Pages

Wednesday, August 7, 2013

മഴവില്ല്: മനസ്സില്‍ ഒരിക്കല്‍ ഒരു മഴവില്ലു വിരിഞ്ഞു.

കുറെ നാളത്തെ തിരച്ചിലിനു ശേഷം ആണ് അവളുടെ Profile എനിക്ക് Facebook ല്‍ നിന്നും കിട്ടിയത്.

 +2 പഠനകാലത്താണ് ഞാന്‍ അവളെ കാണുന്നത് ടൂഷന്‍ ക്ലസില്‍ വച്ചു. അവള്‍ വേറെ സ്കൂളില്‍ ആയിരുന്നു. ടൂഷന്‍ ക്ലസില്‍ ഞാന്‍ എല്ലാവര്‍ക്കും മുന്നേ എത്തും. പഠിക്കാന്‍ ഉള്ള ആഗ്രഹത്തെക്കാളും കൂടുതല്‍ അവസാന ബെഞ്ചില്‍ സീറ്റ്‌ ഉറപ്പിക്കാന്‍ ആണ് എത്തുക. ഞാന്‍ പഠിച്ചത് ഗവണ്മെന്റ് ബോയ്സ്സ്കൂള്‍ ആയതിനാല്‍ ലാസ്റ്റ്ബെഞ്ച്‌ ആയിരുന്നു ഇഷ്ടം. അവിടെ +2  മിക്സ്‌ഡ് ആയിരുന്നു , ടൂഷന്‍ ക്ലസില്‍  ഫിസിക്സ് പഠിപ്പിക്കുന്ന മാഷിന് പഠിക്കുന്ന പിള്ളേര്‍ ഫ്രണ്ട് സീറ്റില്‍ ഇരിക്കുന്നതാ ഇഷ്ടം.

അവള്‍ ഇപ്പോളും നേരം വ്യ്കിയാ വരാറുള്ളത്. അതുകാരണം ഞാന്‍ ഇരിക്കുന്ന ബെഞ്ചിന്റെ ഇടതുവശത്തെ ബെഞ്ചില്‍ അവളും ഉണ്ടാകും. എന്തോ എനിക്ക് ഒരു ആകര്‍ഷണം തോന്നി.
തല കുളിച്ചിട്ടു തോര്‍ത്താത്ത തലയില്‍ നിന്നും വീണുകൊണ്ടിരിക്കുന്ന വെള്ളതുള്ളി, വലിയ മൂക്ക് , സുറുമയിട്ട ചെറിയ കണ്ണുകള്‍,കുപ്പിവള  അങ്ങനെ എന്തൊക്കെയോ. അവളെ തന്നെ നോക്കി ഇരിപ്പാണ്. ഒരു വര്‍ഷത്തോളം അവളെ തന്നെ നോക്കി ഇരുന്നു. ഇടക്കു ഞങളുടെ കണ്ണുകള്‍ കൂട്ടിമുട്ടി എങ്കിലും അവള്‍ അതു കണ്ടില്ലെന്നു നടിച്ച പോലെ തോന്നി. മനസില്‍  ഇടയ്ക്ക്എപ്പോളോ ഒരു ഇഷ്ട്ടം തോന്നി. തുറന്നു പറയാന്‍ ശരിക്കും പറഞ്ഞ പേടി ആയിരുന്നു. ടൂഷന്‍ അവസാനിക്കാറായി പരീക്ഷ അടുത്തു തുടങ്ങി. ഞാന്‍ എന്‍റെ ഓട്ടോഗ്രാഫ് അവള്‍ക്കു നീട്ടി ഇതില്‍ എന്തെങ്കിലും എഴുതണം. അവള്‍ അവളുടെ ഓട്ടോഗ്രാഫ് തന്നു. മനസിലെ ഇഷ്ടം തുറന്നു എഴുതാന്‍ പേടിതോന്നി വേറെ ആരെങ്കിലും വായിച്ചാ പ്രശ്നം ആയാലോ ഞാന്‍ എഴുതി എന്‍റെ മനസിലെ ഇഷ്ടം ഞാന്‍ എന്‍റെ വാക്കുകളില്‍ ഒളിപ്പിച്ചുവച്ചു. കൂടെ ഒരു ചിത്രവും വരച്ചു
"കത്തിനിക്കുന്ന തെരുവു ലൈറ്റ്നു അടിയില്‍വച്ചു പനിനീര്‍ പുഷ്പം കൈമാറുന്ന കമിതാക്കള്‍"

അവളും എന്‍റെ ഓട്ടോഗ്രാഫില്‍ എഴിതി...

പിന്നെ ആ പഠനകാലത്തിന്നു ശേഷം ഒരിക്കല്‍ ഞാന്‍ അവളെ കണ്ടു രണ്ടു വര്‍ഷത്തിനുശേഷം. അപ്പോള്‍ എനിക്ക് അവളെ പെട്ടന്ന് തിരിച്ചറിയാനായില്ല എന്‍റെ കോലവും മാറിയിരുന്നു ഞാന്‍ മുടി നീട്ടിവളര്‍ത്തിയിട്ടുണ്ടായിരുന്നു. അവള്‍ അവളുടെ അച്ഛന്റെ കൂടെ ആയതിനാല്‍ പരിചയം പുതുക്കാന്‍ പോയില്ല.

പിന്നെ കഴിഞ്ഞദിവസം എനിക്ക് അവളുടെ Profile എനിക്ക് Facebook ല്‍ നിന്നും കിട്ടി ഞാന്‍ അന്നു പറയാന്‍ ബാക്കി വച്ച ഇഷ്ടം ഞാന്‍ തുറന്നു പറഞ്ഞു

"എനിക്ക് നിന്നേ ഒരുപാടു ഇഷ്ടം ആയിരന്നു ...അന്നു അതു തുറന്നു പറയാന്‍ എനിക്ക് പേടി ആയിരുന്നു ... പക്ഷെ  കാലം ആ ഇഷ്ടം ഇപ്പോള്‍  എന്‍റെ മനസില്‍ നിന്നും മാച്ചു കളഞ്ഞു"
അവള്‍ പറഞ്ഞു
"നീ വൈകി പോയി എന്‍റെ വിവാഹം  കഴിഞ്ഞു "

അപ്പോള്‍ എന്‍റെ മനസില്‍ ആദ്യം ഓടിവന്നത് പത്മരാജന്‍മാഷ്ന്റെ വാക്കുകള്‍ ആണ്

"നിന്നേ ഞാന്‍ പ്രണയിക്കുന്നു എന്നതിനേക്കാള്‍ നിന്നെ അന്ന് ഞാന്‍ പ്രണയിച്ചിരുന്നു എന്നു പറയുന്നതാണ് എനിക്കിഷ്ടം വര്‍ഷങ്ങള്‍ക്ക് ശേഷം ഇതു കേള്‍ക്കുമ്പോള്‍ നീ അത്ഭുതത്തോടെ പുഞ്ചിരിക്കും എനിക്കത് കാണണം അത്രയും മതി "

'നിനക്കു വട്ടാ " അവള്‍ പറഞ്ഞു

എനിക്ക് വളരെ സന്തോഷം തോന്നി എന്‍റെ വാക്കുകള്‍ അവള്‍ നല്ല രീതിയില്‍ തന്നെ എടുത്തു. പേടി തോന്നിയിരുന്നു അവള്‍ എങ്ങനെ പ്രതികരിക്കും.

"ഒരുകാലത്ത് നമ്മള്‍ സ്നേഹിച്ച വ്യക്തി, അന്നത്തെ സാഹചര്യം കാരണം മനസിലെ ഇഷ്ടം തുറന്നു പറയാന്‍ പറ്റിയില്ല, പിന്നെ അന്നു പറയാന്‍ ബാക്കിവച്ചത്‌ പിന്നീടു  തുറന്നു പറഞ്ഞു, അവള്‍   ഇപ്പോള്‍ സന്തോഷത്തോടെ ജീവിക്കുന്നു. ആ സന്തോഷം എന്നും നിലനിക്കാന്‍ ഞാന്‍ സര്‍വേശ്ശ്വരനോട് പ്രാര്‍ത്ഥിക്കുന്നു"

കൂടുകാരി നീ ഇതു വായിക്കും എന്നു എനിക്ക് ഉറപ്പാണ്‌,  ഇതു വായിച്ചിട്ട് എന്‍റെ വാക്കുകള്‍ നിന്നേ മുറിവേല്‍പ്പിച്ചാല്‍ എന്നോട് ക്ഷമിക്കുക. നല്ല ഒരു സുഹുര്‍ത്തായി ഇനി കൂടെ ഉണ്ടാകും എന്നു വിശ്വസിക്കുന്നു.

No comments:

Post a Comment