Pages

Sunday, September 8, 2013

നീല പൊന്മാന്‍

NB : എന്‍റെ കൂട്ടുകാര്‍ പെണ്ണു കാണാന്‍ പോയ അനുഭവം  എന്‍റെ ഭാവനയില്‍, എന്റെതായ കൂട്ടി ചേര്‍ക്കലോടെ
-----------------------------------------------------------------------------------------
“ഹലോ അസലാമു അലെക്കും ….. അതെ ബ്രോക്കര്‍ ഹംസ ആണ് …. ആ ആ മനസിലായി ….ഇയ് പിന്നെ വിളി ഇപ്പോ ഇത്തിരി തിരക്കുണ്ട്‌ ……” ഫോണ്‍ കട്ട്‌ ചെയ്തു……
ബ്രോക്കര്‍ ഹംസ പാന്റും ഷര്‍ട്ടും ആണ് വേഷം കൈയില്‍ ഒരു ipad ഉണ്ട് പിന്നെ smartphone ഒരു new  generation broker ആണ് ഹംസ …
ഇപ്പോള്‍ ഹംസയും കൂടെ രണ്ടു ചെറുപ്പകാര്‍ ഉണ്ട് ..  കല്യാണം ആണ് സംസാരവിഷയം
“അപ്പൊ നീ എന്താ പറഞ്ഞെ ….”
“ഇക്ക എനിക്ക് വലിയ ഡിമാന്‍ഡ് ഒന്നും ഇല്ല, കുട്ടി നായര്‍ ആകണം, പിന്നെ അത്യാവശ്യം പഠിപ്പ് ഉണ്ടാകണം ……”
“പിന്നെ സ്ത്രീധനം കിട്ടിയാ വേണ്ട എന്നൊന്നും പറയില്ല “ കൂടെ നില്‍ക്കുന്നവന്‍ സംസാരിക്കുന്നു
“ഇതാരാ ….”
“എന്‍റെ ഫ്രണ്ടാ ….”
പിന്നെയും ഫോണ്‍ വരുന്നു
““ഹലോ അസലാമു അലെക്കും … ഇങ്ങളോട് ഞാന്‍ എത്ര മണി എന്ന പറഞ്ഞെ … 3 എന്നല്ലേ .. അച്ചരം ഒന്നും മാറിയിട്ടില്ലലോ  …. ഞാന്‍ ഉണ്ടാകും ഇടക്കു ഇടക്കു ഇങ്ങനെ വിളിക്കണ്ട …..”ഫോണ്‍ കട്ട്‌ ചെയ്തു……
“മരിച്ചു പോയ നമ്മുടെ പോലീസ്‌ നാണുഏട്ടന്റെ മോനാ … ഓന്‍ ഇപ്പോ ഗള്‍ഫില്‍ നിന്നും വന്നിട്ടുണ്ട് … ഒരു മാസം ലീവ് ഉള്ളു … ഈ വരവില്‍ തന്നെ കെട്ടുനടത്തണം ഭയങ്കര തിരക്കാ … ഇന്നു തന്നെ രണ്ടു പെണുങ്ങളെ കാണണം … ഒന്നു 3 മണിക്കും  5മണിക്കും ……”
“അന്‍റെ ജാതകത്തില്‍ വല്ല ദോഷം ഉണ്ടാ …”
“ശുദ്ധ ജാതകം ആണ് …..”
“അപ്പൊ നായരു മൊജത്തി ആകണം, ശുദ്ധ ജാതകം, പഠിപ്പുവേണം, സ്ത്രീധനം കിട്ടിയാ മേടിക്കും … അല്ലെ “ ഹംസ ipad Password lock തുറന്നു ഓരോ folder ആയി തുറക്കുന്നു … marriage, girl, nair എന്നിങ്ങനെ folder ആയി തുറക്കുന്നു …. കൂടെ നിക്കുന്നവരുടെ മുഖത്ത് ആശ്ചര്യം
“ഇതാ ഈ കുട്ടികളെ നോക്ക് എല്ലാം നായരാ …. “
ഓരോ ഫോട്ടോ ആയി അവര്‍ നോക്കുന്നു …..
“ഈ കുട്ടി കുഴപ്പം ഇല്ല ……”
“ഇതോ അയ്യോ ഇതിന്റെ കല്യാണം ഉറപ്പിച്ചു ….. ഞാന്‍ കളയാന്‍ മറന്നു ….”
“ഇതു എന്താ നവ്യ നായരുടെ ഫോട്ടോ ഇതില്‍ …..”
“ഇവിടെ …. ഓ ഓളും ഒരു നായര്‍ അല്ലെ …….ചുമ്മാ കോളം തികക്കാന്‍ ഇട്ടതാ …..”
അവര്‍ ipad ല്‍ മറ്റു folder നോക്കുന്നു
“ഹംസക്ക ജാതി സെറ്റപ്പ് ആണല്ലോ …. ഫോണ്‍, Ipad എല്ലാം ഉണ്ടല്ലോ …”
“കാലം മാറില്ലേ മുത്തെ …. നമ്മളും മാറണ്ടേ ….. ഇതു നമ്മുടെ പശുതോമയുടെ മോന്‍ തന്നതാ … അവന്‍ അങ്ങു അമേരികയില്‍ ആണല്ലോ … ഈ അടുത്ത് വന്നിരുന്നു കുറെ പെണ്ണു കണ്ടു ഒന്നും ശരിയായില്ല …. അവസാനം എന്‍റെ അടുത്ത് വന്നു ….. ഓന്‍ പറഞ്ഞ പോലെ ഒരു നേഴ്സ് കൊച്ചിനെ തന്നെ കെട്ടിച്ചു കൊടുത്തു … പെരുത്ത്‌ സന്തോഷം ആയി… കല്യാണം കഴിഞ്ഞതിന്റെ പിറ്റേ ദിവസം എനിക്ക് കുറെ പൈസയും ഈ ipadum തന്നു … ഇതാ അവനും പെണ്ണും ….”
ഒരു ഫോട്ടോ കാണിച്ചു കൊടുക്കുന്നു വിഗ്ഗ് വച്ച ഇത്തിരി കറുത്ത് തടിച്ച, കോട്ട് ധരിച്ച ആളും കൂടെ വെളുത്തു സുന്ദരി അയ കുട്ടിയും
“ഈ കുട്ടിയെ കിട്ടിയതിനു Ipad തന്നാ പോരാ …..”
“ഇതു ഏതാ  കുട്ടി ഹംസക്ക …”
“നോക്കട്ടെ … ഇതു ആ സ്വര്‍ണ്ണ പണിക്കാരന്‍ ചന്ദ്രന്റെ മോളാ  ….. ശുഭ , 19 വയസ്സ് ….”
“ഡാ ഇതു നോക്ക് നമ്മുടെ അഞ്ചു …. “ അവര്‍ പരസ്പരം ഫോട്ടോ നോക്കുന്നു
“ഹംസക്ക ഇവളുടെ കേട്ട് കഴിഞ്ഞാ ….”
“ഈ ആ സാധനം ഇങ്ങു തന്നെ നിന്റെ കൈയില്‍ ഇരുന്ന ശരിയാകില്ല …. മോനെ വിഷ്ണു ഇവന്റെ കൂടെ നടന്നാ നിന്റെ കല്യാണം ഒരിക്കലും ശരിയാകില്ല “
ഫോണ്‍ ബെല്‍ അടിക്കുന്നു .. അതു കട്ട്‌ ചയ്തു “ഇവനെ കൊണ്ടു വലിയ പ്രശനം ആയല്ലോ ….”
ഫോണ്‍ എടുത്തു മാറി നിന്നു ആരെയോ വിളിക്കുന്നു, അവര്‍ ipadല്‍ മറ്റു പെണ്ണുങ്ങളെ നോക്കുന്നു ….
“വിഷ്ണു … ഒരു കുട്ടി ഉണ്ട് … കുട്ടിയെ ഞാന്‍ കണ്ടിട്ടില്ല … എന്‍റെ ചങ്ങാതിയുടെ ചേട്ടന്റെ മോളാ …”
“കുട്ടി നായര്‍ ആണോ ….”
“അതെ …. കുട്ടി പഞ്ചപാവം ...അച്ഛനു ഗവണ്മെന്‍റ് ജോലി …. അമ്മ ടീച്ചര്‍ … കുട്ടി പഠിക്കുന്നു … കിളി പോലത്തെ കിടാവാ എന്ന പറഞ്ഞെ ……”
അവര്‍ പരസ്പരം ചിരിക്കുന്നു
“നമുക്കു നാളെ പോകാം …. നിങ്ങള്‍ നാളെ ഫ്രീ അല്ലെ ….”
“ഞങ്ങള്‍ ഫ്രീ ആണ് ….”
“അപ്പൊ നാളെ …….. ഒരു 10 മണി ആകുമ്പോപോകാം “ … അയാള്‍  ipadല്‍ കലണ്ടര്‍ നോക്കി പറയുന്നു ….
“പിന്നെ ആദ്യത്തെ പെണ്ണുകാണല്‍ അല്ലെ ….. ആ താടി ഒക്കെ വടിച്ചു വൃത്തിക്കും മേനക്കും വാ … എന്‍റെ മാനം കളയരുത് …… പിന്നെ ഇത്തിരി അത്തറും പൌഡറും ഇട്ടോ ….”
അവന്‍ തടി തടവുന്നു …

-------------------------------------------------------------------------------------------------------------

കോളിംഗ് ബെല്‍ അടിക്കുന്ന ശബ്ദം കേട്ട് ആരോ വാതിലിന്റെ ഡോര്‍ ലെന്‍സിലൂടെ നോക്കുന്നു, ഹംസ പുറത്തുനിന്നും അകത്തേക്ക് ഡോര്‍ ലെന്‍സിലൂടെ എത്തി നോക്കുന്നു ……

അകത്തു നിന്നും
“എടി … അവര്‍ വന്നു ……”
ഡോര്‍ തുറക്കുന്നു …. ഹംസ കൂടെ വിഷ്ണുവും 3കൂട്ടുകാരും ഉണ്ട് ….
“കയറി വാ …. “
“എന്താ നായരേ ചൂട് അല്ലെ ….”
“മീനമാസം അല്ലെ … ഇത്തിരി ചൂട് കൂടും ….നിങ്ങള്‍ ഇരിക്ക് ….”
“അപ്പൊ നായരേ … ഇതാ ഞാന്‍ പറഞ്ഞ കൂടര് …. ഇതു ചെറുക്കന്‍ വിഷ്ണു … ഇതു അവന്റെ കൂട്ടുകാര്‍ … “
“ഞാന്‍ ചന്തു, ഞാന്‍ വിപിന്‍ … ഞാന്‍ കൃഷ്ണന്‍ …..”
“കൃഷ്ണന്‍ ചെറുക്കന്റെ പാപ്പന്റെ മോനാ ….. “
“എന്താ ചെയുന്നേ …..” പെണ്ണിന്റെ അച്ഛന്‍ ചോദിക്കുന്നു …
“ചെറുക്കന്‍ computer എഞ്ചിനീയര്‍ആണ്  ……” ഹംസ
“MCA കഴിഞ്ഞു ……” വിഷ്ണു
“പിന്നെ ഇവര്‍ എല്ലാവരും ഒരുമിച്ച വര്‍ക്ക് ചെയ്യുന്നേ … അങ്ങു ബംഗ്ലുരാ …… പിന്നെ കൃഷ്ണന്‍ എറണാകുളത്താ ഏതോ പാര്‍ക്കിലാ …..”

“infopark …..”
“ഇതു പെണ്ണിന്റെ അമ്മ ….. ശ്രീ ശാരദവിലാസം സ്കൂളിലെ ടീച്ചര്‍ ആണ്  “അച്ഛന്‍ പരിചയപെടുത്തുന്നു
“റിട്ടയേര്‍ഡ്‌ കിളി ….”ചന്തു വിഷ്ണുവിന്റെ ചെവിയില്‍ പറയുന്നു
“ആ ….” വിഷ്ണു ചന്തുവിന്‍റെ കാലില്‍ ഒന്നു ചവിട്ടി ..
“എന്താ മക്കളെ ……”
“അല്ല കുട്ടിയെ കണ്ടില്ല ….എന്നു പറയുക ആയിരുന്നു”  ചന്തു വീണ്ടും
“അതു ശരിയാ …. അപ്പൊ നായരേ ഇങ്ങള് കുട്ടിയെ വിളി ……. “ ഹംസ
“നീ മോളെ വിളി …….”അച്ഛന്‍
അമ്മ അകത്തേക്ക് പോകുന്നു ……
“നായരേ നിങ്ങള്‍ ഇങ്ങനെ ഇരുന്ന എങ്ങനെയാ … എന്തെകിലും സംസാരിക്കു ….”
“വിഷ്ണു വീട്ടില്‍ ആരൊക്കെ ഉണ്ട് ….”
“അച്ഛന്‍, അമ്മ .. ചേച്ചി ……”
“പെങ്ങളുകുട്ടിടെ കല്യാണം കഴിഞ്ഞു …. ഞമ്മള്‍ തന്നെയാ അതും നടത്തികൊടുത്തേ …. പിന്നെ ചെറുക്കന്റെ അച്ഛന്‍ ബാങ്കിലാ .ഈ പൈസ ഒക്കെ എണ്ണുന്ന ആളു . എന്തമോനെ”
“accountant ആണ് …..”
“ദാ അതുതന്നെ …..”
കൃഷ്ണന്‍ ചന്തു വിനെ നോക്കി കണ്ണുകൊണ്ട് പറയുന്നു വരുന്നുണ്ട്
ഒരു മധുര18 കാരി …..നീല കര ഉള്ള സെറ്റ്മുണ്ട്, നീല ജാകറ്റ്  ആണ് വേഷം.. പിന്നെ നീല മാല, നീല കമ്മല്‍ … ഒരു ചെറിയ നീല പൊട്ടു …..കാണാന്‍ തരകേടില്ല … നാണം കണ്ടു മൂക്ക് നിലത്തു മുട്ടും ….അമ്മ അവളെ പിടിച്ചു കൊണ്ടു വരുന്നു ആദ്യമായി സാരി ഉടുത്തത് പോലെ വീഴാതിരിക്കാന്‍ എന്ന പോലെ അമ്മ മുറുകെ പിടിച്ചിട്ടുണ്ട് … കണ്ടാല്‍ കണ്ണു കാണാത്തവരെ പോലെ പിടിച്ചുനടക്കുന്ന പോലെ
“ഡാ  ചന്തു ഇതു മൊത്തത്തില്‍ ബ്ലു ആണല്ലോ …..”വിപിന്‍
“കൂട്ടുക്കാരന്റെ പെണ്ണിനെ അങ്ങനെ ഒന്നും പറയാന്‍ പാടില്ല ….”ചന്തു
“അതല്ല ….. എല്ലാം നീല കളര്‍ ആണല്ലോ ……”വിപിന്‍
“ഓ അങ്ങനെ …. “ചന്തു
“വിഷ്ണു ഇവള്‍ക്ക് കണ്ണു കാണില്ലേ അമ്മ പിടച്ചു കൊണ്ടു വരുന്നത് കണ്ടില്ലേ …”കൃഷ്ണന്‍
“അതു സാരി തടഞ്ഞു വീഴാതിരിക്കാന്‍ ആകും ….”
എല്ലാവര്‍ക്കും ചായ കൊടുക്കുന്നു, അമ്മ കുറച്ചു പലഹാരം കൂടെ കൊണ്ടു വയ്ക്കുന്നു
“മോളെ ഇതു ചെറുക്കന്‍ ….”അച്ഛന്‍ പരിചയ പെടുത്തുന്നു വിഷ്ണു ഒന്നു ചിരിക്കുന്നു
“മോളെ ഇയ് ശരിക്ക് നോക്കിക്കോ …. പിന്നെ കണ്ടില്ല എന്നു പറയരുത് …”ഹംസ
അവള്‍ ഒന്നു നോക്കി ചിരിക്കുന്നു …..
അമ്മ തന്നെ അവളെ പിടിച്ചു വാതിലിനു അടുത്തേക്ക് നീക്കി നിര്‍ത്തുന്നു
“ഡാ ശരിക്കും കണ്ണു കാണില്ലേ ….”വിഷ്ണു കൃഷ്ണനോട്
കൃഷ്ണന്‍ ഒന്നു സൂക്ഷിച്ചു നോക്കുന്നു “ഏയ്‌ “ എന്നു തല ആട്ടുന്നു
ആരും ഒന്നും സംസാരിക്കുന്നില്ല
“എന്താ മോനെ ….എന്തെകിലും ഒക്കെ കുട്ടിയോട് ചോദിക്ക് …..”ഹംസ നിശബ്ദതക്കു വിരാമം ഇടുന്നു
വിഷ്ണു എല്ലാവരെയും നോക്കുന്നു, എല്ലാവരും ചായ കുടിക്കുന്നു
“നീ ചോദിക്കടോ എന്നു ചന്തു തലകൊണ്ട് കാണിക്കുന്നു …..”
“എന്താ പേരു “.... വിഷ്ണു ചായ താഴെ വച്ചിട്ട്
കുട്ടി ഒന്നും മിണ്ടുന്നില്ല
“ഊമ ആണോ ….” ചന്തു ഒരു അച്ചപ്പം കടിച്ചു വിപിന്റെ ചെവിയില്‍ പറയുന്നു
“ഡി നിന്റെ പേരു എന്താണ് എന്നു …..” അമ്മ അവളോടു ഉറക്കെ ചോദിക്കുന്നു
“ഉഷ …”അവള്‍ പതുക്കെ പറയുന്നു ആര്‍ക്കും കേള്‍ക്കാന്‍ പറ്റുന്നില്ല
“ഉഷ ….”അമ്മ അവരോടു പറയുന്നു
“ഇപ്പോ എന്താ ചെയുന്നത് …”വിഷ്ണു ചോദിച്ചു
“നീ എന്താ ചെയുന്നത് എന്നു …”അമ്മ വീണ്ടും ഉറക്കെ ചോദിക്കുന്നു
“Bcom പഠിക്കുന്നു …..”
“അവള് Bcom പഠിക്കുന്നു ..”അമ്മ വീണ്ടും
“പൊട്ടി ആണോ …”കൃഷ്ണന്‍ വിഷ്ണു വിന്‍റെ ചെവിയില്‍
“മോള്‍ അകത്തു പൊക്കോ ….”അച്ഛന്‍ പറയുന്നു
“അപ്പൊ എങ്ങനെയാ ഹംസേ കാര്യങ്ങള്‍ …..”അച്ഛന്‍
“ചെറുക്കന്‍ പറയട്ടെ ….”ഹംസ
വിഷ്ണു എന്തോ ഇപ്പോ പറയ എന്നു ആലോചിച്ചു പരിഭ്രമിച്ചു ഇരിക്കുന്നു
“ഞങ്ങള്‍ ആലോചിച്ചിട്ടു പറയാം ….. “കൃഷ്ണന്‍ ഇടക്കു കയറി പറയുന്നു, വിഷ്ണു എന്തോ അപകടത്തില്‍  നിന്നും രക്ഷിച്ചവനോടുള്ള കടപ്പാട് മുഖത്ത് കാണിക്കുന്നു
“അപ്പൊ അന്നല് ഞങ്ങള് വിളിക്കാം നായരേ …..”
“അപ്പൊ ശരി ….”
“ഞങ്ങള്‍ക്ക് ചെറുക്കനെ പിടിച്ചുട്ടാ  … ഇനി എന്നാ അങ്ങോട്ടു വരണ്ടേ എന്നു പറഞ്ഞ മതി …..” അകത്തു നിന്നും പെണ്ണിന്റെ അമ്മ കടന്നു വന്നു പറയുന്നു
ചന്തുവും വിപിനും നോക്കി ചിരിക്കുന്നു ….വിഷ്ണു ദേഷ്യം കൊണ്ടു ഹംസയുടെ മുഖത്തേക്ക് നോക്കുന്നു
“അപ്പൊ ശരി നായരേ …ഞങള്‍ പറയാം ….. ചെറുക്കന്റെ വീട്ടുകാര്‍ കൂടെ ആലോചിച്ചിട്ടു പറയാ ….മക്കളെ പോകാം എന്ന ..”
“അപ്പൊ ശരി …..” എല്ലാവരും ഇറങ്ങുന്നു കാറില്‍ കയറുന്നു
കാറില്‍ കയറി എല്ലാവരും പുറത്തേക്കു  ടാറ്റ കൊടുത്തു കാര്‍ നീങ്ങുന്നു … എല്ലാവരും പൊട്ടി ചിരിക്കുന്നു …..വിഷ്ണു  കാര്‍ കുറച്ചു മാറ്റി നിര്‍ത്തുന്നു
“ഇക്ക എന്‍റെ പെങ്ങളുടെ കല്യാണം നടത്തിയപ്പോ കിട്ടിയ കമ്മീഷന്‍ കുറഞ്ഞു പോയാ ….”
“എന്താ നീ അങ്ങനെ പറഞ്ഞെ ….”
“ഇതാണോ …. കിളി പോലെത്തെ പെണ്ണു …”
“എന്താ കുട്ടിക്ക് കുഴപ്പം ….”
“നിങ്ങള്‍ ഒന്നും കണ്ടില്ല  …..”
“കണ്ണു കാണില്ല …. അമ്മ താങ്ങിപിടിച്ചാ കൊണ്ടുവന്നേ, ചെവി കേള്‍ക്കില്ല … ഊമ ആണ് എന്നാ തോന്നുന്നേ …..” ചന്തു കയറി പറഞ്ഞു
“പിന്നെ ആകെ നില മയം … ചായ ഗ്ലാസ്‌ വരെ നീല ആയിരുന്നു ….”കൃഷ്ണന്‍
“നീളന്‍ മൂക്ക് കണ്ടാ ആ പൊന്മാന്‍ ആണ് എന്ന തോന്നുന്നേ ..ആകെ മൊത്തം നീല നിറവും … അതും ഒരു കിളി  ആണല്ലോ ….”വിപിന്‍
“അന്നാലും ഹംസക്ക …..”വിഷ്ണു
“പോട്ടെ മോനെ നമുക്കു അടുത്തത് നോക്കാം …..”
“ഛെ …. ഫസ്റ്റ് ബോളില്‍ തന്നെ ഔട്ട്‌ ആയ പോലെ ….. “വിഷ്ണു
“അതിനു ഈയപ്പളാ ക്രിക്കറ്റ്‌ കളിക്കാന്‍ പോയെ ….”ഹംസ
“ഇക്ക …. ഒരുമാതിരി കോമഡി പറയല്ലേ ….”
“വിഷ്ണു കോമഡി അതല്ല …..നീ ആ ടീച്ചര്‍ പറഞ്ഞത് കേട്ടിലെ .. നിന്നേ അവര്‍ക്ക് പിടിച്ച മട്ടാ ……”വിപിന്‍
“ഓ അതു കേട്ടപ്പോ എന്‍റെ ചങ്കുകലങ്ങി ….”
“നീ വണ്ടി എട് എനിക്ക് വേറെ അപ്പോയിന്‍മെന്റ് ഉണ്ട് …”ഹംസക്ക
ഫോണ്‍ വരുന്നു
“ഹലോ ഹലോ അസലാമു അലെക്കും ….. അതെ ബ്രോക്കര്‍ ഹംസ ആണ് …”
വണ്ടി പതുക്കനെ നീങ്ങുന്നു

ശുഭം

b@vi

Saturday, September 7, 2013

അസിസ്റ്റന്റ്‌


കൊച്ചി കായലിന്റെ തീരത്തൊരു സായാഹ്നം, കമ്പനിയുടെ ഡയറക്ടര്‍ബോര്‍ഡ് മീറ്റിംഗ്,
“Mr.അരുണ്‍ എവിടെ മിസിസ് ….. കണ്ടില്ലലോ ഒരു കൂട്ടം സ്ത്രീകള്‍ അരുണിന്റെ അടുത്തു ചോദിക്കുന്നു
ദാ അവിടെ നിക്കുന്നു …” ദൂരെ മാറി ഇരിക്കുന്ന പെണ്‍കുട്ടിയെ ചൂണ്ടി കാണിക്കുന്നു
എന്താ മാറി നില്‍ക്കുന്നത് ….. ask her to join us …”
അവള്‍ക്കു തീരെ വയ്യ തല വേദന ആണ് …. ഞാന്‍ കുറെ നിര്‍ബന്ധിച്ച കാരണമാ പാര്‍ട്ടിക്കുവന്നെ …..”
ആണോ ..”
ഞാന്‍ വിളിക്കാം ….. പ്രിയാ …..” പ്രിയ തിരിഞ്ഞു നോക്കുന്നു
വേണ്ട അരുണ്‍ അവള്‍ അവിടെ ഇരുന്നോട്ടെ ….. പാവം
പ്രിയ അരുണിനെ നോക്കി എന്താ എന്നു ചോദിക്കുന്നു …. ഇവിടെ വാ എന്നു അരുണ്‍ വിളിക്കുന്നു …. അവള്‍ ബുദ്ധിമുട്ടി എഴുന്നേറ്റു വരുന്നു
അച്ചുവേട്ട തീരെ വയ്യ …. നല്ല തല വേദന ……നമുക്കു പോകാം ….”
പ്രിയ കുറച്ചു നേരം കൂടി ...MD ഒന്നു വന്നോട്ടെ …. അല്ലെകില്‍ പരിഭവം പറയും ….”
എനിക്ക് തീരെ വയ്യ ഞാന്‍ അവിടെ ഇരിക്കട്ടെ ……”
അരുണ്‍ ഒരു ഡ്രിങ്ക് എടുക്കുന്നു ….
അച്ചുവേട്ട വേണ്ട …… ഇന്നു കൂടുതലാ …..”
ചക്കരേ ദെ ഇതു കൂടി …..”
ആയിക്കോ ……”
ദേ MD വരുന്നു …… “ അതും പറഞ്ഞു അരുണ്‍ ഗ്ലാസില്‍ ബാക്കി ഉള്ളത് പെട്ടന്ന് വായില്‍ ഒഴിക്കുന്നു
പ്രിയ എഴുന്നേല്‍ക്കുന്നു, മുഖത്ത് ഒരു ചിരി വരുത്തുന്നു

“hello Mr and Miss Arun …. How are you? “
“good sir … what about u sir?”
സുഖം ….. എന്താ മിസിസ് അരുണ്‍ വിശേഷം …..പാര്‍ട്ടി ഒക്കെ എന്‍ജോയ് ചെയ്തോ ?”
ആ  സര്‍ ….”
ആ പിന്നെ അരുണ്‍ …. ഇതു സമന്ത …. നമ്മുടെ കൊച്ചി ബ്രാഞ്ചില്‍ അസിസ്ടന്റ്റ്  സെയില്‍സ് മാനേജര്‍ എന്നു വച്ചാല്‍ തന്റെ അസിസ്ടന്റ്റ് ജൂലിക്കു പകരം വന്നവള്‍ചെന്നൈ നിന്നും ട്രാന്‍സ്ഫര്‍ ആയി വന്നതാ .. ഹാഫ് മലയാളി ഹാഫ് പഞ്ചാബി
“hello ….”
“Helo ….” പരസ്പരം കൈ കൊട്ക്കുന്നു ….
അവളെ കണ്ടപ്പോള്‍ അരുണിന്റെ വാ തുറന്നു പോയി .. സ്ലീവ്ലെസ് ബ്ലാക്ക്‌  സാരി ..  സെക്സി
അതു മനസിലാക്കി അവള്‍ കൈ കൊടുത്തപ്പോള്‍  അരുണിന്‍റെ കൈയില്‍ ഒന്നു ചൊറിഞ്ഞു അരുണ്‍ അപ്പോള്‍ ആണ് പെട്ടന്ന് സ്വപ്നത്തില്‍നിന്നും ഉണര്‍ന്നത് …. അവന്‍ പ്രിയയെ നോക്കുന്നു .. ഇല്ല അവള്‍ കണ്ടില്ല …. പിന്നെയും എന്തൊക്കെയോ സംസാരിക്കുന്നു
“marriage കഴിഞ്ഞോ …”
“yes ഹസ്സ് HDFC ബാങ്ക്മാനേജര്‍  ആണ് ….”
ഏതാ ബ്രാഞ്ച് …”
കൊച്ചി ….”
നമ്മുക്ക് പിന്നെ കൂടുതല്‍ പരിചയപെടാം .. ഇപ്പോ ഇറങ്ങാന്‍ നേരം ആയി ….. “
ശരി …. അപ്പൊ ശരി മിസിസ് അരുണ്‍ ….”
അരുണ്‍ നടന്നു നീങ്ങുമ്പോള്‍ അവളെ ഒന്നു തിരിഞ്ഞു നോക്കി അവള്‍ അതു പ്രതീഷിച്ചപോലെ അതു മനസിലാക്കി അവള്‍ മുടി പുറകില്‍ നിന്നും മുന്നിലേക്ക്‌ ഇടുന്നു ...ബ്ലവുസ് നന്നായി ഇറക്കി വെട്ടിയ ടൈപ്പ് ആയതിനാല്‍ അവളുടെ പുറകുവശം  നന്നായി കാണാം .. അവള്‍ ഒന്നു ചിരിക്കുന്നുകഴുത്തിനു താഴെ പാമ്പിനെ പച്ചകുത്തിയത് കാണുന്നു

കാര്‍ ഡ്രൈവ് ചയ്തു പോകുമ്പോളും സമന്തയുടെ മുഖം മായുന്നില്ല …. പിന്നെ റൂമില്‍ എത്തി കിടക്കുന്നതു വരെ എല്ലാം യാത്രികം ആയിരുന്നു ഉറക്കത്തില്‍ രണ്ടു പാമ്പുകള്‍ ഇണചേരുന്നത് സ്വപ്നം കണ്ടു  ഞെട്ടി ഉണര്‍ന്നു …. കിടക്കയില്‍ പ്രിയ നന്നായി ഉറങ്ങുന്നു .. അരുണിനു ദാഹിക്കുന്ന പോലെ .. അവന്‍ പതിയെ എഴുനേറ്റു പോയി ഫ്രിഡ്ജ്‌ തുറന്നു അതില്‍ നിന്നും മധ്യകുപ്പി എടുത്തു ഗ്ലാസില്‍ കുറച്ചു ഒഴിച്ച് രണ്ടു ഐസ് ഇട്ടു സോഫയില്‍ വന്നിരുന്നു ആലോചിക്കുന്നു

ഛെ ഞാന്‍ എന്താ ഇങ്ങനെ …. വേറെ ഒരു സ്ത്രീയെ ആലോചിക്ക …. എന്‍റെ പ്രിയയെ ഞാന്‍ മറന്നോ …. ഇല്ല ഒരിക്കലും ഇല്ല .. എന്‍റെ ജീവിതത്തില്‍ ആദ്യമായി ഇഷ്ട്ടം തോന്നിയ എന്‍റെ കളികൂട്ടുകാരി, അവള്‍ ഇന്നു എന്‍റെ ഭാര്യ ആണ് ….. വീടുകാരുടെ എതിര്‍പ്പ് അവഗണിച്ചു താഴ്ന്ന ജാതിക്കാരിയെ കല്യാണം കഴിച്ചു …… പറമ്പിലെ പണിക്കാരന്റെ മകളെ തന്നെ മാത്രമേ നിനക്ക് പ്രേമിക്കാന്‍ കിട്ടിയത്, ഇന്നുഎറങ്ങിക്കോണം ഈ വീട്ടില്‍ നിന്നും എന്നെ ഏറെ സ്നേഹിക്കുന്ന മുത്തശ്ശന്‍റെ വാക്കുകള്‍ എന്നെ ഒരു പാടു വേദനിപ്പിച്ചു അച്ഛന്റെ മരണശേഷം എന്നെ വളര്‍ത്തിയത്‌ മുത്തശ്ശന്‍ ആണ് …… എല്ലാവരെയും വേദനിപ്പിച്ചു വീട്ടില്‍ നിന്നും ഇറങ്ങി 5 വര്‍ഷം ആയി കല്യാണം കഴിഞ്ഞിട്ട് ….. ഇതുവരെ കുട്ടികള്‍ ഇല്ല …. എന്‍റെ കുട്ടിയുടെ മുഖം കണ്ടാല്‍ മുത്തശ്ശന്‍റെ ദേഷ്യം മാറും എന്നു കരുതിയിട്ടു ഇനി …..” അവന്‍ അവിടെ കിടന്നു ഉറങ്ങി പോയി …….
രാവിലെ പ്രിയ വിളിച്ചുണര്‍ത്തുന്നു…..
അതു ശരി ഞാന്‍ ഉറങ്ങിയപ്പോ ഇതാ പണി അല്ലെ എത്രണ്ണം അടിച്ചു …..”
നല്ല ഷീണംഇന്നു ലീവ് എടുത്താലോ ….”
അതിനു ഞായര്‍ ആഴ്ച എവിടാ മാഷേ ഓഫീസ് …. എന്താ കള്ളിന്റെ കെട്ടു വിട്ടിട്ടില്ലേ ഈ കാപ്പി കുടിക്കു എല്ലാം മാറും …..”
വീണ്ടു കിടക്കാന്‍ പോയ അരുണിനെ നിര്‍ബന്ധിപ്പിച്ചു കാപ്പി കുടിപ്പിക്കുന്നു …...

…………………………………………………………………………………………………………….

സമന്ത ….. അവള്‍ ഒരു ചിത്രശലഭം പോലെ …. ഓഫീസില്‍ പാറി പാറി നടക്കുന്നു …. കൂമ്പിയ താമര മൊട്ടു പോലുള്ള കണ്ണുകള്‍, ഇടുങ്ങിയ അരകെട്ടു …..ഒരു പഞ്ചാബി ഹല്‍വ 
മാടം വന്നതില്‍ പിന്നെ എല്ലാവര്‍ക്കും ഒരു മാറ്റം കാണുന്നുണ്ട് “  ചായ കൊണ്ടു വന്നപ്പോള്‍ രമയുടെ കമ്മന്റ് ….
ഒരു മാസത്തിനുള്ളില്‍ അവള്‍ എല്ലാവരെയും കൈയില്‍ എടുത്തു ….
അവളുടെ കണ്ണുകളിലെ കാമം അരുണിന്റെ ഉറക്കം കളഞ്ഞിരുന്നു …. ചിലപ്പോള്‍ പ്രിയയുമായി സല്ലപിക്കുമ്പോള്‍ അതു സമന്ത ആയി തോന്നി പോകാറുണ്ട് …..
മറ്റാരും ശ്രദ്ധിക്കുന്നിലെങ്കില്‍ അവളുടെ സാമിപ്യം അരുണിന്റെ മനസിന്റെ കണ്ട്രോള്‍ വിട്ടു പോകാറുണ്ട് കമ്പ്യൂട്ടര്‍ നോക്കുമ്പോള്‍ പുറകില്‍ കൂടി അവള്‍ അവനിലേക്ക്‌ ചാരി സഹായിക്കുന്നു …  അവളുടെ സ്പര്‍ശനം പോലും അരുണില്‍ വികാരം ഉണര്‍ത്തുന്നു ….
ചെറിയ തെറ്റിന് പോലും പ്രിയയെ വഴക്കു പറയുന്നു ….
----------------------------------------------------------------------------------------------------------------------------
അന്നു കമ്പനി ക്ലയിന്റ് മീറ്റിംഗ് ആയിരുന്നു സമയം 7 :30
ഛെ നേരം വയ്കി ….പ്രിയേ പ്രിയേ ….എന്താ എന്നെ നേരത്തെ വിളിക്കതിരുന്നെ ….. ഇപ്പോ കണ്ടില്ലേ 7 :30 ആയി 9 നു അവിടെ എത്തേണ്ടതാ …. “
ഞാന്‍ വിളിച്ചിരുന്നു അച്ചുവേട്ടന്‍ എണിറ്റില്ല …… “
പിന്നെ നീ വിളിച്ചു ……”
അരുണ്‍ കുളിച്ചു ഡ്രസ്സ്‌ മാറി ….ഫോണ്‍ ബെല്ലടിക്കുന്നു
ദാ ഒരു 10 മിനിറ്റ് ഇപ്പോ എത്തും ….” ഫോണ്‍ കട്ട്‌ ചെയുന്നു
ഞാന്‍ ഇറങ്ങാ ….., ചിലപ്പോ വയ്കും ഇപ്പോളും ഫോണില്‍ വിളിച്ചു ബുദ്ധിമുട്ടിക്കണ്ട …”
ഈ ദോശ കഴിച്ചിട്ട് പോ …. “
ഒന്നും കഴിക്കാതെ അവന്‍ പോകുന്നു …. പുറത്തു ഡ്രൈവര്‍ കാറുമായിനില്‍ക്കുന്നു .. കാറില്‍ കയറി വേഗം പോകുന്നു
പ്രിയ വിഷമിച്ചു എല്ലാം എടുത്തു വയ്ക്കുന്നു …..
സര്‍ ഇന്നും ഒന്നും കഴിച്ചില്ല അല്ലെ …..”
ഇതു ഇപ്പോള്‍ സ്ഥിരം അല്ലെ  സീതമ്മ ഇന്നു മോര്കറി ഉണ്ടാക്കിയാ മതി ഏട്ടന്‍ ഉണ്ടാകില്ല ….”
---------------------------------------------------------------------------------------------------------------------
ഒരു വട്ട മേശക്കു ചുറ്റും കുറെ പേര്‍ ഇരിക്കുന്നു , സമന്ത ആണ് ടോപ്പിക്ക് പ്രസന്റ് ചെയുന്നത്അവള്‍ വെള്ളയില്‍ കറുത്ത കുത്തുകള്‍ ഉള്ള സാരി ആണ് ഉടുത്തിരുന്നത് .. മീറ്റിംഗ്നു വന്നവര്‍ അവളെ ആസ്വദിച്ച് ആണ് ഇരിക്കുന്നത് അവള്‍ അതു പുറത്തു കാണിക്കാതെ എല്ലാം പ്രസന്റ് ചയ്തു ….. മീറ്റിംഗനു ശേഷം എല്ലാവരും പിരിയുന്നു ….. ഡ്രൈവറോഡു വീട്ടില്‍ പൊക്കോ എന്നു പറഞ്ഞു അരുണ്‍ സമന്തയെ ഡ്രോപ്പ് ചെയ്യാന്‍ പോകുന്നു
അരുണ്‍ ഞാന്‍ ഡ്രൈവ് ചെയ്യാം ….”
ഓക്കേ …..” അവള്‍ ഡ്രൈവ് ചെയുന്നു ...
സമന്ത congrats …”
“thank you arun ….. “
പെര്‍ഫോര്‍മന്‍സ് കലക്കി 3കോടിയുടെ ഓര്‍ഡര്‍ ...ഓ എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല  …”
എന്‍റെ മാത്രം കഴിവല്ല അരുണ്‍ കൂടെ ഉള്ളകാരണം ആണ് ….”
ഒന്നു പോ ഡിയര്‍ ഇതു നിന്റെ മാത്രം കഴിവാ ….. എല്ലാവരും നിന്നേ ആണ് നോക്കി ഇരുന്നത് ..’
അതു എനിക്കും തോന്നി …. ആ തമിഴന്‍ എന്നെ കൊന്നു ചോര കുടിച്ചു ….. പിന്നെ അരുണും മോശം ആയിരുന്നില്ല …..”
പിന്നെ താന്‍ ഇതു പോലെ ഒക്കെ വന്ന പിന്നെ ആരാ നോക്കാതെ …..”
ഏതു പോലെ …….”
ദാ ഇതു പോലെ …… “അരുണ്‍ അവളുടെ വയറില്‍ ഒന്നു നുള്ളുന്നു
അടങ്ങി ഇരിക്ക് അരുണ്‍ ….. ഇപ്പോ കുറുമ്പ് കൂടി വരുന്നുണ്ടു ….. ഞാന്‍ പ്രിയയെ കാണുബോ പറയട്ടെ …….”
അന്നാല്‍ ഇതു കൂടെ പറയ്‌ …. “ അരുണ്‍ വീണ്ടും നുള്ളുന്നു ….
ചുമ്മാ ഇരിക്ക് അരുണ്‍ ….”
ഇടക്കു പ്രിയുടെ ഫോണില്‍ നിന്നും കോള്‍ വരുന്നു അവന്‍ അതു കട്ട്‌ ചെയ്തു പിന്നെയും വരുന്നു അപ്പോള്‍ മൊബൈല്‍ സൈലന്റ്ല്‍ ആക്കി പോക്കറ്റില്‍ ഇടുന്നു ….
പുറത്തു നന്നായി മഴ പെയുന്നു ……
നല്ല മഴ അല്ലെ അരുണ്‍ ….”
നനയാന്‍ തോന്നുന്നു ……”
വണ്ടി നിറുത്താം ….”
വേണ്ട …..”
എന്താ വൈകിട്ട് പരിപാടി …..’
ഒന്നും ഇല്ല …. എന്ന എന്‍റെ ഫ്ലാറ്റില്‍ കയറിട്ടു പോകാം ……”
എന്താ സ്പെഷ്യല്‍ തരിക …..”
എന്താ വേണ്ടേ ……”
ചൂട്ടോടെ എന്തു തന്നാലും മതി ….”
ഫ്രിഡ്ജില്‍ താറാവ് കറി ഉണ്ട് അതു ചൂടാക്കി തരാം …..”
എനിക്ക് ഈ താറിവിനെ കിട്ടോ ….” അവന്‍ അവളുടെ കൈയില്‍ ചെറുവിരല്‍ കൊണ്ടു മെല്ലെ തലോടുന്നു ……അവര്‍ പരസപരം നോക്കുന്നു …. അവളുടെ കണ്ണുകള്‍ പരസപരം തമ്മില്‍ ഉടക്കുന്നു …. എതിരെ നിന്നും വന്ന വണ്ടിയുടെ ഹോണ്‍ കേട്ടു ഞെട്ടുന്നു …. പിന്നെ ഫ്ലാറ്റ് എത്തുന്നവരെ സംസാരിക്കുന്നില്ല …..
വണ്ടി പാര്‍ക്കിങ്ങില്‍ ഇട്ടു പുറത്തേക്കു ഇറങ്ങി നല്ല മഴ ഉണ്ടായിരുന്നു രണ്ടു പേരും നനഞ്ഞു ..,.. ലിഫ്റ്റില്‍ കയറി 7നമ്പര്‍ നിലയിലേക്ക് പോകുന്നു ലിഫ്റ്റിന്റെ കണ്ണാടിയില്‍ മുഖം നോക്കി അവള്‍ മുടിയിലെ  വെള്ളം കുടയുന്നു അതു അരുണിന്റെ മുഖത്തു തെറിക്കുന്നു …. അവന്‍ അവളുടെ കണ്ണിലേക്കു കണ്ണാടിയിലൂടെ നോക്കുന്നു …. അരുണ്‍ അവളുടെ പുറകില്‍ നിന്നും മുടിഒതുക്കി മുന്നിലേക്ക്‌ ഇടുന്നു …. ആ പച്ചകുത്തിയ  സര്‍പ്പത്തിന്റെ മുകളില്‍ വിരല്‍ കൊണ്ടു തലോടുന്നു …. അവളുടെ കണ്ണുകള്‍ പതുക്കനെ അടഞ്ഞു അവന്‍ അവളെ പിന്നില്‍ ചേര്‍ത്ത് നിര്‍ത്തി കഴുത്തില്‍ ചുംമ്പിക്കുന്നു …. അവള്‍ തിരഞ്ഞു മുഖത്തോട് മുഖം നോക്കി നില്‍ക്കുന്നു ….. അപ്പോളെക്കും ലിഫ്റ്റ്‌ 7നിലയില്‍ എത്തി അവര്‍ പരസ്പരം അകന്നു മാറി …. 710 റൂമിലേക്ക്‌ അവര്‍ പ്രവേശിക്കുന്നു ….
അവള്‍ നടന്നു നീങ്ങുമ്പോള്‍ അവന്‍ അവളുടെ കൈയില്‍ പിടിക്കുന്നു ….
എന്താ അരുണ്‍ ഞാന്‍ ഈ ഡ്രസ്സ്‌ എന്നു മാറിയിട്ട് വരാം …. Please ….”
ശരി നീ ഒരു കാപ്പി എടുക്കു നല്ല തണുപ്പ് ….”
ഇന്നാ തല തോര്‍ത്ത്‌ …..” അവള്‍ ഒരു തോര്‍ത്ത്‌ അവനു കൊടുക്കുന്നു ….
അവന്‍ ഷര്‍ട്ട് ഊരി കസാരയില്‍ ഇട്ടു …. തോര്‍ത്ത്‌ എടുത്തു തല തോര്‍ത്തി പോകറ്റില്‍ നിന്നും ഫോണ്‍ എടുത്തു പ്രിയ 17 മിസ്സ്‌ കാള്‍ …  അവന്‍ തിരിച്ചു വിളിക്കുന്നു ഫോണ്‍ റിംഗ് ചെയ്യുന്നുണ്ട് അപ്പോള്‍ സമന്ത മുട്ട് വരെ ഇറക്കം ഉള്ള വെള്ള ഷര്‍ട്ട്‌ മാത്രം ഇട്ടു  പിന്നെ കൈയില്‍ ഒരു കപ്പു കാപ്പിയുമായി അരുണിന്റെ അടുത്തേക്ക് നടന്നു വരുന്നു …..അരുണ്‍ അക്കെ അന്തം വിട്ടു ഇരിക്കുന്നു
ഹലോ ….” ഫോണില്‍ ആരോ സംസാരിക്കുന്നു
….ഹ ലോ …” അരുണിന്റെ ശബ്ദം പതറുന്നു ….
മോനെ ഇതു ഞാനാ ...സീതമ്മ ….”
എന്താ .. പ്രിയ ഇവിടെ ……”
ഞങ്ങള്‍ ഇവിടെ ഹോസ്പിറ്റലിലാ …… “
എന്തു പറ്റി പ്രിയ  എവിടെ ……”
പ്രിയ മോളെ ഇവിടെ അഡ്മിറ്റ്‌ ചയ്തു ……”
എന്തു പറ്റി ….” അരുണിന്റെ മുഖത്ത് ടെന്‍ഷന്‍ …..
ഞാന്‍ റൂമില്‍ വന്നു നോക്കിയപ്പോ മോള്‍ താഴെ വീണു കിടക്കുന്നു …. അപ്പൊ തന്നെ  ഞാനും കൃഷ്ണേട്ടനും കൂടി കൊണ്ടു വന്നു …. ഇപ്പോ ഇവിടെ അഡ്മിറ്റ്‌ ചയ്തു സ്കാന്‍ ഒക്ക് ചെയുന്നുണ്ട് എനിക്ക് പേടിയാകുന്നു മോന്‍ എവിടാ ഞാന്‍ കുറെ ആയി വിളിക്കുന്നു …. “
ഞാന്‍ ഒരു മീറ്റിംഗ്ല്‍ ആയിരുന്നു ….. ഞാന്‍ ഇപ്പോ എത്താം ….. “ ഫോണ്‍ കട്ട്‌ ചെയുന്നു ..
സോറി സമന്ത …. പ്രിയക്ക് എന്താ പറ്റി ഇപ്പോ ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ചയ്തു എനിക്ക് പോണം …. സോറി …. അം റിയലി സോറി ….”
“ its ok arun … പോയി വാ ….”
ശരി …. “
കാപ്പി ,.....” അതു കേള്‍ക്കാന്‍ നിന്നില്ല ബാഗ്‌ എടുത്തു അവന്‍ വേഗം ഇറങ്ങുകയായിരുന്നു ലിഫ്റ്റ്‌ ല്‍ പ്രസ്‌ ചെയ്തിട്ട് അതു വരുന്നില്ല അവന്‍ കുറെ നേരം ആ സ്വിച്ചില്‍ അമര്‍ത്തുന്നു .. അവന്‍ വിയര്‍ക്കുന്നു കാര്‍ ഡ്രൈവ് ചെയുമ്പോളും നന്നായി ടെന്‍ഷന്‍ അടിക്കുന്നുണ്ട് …. മനസ്സില്‍ എന്തോ കുറ്റബോധം പോലെ കാര്‍നു വേഗത കൂടി എതിരെ വരുന്നു വണ്ടിക്കാരന്‍ ചീത്ത പറയുന്നു .. അവന്‍ സോറി പറഞ്ഞു കടന്നു പോകുന്നു ….. ഹോസ്പിറ്റലില്‍ എത്തി കൃഷ്ണേട്ടന്‍ മരുന്നു മേടിച്ചു വരുന്നത് കണ്ടു
എന്തു പറ്റി ….”
അറിയില്ല മോനെ …. ദേ ഈ മരുന്നൊക്കെ മേടിക്കാന്‍ ഡോക്ടര്‍ പറഞ്ഞു…. “
ബോധം വന്നിട്ടില്ല ……”
സ്കാനിംഗ്‌ റൂമില്നിന്നും പ്രിയയെ കൊണ്ടു വരുന്നു അവള്‍ മയക്കത്തില്‍ ആണ് ….. സീതമ്മ കൂടെ ഉണ്ട് …. അവന്‍ അവളുടെ അടുത്ത് വന്നു കൈയില്‍ മുറുകെ പിടിക്കുന്നു ….
സിസ്റ്റര്‍ എന്താ കുഴപ്പം …..”
താന്‍ ആരാ ….”
“Husband ആണ് ….”
തന്നെ ഡോക്ടര്‍ അനേഷിച്ചു ….. ദാ ഡോക്ടര്‍ വരുന്നുണ്ട് ….”
എന്തു പറ്റി ഡോക്ടര്‍…. ഞാന്‍ പ്രിയയുടെ ….Husband ആണ്
ഓഹോ താന്‍ എന്താ ആ കുട്ടിയെ പട്ടിണിക്കു ഇടണോ …… അതും ഈ സമയത്തു ….”
എന്തു പറ്റി ഡോക്ടര്‍ ….”
എല്ലാം ചെയ്തു വച്ചിട്ട് ഇപ്പോ എന്തു പറ്റി ഡോക്ടര്‍ ….”
ഡോക്ടര്‍ പറ എന്‍റെ പ്രിയക്ക് എന്തു പറ്റി …..”
“congrats Mr.Arun “ ഡോക്ടര്‍ ചിരിച്ചു കൊണ്ടു .. അരുണിന്‍റെ മുഖത്ത് ഒന്നും മനസിലാകാത്ത അവസ്ഥ
ഡോതാന്‍ ഒരു അച്ഛന്‍ ആകാന്‍ പോകുന്നു ……. പ്രിയ രണ്ടു മാസം ഗര്‍ഭിണി ആണ് …. “
സത്യമാണോ doctor …..” സന്തോഷം കണ്ടു കണ്ണു നിറയുന്നു …….
എന്‍റെ ശ്രീ പത്മനാഭാ …….”സീതമ്മ കരയുന്നു …..
ഇന്നു ഒന്നും കഴിച്ചിട്ടില്ല ….അതിന്റെ ഷീണം ആണ് ഒന്നു മയങ്ങികോട്ടെ ഉണര്തണ്ടാ ...’
ശരി ഡോക്ടര്‍ …… “ സന്തോഷവും സങ്കടവും നിറഞ്ഞ മുഖം ….. സ്വയം പാശ്ചാതപിക്കുന്നു ….
മോനെ …. നിങ്ങളുടെ പ്രാര്‍ത്ഥന ദൈവം കേട്ടു  ….. “ സീതമ്മ കണ്ണുകള്‍ തുടച്ചു ….
-----------------------------------------------------------------------------------------------------------

പ്രിയ …. പ്രിയ …”.... അവള്‍ പതുക്കെ കണ്ണു തുറക്കുന്നു ….
എന്താ ഇതു ….. ഇനി ഭക്ഷണം കഴികാതെ ഇരുന്നാല്‍ രണ്ടു പേര്‍ക്കും എന്‍റെ കൈയില്‍ നിന്നും നല്ല അടി കിട്ടും കേട്ടോ അരുണ്‍ ഡോക്ടര്‍ ഒന്നു പരിശോധിച്ചു  എണിക്കുന്നു …. പ്രിയയുടെ കണ്ണുകള്‍ നിറഞ്ഞു ……
ചീര്‍ അപ്പ്‌ പ്രിയ …. ഈ സമയത്ത് കരയാന്‍ പാടില്ല … “ ഡോക്ടര്‍ പോകുന്നു
പ്രിയ ….” അരുണ്‍ അവളുടെ അടുത്തിരുന്നു നെറ്റിയില്‍ തലോടുന്നു ….’
അച്ചുവേട്ട……” അവള്‍ അവന്റെ കൈയില്‍ മുറുകെ പിടിക്കുന്നു …..
സോറി ഡാ am sorry ….. “ അരുണ്‍ അതും പറഞ്ഞു കരയുന്നു
അച്ചുവേട്ടഎന്താ ഇതു …….”
ഞാന്‍ നിന്നേ കുറെ വിഷമിപ്പിച്ചു സോറി ഡാ ചക്കരെ …”അവന്‍ അവളുടെ നെറ്റിയില്‍ ചുംമ്പിക്കുന്നു
അപ്പോളേക്കും കൃഷ്ണേട്ടന്‍ ഒരു കവര്‍ ലഡ്ഡു ആയി കയറി വരുന്നു ….
എന്താ ഇതു അരുണ്‍ ….. ഈ സമയത്തു സന്തോഷിക്കല്ലേ വേണ്ടേ …. ദാ ഇതു ഒരെണ്ണം എടുക്കു …”
അരുണ്‍ ഒരു ലഡ്ഡു എടുത്തു പ്രിയയുടെ വായില്‍ വച്ചു കൊടുക്കുന്നു അവള്‍ കണ്ണുനീര്‍ തുടച്ചു ചിരിച്ചുകൊണ്ടു ലഡ്ഡു കഴിക്കുന്നു .. അതില്‍ പാതി അരുണ്‍ കഴിക്കുന്നു ….

രാത്രി വീണ്ടും  പാമ്പുകള്‍ ഇണചേരുന്നത് സ്വപ്നം കണ്ടു വീണ്ടും  ഞെട്ടി ഉണര്‍ന്നുമൊബൈല്‍ എടുത്തു ഒരു മെസ്സേജ് വന്നിട്ടുണ്ട് തുറന്നു നോക്കുന്നു
“am sorry samantha…. i can’t… please leave me alone …” എന്ന മെസ്സേജനു മറുപടി ആയി
“am going arun …. i got transfer to delhi branch … my husband also got transfer there …. am sorry ….. enjoy life with your angel …you are always in my heart as a  good friend ... Bye .. TC… “  സമന്ത മറുപടി അയച്ചിരിക്കുന്നു
തൊട്ടടുത്ത്‌ പ്രിയ ഉറങ്ങുന്നു …. അവന്‍ അവളുടെ കവിളില്‍ ഒന്നു     ചുംമ്പിക്കുന്നു അപ്പോള്‍ പാതി മയക്കത്തില്‍ അവളുടെ മമുഖത്ത് വിരിഞ്ഞ  പുഞ്ചിരി കണ്ടപ്പോള്‍ പൂര്‍ണ ചന്ദ്രന്‍ ഉദിച്ച പോലെ ….
--------------------------------------------------------------------------------------------------------
മാസങ്ങള്‍ക്ക് ശേഷം ……
പ്രിയ പ്രവിച്ചു ഇരട്ടകുട്ടികള്‍ …..
ഇതു കണ്ടോടി ഇവന് എന്‍റെ ഛായ  …..”
നിങ്ങള്‍ ഇതു കണ്ടാ ഇവള്‍ക്ക് എന്‍റെ ഛായയും ….”ആശുപത്രിയില്‍ കുട്ടികളെ എടുക്കാന്‍ തല്ലുകൂടുന്ന മുത്തശ്ശനും മുത്തശ്ശിയും …..
മോനെ അച്ചു എനിക്ക് സന്തോഷം ആയെട ഇനി മരിച്ച മതി ….” മുത്തശ്ശന്‍റെ കണ്ണുകള്‍ നിറയുന്നു ….
നിങ്ങള്‍ എന്തിനാ ആ പിള്ളേരെ കൂടി വിഷമിപ്പികുന്നെ …..”
അരുണിന്‍റെ അമ്മ പ്രിയയുടെ നെറ്റിയില്‍ തലോടുന്നു സീതമ്മ ഫ്ലാസ്ക്കില്‍ നിന്നും ചായ പകര്‍ത്തുന്നു .. അവള്‍ അരുണിന്റെ കൈയില്‍ മുറുകെ പിടിച്ചു .. അരുണും .. ഇനി ഈ കൈകള്‍ ഞാന്‍ ഒരിക്കലും കൈവിടില്ല എന്ന പോലെ

ശുഭം ….

b@vi



Sunday, September 1, 2013

നീര്‍മാതളം പൂത്തപ്പോള്‍ - ബവിഷ്

സാവിത്രി ….. ഏട്ടന്‍ സാവി എന്നു വിളിക്കും

സാവിത്രി ഒരു 35 വയസ്സു പ്രായം വരുന്ന വീട്ടമ്മ, നഗര മദ്ധ്യത്തിലെ ഏറെ പഴക്കം ചെന്ന ആ ഒറ്റമുറി ഫ്ലാറ്റില്‍, ബാല്‍ക്കണിയില്‍ നിവര്‍ത്തിയിട്ട ചാരുകസേരയില്‍ ഇരുന്നുകൊണ്ട്, ഒരു ഡയറിയില്‍  “നീര്‍മാതളം പൂത്തപ്പോള്‍ “ എന്ന തലകെട്ടില്‍ താഴെ “സാവിത്രി ….. ഏട്ടന്‍ സാവി എന്നു വിളിക്കും” എന്നു മാത്രം എഴുതികൊണ്ട് ഇനിഎന്താ എഴുതാ    എന്നു  ആലോചിച്ചിരിക്കുന്നു …. തൊട്ടടുത്ത്‌ മാധവിക്കുട്ടിയുടെ നീര്‍മാതളം പൂത്തപ്പോള്‍എന്ന നോവല്‍ ഇരിക്കുന്നുണ്ട്‌ ...

“സ് സ് സ് സ് സ് സ് സ് സ് സ് “
അടുക്കളയില്‍ നിന്നും കുക്കര്‍ ചൂളം വിളിക്കുന്നു, സാവിത്രി അപ്പോളും ആലോചനയില്‍ തന്നെ പെട്ടന്ന് ശ്രദ്ധതിരിച്ചു വരുന്നു,
“പരിപ്പ് ഇപ്പോ വെന്തു ശരിയായി കാണും ...“
എന്നു പറഞ്ഞു കൊണ്ടു അവള്‍ അടുക്കളയിലേക്കു നീങ്ങുന്നു, സാമ്പാറിനുള്ള കഷണം അറിയുന്നു. സാമ്പാര്‍ ഉണ്ടാക്കി ചോര്‍വാര്‍ത്തു, എല്ലാ പത്രവും കഴുകി അവസാനം കൈയും മുഖവും സാരിത്തുമ്പില്‍ തുടക്കുന്നു പിന്നെ വീണ്ടും ആ കസേരയില്‍ വന്നു ഇരിക്കുന്നു

“ ഇന്നും സാമ്പാര്‍ ആണു, എട്ടനു സാമ്പാര്‍ ആണ് ഇഷ്ടം, കൂടെ ഒന്നു തൊടാന്‍ നാളികേരചമന്തിയും, ഇതൊക്കെ ഉണ്ടെകില്‍ പിന്നെ ഉണ് അടിപൊളിയാ…പക്ഷെ ഇപ്പോ നാളികേരചമന്തി ഉണ്ടാക്കാറില്ല ഏട്ടനു ഇപ്പോ തന്നെ കൊളസ്ട്രോള്‍ കൂടുതലാ,  ഹരി മോന്‍ പറയും ഞാന്‍ അപ്പച്ചിയുടെ വീട്ടില്‍ നില്‍ക്കാന്‍ പോകില്ല അവിടെ എന്നും സാമ്പാര്‍ ആണ് കറി….. “

എന്നു  ഡയറിയില്‍ കുറിക്കുന്നു [ ഈ വാക്കുകള്‍ അടുകളയില്‍ പണി എടുകുമ്പോള്‍ background ല്‍ അവള്‍ പറയുന്നതാണ്  ]
പിന്നെ എന്തോ ആലോചിച്ചിട്ടു വീണ്ടും എഴുതുന്നു
“കഴിഞ്ഞ ദിവസം പച്ചകറി മേടിക്കുമ്പോള്‍, ശാന്തചേച്ചി ചോദിച്ചു സാവിത്രി എന്നു ഈ സാംബാര്‍ തന്നെ ആണോ വേറെ എന്തെകിലും മേടിക്കു, പാവയ്ക്കാ തോരന്‍ എനിക്ക് വലിയ ഇഷ്ട്ടാ, ഉണ്ടാക്കിയ ഏട്ടന്‍ കഴിക്കില്ല, അപ്പൊ പിന്നെ  ഏട്ടന്റെ ഇഷ്ട്ടം തന്നെ ആണ്, എന്‍റെ ഇഷ്ടം…… “
ക്ലോക്കില്‍ മണി ഒന്നടിച്ചു
“സമയം ഒന്നായോ ? ഏട്ടന്‍ ഇപ്പോ വരും”  അവള്‍ എഴുന്നേറ്റു പത്രങ്ങള്‍ എല്ലാം മേശപുറത്തു ഒരുക്കി വക്കുന്നു.
“ടിംഗ് ടോണ്‍ “ കോളിംഗ് ബെല്‍ ശബ്ദിക്കുന്നു
“ഏട്ടന്‍ വന്നു എന്നു തോന്നുന്നു “ അവള്‍ വാതില്‍ തുറക്കാന്‍ പോകുന്നു. ഡോറിനു അടുത്തുള്ള കണ്ണാടിയില്‍ മുഖം നോക്കി മുഖത്തെ പൊട്ടു ശരിയാക്കുന്നു, സാരിയുടെ ചുളിവികള്‍ നേര ആക്കി ഡോര്‍ കുറച്ചു തുറക്കുന്നു
“:ചേച്ചി പഴയ പേപ്പര്‍ വല്ലതും കൊടുക്കാന്‍ ഉണ്ടോ “ പരിചിത ശബ്ദം
“ഇല്ല… അടുത്ത തവണ വരുമ്പോള്‍ തരാം” എന്നു പറഞ്ഞു അവള്‍ വാതില്‍ അടക്കുന്നു

ലാന്‍ഡ്‌ഫോണ്‍ ബെല്ലടിക്കുന്നു, അവള്‍ എടുത്തു സംസാരിക്കുന്നു
“ഹലോ “
“സാവി .. ഞാനാ …. നീ കഴിച്ചോ … ഞാന്‍ എത്തില്ല “
“ആ എന്തു പറ്റി ….”
“കുറച്ചു പണി ബാക്കി ഉണ്ട് മാസഅവസാനം അല്ലെ ….”
‘ആ ശരി …..”
“ആ പിന്നെ ഞാന്‍ രാത്രി വരന്‍ വൈകും എല്ലാം എടുത്തു ഫ്രിഡ്ജില് വച്ചോ ഞാന്‍ വന്നിട്ടു ചൂടാക്കാം “
“ആ ശരി …..”

ഫോണ്‍ താഴെ വെച്ചിട്ട്
“ഇതു ഇപ്പോ പതിവായി ഇന്നലെയും വന്നില്ല …… മ് “
അവള്‍ ചോറു വിളമ്പുന്നു, ഒരുപാത്രം അവളുടെ മുന്‍പിലും രണ്ടാമത്തെ പാത്രം അപ്പുറത്തും വയ്ക്കുന്നു രണ്ടു പാത്രങ്ങളിലും ചോര്‍ വിളമ്പുന്നു രണ്ടാമ്മത്തെ പാത്രത്തില്‍ കുറച്ചു മാത്രം. അതില്‍ കുറച്ചു സാമ്പാറും, അവള്‍ ഭക്ഷണം കഴിച്ചു കൈകഴുകി, മുന്‍വശത്തെ വാതില്‍ അടച്ചോ എന്നു ഉറപ്പു വരുത്തുന്നു , പിന്നെ  ബാല്‍ക്കണിയില്‍   പോയി അലക്കിയിട്ട തുണികള്‍ ഉണങ്ങിയോ എന്നു നോക്കുന്നു, ഡയറി എടുത്തു അകത്തു കൊണ്ടു വയ്ക്കുന്നു. പിന്നെ ബെഡ് റൂമില്‍ പോയി കിടക്ക കുടഞ്ഞു വിരിച്ചു കിടക്കുന്നു

“ ടിംഗ് ടോണ്‍ “ കോളിംഗ് ബെല്‍ ശബ്ദം കേട്ട് ഉണരുന്നു വാതില്‍ തുറന്നു പാല്‍ കുപ്പി എടുത്തു അകത്തേക്ക് വരുന്നു, അടുപ്പില്‍ പത്രം വച്ചു ചായ ഉണ്ടാക്കുന്നു , ചായയുമായി ബാല്‍ക്കണിയില്‍ വന്നു താഴെ വണ്ടികള്‍ പോകുന്നതു നോക്കി നില്‍ക്കുന്നു, ചെറുതായിട്ടു മഴ ചാറുന്നു ചായ കപ്പ്‌ അവിടെ വച്ചു തുണികള്‍ പെട്ടന്ന് എടുത്തു അകത്തേക്ക് പോകുന്നു
[ചായ കപ്പില്‍ വെള്ളം വീഴുന്നു ] തിരികെ വന്നു ചായ എടുത്തു കുടിക്കുന്നു.
“മഴ എനിക്കെന്നും പ്രീയപ്പെട്ടതാണു. എന്റെ കവിളില്‍ ഒലിച്ചിറങ്ങിയ കണ്ണുനീര്‍ത്തുള്ളികള്‍ എന്നും ഏറ്റുവാങ്ങിയിട്ടേയുള്ളു….  ബാല്‍ക്കണിയില്‍  നിന്നു മഴ നനയുമ്പോള്‍ നനഞ്ഞ മുടി വീശി വെള്ളം തെറിപ്പിക്കുംപോലെ തോന്നും,  എന്നും ‍ എനിക്കു കൂട്ടായിരുന്നു മഴ, ന്റെ ദുഖത്തിലും, സന്തോഷത്തിലും, ചിലപ്പോള്‍ എന്റെ കൂടെ പൊട്ടിക്കരയും, ചിലപ്പോള്‍ പൊട്ടിച്ചിരിക്കും. പുലര്‍കാലത്ത് അവള്‍ ചാറിപ്പെയ്യുന്നുണ്ടാവും. തലേന്ന് പേടിപ്പിച്ചതിന്റെ പരിഭവം ഞാന്‍ അവളോട് പറയും.  അവളില്‍ പലരും ഒഴിക്കിവിട്ട കടലാസു വഞ്ചികളുടെ കഥ പറയും, സ്കൂള്‍ വിട്ട് മഴ നനഞ്ഞ് കേറിവരുമ്പോള്‍ മരുന്നുപൊടി തലയി തൂത്ത് തരുമായിരുന്നു അമ്മ.
ബാല്‍ക്കണിയില്‍  നിന്നുകൊണ്ട്  ചായ കുടിച്ച് ഞാന്‍ ഈ മഴയെ നോക്കി. അവള്‍ ഇന്നും അതു പോലെ തന്നെ. പ്രായമേറിയതിനാലാവാം ശക്തി കുറവാണ്. അതോ രാവിലേക്ക് പെയ്തിറങ്ങാന്‍ കരുതി വെക്കുന്നതോ? “

അവള്‍ ഡയറി എടുത്തു കസേരയില്‍ ഇരുന്നു വീണ്ടും എഴുതുന്നു …..
[നേരത്തെ എഴുതി നിര്‍ത്തിയതിന്റെ ബാക്കി ആലോചിക്കുന്നു ]
“എനിക്കും ഉണ്ടായിരുന്നു ഓരോപാട് ഇഷ്ടങ്ങള്‍, സ്വപ്നങ്ങള്‍ …. സ്കൂളില്‍ പടികുമ്പോള്‍ ടീച്ചര്‍ ആരാകണം എന്ന ചോദ്യത്തിന് ഞാന്‍ മലയാളം ടീച്ചര്‍ ആകണം എന്നു മറുപടി നല്‍കി …. കല്യാണം കഴിഞ്ഞു രവിഏട്ടന്‍ ചോദിച്ചു നിനക്ക് എന്താ ആഗ്രഹം ഞാന്‍ പറഞ്ഞു കടല്‍ കാണണം പിന്നെ  ട്രെയിനില്‍ യാത്ര ചെയ്യണം…
[background ല്‍ തിരമാലകള്‍ അലയടിക്കുന്ന ശബ്ദം ] എന്തോ ആലോചിക്കുന്നു …

“ ആ ആഗ്രഹം ഇപ്പോളും അതുപോലെ നില്‍ക്കുന്നു, പത്താം ക്ലാസില്‍ പഠികുമ്പോള്‍  ടൂര്‍ പോയത്  കന്യാകുമാരി ആയിരുന്നു, അച്ഛന്‍ സമതിച്ചില്ല പോകാന്‍ “
ഫോണ്‍ ബെല്‍ അടിക്കുന്നു.. അവള്‍ അതു പോയി എടുത്തു
“ഹലോ… ഹലോ..ഹലോ" സംസാരിക്കുന്നു പക്ഷെ ഫോണ്‍ കട്ട്‌ ആയി ,
റൂമില്‍ ലൈറ്റ് ഇട്ടു തിരിച്ചു വന്നു വീണ്ടും ഡയറി എടുത്തു എഴുതുന്നു ….രാത്രി ആയി തുടങ്ങി
“ ഈ വര്‍ഷം ഏട്ടന്റെ കമ്പനി ടൂര്‍ കന്യാകുമാരി ആണ് എന്നെ കൊണ്ടു പോകാം എന്നു പറഞ്ഞിട്ടുണ്ട്… കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒന്നും ഞാന്‍ പോയില്ല … ഈ വര്‍ഷം പോണം …..”
ഫോണ് പിന്നെയും ‍ ബെല്‍ അടിക്കുന്നു.. അവള്‍ അതു പോയി എടുത്തു സംസാരിക്കുന്നു ….
“ഹലോ… ഹലോ..ഹലോ" വ്യക്തമായി ഒന്നും കേള്‍ക്കുന്നില്ല
“മഴ പെയ്ത പിന്നെ എങ്ങനെയാ ഫോണ്‍ പിന്നെ മിണ്ടില്ല …. ഇനി ഇപ്പോള്‍ ആണോ കറന്റ് പോകുന്നത് “ അപ്പോളേക്കും കറന്റ് പോയി
“ആ ഹാ … ഞാന്‍ പറയാന്‍ കാത്തിരിക്കയിരുന്നോ …..”
അവള്‍ മെഴുകു തിരി എടുത്തു കത്തിച്ചു മേശപുറത്തു വക്കുന്നു … ബാല്‍ക്കണിയില്‍ പോയി ഡയറി മടക്കി എടുത്തുകൊണ്ടു വയ്ക്കുന്നു ….  ബാല്‍ക്കണി ഡോര്‍ അടച്ചു കസേരയില്‍ വന്നിരുന്നു മേശപുറത്ത്‌ തല വച്ചു കിടക്കുന്നു …….
[background ല്‍ തിരമാലകള്‍ അലയടിക്കുന്ന ശബ്ദം ]
“ ടിംഗ് ടോണ്‍ “ കോളിംഗ് ബെല്‍ ശബ്ദം കേട്ട് ഉണരുന്നു … മെഴുകുതിരി കത്തി തീരാറായി … കറന്റ് വന്നിട്ടുണ്ട് … സാരി നേരെ ആക്കി മുഖം സാരിതുമ്പ് കൊണ്ടു തുടച്ചു വാതില്‍ തുറക്കുന്നു …….
[background ല്‍  വാതില്‍ തുറക്കുന്ന ശബ്ദം ….. ഒരു പുരുഷ ശബ്ദം …. “സാവി ആ തോര്‍ത്ത്‌ ഇങ്ങുഎടുത്തേ കുറച്ചു നനഞ്ഞു ……..”]

ശുഭം ……

bavi