Pages

Sunday, June 30, 2013

ചിത്രശലഭങ്ങള്‍


9 ക്ലാസിലെ റിസള്‍ട്ട്‌ വന്നപ്പോള്‍ അതില്‍ എന്‍റെ പേരു കണ്ടില്ല, തോല്‍ക്കുമെന്നു ഉറപ്പായിരുന്നു, അന്നാലും കൂടി നില്‍ക്കുന്ന വരുടെ ഇടയില്‍ ഞാന്‍ മാത്രം തോറ്റവന്‍ ‍‍‍. എല്ലാവരും ജയിച്ച സന്തോഷത്തില്‍ ആയിരുന്നതിനാല്‍ എന്‍റെ വിഷമം ആരും കണ്ടില്ല. വരുന്ന വഴിക്ക് മമ്മാലിയെ കണ്ടു അവന്‍ ചോദിച്ചു
ഡാ മൂസകുട്ടി ഇയ് ജയിച്ചാ
ഇല്ലടാ ... തോറ്റ്പോയി
അനക്കെന്ത്‌ പറ്റിടാ ഇയ് വലിയ പഠിപ്പിസ്റ്റ് ആയിരുന്നല്ലോ
ഉമ്മയ്ക്ക് വയ്യാണ്ടായിരുന്നു, പരീഷ എഴുതാന്‍ കഴിഞ്ഞില്ല
ഞാനും തോറ്റ്, ഇനി പഠിക്കാന്‍ പോണ്ടാന്നു ഉപ്പ പറഞ്ഞു, 4കൊല്ലം ആയില്ലേ ഒരേ ക്ലാസില്‍
..................................................................................................................................

സ്കൂള്‍ തുറന്ന ദിവസം പോകാന്‍ പറ്റിയില്ല, തോറ്റകുട്ടികള്‍ രണ്ടാമത്തെ ദിവസം വന്നാല്‍ മതി എന്നു ടീച്ചര്‍ പറഞ്ഞു


അടുത്ത ദിവസം ഇത്തിരി നേരം ബ്യ്കി ആണ് പോയത്, ഉമ്മ ചോദിച്ചു അനകെന്താ സ്കൂളില്‍ പോകാന്‍ ഒരു മടി അല്ലെകില് നേരത്തെ പോകുമായിരുന്നല്ലോ.
സ്കൂളിലേക്ക് സൈക്കിള്‍ ചവിട്ടുബോള്‍ ഒരു മടി പോലെ ആയിരുന്നു ഇനി എന്‍റെ ബഞ്ചില്‍‍ കുഞ്ഞികാദറും, സുല്യ്മന്‍കുട്ടിയും ഉണ്ടാകില്ല. ഇനി ഞാന്‍ ഒറ്റക്.
സ്കൂള്‍ എത്തി ഞാന്‍ നോക്കി എല്ലാവരേം അറിയും പക്ഷെ മിണ്ടാന്‍ ഒരു മടി, ക്ലാസില്‍ നോക്കിയപ്പോള്‍ ഞാന്‍ മാത്രം തോറ്റ് ആ ക്ലാസില്‍ എനിക്ക് ബല്ലാത്ത വിഷമം തോന്നി,
ഞാന്‍ അവസാന ബഞ്ചില്‍ പോയിരുന്നു. എല്ലാവരും എന്നെ നോക്കിചിരിക്കുന്നപോലെ തോന്നി.
വലിയവീട്ടില്‍ അബുബക്കര്‍ ഹാജിയാരുടെ മോന്‍ ബഷീര്‍ എന്നെ കളിയാക്കി മൂത്താപ്പ എന്നു വിളിച്ചു ഞാന്‍ വല്ലാതെ വിഷമിച്ചു. എന്‍റെ കൂടെ പഠിച്ച ആരും ഉണ്ടായില്ല ആ ക്ലാസില്‍.
ടീച്ചര്‍ ക്ലാസില്‍ എടുതതെല്ലാം എനിക്ക് അറിയാമായിരുന്നു. ഞാന്‍ പുറത്തു മഴ പെയുന്നത് നോക്കി ഇരുന്നു,
ചോറുണ്ട് കയ്യ് കഴുകി ക്ലാസിലേക്ക് വന്നപ്പോള്‍ നല്ല ബിരിയാണിയുടെ മണം, നോക്കിയപ്പോള്‍ അവിടെ പെണ്‍കുട്ടികളുടെ അവസാന ബഞ്ചില്‍‍ ഒറ്റയ്ക്ക് ഒരു കുട്ടി ഇരുന്നു ഭക്ഷണം കഴിക്കുന്നു, അതു സുഹറ അല്ലെ,കഴിഞ്ഞ കൊല്ലം എന്‍റെ ക്ലാസില്‍ ഉണ്ടായിരുന്നു, അപ്പൊ അവളും തോറ്റ്. ഒരു കണക്കിന്നു സമാധാനം ആയി കൂടെ പഠിച്ച ഒരാള്‍ ക്ലാസില്‍ ഉണ്ടല്ലോ
 തടി കമ്പനി മുതലാളി റഹിം ഹാജിയുടെ മോള്‍ സുഹറ. എന്‍റെ ഉപ്പ അവളുടെ ഉപ്പയുടെ കമ്പനിയിലാ ജോലി ചെയുന്നേ.
അവള്‍ എന്നെ നോക്കി, ചിരിച്ചു
ഞാന്‍ ചോദിച്ചു അപ്പോള്‍ നമ്മള്‍ രണ്ടു പേരും മാത്രം ഉള്ളു അല്ലെ
അന്നേ കണ്ടപ്പോള്‍ ആണ് കല്ബിലെ കിതപ്പ് നിന്നേ, ആരും എല്ലെകില് നാളെ മുതല്‍ വരണ്ടാ എന്നു വച്ചിരിക്കായിരുന്നു. ഉപ്പ പോണ്ട എന്നു പറഞ്ഞതാ, പോരേല്‍ നിന്നല് നമ്മളെ നാളെ തന്നെ ഉപ്പ പിടിച്ചു കെട്ടിക്കും.
ഇയ് എന്താ ഒറ്റയ്ക്ക് തിന്നുന്നെ ആരും ഇല്ലെ കൂട്ട്
എല്ലാരും പോയി, അനക്ക് വേണാ ബിരിയാണി, വല്ലിഉമ്മ ഉണ്ടാക്കിയതാ
വേണ്ട എന്‍റെ പള്ള നിറഞ്ഞു [വേണം എന്നു പറയാന്‍ തോന്നി,]
അതു സാരം ഇല്ല നീ കയിച്ചോ
അവള്‍ കുറെ നിര്‍ബന്ധിച്ചപ്പോ ഞാന്‍ അതു മേടിച്ചു
ആരും കാണുനില്ല എന്നു ഉറപ്പു വരുത്തി അതു കഴിച്ചു, കഴിക്കുന്നത്‌ അവള്‍ നോക്കി നിന്ന്
അപ്പോളേക്കും ആരോ ക്ലാസില്‍ വന്നു ഞാന്‍ ആ പത്രം കൊണ്ടു വെളിയില്‍ പോയി കഴിച്ചു, വയ്കുന്നേരം സ്കൂള്‍ കഴിഞ്ഞു അവളെ കാത്തു ആ ഇടവഴിയില്‍ നിന്നു, അവള്‍ക്കു പത്രം നീട്ടികൊണ്ട് പറഞ്ഞു
ഞാന്‍ കഴുകിയിട്ടുണ്ട്‌,
ഇയ് വെറുക്കനെ പറഞ്ഞതാ അല്ലെ , പള്ള നിറഞ്ഞു എന്നു
ബിരിയാണി എനിക്ക് വല്ലിഷ്ട്ടാ, ഞാന്‍ കഴിഞ്ഞ നോബ് പെരുനാളിന്നു തിന്നതാ ബിരിയാണി, പിന്നെ സഫിയത്താടെ നിക്കാഹിനു തിന്നാന്‍ പറ്റിയില ഉമ്മയോടൊപ്പം ആശുപത്രില്‍ ആയിരുന്നു
ഉമ്മയാക്ക് ഇപ്പോ എങനെയുണ്ട്
ഇപ്പോ കുഴപ്പം ഒന്നും ഇല്ല, അധികം പണി എടുക്കാന്‍ പറ്റൂല അന്‍റെ ഉപ്പാ പായസ തന്നു സഹിച്ച കാരണാ എന്‍റെ ഉമ്മയ്ക്ക് നെഞ്ച് ഓപ്പറേഷന്‍ ചെയ്യാന്‍ പറ്റിയെ , നമ്മള്‍ ആ കടം എങ്ങനെ വീട്ടും,
അതൊക്കെ പോട്ടെ മൂസാ,
എനിക്ക് ബിരിയാണി ഉണ്ടാക്കി തരാന്‍ കയത്തെല് ഉമ്മയാക്ക് വിഷമം ആണ്
നാളെ മുതല്‍ നിനക്ക് ഞാന്‍ കൊണ്ടേതരാം ബിരിയാണി
ഞാന്‍ നോക്കി ചിരിച്ചു
പിന്നെ ഞാന്‍ ഉച്ചിക്ക് ഒന്നും കഴിച്ചില്ല ബിരിയാണി ഇയ് കൊണ്ടോയില്ലേ
അയ്യോ ഞാന്‍ ..
സാരമില്ല അവിടെ വീട്ടില്‍ ഉണ്ടാകും നീ വിഷമികണ്ട, ഞാന്‍ കഴിച്ചുന്നു ഉമ്മാടു പറയാം
പിന്നെ സുഹറ ആയി എന്‍റെ പ്രിയ കൂടുകാരി
ഒരു ബിരിയാണിയുടെ സുഗന്ധം ആണ് അവള്‍ക്കു, എന്നും എനിക്ക് അവള്‍ കൊണ്ടുവരും വാട്ടിയ ഇലയില്‍ പൊതിഞ്ഞ ബിരിയാണി, ഇടക്കു പത്തിരി കൊയിക്കറി, നെയ്ച്ചോര്‍, ചെലപ്പോ ഉപ്പാന്‍റെ കയില്‍ കൊടുത്തു വിടും  ...
എന്നും ഞങ്ങള്‍ ഒരുമിച്ചാ വീട്ടിന്നു വരാ, അവളെ നോക്കാന്‍ അവളെ ഉമ്മ എന്നോട് പറഞ്ഞിട്ടുണ്ട്. ആ പ്ലാവിന്‍റെ ചോട്ടില്‍ ഇരുന്നാ എന്നും ഭക്ഷണം കഴിക്കാ. ഇടക്കു അവളുടെ വീട്ടില്‍ പോകും അവിടെ രണ്ടു പൂച്ച കുട്ടികള്‍ ഉണ്ട്, അവളുടെ ഉമ്മുമ കൊണ്ടെകൊടുതതാ, ഞാന്‍ പറയും ഈ പൂച്ചകുട്ടികളുടെ ഭാഗ്യം അവയ്ക്ക് എന്നും ബിരിയാണി തിന്നാലോ.
ദിവസങ്ങള്‍ കുറെ കഴിഞ്ഞു ക്ലസില്‍ ഞാന്‍ ആണ് ഫസ്റ്റ്, എന്നെ മൂത്താപ്പ എന്നു ആരും വിളിക്കില്ല, ബഷീര്‍ എന്‍റെ അടുത്ത ഇരിക്കുന്നെ അവന്‍ കണക്കില്‍ പുറകിലാ കണക്കു പറഞ്ഞു കൊടുക്കുന്ന കാരണം അവന്‍ പിന്നെ  ഒരിക്കലും വിളിച്ചിട്ടില്ല മൂത്താപ്പ എന്നു
9 ക്ലാസ്സ്‌ പാസ്‌ ആയി, റിസള്‍ട്ട്‌ വന്നപ്പോള്‍ എന്‍റെ പേരും സുഹറയുടെ പേരും കണ്ടപ്പോള്‍ സമാധാനം ആയി, അവള്‍ ജയിക്കാന്‍ ഞാന്‍ കുറെ പ്രാര്‍ത്ഥിച്ചിരുന്നു. വേനല്‍ അവധിക്കു കുഞ്ഞുപ്പയെ തുണി കച്ചവടത്തില്‍ സഹായിക്കാന്‍ ഞാന്‍ കോഴിക്കോട് പോയി, അതു കാരണം സുഹറയെ കാണാന്‍ പറ്റിയില്ല, പിന്നെ റിസള്‍ട്ട്‌ നോക്കാന്‍ വന്നപോ സുഹറയെ കണ്ടില്ല
എത്രയും പെട്ടന്ന് സ്കൂള്‍  തുറക്കാന്‍ ആയിരുന്നു പ്രാര്‍ത്ഥന, കൊഴികോട് നിന്നും വന്നപ്പോ കുഞ്ഞുപ്പ 2000 രൂപയും എനിക്ക് യുണിഫോം തന്നു, പിന്നെ ഉമ്മയ്കും ഉപ്പയ്ക്കും പുതിയ തുണി തുന്നാന്‍ തന്നു.
ചെക്കന്‍ 10തരത്തില്‍ ആയി എന്നു ശാന്തചേച്ചി പറഞ്ഞപ്പോ നാണം ആയി
പുതിയ യുണിഫോം ഇട്ട് സ്കൂള്‍ ചെന്നു, വഴിയില്‍ സുഹറയെ കാത്തു നിന്നു, നേരം വയ്കാന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ സ്കൂള്‍ ലേക്ക് പോയി  ക്ലാസ്സ്‌ തുടങ്ങി ഞാന്‍ സുഹറയെ കുറെ നോക്കി കണ്ടില്ല രജിസ്റ്ററില്‍ പേരു വിളിച്ചപ്പോളും അവള്‍ ഉണ്ടായില്ല വല്ലാത്ത വിഷമം ആയി. സ്കൂള്‍ വിട്ടു സുഹറയുടെ വീട്ടില്‍ പോയി അവിടെ ആരൊക്കെ ഉണ്ടായിരുന്നു, ഞാന്‍ പിന്നാമ്പുറത്ത് കൂടെ ഉള്ളില്‍ കയറി അവിടെ ഓള്‍ടെ ഉമ്മ ഉണ്ടായിരുന്നു ഉമ്മ പറഞ്ഞു ഇപ്പോ സുഹറയെ കാണാന്‍ പറ്റില്ല നീ വല്ലതും തിന്നാ എനിക്ക് പതിരിം കോയികറിയും തന്നു, സുഹറയെ കാണാന്‍ പറ്റിയില്ല. കുറെ നേരം അവിടെ നിന്നപോള്‍ ജനാലക്കരുകില്‍ അവളെ കണ്ടു ഞാന്‍ കായ്‌വീശി കാണിച്ചു അവള്‍ എന്നെ കണ്ടില്ല.
നാളെ സ്കൂളിലേക്ക് വരും എന്നു കരുതി വീട്ടിലേക്കു പൊന്നു
വീട്ടില്‍ രാത്രി ഉപ്പ വന്നപ്പോള്‍ എനിക്ക് പരിപ്പ് വട കൊണ്ടു വന്നിരുന്നു എന്നും ഒരെണ്ണം ആണ് കൊണ്ടുവരാറു ഇന്നു മൂന്നെണ്ണം കണ്ടപ്പോ ഉമ്മ ചോദിച്ചു എന്താ എന്നു മൂന്നെണ്ണം ഉപ്പ പറഞ്ഞു
മുതലാളിയുടെ മോള്‍ ഇല്ലെ സുഹറ , ഇവന്‍റെ ചങ്ങായി ഓള്‍ടെ നിക്കാഹു ഉറപ്പിച്ചു അപ്പൊ ഇന്നു ചായക്ക് വട കുറെ ഉണ്ടായിരുന്നു അപ്പൊ കൂടുതല്‍ എടുത്തു
എവിടന്നാ പയ്യന്‍ ഉമ്മ ചോദിച്ചു
കൊയികോട്ടുനിന്നാ ചെക്കന്‍ വലിയ കൂട്ടരാ, പിന്നെ ഓന്‍റെ രണ്ടാം കേട്ടാണ്
പിന്നെയും ഉപ്പാ എന്തൊക്കെയോ പറഞ്ഞു എനിക്ക് ഒന്നും മനസിലായില്ല
ആ വെള്ളിയാഴ്ച ഓള്‍ടെ നിക്കഹ് ആയിരുന്നു. തലേദിവസം ഞാന്‍ അവിടെ പോയി, ആ വലിയ വീട്ടില്‍ കുറെ അനേഷിച്ചു അവസാനം കണ്ടു, എന്നെ കണ്ടപ്പോ അടുത്ത് വന്നു
മൂസാ നാളെ എന്‍റെ നിക്കഹാ, ഇനി എനിക്ക് അനക്ക് ബിരിയാണി കൊണ്ടെതാരന്‍ പറൂല, ഇയ് എനിക്ക് എന്താ സമ്മാനം കൊണ്ടുവന്നെകുന്നെ
ഞാന്‍ പോക്കറ്റില്‍ തപ്പി, ഒരു നാരങ്ങാമുട്ടായി, കുമാരേട്ടന്‍റെ കടയില്‍ നിന്നും മേടിച്ചതാ ഞാന്‍ അതു അവള്‍ക്കു നീട്ടി, എന്‍റെ കയില്‍ നിന്നും അതു വായിലിട്ടു അവള്‍ ചിരിച്ചു
അപ്പോളെക്കും ഓള്‍ടെ ഉമ്മ വന്നു
ഉമ്മാ ഇനി മൂസകുട്ടി എപ്പോ വന്നാലും ബിരിയാണി കൊടുത്തോളോട്ടാ
ഞാന്‍ ചിരിച്ചു
നിക്കഹ് കഴിഞ്ഞു, അവിടെ എല്ലാവര്ക്കും തിരക്കായിരുന്നു, ബിരിയാണി വിളംബാന്‍ തന്നെ കുറെ പേര്‍
സുഹറ നിക്കഹ് കഴിഞ്ഞു ആ ചെറുക്കന്‍റെ കൂടെ പോകുന്നത് ദൂരെ നിന്നും ഞാന്‍ നോക്കി കണ്ടു ആ കറുത്ത കാര്‍ എന്‍റെ അടുത്ത് കൂടെ പോയി എന്നെ കണ്ടപ്പോള്‍ ഒന്നു ചിരിച്ചു പുറത്തേക്കു കൈവീശി. അകന്നു പോകുന്ന ബിരിയാണിയുടെ സുഗന്ധം ഞാന്‍ നോക്കി നിന്നു



[പറന്നു നടക്കേണ്ട ചിത്രശലഭങ്ങളെ പിടിച്ചു ചില്ലു കൂട്ടില്‍ ഇട്ടാലും അവര്‍ ആരോട് പരാതി പറയും, ആ പരാതി ആര് കേള്‍ക്കാന്‍‍, അവയുടെ ശബ്ദം ആ ചില്ലു കൂട്ടില്‍ നിന്നും പുറത്തു വരില്ല !!! stop Child marriage ]  

Wednesday, June 26, 2013

മഞ്ചാടിക്കുരു


            മഞ്ചാടിക്കുരു സിനിമ കണ്ടു, അഞ്ജലി മേനോൻ കഥയെഴുതി സംവിധാനം ചെയ്ത് 2012 മേയ് 18-നു പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് മഞ്ചാടിക്കുരു ആദ്യമായി അഞ്ജലി മേനോന് ഒരു നന്ദി പറയുന്നു. ഒരു നല്ല സിനിമ മലയാളത്തിലേക്കു സമ്മാനിച്ചതിന്.
നൊസ്റ്റാള്‍ജിയ ആണ് പ്രമേയം,മഞ്ചാടിക്കുരു ഒരുപാടു വര്‍ഷം പുറകിലേക്കു കൊണ്ടുപോയി.

                മൂന്ന് കുട്ടികളിലൂടെ ഈ സിനിമ മുന്നോട്ടു പോകുന്നു. “ഞാന്‍ ആദ്യമായി ആണ് ഒരു dead body കാണുന്നത്” എന്നു പറയുന്ന സീന്‍ ഞാന്‍ പിന്നെയും പിന്നെയും കണ്ടു. അവനു മഞ്ചാടിക്കുരു കാണുമ്പോളും ആദ്യമായി dead body കാണുമ്പോളും എല്ലാം ആകാംഷ ആണ്. ആ ഓര്‍മ്മകള്‍ എല്ലാം ഒരു മഞ്ചാടിക്കുരു പോലെ......
സിനിമ കണ്ടു തീര്‍ന്നപ്പോള്‍ നൊസ്റ്റാള്‍ജിയ മാത്രം ആയി തോന്നിയില്ല, നഷട്ടപെട്ടുകൊണ്ടിരിക്കുന്ന ബന്ധങ്ങളുടെ വില മനസിലാക്കി തന്നു. സിനിമ എല്ലാവരും കാണണം.