Pages

Sunday, March 31, 2013

ഇന്ന് ഈസ്റ്റര്‍ .......


പണ്ടൊക്കെ ഈ ദിവസം അയല്‍പക്കത്തെ വീട്ടില്‍ നിന്നും സെലീനചേച്ചി കൊഴുകൊട്ടയും കള്ളപ്പവും കൊണ്ടു വരുമായിരുന്നു .......
പിന്നെ കള്ളപ്പവും ചിക്കന്‍ കറിയും കൂടി കഴിക്കും ഹോ ..........
ഇപ്പോ കൊതിയാകുന്നു .........

Wednesday, March 20, 2013

മരുഭൂമിയിലെ മഴ


ഇഷ്ടം ആണു എന്നു പറഞ്ഞിട്ടു അവള്‍ പോയി .....
അപ്പോളേക്കും ഞാന്‍ കടല്‍ കടന്നിരുന്നു ..........
മരുഭൂമിയില്‍ മഴ പെയ്യാന്‍ കാത്തിരിക്കുന്ന പോലെ അവളുടെ വിളിക്കായി ഞാന്‍ കാത്തിരിക്കുന്നു .........

Saturday, March 9, 2013

ഒരു മഴ പോലെ ...



       മഴയെ ഇഷ്ടപെടാത്തവരായി ആരും ഇല്ല, എല്ലാ പ്രണയത്തിലും ഉണ്ട് ഒരു മഴ ..... സന്തോഷത്തിന്‍റെ വിരഹത്തിന്‍റെ ഒരു മഴ .......
എനിക്കും ഇഷ്ടം ആണ് മഴയെ ...... ഞാനും പ്രണയിക്കുന്നു ......
feb 18 നു നാട്ടിലേക്കു പോകാന്‍ സാര്‍ അനുവാദം തന്നപോള്‍ എന്തന്നില്ലാത്ത സന്തോഷം തോന്നി .... പിന്നെത്തെ രാത്രികളില്‍ ഉറക്കം ഉണ്ടായിരുന്നില്ല....
     വീമാനത്തിന്‍റെ വിന്‍ഡോ സീറ്റ്‌ ആണ് കിട്ടിയത്, അപ്പോളും പനിക്കുന്നുണ്ടായിരുന്നു. കറുത്ത ജാക്കറ്റില്‍ മൂടി പുതച്ചിരുന്നു. വീമാനം പറന്നുയര്‍ന്നു ... താഴെ ഒരുപാടു പേരുടെ സ്വപ്ന ഭൂമി ഗള്‍ഫിനോടും തല്കാലത്തേക്ക് വിട പറഞ്ഞു. പുറത്തേക്കുനോക്കി കുറെ നേരം ഇരുന്നു ഇടക്കുഎപ്പോളോ ഉറങ്ങിപോയി ..... പിന്നെ ഉണര്‍ന്നപ്പോള്‍ ഇനിയും സമയം ഉണ്ടായിരുന്നു ..... പിന്നെ അമ്മയുടെ മടിയിലേക്ക്‌ പറന്നിറങ്ങിയപ്പോള്‍ മനസില്‍ ഒരു വളരെ സന്തോഷം തോന്നി. പനിക്ക് കുറച്ചു ആശ്വാസം തോന്നി.
അന്നു രാത്രി ഞാന്‍സുഖമായി ഉറങ്ങി .... ഇടക്കു ആരോ എന്നെ വിളിച്ച പോലെ തോന്നി കണ്ണു തുറന്നു നോക്കിയപോള്‍ മഴയുടെ ശബ്ദം മാത്രം. ജനാല തുറന്നു നോക്കി പുറത്തു നല്ല മഴ. നിലവില്‍ പെയുന്ന മഴ ഓര്‍മയില്‍  ഇതു ആദ്യം ആണ് .... നിലവില്‍ പെയുന്നത് നോക്കി കുറെ നേരം കിടന്നു ...... ഞാന്‍ തിരിച്ചു വന്നതിലാകാം ഇത്രയും മഴ അതും വേനലില്‍ ... തുള്ളിക്കു ഒരു കുടം .....
ഞാന്‍ ഗള്‍ഫിലേക്ക് പോകുന്നതതിന് മുന്നത്തെ രാത്രി തുലാവര്‍ഷം ഇടിച്ചു കുത്തി പെയുന്നുണ്ടായിരുന്നു ... എന്നെ പിരിയേണ്ട വിഷമം ആയിരിക്കാം .. എനിക്കും അന്നു വിഷമം തോന്നി .... ഇന്നു ഞാന്‍ തിരച്ചു വന്ന സന്തോഷത്തില്‍ ആകാം വേനലില്‍ എല്ലാവര്‍ക്കും ആശ്വാസമായി മഴ ..... ജനാലപ്പടിയില്‍ മുഖം വച്ചു കിടന്നു. ഇടക്കു കാറ്റത്തു മഴ തുള്ളികള്‍ മുഖത്ത് തെറിച്ചു വീഴുന്നുണ്ടായിരുന്നു.... മഴ പെയ്തു തീരും വരെ നോക്കികിടന്നു....
കാലത്തു അമ്മ ചോദിച്ചു 

ഇന്നലെ മഴ പെയ്തിരുന്നു നീ അറിഞ്ഞോ .....
കണ്ണന്‍ വന്നതുകൊണ്ടാകം മഴ പെയ്തത് .... 

അമ്മയുടെ കാച്ചിയ എണ്ണ തേച്ചു ചന്ദ്രിക സോപ്പ് തേച്ചു കുളിച്ചപ്പോ.. എന്തോ നഷ്ടപെട്ടത് എല്ലാം തിരിച്ചു കിട്ടിയപോലെ ..... ദോശയും നാളികേരചമ്മന്തിയും ആയിരുന്നു പ്രാതലിനു....
പുറത്തു നിന്നും ചെളി ചവിട്ടി തേച്ചതിന് അമ്മ ജാക്കിയെ(നായകുട്ടി) ചീത്ത പറയുന്നുണ്ടായിരുന്നു .........