‍, തമ്പി സര്‍ പോയതിനു ശേഷം മകന്‍ എല്ലാം കാര്യവും ഏറ്റെടുത്തു നടത്തി അവന്റെ ചെറുപ്പം എന്തും വെട്ടിപിടിക്കാന്‍ ഉള്ള ആ കഴിവ്, എല്ലാവരെയും അനുസരിപ്പികാന്‍ ഉള്ള കഴിവ്, അവനെതിരെ ശബ്ദം ഉയര്‍ത്താന്‍ എപ്പോള്‍ ആര്‍ക്കും ധൈര്യം എല്ല, അതുകൊണ്ടാകാം അവന്‍ വന്നതിനു ശേഷം കമ്പനിയുടെ ഉയര്‍ച്ച വളരെ വലുതായിരുന്നു, എന്തോ എന്നെ വലിയ കാര്യം ആണ്. പലപ്പോഴും പറഞ്ഞിട്ടുണ്ട് … എനിക്ക് അജയ്നെ വിശ്വാസം ആണ് ..
ആ വാക്കുകള്‍ ആകാം എന്നെ എത്ര അധികം ജോലിയില്‍ പിടിച്ചിരുത്തുന്നത്

'സര്‍ ഓഫീസി എത്തി….. 'രമേഷ് പറഞ്ഞപ്പോള്‍ ആണ് കണ്ണ് തുറന്നെ ….
'സോറി രമേഷ് ….'

ഓഫീസ് റൂം എന്നും എനിക്ക് പുതിയതാണ് …. ഓരോ ദിവസവും എന്‍റെ കസേരയുടെ ഭംഗി കൂടുന്ന പോലെ ….. ഒന്നുകൂടെ ചാരി ഇരുന്നു അപ്പോളേക്കും
‘May I Come in Sir?’
‘Yes …’
‘Sir…. please check this papers and forward to Mr.Varun ‘
‘ok … ‘

നമിത ആന്ധ്രാകാരി …. എന്‍റെ പേര്‍സണല്‍ സെക്രട്ടറി എനിക്ക് കണ്ണെടുത്താ കണ്ടുകൂടാ …. അവളുടെ ഒരു വേഷം … ഒരു നീളന്‍ ട്രൌസറും ഒരു ഷര്‍ട്ടും അതിന്‍റെ മുകളില്‍ ഒരു വലിയ കോട്ടും പോരാത്തതിനു ആനയുടെ പോലെ ശരീരവും കളറും ..

വയ്കുന്നേരം ഹോട്ടല്‍ സ്റ്റാര്‍ ഇന്റര്‍നാഷണലില്‍ ഒരു മീറ്റിംഗ് ഉണ്ടായിരുന്നു … മഴ കാരണം ബംഗ്ലൂര്‍ ഫ്ലൈറ്റ് ക്യാന്‍സല്‍ ആയി .. മീറ്റിംഗ് നടന്നില്ല … ആ സെക്രട്ടറിയെ വിളിച്ചപ്പോള്‍ അവള്‍ പറയാന്‍ മറന്നു എന്നു മറുപടി … എനിക്ക് ആകെ ദേഷ്യം വന്നു … വായില്‍ വന്ന മലയാളം കുറെ പറഞ്ഞു ….

‘രമേഷ് വണ്ടി എടുത്തേ …’
‘ എവിടെക്കാ സര്‍ ..’
‘ വീടിലേക്ക്‌ ..ഇനി എന്തായാലും ഒഫിസിലെക്കില്ല … അവളുടെ മുഖം കണ്ട ദേഷ്യം വരും … ഒരു ശ്രദ്ധ ഇല്ല … നീ വീട്ടിലേക്കു വിട്’

ഇന്ന് കുറെ നേരത്തെയാ … അനിതയെ കൂടെ ഔടിംഗ് പോകാം കുറെ നാളായി .. അവളുടെ കൂടെ ഒന്ന് കറങ്ങാന്‍ പോയിട്ട് .. ഹോട്ടല്‍ റിസപ്ഷനില്‍ രണ്ടു ഇണ പ്രാവുകള്‍ മുട്ടി ഉരുമ്മി നടക്കുന്നത് കണ്ടപ്പോ അനിയെ ഓര്‍മ്മ വന്നു … അവളും ആഗ്രഹിക്കുന്നുണ്ടാകില്ലേ ….

‘സര്‍….’
‘എന്താ രമേഷേ … ‘
‘കാര്‍ സ്റ്റാര്‍ട്ട്‌ ആകുനില്ല ..’
‘എന്ത് പറ്റി അറിയില്ല … കാലത്തും ഉണ്ടായിരുന്നു ….’
എന്നാ നീ ഇത് ഷോറൂമില്‍ വിളിച്ചു പറ അവര്‍ വന്നു നോക്കിക്കോളും .. ഞാന്‍ ഒരു ടാക്സി പിടിച്ചു പോകാം … നീ ഇതു ശരിയാക്കിയിട്ട് വന്നാല്‍ മതി ..
ഇന്ന് ആരെ കണി കണ്ടാ ഇറങ്ങിയേ … മൊത്തം പ്രോബ്ലം ആണെല്ലോ

ടാക്സി ട്രാഫിക്‌ സിഗ്നല്‍ കിടക്കുമ്പോള്‍ ആണ് തൊട്ടപ്പുറത്ത് വരുണ്‍ ന്‍റെ കാര്‍ കണ്ടത് ആശ്വാസം ആയി അവനോടു വീട്ടില്‍ വിടാം പറയാം … കുറെ ആയി അവന്‍ വീട്ടില്‍ വന്നിട്ട് .. ഞാന്‍ ഫോണ്‍ എടുത്തു വിളിച്ചു
‘Good evening Mr.Varun’
‘Good Evening Anil ..’
‘where are u ? തിരക്കിലാണോ’
‘അനില്‍ ഞാന്‍ എപ്പോള്‍ വീട്ടില്‍ ആണ് … ഇന്ന് കുറച്ചു പ്രോഗ്രാം ഉണ്ട് വീട്ടില്‍ .. നാളെ കാണാം bye’
‘bye’

വരുണ്‍ വെട്ടിലോ .. അപ്പൊ അതാരാ … എന്തിനാ എന്നോട് കളവു പറഞ്ഞെ

കാറില്‍ നോക്കിയപ്പോള്‍ അരുണിന്റെ കൂടെ കാറില്‍ ഒരു സ്ത്രീ കൂടെ ഉണ്ട്.. നല്ല പരിചയം ഉള്ള മുഖം … അനി … എന്‍റെ അനിത … എന്‍റെ കൈകള്‍ വിറച്ചു …. തല കറങ്ങുന്ന പോലെ … സിഗ്നല്‍ പച്ച വീണു … ഞാന്‍ ആ കാറിനെ ഫോളോ ചെയ്യാന്‍ പറഞ്ഞു … അവര്‍ എന്‍റെ വീടിലേക്കാണു പോകുന്നത് .. എന്‍റെ വെടിനു മുന്നില്‍ കാര്‍ പാര്‍ക്ക്‌ ചയ്തു അവള്‍ പുറത്തിറങ്ങി …. അവള്‍ മിനി സകേര്‍ട്ട് ആന്‍ഡ്‌ ടി ഷര്‍ട്ട്‌ ആണ് വേഷം … സാരി, ചുരിദാര്‍ അല്ലാത്തഒരു വേഷം അവള്‍ ഉടുത് ഞാന്‍ കണ്ടിട്ടില്ല … എനിക്ക് എന്തോപോലെ ….
അവര്‍ മുട്ടിഉരുമി വീടിലേക്ക്‌ കയറി പോയി .. ഞാന്‍ അവിടെ തന്നെ നിന്നു കുറെ നേരം കഴിഞ്ഞപ്പോള്‍ അവര്‍ പുറത്തിറങ്ങി വന്നു അവള്‍ സാരി ആണ് ഉടുതിരുന്നെ … അവന്‍ അവളുടെ ചുണ്ടില്‍ ..എന്‍റെ കണ്ണുകള്‍ അടഞ്ഞു ആ കാഴ്ച എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല ..അവന്‍ കാറില്‍ കയറി പോയി … എന്‍റെ കണ്ണുകള്‍ നിറഞ്ഞു ഒഴുകുകയായിരുന്നു ….

കുറച്ചു സമയത്തിന് ശേഷം ഞാന്‍ സമനില വീണ്ടു എടുത്തു … കാളിംഗ് ബെല്‍ അടിച്ചു അവള്‍ വാതില്‍ തുറന്നു ഒന്നും സംഭാവികാത്ത പോലെ .. പുറത്തേക്കു നോക്കി
‘കാര്‍ എവിടെ ….’
ഞാന്‍ ഒന്നും മറുപടി പറഞ്ഞില്ല ….. ബെഡ്റൂമില്‍ പോയി കഥക് അടച്ചു.. ആ റൂം അഴുക്കുച്ചാല്‍ പോലെ തോന്നി..
 

Friday, January 3, 2014

Who am I


പൈപ്പില്‍ നിന്നും തണുത്ത വെള്ളം കൈക്കുംബിളില്‍  നിറച്ചു  മുഖത്തേക്ക് ഒഴിച്ചു…
ഓ എന്തു സുഖം …. കണ്ണാടിയില്‍ നോക്കി മുഖം തടവി മുഖത്ത് കുറ്റി രോമങ്ങള്‍ ഉണ്ട് .. എന്നും ഷേവ് ച്യ്തിലെങ്കില്‍ എനിക്ക് എന്തോ പോലെ ആണ് ..
ഷേവിംഗ്  ലോഷന്‍ മുകത്തു തേച്ചു നന്നായി പതപ്പിച്ചു .. പിന്നെ പുതിയ ബ്ലേഡ് എടുത്തു, രേസറില്‍ ഇട്ടു .. പതിയെ ഷേവ് ചയ്തു തുടങ്ങി .. മൊബൈല്‍ ശബ്ദിക്കുന്നു കേട്ടാണ് തിരിഞ്ഞു നോക്കിയത് അപ്പോളേക്കും  താടിയില്‍ ചെറുതായി ഒന്ന് മുറിഞ്ഞു .. അപ്പോള്‍ തന്നെ ആഫറ്റര്‍ ഷേവ് എടുത്തു പുരട്ടി
ഓ എന്ത് നീറ്റലാ ..
മൊബൈല്‍ എടുത്തു നോക്കിയപ്പോള്‍ കുറെ മിസ്സ്‌ കാള്‍..  വിനയ
എന്‍റെ കൈകള്‍ ചെറുതായി ഒന്ന് വിറച്ചു ..

‘മഹേഷ്‌ .. നിന്‍റെ കൈകള്‍ വിറക്കുന്നുണ്ട് …”
കണ്ണാടിയില്‍ അവന്‍  എന്നെ നോക്കി ചിരിക്കുന്നു ….
‘നീ ആരാ .. നിനക്ക് എന്താ വേണ്ടേ …..’ഞാന്‍ ചോദിച്ചു
‘ഞാന്‍ നിന്‍റെ നിഴല്‍ … പ്രതിരൂപം ...’

‘നീ …...’
അവന്‍ വീണ്ടും ചിരിക്കുന്നു …
‘എന്തിനാ നിന്‍റെ കൈകള്‍ വിറക്കുന്നതു …. ആരാ വിളിച്ചത് ‘
‘വിനയ .. അവള്‍  എന്നെ വീണ്ടും വിളിക്കുന്നു …. ഞാന്‍ എന്താ ചെയെണ്ടേ ….’
‘ആരാ വിനയ ….’
‘എന്‍റെ കൂടെ ജോലി ചെയുന്നവള്‍ …..  പരിചയ പെട്ടിട്ടു ഒരു വര്ഷം ആകുന്നെ ഉള്ളു …..’
‘എന്നിട്ട് …..’അവന്‍ ചോദിച്ചു
‘ഇന്നലെ അവള്‍ എന്നോട് പറഞ്ഞു … അവളുടെ മനസില്‍ എന്നോട് പ്രണയമാണ് .. എന്നെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു …. എന്ന് ‘

എന്നിട്ട് നീ എന്ത് മറുപടി പറഞ്ഞു ….’
‘ഞാന്‍ ഒന്നും പറഞ്ഞില്ല … അവളുടെ വാക്കുകള്‍  എന്നെ ഒരു പാട് അസ്വസ്ഥനാക്കി …. എപ്പോള്‍ അവള്‍ വീണ്ടും വിളിക്കുന്നു ..’
‘നിനക്ക് അവളെ ഇഷ്ട്ടമാണോ ...’
‘അറിയില്ല… എനിക്ക് അവളെ സ്നേഹിക്കാന്‍ കഴിയുന്നില്ല ‘
‘അതെന്താ …. ‘ അവന്‍ ചോദിച്ചു

‘അതിനുള്ള ഉത്തരം നീ തരണം ….”ഞാന്‍ പരഞ്ഞു
‘ഞാനോ ….’
‘അതെ … ഞാന്‍ ആരാണ് … ഞാന്‍ എന്താണ് …. ഞാന്‍ എന്താണ് ഇങ്ങനെ ….രാത്രികളില്‍ അടച്ചിട്ട ഹോസ്റ്റല്‍ മുറികളില്‍ നിന്നുള്ള ശബ്ദം നീ കേട്ടിട്ടുള്ളതല്ലേ .. എന്ത് എന്തുകൊണ്ടാണ് എനിക്ക് ഒരു പെണ്ണുങ്ങളെയും സ്നേഹിക്കാന്‍ കഴിയാത്തത് .. മറ്റുള്ളവരെ പോലെ പെണ്ണുങ്ങലോട് ഒരു വികാരവും തോന്നാത്തത് …… എന്ത് കൊണ്ടാണ് സുന്ദരന്‍മാരായ പുരുഷന്മാരേ കാണുമ്പോള്‍ വികാരം തോന്നുന്നത് …. ഉത്തരം പറ …”
ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അവന്‍ മാഞ്ഞു...

#YoursBavi