Pages

Saturday, August 24, 2013

തിരകഥ : "ഒരു നിമിഷം ,അല്‍പ്പം കാര്യം"

ഞാന്‍ ആദ്യമായി എഴുതിയ തിരകഥ 
---------------------------------------------------------------------------------------------------


Scene No: 1                                                                                                                                       .                                                                                                                                                                                                                                                                            out Door/Day                                                                                                                 .          തിരക്കേറിയ റോഡിനരികിലെ footpath                                                                                                                              വയ്കുന്നേരം
------------------------------------------------------------------------------------------------

റോഡിലൂടെ പോകുന്ന വണ്ടികള്‍ക്ക് കൈവീശികാണിക്കുന്ന കുട്ടി

[backgroundല്‍ വണ്ടികള്‍ പോകുന്ന ശബ്ദം ]

കൂടെ അച്ഛന്‍ ഒരു 5-6 വയസ്സുപ്രായം വരുന്ന പെണ്‍കുട്ടി, ഉടുപ്പ്
ആണ് വേഷം ഇടത്തെ കൈ അച്ഛന്‍ മുറുകെ പിടിച്ചിട്ടുണ്ട്,
ആ കൈയില്‍ മിഠായി മുറുകെ പിടിച്ചിട്ടുണ്ട് ഇടക്കു നുണയുന്നുണ്ട്

പാന്‍റെ ഷര്‍ട്ട്‌ ആണ് അച്ഛന്റെ വേഷം അയാളുടെ കൈയില്‍ കുടിച്ചു 
തീരാറായ ശീതളപാനീയത്തിന്‍റെ കുപ്പി ഉണ്ട് 

[ backgroundല്‍ ഫോണ്‍ റിംഗ് ചെയുന്ന ശബ്ദം]

അച്ഛന്‍ കുട്ടിയുടെ കൈ വിട്ടു, ഫോണ്‍ എടുത്തു സംസാരിക്കുന്നു 
അയാള്‍ കൈയില്‍ ഉള്ള കുപ്പി വഴിയില്‍ ഉപേക്ഷിക്കുന്നു 
ആ കുട്ടി അയാളെ തട്ടി വിളിച്ചു എന്തോ ചൂണ്ടികാണിക്കുന്നു 

ഫോണിലൂടെ അയാള്‍ ആരെയോ ചീത്ത പറഞ്ഞു നടന്നു നീങ്ങുന്നു 

ബസ്‌ന്‍റെ ഹോണ്‍ ശബ്ദം കേട്ട് പെട്ടന്ന് അയ്യാള്‍ നില്‍ക്കുന്നു കുട്ടിയെ 
കാണുനില്ല തിരഞ്ഞു നോക്കുമ്പോള്‍ ആ പ്ലാസ്റ്റിക്‌ ബോട്ടില്‍ wastല്‍ നിക്ഷേപിക്കുന്നു 
പിന്നെ ചിരിച്ചു കൊണ്ടു മിഠായി നുണഞ്ഞു ഓടി വരുന്നു 

[background music]

സീന്‍ ഒന്നു പുറകോട്ടു പോകുന്നു ആ കുട്ടി ചൂണ്ടികാണിച്ച ഇടത്തേക്ക് ഫോക്കസ് ചെയുന്നു അവിടെ ഒരു ബോര്‍ഡ് "ചപ്പുചവറുകള്‍ ഇവിടെ നിക്ഷേപിക്കുക "

Cut
-------------------------------------------------------------------------------------------------
NB : തെറ്റ്കുറ്റങ്ങള്‍ ക്ഷമിക്കുക 

Thursday, August 15, 2013

പേടി

അമ്മേ എനിക്കു പേടിയാ !!!!!
ഒരുപാടു തവണ ഇതു ഞാന്‍ അമ്മയോട് പറഞ്ഞിട്ടുണ്ടാകും.
ഇരുട്ടില്‍ എപ്പോള്‍ വേണമെങ്കിലും എന്‍റെ നേര്‍ക്ക്‌ ചാടി വീഴാന്‍ കാത്തിരിക്കുന്ന അപകടത്തെ, പാല മരത്തില്‍ എന്‍റെ ചോര കുടിക്കാന്‍ കാത്തിരിക്കുന്ന യക്ഷിയെ, കുന്നിനു മുകളില്‍ കാത്തിരിക്കുന്ന വലിയ ദംഷ്ട്രകള്‍ ഉള്ള ഭൂതത്തെ, പ്രതികാര ഉദ്ദേശ്യത്തോടെ പ്രേതമായി മാറിയ മരിച്ചു പോയവരുടെ ആത്മാക്കളെ, രാത്രി ആകാന്‍ വേണ്ടി  കട്ടിലിനു താഴെ ഒളിച്ചിരിക്കുന്ന കള്ളനെ, പേടി ആയിരുന്നു രക്ഷപെടാന്‍ അമ്മയുടെ തണല്‍ ഉണ്ടായിരുന്നു, അമ്മയുടെ മടിയില്‍ കിടക്കുമ്പോള്‍ എനിക്ക് വല്ലാത്ത ധൈര്യം ആയിരുന്നു അവിടെ നിന്നും ഒരു പരുന്തും എന്നെ കൊത്തികൊണ്ടു പോകില്ല.

സത്യത്തില്‍ ഇപ്പോളും എനിക്ക് പേടി ഉണ്ട്, നാക്കില്‍ വിഷം ഒളിപ്പിച്ചുവെച്ചു സംസാരിക്കുന്ന കാളകൂട സര്‍പ്പത്തെ, നടവഴിയില്‍ വീണുകിടക്കുന്ന മുല്ല പൂക്കള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന മുള്ളുകളെ, എനിക്കു വേണ്ടി സംസാരിക്കുന്ന ഉച്ചഭാഷിണിയെ, എന്നേക്കാളും ഉയരം ഉള്ളവനെ, എന്‍റെ തലയിലെ ഭാണ്ഡത്തെ, പേടി മറച്ചു പിടിക്കാന്‍ ഞാന്‍ അണിഞ്ഞിരിക്കുന്ന കുപ്പായം അല്ലേ ധൈര്യം.

Tuesday, August 13, 2013

തൂലികാനാമം

എനിക്കൊരു Facebook fake ID ഉണ്ടായിരുന്നു, Gender Female ആണ് ആണ് ഞാന്‍ കൊടുത്തേ, എന്‍റെ മനസ്സില്‍ തോന്നിയ പലതും ഞാന്‍ അവിടെ കുത്തികുറിച്ചു. എന്‍റെ സ്വന്തം profileല്‍ ഞാന്‍ തുറന്നു എഴുതുമ്പോള്‍ പലപ്പോഴും വേണ്ടത്ര അംഗീകാരം കിട്ടുന്നില്ല എന്നു തോന്നിയപ്പോള്‍ ഒരു പെണ്‍കുട്ടിയുടെ പേരില്‍ ഒരു profile തുടങ്ങാന്‍ ഉപദേശിച്ചതു ഒരു കൂട്ടുകാരന്‍ ആയിരുന്നു.
ഞാന്‍ തുടങ്ങി കുറച്ചു കൂട്ടുകാരെ ഞാന്‍ ഫ്രണ്ട് ആക്കി. എന്‍റെ മനസ്സില്‍ തോന്നിയ കാവ്യ സങ്കല്‍പ്പങ്ങള്‍ ഞാന്‍ അവിടെ കുറിച്ചു. ഞാന്‍ പ്രതീഷിച്ചതിലും കൂടുതല്‍ അംഗീകാരം അവിടെ കിട്ടി. ആദ്യം ഒരു പ്രതികാരം ആണ് തോന്നിയത് എന്‍റെ കഴിവുകള്‍ സ്വന്തം profile ല്‍ പോസ്റ്റ്‌ ചെയുമ്പോള്‍ അംഗീകരിക്കാന്‍ മടി തോന്നിയവരോട്. പക്ഷെ കുറെ കഴിഞ്ഞപ്പോള്‍ എനിക്ക് എന്നോടു തന്നെ പുച്ഛം തോന്നി അപ്പോളും എന്‍റെ കഴിവുകള്‍ ആരും അംഗീകരിക്കുന്നില്ല, മറ്റൊരാള്‍ അല്ലെ അംഗീകരികപ്പെടുന്നത്  എന്നെ ആര്‍ക്കും മനസിലാകുന്നില്ല, publish ചെയുന്നത് മറ്റൊരാളുടെ പേരില്‍ ആകുമ്പോള്‍ എനിക്ക് എന്തു പ്രസക്തി. "ഞാന്‍ ഞാന്‍ ആകാന്‍ അല്ലെ കഴിയു'" എന്നു മനസിലാക്കിയപ്പോള്‍ ഞാന്‍ ആ account കുഴിച്ചുമൂടി. ഇന്നലെ ആയിരുന്നു അടിയന്തിരം. തൂലികാനാമത്തില്‍ പ്രശക്തനാകാന്‍ ഞാന്‍  അത്ര വലിയ എഴുത്തുകാരന്‍ ഒന്നും അല്ല.

Monday, August 12, 2013

നിസ്സഹായവസ്ത

എല്ലാത്തിനും ഞാന്‍ സാക്ഷി ആയിരുന്നു

അവന്‍ എന്‍റെ ചങ്ങാതി ആണ് ഇപ്പോളും ആ സങ്കല്‍പ്പത്തിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല
അവന്‍ അവളെ ആദ്യമായി കാണുമ്പോളും അവളോടു സംസാരിക്കുമ്പോളും, മനസിലെ ഇഷ്ടം തുറന്നു പറയുമ്പോളും ഞാന്‍ കൂടെ ഉണ്ടായിരുന്നു,  മനസിലെ ഇഷ്ട്ടം പ്രകടിപ്പിക്കാന്‍ അവര്‍ക്ക് അറിയില്ലായിരുന്നു  അവസാനം സ്നേഹം കൂടി ചെറിയ തെറ്റിന് അവന്‍ അവളെ ഒന്നു നോവിച്ചു ഒരു അടി കൊടുത്തു അതിനും ഞാന്‍ സാക്ഷി ആയിരുന്നു, പക്ഷെ അതിനു അവന്‍ വലിയ വില കൊടുക്കേണ്ടി വരും എന്നു കരുതിയില്ല. പിന്നെ അവന്‍ അവളുമായി സംസാരിച്ചിട്ടില്ല അവരുടെ മൌനത്തിലും ഞാന്‍ സാക്ഷി ആയിരുന്നു. ഇപ്പോളും അവളുടെ ഓര്‍മ്മകള്‍ അവനെ വേദനിപ്പിക്കുന്നതിലാകാം എന്നോട് സംസാരിക്കുമ്പോളും ഒരു വിരഹകാമുകന്റെ മുഖം. ഇന്നലെ അവന്‍ എന്നോട് പറഞ്ഞു എനിക്ക് അവളോടു ഒന്നുകൂടെ സംസാരിക്കണം.

അവര്‍ ഇപ്പോളും പരസ്പരം സ്നേഹിക്കുന്നു അങ്ങനെ വിശ്വസിക്കാന്‍ ആണ് എനിക്കിഷ്ടം

Friday, August 9, 2013

നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി

" നമ്മളു കൊയ്യും വയലെല്ലാം  നമ്മുടേതാകും പൈങ്കിളിയേ
അരുമക്കിളിയേ നേരോ നേരോ  വെറുതേ പുനുതം പറയാതേ
നമ്മളു കൊയ്യും വയലുകൾ ജന്മിതമ്പ്രാക്കളുടേതല്ലേ ജന്മിതമ്പ്രാക്കളുടേതല്ലേ "

പാട്ടു കേട്ടാണ് കണ്ണു തുറന്നു നോക്കിയത്, സഖാവ് കരുണന്‍  കയറി വരുന്നു കൂടെ വേറെ സഖാക്കളും ഉണ്ട് അവന്റെ മൊബൈല്‍ ശബ്ധിച്ചതാണ്

"ലാല്‍ സലാം സഖാവേ , ഞാന്‍ ഇപ്പോള്‍ നമ്മുടെ ചന്ദ്രേട്ടന്റെ വീട്ടിലാ , ആ അതന്നെ ഞാന്‍ തിരിച്ചു വിളിക്കാം അപ്പൊ ശരി ലാല്‍ സലാം"

അവന്‍ എന്‍റെ കട്ടിലിന്റെ അടുത്ത് വന്നിരുന്നു

"ലാല്‍ സലാം സഖാവേ"
"ലാല്‍ സലാം "
"ബീഡി ഉണ്ടോ സഖാവേ ഒരു തീപെട്ടി എടുക്കാന്‍ "
"ബീഡി കത്തിച്ചു തരണം ഒരു കൈ മാത്രമേ ഉള്ളു "
"ചന്ദ്രേട്ടന്‍ ഇങ്ങനെയാ തമാശയിലും ഒളിപ്പിച്ചു വച്ച  മൂര്‍ച്ച ഉള്ള വാക്കുകള്‍ പിന്നെ എന്താ ചന്ദ്രേട്ടാ വിശേഷം "
"എന്താ കരുണാ ഇ വഴി "
"അതു എന്തു ചോദ്യമാ സഖാവേ, എനിക്ക് എപ്പോള്‍ വേണമെങ്കിലും വന്നുകൂടെ, എന്‍റെ കയ്യിലേക്ക്  ആദ്യമായി ചുവന്ന കൊടി വച്ചുതന്നത് ചന്ദ്രേട്ടന്‍ അല്ലെ ഞാന്‍ അതു മറക്കോ "
"അതു മറക്കണ്ട  നീ വന്ന കാര്യം പറയ്‌ കരുണാ "
"ചന്ദ്രേട്ടന്റെ ഈ കിടപ്പ് കാണുമ്പോള്‍ സഹിക്കുന്നില്ല ശരീരം തളര്‍ന്നു ഒരു കൈക്കു മാത്രം സ്വാധീനം "
"നീ ഇതു കണ്ടു സഹതപിക്കാന്‍ വന്നതാണോ? "
"ഇതാണ് എനിക്കിഷ്ട്ടം... വാരിക്കുഴിയില്‍ വീണാലും കൊമ്പന്റെ ശൌര്യം ഒരിക്കലും കേട്ടടങ്ങില്ല"

ഗീത വന്നു എന്നെ കട്ടിലില്‍ നിന്നും ചാരി ഇരുത്തി

"ആ ഗീതേച്ചി എന്താ സുഖം അല്ലെ, ഇവിടെ നമ്മുടെ കുഞ്ഞു സഖാവ് രേഖ "
"അവള്‍ ഇവിടെ ഇല്ല അഡ്മിഷന്‍റെ കാര്യത്തിന് പോയേക്കുവാ "

"ആ ചന്ദ്രട്ടാ ഞാന്‍ വന്നത് അതു പറയാന്‍ കൂടി തന്നെയാ
നമ്മുടെ നാട്ടിലെ ആദ്യ മെഡിക്കല്‍കോളേജ് ഈ അധ്യയന വര്‍ഷം മുതല്‍ പ്രവത്തനം തുടങ്ങാ, നമ്മുടെ ആവിശ്യപ്രകാരം എല്ലാവര്‍ഷവും നമ്മള്‍ പറയുന്ന 3 വിദ്യാര്‍ഥികളെ അവര്‍ ഫ്രീ ആയി പഠിപ്പിക്കും, അതില്‍ ഒരാള്‍ നമ്മുടെ രേഖ ആണ് അവളുടെ  മാര്‍ക്ക്‌ലിസ്റ്റ് എല്ലാം തന്ന ഞാന്‍ അവിടെ അഡ്മിഷന്‍ ശരിയാക്കാം"

"കരുണാ നിനക്ക് എല്ലാം അറിയാലോ ഞാന്‍ ഇങ്ങനെ ഈ കിടപ്പില്‍ ആയി എന്നു "
"ചന്ദ്രേട്ടാ എല്ലാം എനിക്കറിയാം അതുകൊണ്ട് തന്നെയാ ഈ കാര്യം പറയാന്‍ ഞാന്‍ തന്നെ ഈ പടികയറി വന്നത്, പിന്നെ രേഖ അവള്‍ ഈ കയ്യില്‍ കിടന്നു വളര്‍ന്ന കുട്ടി അല്ലെ.. ചന്ദ്രേട്ടന്‍ ആലോചിച്ചു ഒരു തീരുമാനം എടുക്കു ഞാന്‍ വരട്ടെ ഇന്നു തന്നെ തിരുവനന്തപുരം എത്തണം പിന്നെ ഈ അപ്ലിക്കേഷന്‍ ഒന്നു പൂരിപ്പിച്ചു തരണം  "

"ഒരു ചായ കൊടിച്ചിട്ടു പോകാം കരുണാ "
"പിന്നെ ആകട്ടെ ഗീതേച്ചി,  ലാല്‍ സലാം"

കരുണന്‍ ഇറങ്ങി

" എന്താ ഗീതേ നിന്റെ തീരുമാനം "
"എല്ലാം സഖാവ് തീരുമാനിച്ചാ മതി, പിന്നെ അവള്‍ നമ്മുടെ മകള്‍ ആണ് "

ഞാന്‍ കരുണന്‍  ഇറങ്ങി പോകുന്നതും നോക്കി കിടന്നു, അവന്‍റെ തല ഉയത്തി പിടിച്ചുള്ള നടത്തം, മുഖത്തെ ഒരിക്കലും മായ്ക്കാത്ത ചിരി,
അവന്‍ എന്‍റെ അനിയനാ, ഞങ്ങള്‍ ഒരു ചോര അല്ല പക്ഷെ ഞങ്ങളുടെ സിരകളില്‍ ഓടുന്നത് ഒരു ചോര ആണ് കമ്മ്യൂണിസ്റ്റ്

കോളെജ് സമരവേദികളില്‍ വച്ചാണ് ഞാന്‍ അവനെ കാണുന്നത് എന്‍റെ അണിയായി പുറകില്‍ ഇന്കുലാബ് സിന്ദാബാദ്‌ എന്നു വിളിച്ചുകൊണ്ടു കൂടെ ഉണ്ടായിരുന്നു

പിന്നെ പാര്‍ട്ടി ഓഫിസിലേക്കു ചിര്ച്ചുകൊണ്ട് കയറിവന്ന മുഖം ഇപ്പോളും മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ല. "ലാല്‍ സലാം സഖാവേ " എന്നു പറഞ്ഞ വാക്കുകളിലെ ശക്തി ആണ് എനിക്കിഷ്ടം ആയതു , പാര്‍ട്ടിക്കുവേണ്ടി പാടി പാടി നാക്ക്‌തളര്‍ന്ന ഒരു സഖാവിന്റെ മകന്‍  അന്നു മുതല്‍ അവന്‍ എന്‍റെ കൂടെ ഉണ്ട്, ഒരു നിഴലായി ഒരു അനിയനായി ചന്ദ്രേട്ടാ എന്ന വിളി അവന്‍ മാത്രമേ അങ്ങനെ വിളിക്കു ബാക്കി എല്ലാവരും സഖാവേ എന്നാ വിളിക്കാ

ഗീത, കലോല്‍സവവേദികളിലെ ഒരു നിത്യവസന്തം, യൂണിവേഴ്സിറ്റികലാതിലകം അവളെ ശ്രദ്ധിക്കുന്നത്, കോളെജ് നാടകത്തില്‍ ആയിരുന്നു എന്‍റെ ഭാര്യആയി, അവളും എന്നെ പോലെ ഒരു നക്സലേറ്റ്ന്‍റെ ചോര ആയിരുന്നു.
കോളെജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഞാന്‍ ജയിച്ചപ്പോള്‍ ഏറെ അവഗണനഉണ്ടായിട്ടും കരുണനെ വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഞാന്‍ നോമിനെറ്റുചയ്തു പിന്നെ ആര്‍ട്സ് ക്ലബ്‌ സെക്രട്ടറി ആയി ഗീതയും വന്നു.
അമ്മയുടെ മരണ ശേഷം ആണ് ഒരു കൂട്ട് വേണം എന്നു തോന്നിയത്, ഗീതയോട് മനസില്‍ ഒരു ഇഷ്ട്ടം പണ്ടേ തോന്നിയതാ തുറന്നു പറയാന്‍ തോന്നിയില്ല, പാര്‍ട്ടി ഓഫീസിലെ ഒഴിഞ്ഞ കസേരകള്‍ക്ക് ഇടയില്‍ വച്ചാണ് ഞാന്‍ അവളോടു ചോദിച്ചത് കൂടെ കരുണനും ഉണ്ടായിരുന്നു.
"ഒരു കമ്മ്യൂണിസ്റ്റ്കാരന്റെ ഭാര്യ ആയി ജീവിക്കുന്നതില്‍ വിരോധം ഇല്ലെകില്‍, ഞാന്‍ എന്‍റെ ജീവിത്തിലേക്ക്‌ ഞാന്‍ ക്ഷണിക്കുന്നു, ആ പഴയ നാടകം നമുക്കു യഥാര്‍ത്ഥ്യം ആക്കികൂടെ.

അടുത്ത ദിവസം പാര്‍ട്ടി ഓഫീസില്‍ വച്ചു രക്താഹാരം അണിയിച്ചു അവള്‍ എന്‍റെ ജീവിതത്തിലേക്ക് കടന്നു വന്നു, പിന്നെ രേഖയുടെ വരവ് അവളെ ഭാര്യഎന്ന ചട്ടകൂടിലേക്ക് ഒതുക്കി.
5 വര്‍ഷങ്ങള്‍ക്ക് മുന്നാണ് ആ സമരം, പാടം നികത്തി അവിടെ സ്വശ്രെയ മെഡിക്കല്‍കോളേജ്നു അനുവദി നല്‍കിയ സര്‍ക്കാര്‍നും ബൂര്‍ഷമാനേജ്മെന്റ്നും എതിരെ. പാര്‍ട്ടി പ്രതിപക്ഷം ആയതിനാല്‍ സമരത്തിനു ശക്തി കൂടുതല്‍ ആയിരുന്നു അതിലും ഇരട്ടി ആയിരുന്നു എതിര്‍പ്പ്. അന്നു നടന്ന പോലിസ് ലാത്തിച്ചാര്‍ജ്ജില്‍ പോലിസ്ബൂട്ട് തന്നസമ്മാനം ആണ് ഈ തളര്‍ന്ന ശരീരം. ഒരു കൈ മാത്രം അവര്‍ ബാക്കി വച്ചു.എന്‍റെ ശരീരത്തോടൊപ്പം സമരവും തളര്‍ന്നു.

ആരുടെയും സഹായം അന്നു സീകരിച്ചില്ല, ജീവിക്കാന്‍ ബുദ്ധിമുട്ട് ആയപ്പോള്‍ ഗീത വീണ്ടും ചിലങ്ക അണിഞ്ഞു. പാര്‍ട്ടിക്കുവേണ്ടി കുറെ നടന്നതിനാലാകാം അവളുടെ കാലുകള്‍ക്ക് ആ ചിലങ്ക ഭാരം ആയി തോന്നി , പക്ഷെ ഒരിക്കലും തോല്‍ക്കാത്ത കമ്മ്യൂണിസ്റ്റ്കാരന്റെ ആത്മധൈര്യം ആകാലുകളെ തളര്‍ത്തിയില്ല അവള്‍ ഒരു  ഡാന്‍സ് ടീച്ചര്‍ ആയി

ഇപ്പോള്‍ എന്‍റെ സമരത്തിന്റെ നെഞ്ചില്‍ പണിത ആ കോണ്‍ഗ്രീറ്റ് കെട്ടിടത്തില്‍ പഠിക്കാന്‍ എന്‍റെ മകള്‍ക്ക് അവസരം, അതും നീട്ടികൊണ്ട് കരുണന്‍. എല്ലാം എല്ലാവരും മറന്നു പോയിരിക്കുന്നു.
ഒരു അച്ഛന്‍ എന്ന നിലയില്‍ എന്‍റെ മകളുടെ ഭാവി ഞാന്‍ സുരക്ഷിതമക്കണ്ട ചുമതല എനിക്കുണ്ട്. പക്ഷെ.....ഈ സഹായം ഞാന്‍ സ്വീകരില്‍ക്കില്ല അവിടെ പഠിക്കണ്ട എന്നു ഞാന്‍ അവളോടു പറയില്ല ആ തീരുമാനം ഞാന്‍ രേഖക്കുവിട്ടു കൊടുക്കും. കരണന്‍ പറഞ്ഞ പോലെ സഖാവ് രേഖ, അവളുടെ ശരീരത്തിലും ഓടുന്നത് ഒരു കമ്മ്യൂണിസ്റ്റ്കാരന്റെ രക്തം അല്ലെ.


ഉറക്കം വരുന്നു, എന്നെന്നേക്കുമായി ഉറങ്ങുന്നതിനു മുന്‍പ് ഒരു ആഗ്രഹം ഒരിക്കല്‍ കൂടി മണ്ണില്‍ എഴുന്നേറ്റുനിന്നു ഉറങ്ങികിടക്കുന്ന സഖാക്കളേ ഉണര്‍ത്താന്‍, അഴിമതിക്കെതിരെ കൈകള്‍ ആകാശത്തേക്ക് ഉയര്‍ത്തി മുഷ്ട്ടി ചുരുട്ടി  "ഇന്കുലാബ് സിന്ദാബാദ്‌...... ഇന്കുലാബ് സിന്ദാബാദ്‌"

ലാല്‍ സലാം
Bavi


Wednesday, August 7, 2013

മഴവില്ല്: മനസ്സില്‍ ഒരിക്കല്‍ ഒരു മഴവില്ലു വിരിഞ്ഞു.

കുറെ നാളത്തെ തിരച്ചിലിനു ശേഷം ആണ് അവളുടെ Profile എനിക്ക് Facebook ല്‍ നിന്നും കിട്ടിയത്.

 +2 പഠനകാലത്താണ് ഞാന്‍ അവളെ കാണുന്നത് ടൂഷന്‍ ക്ലസില്‍ വച്ചു. അവള്‍ വേറെ സ്കൂളില്‍ ആയിരുന്നു. ടൂഷന്‍ ക്ലസില്‍ ഞാന്‍ എല്ലാവര്‍ക്കും മുന്നേ എത്തും. പഠിക്കാന്‍ ഉള്ള ആഗ്രഹത്തെക്കാളും കൂടുതല്‍ അവസാന ബെഞ്ചില്‍ സീറ്റ്‌ ഉറപ്പിക്കാന്‍ ആണ് എത്തുക. ഞാന്‍ പഠിച്ചത് ഗവണ്മെന്റ് ബോയ്സ്സ്കൂള്‍ ആയതിനാല്‍ ലാസ്റ്റ്ബെഞ്ച്‌ ആയിരുന്നു ഇഷ്ടം. അവിടെ +2  മിക്സ്‌ഡ് ആയിരുന്നു , ടൂഷന്‍ ക്ലസില്‍  ഫിസിക്സ് പഠിപ്പിക്കുന്ന മാഷിന് പഠിക്കുന്ന പിള്ളേര്‍ ഫ്രണ്ട് സീറ്റില്‍ ഇരിക്കുന്നതാ ഇഷ്ടം.

അവള്‍ ഇപ്പോളും നേരം വ്യ്കിയാ വരാറുള്ളത്. അതുകാരണം ഞാന്‍ ഇരിക്കുന്ന ബെഞ്ചിന്റെ ഇടതുവശത്തെ ബെഞ്ചില്‍ അവളും ഉണ്ടാകും. എന്തോ എനിക്ക് ഒരു ആകര്‍ഷണം തോന്നി.
തല കുളിച്ചിട്ടു തോര്‍ത്താത്ത തലയില്‍ നിന്നും വീണുകൊണ്ടിരിക്കുന്ന വെള്ളതുള്ളി, വലിയ മൂക്ക് , സുറുമയിട്ട ചെറിയ കണ്ണുകള്‍,കുപ്പിവള  അങ്ങനെ എന്തൊക്കെയോ. അവളെ തന്നെ നോക്കി ഇരിപ്പാണ്. ഒരു വര്‍ഷത്തോളം അവളെ തന്നെ നോക്കി ഇരുന്നു. ഇടക്കു ഞങളുടെ കണ്ണുകള്‍ കൂട്ടിമുട്ടി എങ്കിലും അവള്‍ അതു കണ്ടില്ലെന്നു നടിച്ച പോലെ തോന്നി. മനസില്‍  ഇടയ്ക്ക്എപ്പോളോ ഒരു ഇഷ്ട്ടം തോന്നി. തുറന്നു പറയാന്‍ ശരിക്കും പറഞ്ഞ പേടി ആയിരുന്നു. ടൂഷന്‍ അവസാനിക്കാറായി പരീക്ഷ അടുത്തു തുടങ്ങി. ഞാന്‍ എന്‍റെ ഓട്ടോഗ്രാഫ് അവള്‍ക്കു നീട്ടി ഇതില്‍ എന്തെങ്കിലും എഴുതണം. അവള്‍ അവളുടെ ഓട്ടോഗ്രാഫ് തന്നു. മനസിലെ ഇഷ്ടം തുറന്നു എഴുതാന്‍ പേടിതോന്നി വേറെ ആരെങ്കിലും വായിച്ചാ പ്രശ്നം ആയാലോ ഞാന്‍ എഴുതി എന്‍റെ മനസിലെ ഇഷ്ടം ഞാന്‍ എന്‍റെ വാക്കുകളില്‍ ഒളിപ്പിച്ചുവച്ചു. കൂടെ ഒരു ചിത്രവും വരച്ചു
"കത്തിനിക്കുന്ന തെരുവു ലൈറ്റ്നു അടിയില്‍വച്ചു പനിനീര്‍ പുഷ്പം കൈമാറുന്ന കമിതാക്കള്‍"

അവളും എന്‍റെ ഓട്ടോഗ്രാഫില്‍ എഴിതി...

പിന്നെ ആ പഠനകാലത്തിന്നു ശേഷം ഒരിക്കല്‍ ഞാന്‍ അവളെ കണ്ടു രണ്ടു വര്‍ഷത്തിനുശേഷം. അപ്പോള്‍ എനിക്ക് അവളെ പെട്ടന്ന് തിരിച്ചറിയാനായില്ല എന്‍റെ കോലവും മാറിയിരുന്നു ഞാന്‍ മുടി നീട്ടിവളര്‍ത്തിയിട്ടുണ്ടായിരുന്നു. അവള്‍ അവളുടെ അച്ഛന്റെ കൂടെ ആയതിനാല്‍ പരിചയം പുതുക്കാന്‍ പോയില്ല.

പിന്നെ കഴിഞ്ഞദിവസം എനിക്ക് അവളുടെ Profile എനിക്ക് Facebook ല്‍ നിന്നും കിട്ടി ഞാന്‍ അന്നു പറയാന്‍ ബാക്കി വച്ച ഇഷ്ടം ഞാന്‍ തുറന്നു പറഞ്ഞു

"എനിക്ക് നിന്നേ ഒരുപാടു ഇഷ്ടം ആയിരന്നു ...അന്നു അതു തുറന്നു പറയാന്‍ എനിക്ക് പേടി ആയിരുന്നു ... പക്ഷെ  കാലം ആ ഇഷ്ടം ഇപ്പോള്‍  എന്‍റെ മനസില്‍ നിന്നും മാച്ചു കളഞ്ഞു"
അവള്‍ പറഞ്ഞു
"നീ വൈകി പോയി എന്‍റെ വിവാഹം  കഴിഞ്ഞു "

അപ്പോള്‍ എന്‍റെ മനസില്‍ ആദ്യം ഓടിവന്നത് പത്മരാജന്‍മാഷ്ന്റെ വാക്കുകള്‍ ആണ്

"നിന്നേ ഞാന്‍ പ്രണയിക്കുന്നു എന്നതിനേക്കാള്‍ നിന്നെ അന്ന് ഞാന്‍ പ്രണയിച്ചിരുന്നു എന്നു പറയുന്നതാണ് എനിക്കിഷ്ടം വര്‍ഷങ്ങള്‍ക്ക് ശേഷം ഇതു കേള്‍ക്കുമ്പോള്‍ നീ അത്ഭുതത്തോടെ പുഞ്ചിരിക്കും എനിക്കത് കാണണം അത്രയും മതി "

'നിനക്കു വട്ടാ " അവള്‍ പറഞ്ഞു

എനിക്ക് വളരെ സന്തോഷം തോന്നി എന്‍റെ വാക്കുകള്‍ അവള്‍ നല്ല രീതിയില്‍ തന്നെ എടുത്തു. പേടി തോന്നിയിരുന്നു അവള്‍ എങ്ങനെ പ്രതികരിക്കും.

"ഒരുകാലത്ത് നമ്മള്‍ സ്നേഹിച്ച വ്യക്തി, അന്നത്തെ സാഹചര്യം കാരണം മനസിലെ ഇഷ്ടം തുറന്നു പറയാന്‍ പറ്റിയില്ല, പിന്നെ അന്നു പറയാന്‍ ബാക്കിവച്ചത്‌ പിന്നീടു  തുറന്നു പറഞ്ഞു, അവള്‍   ഇപ്പോള്‍ സന്തോഷത്തോടെ ജീവിക്കുന്നു. ആ സന്തോഷം എന്നും നിലനിക്കാന്‍ ഞാന്‍ സര്‍വേശ്ശ്വരനോട് പ്രാര്‍ത്ഥിക്കുന്നു"

കൂടുകാരി നീ ഇതു വായിക്കും എന്നു എനിക്ക് ഉറപ്പാണ്‌,  ഇതു വായിച്ചിട്ട് എന്‍റെ വാക്കുകള്‍ നിന്നേ മുറിവേല്‍പ്പിച്ചാല്‍ എന്നോട് ക്ഷമിക്കുക. നല്ല ഒരു സുഹുര്‍ത്തായി ഇനി കൂടെ ഉണ്ടാകും എന്നു വിശ്വസിക്കുന്നു.

Tuesday, August 6, 2013

ബാല്യകാലസഖി

ബാല്യകാലസഖി വീണ്ടും സിനിമയകന്‍ പോകുന്നു
ബാല്യകാല സഖി നേരത്തെ സിനിമയായിട്ടുണ്ട്.സിനിമയായിത്തീര്ന്ന ബഷീറിന്റെ രണ്ടാമത്തെ നോവലാണ് ബാല്യകാലസഖി. സംവിധാനം:പി.ഭാസ്കരൻ. നിർമ്മാണം:കലാലയ ഫിലിംസ്. പ്രേം നസീറാണ് മജീദായി അഭിനയിച്ചത്. ഇപ്പോള് ഇതേ കഥ വീണ്ടും സിനിമാവിഷ്കാരത്തിന് വഴങ്ങുന്നു.സുഹ്റയുടെയും മജീദിൻറെയും പ്രണയത്തിനു ചലച്ചിത്രാവിഷ്കാരം.
മമ്മൂട്ടി നായക വേഷത്തില്‍ ഇഷതല്‍വാര്‍ തട്ടത്തിന്‍ മറയത്തെ ഉമ്മച്ചിക്കുട്ടി നായികയായി ക്യാമറക്ക്‌ മുന്നില്‍ വരുന്നു പ്രമോദ് പയ്യന്നൂര്‍ ആണ് സംവിധാനം
കാത്തിരിക്കാം നല്ല ക്ലാസ്സിക്‌ സിനിമക്കായി
" ഒടുവിൽ മജീദ് മന്ത്രിച്ചു 'സുഹ്‌റാ...' ഭൂതകാലത്തിൻറെ ഹൃദയത്തിൽനിന്നെന്നോണം അവൾ വിളികേട്ടു. 'ഓ' 'എന്താ ഇത്രക്കും ക്ഷീണിച്ചത്?' സുഹ്‌റാ അതിന് ഉത്തരം പറഞ്ഞില്ല. 'ഞാൻ മിനിഞ്ഞാന്നാ അറിഞ്ഞത് വന്ന വിവരം' തെല്ല് പരിഭവത്തോടെ മജീദ് ചോദിച്ചു. 'ഞാൻ ഒരിക്കലും തിരിച്ചുവരില്ലെന്നാണ് കരുതിയത് അല്ലേ' 'എല്ലാവരും അങ്ങിനെ വിചാരിച്ചു. ഞാൻ.. എനിക്ക് ഉറപ്പുണ്ടായിരുന്നു. തിരിച്ചുവരുമെന്ന്.' 'എന്നിട്ടുപിന്നെ?' 'അവരെല്ലാം നിശ്ച്ചയിച്ചു. എൻറെ സമ്മതം ആരും ചോദിച്ചില്ല."
അവലംബം : വിക്കിപീഡിയ

Friday, August 2, 2013

ദക്ഷിണാമൂർത്തി : സംഗീത ലോകത്തിനു തീരാനഷ്ടം

സംഗീത സരസ്വതി വി. ദക്ഷിണാമൂർത്തി അന്തരിച്ചു ......
സംഗീത ലോകത്തിനു തീരാനഷ്ടം 
പാർവ്വതി അമ്മാളുടേയും, ഡി. വെങ്കടേശ്വര അയ്യരുടേയും മകനായി 1919 ഡിസംബർ 22-ന് ആലപ്പുഴയിലാണ് ദക്ഷിണാമൂർത്തി ജനിച്ചത്. കെ. കെ. പ്രൊഡക്ഷൻസിന്റെ ബാനറിൽ, കുഞ്ചാക്കോ നിർമ്മിച്ച് പുറത്തിറങ്ങിയ നല്ല തങ്ക എന്ന ചിത്രത്തിനുവേണ്ടിയാണ് ആദ്യമായി ദക്ഷിണാമൂർത്തി സംഗീത സംവിധാനം നിർവ്വഹിച്ചത്. 
1971-ൽ മികച്ച സംഗീത സംവിധായകനുള്ള കേരള സംസ്ഥാനസർക്കാറിന്റെ ചലച്ചിത്ര പുരസ്കാരം
1998-ൽ ജെ.സി.ഡാനിയൽ പുരസ്‌കാരം
2003-ൽ ബാംഗ്ലൂരിൽ വെച്ച്, പൂജ്യ ശ്രീ ഗുരുജി വിശ്വനാഥിന്റെ കൈകളിൽ നിന്ന് 'സംഗീത സരസ്വതി' പുരസ്കാരം.
2013-ൽ സ്വാതിതിരുനാൾ പുരസ്‌കാരം