Pages

Monday, October 28, 2013

കുഞ്ഞന്തന്‍റെ കട

കുഞ്ഞന്തന്‍റെ കട കണ്ടു ..... ആദാമിന്റെ മകന്‍ അബുവിനു ശേഷം  സലിം അഹമ്മദ്  സംവിധാനം ചെയ്ത  രണ്ടാമത്തെ ചിത്രം. ഇഷ്ട്ടപ്പെട്ടോ എന്ന് ചോദിച്ചാല്‍ ഒരു പക്ഷെ ഉത്തരം എന്‍റെ കയില്‍ ഇല്ല .... എടുത്തു പറയാന്‍ ഉള്ളത് സംവിധാനമികവു മാത്രമേഉള്ളു .. അതുകൊണ്ട് മാത്രം പടം നന്നായി...  എല്ലാവരുടെ അഭിനയവും നന്നായിരുന്നു  ബാലചന്ദ്രമേനോന്‍, സിദ്ദിഖ്നൈല ഉഷ , സലിം കുമാർ കിട്ടിയ ചെറിയ വേഷം നന്നായി ചെയ്തിട്ടുണ്ട് ... മമ്മുട്ടിയും നന്നായിട്ടുണ്ട് ... ഒരു പക്ഷെ സലിംകുമാര്‍ ആണ് കുഞ്ഞനതന്‍ എങ്കില്‍ സംവിധായകനു കുറെ സ്വതന്ത്രമായി കഥ പറയാമായിരുന്നു ...... ഭാണ്ഡം ചുമക്കുന്ന സംവിധായകനെ പലയിടത്തും കാണാം ... കുഞ്ഞന്തനെ ചുറ്റി പറ്റി മാത്രം കഥ നീങ്ങുന്നു .... പിന്നെ കുഗ്രാമത്തിലെ ഒരു വീട്ടമ്മ പാതിരാത്രി ഫേസ്ബുക്കില്‍ കുത്തിഇരന്നു ചാറ്റ് ചെയുന്നത് വിശ്വസിക്കാന്‍ ഇത്തിരി ബുദ്ധിമുട്ടി പിന്നെ ഒരു ഡയലോഗും "നിങ്ങൾ എന്റെ ദുഃഖങ്ങൾ കേൾക്കാൻ ഇരുന്നു തന്നിരുന്നു എങ്കിൽ എനിക്ക് ചാറ്റ് റൂം കളിലെ ഫെയിക് ഐ ഡി  കളോട്  അത് പറഞ്ഞു സമാധാനിക്കേണ്ടി വരില്ലായിരുന്നു " ..... കണ്ണൂര് ഭാഷ നന്നായി കൈകാര്യം ചെയ്തിട്ടുണ്ട് ..... 
പടം കണ്ടു തീര്‍ന്നപ്പോള്‍ കുറേ  സംശയം ബാക്കി ആയി ..

"കുഞ്ഞന്തന്‍ എങ്ങനെ എത്രയും വലിയ കട വച്ചു .... ബാങ്കിലെ ലോണ്‍ തന്നെ അടച്ചു വീട്ടാന്‍ കൈയില്‍ പൈസ എല്ല... പിന്നെ എങ്ങനെ.... സര്‍ക്കാര്‍ തന്ന 6000 രൂപ കൊണ്ട് ആണോ .....  ചിത്തിര എപ്പോളും ഫേസ്ബുക്കില്‍ തന്നെ ആണോ... "

----------വാത്സല്യം ---------

#bavish

അച്ഛനേം അമ്മനേം നന്നായി നോക്കണം, പിന്നെ കൈയില്‍ പണം ഇല്ലാത്ത കാരണം കൊണ്ടുമാത്രം നിഷേധിക്കപ്പട്ട ആഗ്രഹങ്ങളും, അവസരങ്ങള്‍ കുറെ എറെ …. സ്വപ്നങ്ങളെല്ലാം കൂട്ടികെട്ടി ഒരു തുലാസില്‍ ഇട്ടു തൂക്കി നോക്കിയപ്പോള്‍ അവന്‍ ഇരുന്ന തട്ടു ഉയര്‍ന്നു തന്നെ നിന്നു … സമ്പാദിക്കണം ...
അതിനായി അവന്‍ ഉയര്‍ന്ന വിദ്യാഭ്യാസം നേടി, ആഗ്രഹിച്ച പോലെ പേര്‍ഷ്യയില്‍ നല്ല ജോലി …. അതിനുവേണ്ടി അവന്‍ പറന്നു …. അമ്മയെ പിരിയുന്ന വിഷമത്തെക്കാളും അവനു ഉണ്ടായിരുന്നത് മനസിലെ ആഗ്രഹങ്ങള്‍ പൂവണിയാന്‍ പോകുന്ന സന്തോഷം ആയിരുന്നു …. അമ്മയുടെ തണല്‍ നിന്നും കിട്ടുന്ന കുളിര് ഒരു എസിക്കും തരാന്‍ ആയില്ല ….

രണ്ടു മാസത്തെ ലീവിനു രണ്ടു വര്‍ഷത്തിനു ശേഷം നാട്ടില്‍ വന്നപ്പോള്‍ എന്തന്നില്ലാത്ത സന്തോഷം ഈ രണ്ടു വര്‍ഷത്തില്‍ അനുഭവിക്കാന്‍ കഴിയാത്തത് രണ്ടു മാസം കൊണ്ട് അനുഭവിച്ചു … തിരിച്ചു പോകുന്നതിന്‍റെ തലേ ദിവസം അമ്മയുടെ മടിയില്‍ കിടന്നു, അവന്‍ ചോദിച്ചു
“അമ്മേ രണ്ടു വര്‍ഷം എന്നെ കാണാതെ അമ്മ എങ്ങനെ ഇവിടെ ജീവിച്ചു …”
അമ്മയുടെ കണ്ണുകള്‍ നിറഞ്ഞ പോലെ, എന്തോ പറയാന്‍ ശ്രമിച്ചു പക്ഷെ വാക്കുകള്‍ തൊണ്ടയില്‍ തട്ടി പുറത്തു വന്നില്ല ..അമ്മ ആ നെറ്റിയില്‍ പതിയെ തലോടി …. ഇനി നീ പോകണ്ട എന്ന് ആ കൈകള്‍ പറയുന്ന പോലെ അവനു തോന്നി

Monday, October 21, 2013

മഴ കിനാവ്


#bavish

പാതിമയക്കത്തില്‍ അവളുടെ ശബ്ദം കേട്ടാണ് ഞാന്‍ ഉണര്‍ന്നത്.
“നിനക്ക് സുഖമാണോ ….. “ ഞാന്‍ ചോദിച്ചു മറുപടി ഒന്നും കിട്ടിയില്ല പലവിശേഷങ്ങളും ചോദിച്ചു കണ്ണുനീര്‍ ആയിരുന്നു എനിക്ക് കിട്ടിയ മറുപടി. അവള്‍ കരയുകയാണ്, എന്നോടുള്ള പരിഭവം കരഞ്ഞു തീര്‍ക്കുകയാണ്.
“നീ എന്തിനാ വിഷമിക്കുന്നത് ….” ആ കണ്ണുനീര്‍ തുടച്ചുകൊണ്ട് ഞാന്‍ ചോദിച്ചു
“നീ എന്താ എന്നോട് പറയാതെ പോന്നത് …. നിനക്ക് എന്നെ ഇഷ്ടം അല്ല അല്ലേ ….”അവള്‍ ചോദിച്ചു …. കണ്ണീരില്‍ കലങ്ങിയ ആ വക്കുകള്‍ എന്നെ വേദനിപ്പിച്ചു
അവളുടെ നനഞ്ഞ കൈകളില്‍ ഞാന്‍ പതിയെ തലോടി.
“നിന്നോട് എനിക്ക് ഒരിക്കലും യാത്ര പറയാന്‍ കഴിയില്ല …. ഈ ലോകത്തിന്‍റെ എതുകോണില്‍ പോയാലും ഞാന്‍ അവസാനം നിന്‍റെ അടുക്കല്‍ തന്നെ വരും. “
അവളുടെ കലങ്ങിയ കണ്ണിലെ പ്രണയം ഞാന്‍ തിരിച്ചറിഞ്ഞു, അവള്‍ പതിയെ ചിരിച്ചു പിന്നെ എന്‍റെ കവിളില്‍ തലോടികൊണ്ട് അവള്‍ പറഞ്ഞു.
“ആ ചെമ്പകത്തിന്‍ ചോട്ടില്‍ ഞാന്‍ നിന്നെയും കാത്തിരിക്കുമായിരുന്നു… ആവഴിയിലൂടെ പലരും കടന്നു പോയി. ആരും പറഞ്ഞില്ല നീ എവിടെ എന്ന്. പിന്നെ നമ്മുടെ ചെമ്പകമരം പൂത്തിരുന്നു, നിറയെ ചുവന്ന ചെമ്പകപൂക്കള്‍. ഇനി നീ എന്നാ തിരിച്ചു വരിക.”
“ ഞാന്‍ വരാം ഒറ്റപെടല്‍ വേട്ടയാടാന്‍ തുടങ്ങിയാല്‍.. എന്‍റെ ദുഖത്തിലും സന്തോഷത്തിലും നീ കൂടെ ഉണ്ടായിരുന്നു, ഞാന്‍ കരയുമ്പോള്‍ ആരും കാണാതെ അതു നീ മറച്ചു പിടിച്ചു …… “ എന്‍റെ വാക്കുകള്‍ ഇടറിയോ
“ഞാന്‍ കാത്തിരിക്കും, പിന്നെ നമ്മുടെ മുത്തശ്ശി മാവു പൂവിട്ടു, ഉണ്ണികള്‍ വിടരും മുന്നേ വരണം …നമുക്ക് പിരിയാന്‍ സമയമായി , എന്‍റെ ശക്തി കുറഞ്ഞു വരുന്നു ….”
അവള്‍ അതും പറഞ്ഞു നിറവാര്‍ന്നു പെയ്തു …..അവസാനതുള്ളിയും പെയ്തുതീരും വരെ ഞാന്‍ നോക്കി നിന്നു.

കണ്ണുതുറന്നു നോക്കിയപ്പോള്‍ ശൂന്യതമാത്രം. എനിക്ക് നന്നായി തണുക്കുന്നുണ്ടായിരുന്നു അതു പക്ഷെ എസി യുടെ തണുപ്പായിരുന്നില്ല. മനസില്‍ പെയ്ത രാത്രിമഴയുടെ കുളിര്.

Sunday, October 20, 2013

കുഞ്ഞുമാലാഖ-

മുല്ലപ്പൂ കൊണ്ട് മാല കെട്ടുന്ന തിരക്കിലാണു അവള്‍. അവള്‍ അമ്മക്കു മാല കെട്ടികൊടുക്കുന്നത് പതിവാണ്. പൂ പറിക്കാന്‍ പോകുന്നതും മാല കെട്ടുന്നതും അവള്‍ തന്നെ എന്തിനാ എന്നും മാല കെട്ടുന്നത് എന്നു ചോദിച്ചാല്‍ അമ്മക്കു മുല്ലപൂവിന്‍റെ സുഗന്ധം ആണ് എന്നായിരിക്കും മറുപടി. നിന്‍റെ അമ്മക്കു മുല്ലപ്പൂവിന്‍റെ നിറം കൂടി ആണ് എന്ന് പലരും പറഞ്ഞു അവള്‍ കേട്ടിട്ടുണ്ട്. അതു കേള്‍ക്കുമ്പോള്‍ അവള്‍ ചിരിക്കും. ഒരിക്കലും വെളിച്ചം കണ്ടിട്ടില്ലാത്ത ആ കണ്ണുകളില്‍ അമ്മയുടെ മുഖം അവള്‍ സങ്കല്‍പ്പിക്കും. പക്ഷെ ആ വാക്കുകളില്‍ ഒളിഞ്ഞിരിക്കുന്ന കാമം തിരിച്ചറിയാനുള്ള പ്രായം  അന്ധയായ ആറുവയസ്സുകരിക്കു ആയിട്ടില്ല. രണ്ടു വയര്‍ നിറക്കാന്‍ ശരീരം വിറ്റ് ജീവിക്കുന്ന അമ്മയെയും അവള്‍ക്കു കാണാന്‍ പറ്റുന്നില്ല . ഈ കറുത്ത മനസുള്ള മനുഷ്യര്‍ ജീവിക്കുന്ന ലോകം കാണണ്ട എന്നു ദൈവം കരുതികാണും. അവളുടെ  സങ്കല്‍പത്തില്‍ മുല്ലപൂവിന്‍റെ സുഗന്ധവും നിറവും ഉള്ള മാലാഖമാരെ പോലെ ആണ് അമ്മ . ഒരിക്കല്‍ അമ്മയോട് അച്ഛനെ കുറിച്ച് ചോദിചപ്പോള്‍ അമ്മ കരയുകയാണ് ചെയ്തത് . അമ്മ കരഞ്ഞാല്‍ ആ കുരുന്നു മനസുവേദനിക്കും. പിന്നെ അവള്‍ അച്ഛനെ കുറിച്ചു ചോദിചിട്ടില്ല.
മാല കെട്ടി കഴിഞ്ഞു, അമ്മയുടെ തലയില്‍ വച്ചുകൊടുത്തിട്ടു അവള്‍ ചോദിച്ചു ഇന്നു അമ്മ ജോലിക്ക് പോകുന്നില്ലേ, ഇല്ല .. നാളെ നിന്‍റെ അച്ഛനെ കാണാന്‍ കൊണ്ടുപോകാം എന്ന് പറഞ്ഞു അമ്മയുടെ ശബ്ദം ഇടറിയിരുന്നു. രാത്രി ചോറുവാരികൊടുക്കുമ്പോളും അമ്മ കരയുന്നുണ്ടായിരുന്നു. ആ രാത്രി അവള്‍ ഒരു സ്വപ്നം കണ്ടു .. അമ്മ പറഞ്ഞു തരാറുള്ള കഥയിലെ പോലെ നക്ഷതകൂട്ടങ്ങളില്‍ നിന്നും  വെളുത്ത കുതിരകളെ കെട്ടിയ തേരില്‍ മാലാഖമാര്‍  താഴേക്ക്‌ വരുന്നു. അവര്‍ അവളെയും അമ്മയും ആ തേരില്‍ കയറ്റി ഇരുത്തി ആകാശത്തേക്ക് പറന്നു പോയി.

Saturday, October 19, 2013

ആമേന്‍

അമ്മച്ചി …. അമ്മച്ചി .. വാതില്‍ തുറക്ക് … സൂസി… സൂസി കൊച്ചെ  കതകു തുറക്കടി ... അച്ചായന്‍ ആണെടി ….. അമ്മാച്ചാ , അമ്മായി …. കതകു തുറക്ക് ..അമ്മച്ചി …. അമ്മച്ചി ..

“എന്നതാ മാണികുഞ്ഞേ …ഈ പാതിരാത്രിക്ക്‌ ഇതു എവിടെന്നാ ….”കതകു തുറന്നു തോമാച്ചന്‍ ചോദിച്ചു
“തോമാച്ചാ …. എവിടെ ബാക്കി എല്ലാവരും … അമ്മച്ചി എന്തെ ….”
“അമ്മച്ചി ഉറക്കമാ ….”
“ബാക്കി ഉള്ളവര്‍ എവിടെ …”
“ആരാ തോമാ അവിടെ ..” അമ്മച്ചി ഉറക്കത്തില്‍ നിന്നും എഴുന്നേറ്റു വന്നു ചോദിച്ചു
“ഇതു ഞാനാ അമ്മച്ചി …. വലിയ വീട്ടില്‍ തരകന്‍റെ മകന്‍.. വലിയ വീട്ടില്‍ മാണി തരകന്‍ ….. “
“ഒന്ന് പോടാ ചെറുക്കാ …. രാത്രി നിന്‍റെ അപ്പന്‍ പറഞ്ഞു വിട്ടതാണോ എന്‍റെ ഉറക്കം കെടുത്താന്‍ ….”
“പുത്തന്‍പുരക്കല്‍ കൊച്ചുത്രേസ്യ ദേഷ്യത്തില്‍ ആണോ …..”
“നീ കള്ള് കുടിചിട്ടുണ്ടോടാ …. പാതി രാത്രി കള്ള് എന്നാ കോപ്രായം ആടാ കാണിക്കുന്നേ …..”
“കൊച്ചുത്രേസ്യകൊച്ചു പിണക്കത്തില്‍ ആണോ …… ദാണ്ടേ ജീപ്പില്‍ രണ്ടു കുപ്പി സ്കോച് ഇരിപ്പുണ്ട് പിന്നെ നല്ല വെടി ഇറച്ചിയും …. തോമാച്ചാ ….”
“എന്നതാ കുഞ്ഞേ ….”
“ആ തോമാച്ചാ ജീപ്പില്‍ പുറകില്‍ ഒരു സഞ്ചി  ഇരിപ്പുണ്ട് …. പന്നി ഇറച്ചിയാണ് .. പിന്നെ മുന്നില്‍ വേറെ കവറില്‍ രണ്ടു കുപ്പി സ്കോച്ചും ഉണ്ട് അതും ഇങ്ങു എടുത്തോ …..”
“ശരി കുഞ്ഞേ ….”
“ആ അമ്മച്ചി പുത്തന്‍പുരക്കല്‍ റോയ് ആന്‍ഡ്‌ മിസിസ് റോയ് എവിടെ ….”
“എന്നതാട ഈ പറയുന്നേ …”
“എന്‍റെ അമ്മാച്ചനും അമ്മായിയും എന്തെ …..”
“അവര്‍ അങ്ങു വേളാങ്കണ്ണിക്ക് പോയിരിക്കുവാ നാളെ വരും ….”
“അയ്യടാ ….”
“എന്നതാ…..”
“ ദാണ്ടേ പുന്നാര ആങ്ങളക്കും നാത്തൂനും എന്‍റെ അമ്മച്ചി വെടി ഇറച്ചി കൊടുതുവിട്ടുണ്ട് …. പിന്നെ നമ്മുടെ തെക്കേലെ രവിച്ചായന്‍  ജര്‍മനിന്നു വന്നപോ കൊണ്ടന്ന സ്കോച്ചും ഉണ്ട് അപ്പനു കൊടുത്തതാ .. അപ്പന്‍ ഒറ്റ ഇരിപ്പിന് തീര്‍ക്കും അല്ലെങ്ങില്‍ തന്നെ ബിപി , കൊളസ്ട്രോള്‍ എല്ലാം കൂടുതലാ …കള്ളും പന്നിയും തൊടരുത് എന്ന ചാണ്ടിഡോക്ടര്‍ പറഞ്ഞേക്കുന്നെ  ….”

“അല്ല മാണി കുഞ്ഞേ ഇതു ഒരു കുപ്പി കാലി ആയല്ലോ ….” തോമച്ചയന്‍ ഇടക്ക് പറഞ്ഞു
“എടാ ചെറുക്കാ നിന്നോട് കള്ളും കുടിച്ചോണ്ട് വണ്ടി എടുക്കരുത്‌ എന്ന് എന്‍റെ കൊച്ചു നൂറു വട്ടം പറഞ്ഞിട്ടില്ലേ …. അവളെ നീ കണീര് കുടിപ്പിക്കരുത് …”
“പറയും പോലെ അവള്‍ എവിടെ അമ്മച്ചി … എന്‍റെ പെണ്ണ് സൂസികൊച്ചു ….. കള്ളും കുടിച്ചു വന്നകാരണം പിണക്കം ആകും … ടി സൂസി …”
“അവള്‍ എവിടെ ഇല്ല …”
“എവിടെ പോയി … ഞാന്‍ അത്താഴത്തിനു വരും എന്ന് വിളിച്ചു പറഞ്ഞതാണല്ലോ ……”
“അവളെ ലിസി വന്നു കൂട്ടികൊണ്ട് പോയി …”
“എന്നാ പറ്റി …. “
“മാത്തുകുട്ടി ഇന്ന് ഉച്ചക്ക് കോയമ്പത്തൂര്‍ പോയി നാളെയാ വരൂ .. അപ്പൊ അവള്‍ക്കു കൂടു കിടക്കാന്‍ പോയി ….”
“അന്നാലും സൂസി എന്നാ പണിയാ കാണിച്ചേ …….”
“നീ വല്ലതും കഴിചോടാ കൊച്ചനേ …. “
“ഇല്ല അമ്മച്ചി ദാണ്ടേ വയര്‍ കരിഞ്ഞ മണം വരുന്നില്ലേ …. കഞ്ഞിരപ്പിള്ളിയില്‍ നിന്നും ഒറ്റ വിടലാ പിന്നെ ദാണ്ടേ എവിടാ ചവിട്ടുന്നെ ….. കഴിക്കാന്‍ എന്നതാ ഉള്ളെ ….”
“ വെറും വയറ്റില്‍ കള്ള് കുടിച്ചാ വയര്‍ കത്തും അതാ മണം വരുന്നേ  നീ കൈ കഴുകി വാ … ഞാന്‍ എടുത്തുവയ്ക്കാം …..”
“അമ്മച്ചി കഴിച്ചാ … “
“ഞാന്‍ ഇപ്പോളെ കഴിച്ചു … എട്ടു മണിക്ക് പ്രഷര്‍ന്‍റെ ഗുളിക കഴിക്കണം .. “
“പിന്നെ  കൂട്ടാന്‍ എന്താ അമ്മച്ചി ..”
“ആ ഇന്നു കാലത്ത് സൂസി തോമാച്ചനെ  ചന്തയില്‍ വിട്ടു കൊഞ്ചുമേടിപ്പിച്ചപ്പോ എനിക്ക് തോന്നി നീ വരും എന്ന് ചോദിച്ചപ്പോ … അമ്മാമ്മക്ക് വട്ടാ എന്ന് പറഞ്ഞു എന്‍റെ മേല്‍ കുതിരകേറാന്‍ വന്നു  … ഇങ്ങു വരട്ടെ ശരിയാക്കിത്തരാം ഇന്നാ നല്ല പച്ചപുളി ഇട്ടു വറ്റിച്ച കൊഞ്ചു കറി… പിന്നെ  വറത്തതും ഉണ്ട് …
”അന്നാ അമ്മച്ചി ഇരിക്ക് ഞാന്‍ വിളമ്പിതരാം ….”
“ഈ കൊച്ചനെ കൊണ്ട് തോറ്റ് … ടാ എന്നതാടാ ഈ പാതിരാത്രിക്ക്‌ കയറി വന്നെ .. എന്തെകിലും പ്രശ്നം ഉണ്ടാ ..”
“ഒന്നും ഇല്ല അമ്മച്ചി… നമ്മുടെ കുരിശു മുക്കിലെ അഞ്ചു ഏക്കര്‍ സ്ഥലം ഇല്ലെ .. ആ കഴിഞ്ഞ മാസം അപ്പച്ചന്‍ മേടിച്ചത് ….”
“ആ അതിനു എന്ന പറ്റി ….”
“ആ ഗള്‍ഫുകാകാരന്‍  അന്തോണിയുടെ കൈയില്‍ നിന്നാ ആ സ്ഥലം മേടിച്ചേ … നമ്മുടെ ബെന്നിടെ ഇടപാടാ… ദാണ്ടേ കഴ്ഞ്ഞ ദിവസം ഈ അന്തോണിയുടെ ചേട്ടന്‍റെ മകന്‍ വീടിലോട്ടു വന്നേക്കുന്നു അവനെ അപ്പനും ആ സ്ഥലത്തില്‍ അവകാശം ഉണ്ടു എന്നും അവനും പൈസ വേണം എന്നു …. എന്നതാ അവന്‍റെ പേര് ….ആ  സക്കറിയാ …  അമ്മച്ചി അവനെ അറിയും …..”
“മനസിലായി ആ കള്ളും കുടിച്ചു നടക്കുനവന്‍ അല്ലേ.. എവിടേം വന്നായിരുന്നു …എന്നിട്ട് “
“എന്നിട്ട് എന്നാ അവന്‍ വന്നപ്പോ ഞാനും അപ്പച്ചനും തോട്ടത്തില്‍ .. ഇച്ചായനും ചേട്ടത്തിയും ആശുപത്രിപോയി … അമ്മച്ചി മാത്രം ഉണ്ടായിരുന്നുള്ളൂ … അമ്മച്ചിയെ കുറെ തെറി വിളിച്ചു ഇനി ആ പറമ്പില്‍ കാല്കുത്തിയാ ആകാല് വെട്ടും എന്ന് പറഞ്ഞു …. പണികാര് പിള്ളേര് പിടിച്ചു മാറ്റി …. അപ്പൊ അതൊന്നു ചോദിയ്ക്കാന്‍ വന്നതാ …”
“എന്നിട്ട് എന്ന പറ്റി ….. അവനെ കണ്ടോ …”
“ഞാനും ബെന്നിച്ചനും അവന്‍റെ വീട്ടില്‍ പോയിരുന്നു … അപ്പോണ്ട്‌ അവന്‍ കള്ളും കുടിചു കേട്ടിയവളെ തല്ലുന്നു … അതും കണ്ടപ്പോ ഞാന്‍ രണ്ടണ്ണം കൊടുത്തു ബെന്നിയും കൊടുത്തു …. അവന്‍ പേടി തൂറി …. രണ്ടണ്ണം കിട്ടിയപ്പോ ഒതുങ്ങി …. ആ ചേട്ടത്തിയേം പിള്ളേരേം കണ്ടപ്പോ പാവം തോന്നി കൈയില്‍ കുറച്ചു പൈസ വച്ച് കൊടുത്തു … ഇനി അവന്‍ അവരെ തല്ലാന്‍ കൈ പോകിയാ ആ കൈവെട്ടും എന്ന് പറഞ്ഞാ ഞാന്‍ പൊന്നെ ….. പേടിച്ച മട്ടാ ….”
“അല്ലടാ … മാണികുഞ്ഞേ …. സണ്ണിയും എല്‍സയും എന്നാത്തിനാ ആശുപത്രിപോയെ … അവള്‍ക്കു വയറ്റില്‍ ഉണ്ടാ …..”
“ഏയ്‌ എവിടുന്ന് …. പനിയാ അമ്മച്ചി ….”
“ജോണികുട്ടി അമേരിക്കയില്‍ നിന്നും എന്നാ വരുന്നേ …. വിളിച്ചായിരുന്നോ … അവന്‍റെ കേട്ടിയവള്‍ക്ക് എപ്പോ എത്രാ മാസം…”
“മാസം അഞ്ചുകഴിഞ്ഞു …. അമ്മച്ചിയും ഇച്ചായനും അതും പറഞ്ഞു എന്നും വഴക്കാ ….. അവര്‍ വരുന്നില്ല എന്ന് കൊച്ചിനെ അവിടെ പെറാന്‍ പോകാന്നു …”
“എന്നാത്തിന് ….ഇവിടെ സ്ഥലം ഒന്നും ഇല്ലെ ….”
“കൊച്ചിന് അമേരിക്കന്‍ സിറ്റിസണ്‍ ഷിപ്പ് വേണം അത്രേ ….”
“എന്നിട്ട് ….”
“അപ്പച്ചന്‍ പറഞ്ഞു പിള്ളാരുടെ ഇഷ്ടത്തിന് വിട്ടോളാന്‍ …ഈ കൊഞ്ചു വറുത്തത്തിനു എന്നാ എരിവാ …”
“നിന്‍റെ അമ്മച്ചിയും ഇതുപോല … വര്‍ത്താനം പറഞ്ഞു ആളെ കൊല്ലും ….. അതിനു  എന്തോരം തല്ലുകിട്ടിയിട്ടുണ്ട് എന്ന് അറിയോ …. ടാ അവള്‍ക്കു സുഖം ആണോ ”
“എന്തു ചോദ്യമാ ഇതു അമ്മച്ചിക്കു അവിടെ സുഖം തന്നെ …..കഴിഞ്ഞ മാസം അല്ലെ അവര്‍ ഇവിടെ വന്നേ ”
“അന്നാലും നിനക്ക് വരുമ്പോള്‍ അവളേം കൂട്ടമായിരുന്നു ….”
“അവര്‍ അടുത്ത ആഴ്ച വരും … സൂസിയെ കൊണ്ടുപോകാന്‍ എന്‍റെ പെണ്ണായിട്ട്
“നിനക്ക് ഇത്രയും തിരക്കാ ….. അടുത്ത നോമ്പുകഴിഞ്ഞാ പള്ളിയില്‍ മനസുചോദ്യം പിന്നെ വലിയ പെരുന്നാള്‍ കഴിഞ്ഞു കെട്ട് ….”
“ഞാന്‍ സൂസിയെ  ഒന്ന് വിളിക്കട്ടെ … അമ്മച്ചി പോയി .. കിടന്നോ …”
“അപ്പൊ ഞാന്‍ പോണം അല്ലെ … ശരി ശരി ….ഡാ കൊച്ചനെ നീ എത്ര ദിവസം കാണും …
“ കുറച്ചു ദിവസം കാണും അമ്മച്ചി …
“ തോമാച്ചാ ചെറുക്കന്‍ കഴിച്ചു കഴിഞ്ഞാ എല്ലാം ഫ്രിഡ്ജില്‍ എടുത്തു വച്ചേരെ … ഞാന്‍ കിടക്കാന്‍ പോകാ .. കൊച്ചനെ നീ സൂസിടെ മുറിയില്‍ കിടന്നോ ”
““അമ്മച്ചി കിടന്നോ ….. ഞാന്‍ നോക്കികൊണ്ട് …”  
“ഇനി എന്തെകിലും വേണോ കുഞ്ഞേ ”തോമാച്ചന്‍ ചോദിച്ചു
“ഒന്നും വേണ്ട പിന്നെ ആ ജീപ്പിന്‍റെ സീറ്റിനു അടിയില്‍ ഒരു കുപ്പി ഉണ്ട് … വാറ്റാ … തോമാച്ചന്‍റെ ചങ്ങാതി തന്നതാ …. പിന്നെ അമ്മച്ചി കാണണ്ടാ …”
‘ഓ കുഞ്ഞിന്‍റെ ഒരു കാര്യം …..”

------------------------------------------------------------------------------------------------

“ഹലോ  സൂസി അന്നോടി …..”
“ഹലോ വലിയ വീട്ടില്‍ മാണി തരകന്‍ ലാന്‍ഡ്‌ ചെയ്തോ ….”
“എടി എരുമേ എവിടെ പോയി കിടക്കുവാടി ….”
“പോടാ നിന്‍റെ കെട്ടിയവളെ വിളിയെടാ എരുമ എന്ന്  …. “
“അതു തന്നാ ഞാനും പറഞ്ഞെ ….”
“അതിനു ഇച്ചായന്‍  എന്നെ കെട്ടിയിട്ടിലാലോ …. ”
“നിന്ന കാലത്ത് ഞാന്‍ വിളിച്ചതല്ലേ … ഞാന്‍ വരും എന്ന് …. “
“എനിക്കറിയാം അച്ചായന്‍ നാലുകാലേല കേറി വരാ എന്ന് … ഞാന്‍ തോട്ടത്തിലേക്ക് വിളിച്ചപ്പോ പറഞ്ഞു … ഒരു പന്നിയും രണ്ടു കുപ്പിയും ഉണ്ട് വണ്ടിയില്‍ എന്ന് ….”
“നിന്നാന്നെ ഞാന്‍ ഒരു തുള്ളി കുടിച്ചിട്ടില്ല ….”
“പോടാ ….അമ്മാമ്മ വിളിച്ചു നീ നാലു കാലേല വന്നു കേറി എന്ന് …”
“സോറി ചക്കരെ …. “
“വേണ്ട എന്നോട് മിണ്ടണ്ട …”
“ചക്കരെ മുത്തേ …”
“ഇച്ചായന്‍ വല്ലതും കഴിച്ചോ …… “
“ആ നിന്‍റെ മീന്‍കറി സുപ്പര്‍ … നീ കൊഞ്ച് വറുത്തപ്പോള്‍ എരിവു കൂട്ടി ഇട്ടുഅല്ലെ ….”
“അതു ഞാന്‍ മനപ്പൂര്‍വം ഇട്ടതാ … അതു വിളിച്ചു നീ എന്‍റെ അമ്മക്ക് വിളിക്കിലെ അതിനു വേണ്ടി …ഇച്ചായന്‍ കള്ളും കുടിച്ചു എന്നെ തെറി വിളികുന്നത് കേള്‍ക്കാന്‍ നല്ല ചേലാ ”
“നീ ഇല്ലാതെ ഒരു രസവും ഇല്ല …ഞാന്‍ നിന്‍റെ കട്ടിലിലാ കിടക്കുന്നെ നിന്‍റെ മണം എവിടെ ഉണ്ട് …... അല്ലെങ്കില്‍  അങ്ങോട്ട്‌ വന്നാലോ  …”
“അയ്യോ ചതിക്കല്ലേ …..”
“നീ കിടന്നാ …”
“ഇല്ല ഇച്ചായന്‍ വിളിക്കുന്നതും നോക്കി ഇരിപ്പാ ….”
“അന്നാ കിടന്നോ …. “
“ശരി ….”
“അല്ല പതിവു കിട്ടിയില്ല …”
“ഉമ്മ …”
“ചക്കരെ ഉമ്മ … ഗുഡ് നൈറ്റ്‌ ..”
……………………………………………………….
“തോമാച്ചാ തോമാച്ച …”
“എന്നതാ കുഞ്ഞേ ….”
“അമ്മച്ചി ഉറങ്ങിയാ ….”
“വിളിക്കണോ …”
“ഞാന്‍ ഇറങ്ങാ പുലര്‍ച്ചയെ എത്തു ……  വാതില്‍ അടച്ചു കിടന്നോ “
“എന്നതാ കുഞ്ഞേ കാര്യം …..”
“ആ ബെന്നിച്ചന്‍ വീണ്ടും വിളിച്ചു എന്തോ അവന്‍റെ കൂടുകാര്‍ വന്നിടുണ്ട് എന്ന്”
“ശരി കുഞ്ഞേ ….”
………………………………………………………………..

“സസ് സസ് …. ടി സൂസി ….”
“ആരാ ..”
“നിന്‍റെ കെട്ടിയവന്‍ ….”
“അയ്യോ ഇച്ചായന്‍ എന്താ എവിടെ …”
“നീ അടുക്കള വാതില്‍ തുറക്ക് ….”
“ഇല്ല …. അപ്പുറത്തെ റൂമില്‍ വല്ല്യമ്മച്ചി ഉണ്ട് …..”
“അവരെ വേണ്ട നിന്നോട പറഞ്ഞെ വാതില്‍ തുറക്കാന്‍ ...’
“ഇല്ല ….”
“പാതിരാത്രി പുരാണം പറഞ്ഞു നില്‍ക്കാതെ കതകു തുറ എവിടെ നല്ല കൊതുക് … തുറന്നിലേല്‍ ഞാന്‍ വിളിച്ചു കൂവും …. ആരും ഇല്ലെ എവിടേ ….’
“ഇച്ചായ ചതിക്കല്ലേ … ഞാന്‍ തുറക്കാം ….’

“എന്താടി കതകു തുറക്കാന്‍ പറഞ്ഞപ്പോ നിനക്ക് ഒരു മടി ….’
“പിന്നെ പാതിരാത്രിക്ക്‌ അല്ലെ കതകു തുറന്നു കൊടുക്കുനത് ...’
“വേറെ ആര്‍ക്കും അല്ലാലോ നിന്നെ കെട്ടാന്‍ പോകുന്നവന്‍ അല്ലെ .. ഞാന്‍ “
“നിന്നെ കാണാന്‍ വരും എന്ന് പറഞ്ഞ ഞാന്‍ വരും ….”
“അല്ല ഇച്ചായന്‍ എങ്ങനെയാ വന്നെ ജീപിന്‍റെ ഒച്ച ഒന്നും കേട്ടിട്ടിലാലോ …”
“വണ്ടി കുറച്ചു ദൂരെ ആണ് പാര്‍ക്ക് ച്യ്തത് … നമ്മുടെ ബെന്നിച്ചന്‍ കാവല്‍ ഉണ്ട് ….”
“ഇച്ചായന്‍ നന്നായി കുടിചിട്ടുണ്ടല്ലേ …. കുടിച്ചിട്ട് വണ്ടി ഓടിക്കരുത് എന്ന് ഞാന്‍ പറഞ്ഞിട്ടില്ലേ … “
“വണ്ടി ഞാന്‍ അല്ല ഓടിച്ചത് ബെന്നിയാ …”അവളുടെ കവിളില്‍ ഒന്നും തലോടി
“ഛീ …. ഇച്ചായന്‍ എന്നതാ കാണിക്കുന്നേ …..”
“നിന്നെ ഒന്നു തൊടാനും പറ്റില്ലേ ….”
“ഇതൊക്കെ കെട്ട്  കഴിഞ്ഞിട്ട് മതി …”
“അയ്യോടി എന്ന നിന്നെ കേട്ടുനില്ലങ്കിലോ … പള്ളിയില്‍ വിളിച്ചു ചോദിക്കുലോ പുത്തന്‍പുരക്കല്‍ റോയ് അലക്സാണ്ടറുടെ മകള്‍ സൂസി റോയ്നെ വിവാഹം കഴിക്കാന്‍ സമ്മതം ആണോ എന്ന് അപ്പൊ പറയും എനിക്ക് പറ്റത്തില്ല എന്നു …
“ദാണ്ടേ അങ്ങനെ എങ്ങാനും പറഞ്ഞാ … അപ്പാന്‍റെ ഇരട്ട കുഴല്‍ തോക്ക് എടുത്തു ഞാന്‍ ഈ നെഞ്ചിലേക്ക് പൊട്ടിക്കും … എന്നിട്ട് മീനച്ചിലാറില്‍ ചാടി ഞാനും ചാകും ….”
“നെഞ്ചില്‍ വെടിച്ചാ ഞാന്‍ അല്ല നീ ആണ് ആദ്യം മരിക്കാ … നീ അല്ലെ അവിടെ ഇരിക്കുന്നത് …….”
“ഇച്ചായന്‍ ഇങ്ങനെ ഇനി മേലാല്‍ പറയരുത് … എന്‍റെ ചങ്ക് തകര്‍ന്നു പോകും …”
“അല്ല നീ ആ അപ്പന്‍റെ മോള്‍ തന്നെ ….. എന്തു പറഞ്ഞാലും ആ ഇരട്ടകുഴല്‍ന്‍റെ കഥ മാത്രം … അതു ആരും പൊട്ടിച്ചു കണ്ടിട്ടില്ല …..നീ കഞ്ഞിരപ്പിള്ളി വാ അവിടെ ഉണ്ട് ഇതിലും വലുത് ഒരു മൂന്നെണ്ണം …. അതു ഞാന്‍ പൊട്ടിച്ചു കാണിച്ചു തരാം …”
“ദാണ്ടേ ഇച്ചായ എന്‍റെ അപ്പനെ പറഞ്ഞാല്‍ ഉണ്ടല്ലോ ….”
“ടി സൂസി ….”
“എന്നതാ അച്ചായാ …”
“സൂസിമോളെ …..”
“എന്നതാ മാണികുഞ്ഞേ ….”
“നമ്മുടെ മനസു ചോദ്യത്തിന്നു പള്ളിയില്‍ വച്ച്  ഫാദര്‍ വട്ടകുഴി ചോദിക്കില്ലേ …. മാണി കുഞ്ഞേ പുത്തന്‍പുരക്കല്‍ റോയ് അലക്സാണ്ടറുടെ മകള്‍ സൂസി റോയ്നെ വിവാഹം കഴിക്കാന്‍ സമ്മതം ആണോ എന്ന് ….. അപ്പൊ ഞാന്‍ എന്താ പറയ എന്നറിയോ ….. “
“എന്നതാ പറയ…”
“നിന്‍റെ ചെവി കാണിക്കു ഞാന്‍ ചെവില്‍ പറയാം …”
“അയ്യട ചെവി കടിക്കാന്‍ അല്ലെ …. “
“അല്ല …”
“അന്നാ പറ …..”
“”ഞാന്‍ പറയും … സമ്മതമാണച്ചോ …. പുത്തന്‍പുരക്കല്‍ റോയ് അലക്സാണ്ടറുടെ മകള്‍ സൂസിയെ ഈ ജന്മത്തില്‍ മാത്രം അല്ല അടുത്ത ഏഴ്ജന്മത്തിലും മിന്നുകെട്ടി കൂടെ പൊറിപ്പിച്ചോളാമേ ….”
“എന്നതാ .. എന്നതാ ഒന്ന് കൂടെ പറ ….”
“അന്നാ നീ അച്ഛന്‍ ചോദിക്കുന്നപോലെ ചോദിക്ക് ….”
“ആ ശരി …. മാണി കുഞ്ഞേ ഈ നില്‍ക്കുന്ന  പുത്തന്‍പുരക്കല്‍ റോയ് അലക്സാണ്ടറുടെ മകള്‍ സൂസി റോയ്നെ വിവാഹം കഴിക്കാന്‍ സമ്മതം ആണോ ….”
“സമ്മതമാണച്ചോ ….  സൂസികൊച്ചിനെ ഈ ജന്മത്തില്‍ മാത്രം അല്ല അടുത്ത ഏഴ്ജന്മത്തിലും മിന്നുകെട്ടി കൂടെ പൊറിപ്പിച്ചോളാമേ ….”
“ഇനി ഇച്ചായന്‍ ചോദിക്ക് ഞാന്‍ പറയാം ….”
“മോളെ ഈ നിക്കുന്ന വലിയ വീട്ടില്‍ തരകന്‍റെ മകന്‍.. വലിയ വീട്ടില്‍ മാണി തരകന്‍ എന്ന മാണികുഞ്ഞിന്നെ ഭര്‍ത്താവായിസ്വീകരിക്കാന്‍ നിനക്ക് സമ്മതമാണോ ….”
“സമ്മതമാണച്ചോ …..  വലിയ വീട്ടില്‍ മാണി തരകന്‍ എന്ന മാണികുഞ്ഞിനെ കെട്ടി അമ്പതുകുട്ടികളുടെ അമ്മായികൂടെ പൊറുത്തോളാമേ ….”
“എന്നതാടി അമ്പതുകുട്ടികളുടെ തള്ളയോ …. “
“എന്നതാ കുറഞ്ഞു പോയാ ….”
“ഏയ്‌ …. എല്ലാം ആണ്‍കുട്ടികളെ മതി …..”
“അതു എന്ന ….”
“പെണ്‍കുട്ടികള്‍ അയാല്‍ കെട്ടിച്ചയക്കാന്‍ എന്‍റെകൈയില്‍ പൈസ ഇല്ല …”
“പോടാ …. ഒരു പിച്ചക്കാരന്‍ വന്നിരിക്കുന്നു …. അയ്യോ സമയം എന്തായി എന്നാ വിചാരിച്ചേ …. രണ്ടുമണി ആയി …. വല്ല്യമ്മച്ചി എങ്ങാനും എഴുന്നേറ്റ എന്തൊക്കെ പുകിലാ ഉണ്ടാകാ ….”
“പിന്നെ ഞാന്‍ നിന്നെ കെട്ടാന്‍ പോകുന്നവന്‍ അല്ലെ …”
“ഇച്ചായന്‍ ഇപ്പോ പൊ …..”
“നീ വരുന്നുണ്ടോ ….. നമ്മുക്ക് ഇപ്പോ പോകാം ….”
“അയ്യോ ഞാന്‍ ഇല്ല …. നാളെ വല്ല്യമ്മച്ചിയെ ഹോസ്പിറ്റലില്‍ കാണിച്ചു ഞാന്‍ അങ്ങു വരാ …..”
“ശരി …. എന്ന തരാന്‍ ഉള്ളത് തന്നിട്ട് പോകാം ….”
“എന്തു ….”
“ദാ ഈ കവിളില്‍ ഒരു ……”
“അയ്യട ….പാതിരാത്രി  കള്ളുംകുടിച്ചു വന്നിട്ടു ഉമ്മ ചോദിക്കുന്നോ … പോടാ …”
“നീ തന്നിലെങ്കില്‍ ഞാന്‍ എപ്പോ ഒച്ച വയ്ക്കും ….ഹലോ …”
“അയ്യോ … ഇന്നാ ….. മമ്മ്”
“ഒന്നേ ഉള്ളു ….”
“ഇച്ചായനു ഈ താടി ഒന്നു വടിച്ചുകളഞ്ഞു കൂടെ  കുത്തികൊള്ളുന്നു …..”
“അങ്ങനെ ആണോ …. അന്നാ ഇന്നാ ……”അവന്‍ അവളുടെ കവിളില്‍ താടി വച്ച് ഉരച്ചു
“ഓഓ  ഓ …..”
“ഇപ്പോളോ …..”
“നീ പോടാ കള്ളനസ്രാണി …..”
“ഞാന്‍ പോകാ …. പിന്നെ അങ്ങു  വന്നേക്കണം ….. ഞാന്‍ കാത്തിരിക്കും …”

----------------------------------------------------------------------------------------------------------------------------

പുലര്‍ച്ചെ ഒരു നാലുമണി ആയിക്കാണും .
“ടി സൂസി …. സൂസി …. ഒന്ന് എണിക്കടി …..”
“എന്നതാ വല്ല്യമ്മച്ചി…..”
“നീ വന്നെ എന്‍റെ കൂടെ …. നമുക്ക് ഒരു സ്ഥലം വരെ പോണം ….”
“ഈ പതിരത്രിയിലോ ….എങ്ങോട്ടാ ….. “
“ഹലോ … ഞാന്‍ ഇതാ ഇറങ്ങി …..”വല്ല്യമ്മച്ചി ഫോണില്‍ ആരോടോ സംസാരിക്കുന്നു
“എന്നതാ വല്ല്യമ്മച്ചി കാര്യം ….”
“അതൊക്കെ പറയാം …. നീ ആ കാര്‍എടുത്തേ …..”
“എന്നതാ കാര്യം പറ ….. നീ വാ ….”
“എങ്ങോട്ടാ പോണ്ടേ … “
“അപ്പോളോ ഹോസ്പിറ്റലിലേക്ക് വിട് …..”
“എന്താ കാര്യം എന്ന് പറ വല്ല്യമ്മച്ചി”
“നീ വണ്ടി എടുക്കു ……”


“മോളെ സൂസി …..” അമ്മാമ കരഞ്ഞുകൊണ്ട് അവളെ കെട്ടിപിടിക്കുന്നു
“എന്നതാ അമ്മാമേ …… കാര്യം ……”
“മോളെ നമ്മുടെ മാണികുഞ്ഞ് ……”
“എന്നതാ പറ്റിയെ ……”
“ദാ അവിടെ ……” വെളുത്ത തുണിയില്‍ പൊതിഞ്ഞുകൊണ്ട് വരുന്ന മാണികുഞ്ഞിന്‍റെ ശരീരം
“ഇച്ചായാ …...എന്‍റെ ഇച്ചായാ …….. കണ്ണ് തുറക്ക് ഇച്ചായാ …… “
എല്ലാവരും അവളെ പിടിച്ചു മാറ്റുന്നു ….
“മോളെ ഇന്നലെ  രാത്രിബെന്നി വന്നു വിളിച്ചപ്പോ അവന്റെ കൂടെ അടിവാരത്ത്പോയിരുന്നു വരുന്ന വഴി ജീപ്പ് മറിഞ്ഞു .. കൂടെ ബെന്നിയും ഉണ്ടായിരുന്നു അവന്‍ ICU വില്‍ ഉണ്ട് …. മണി ഒരു 12 ആയിക്കാണും എവിടെ എത്തിച്ചപ്പോ 2 മണി ആയി … ചോര കുറെ പോയി …. കുറച്ചും കൂടെ നേരത്തെ എത്തിച്ച ചിലപ്പോ …..”
“സമയം എപ്പോള്‍ ആണ് എന്ന പറഞ്ഞെ ……..”
“12 മണി ….”
“ഇല്ല ആ സമയത്ത് ഇച്ചായന്‍ എന്നെ കാണാന്‍ വന്നിരുന്നു …. എന്‍റെ കൂടെ ഉണ്ടായിരുന്നു . “
“നീ എന്നതാ കൊച്ചെ പറയുന്നേ …..”
“സത്യം വല്ല്യമ്മച്ചി ….. എന്നെ കാണാന്‍ ഇച്ചായന്‍ വന്നിരുന്നു …….”
“മോളെ നീ സ്വപ്നം കണ്ടതാകും …….”
“ഇച്ചായാ …...എന്നെ കൊണ്ട് പോകാന്‍ വന്നതാണോ …. ഒരു വാക്ക് പറയയിരുന്നില്ലേ ഞാനും വന്നേനെ ….. ഇച്ചായ എന്നെ തനിച്ചാക്കി പോയി അല്ലെ ……”

“എടി സൂസി ….. “ദൂരെ കോണിപടിക്കരികില്‍ മാണികുഞ്ഞു നില്‍ക്കുന്നു …
അവള്‍ പതിയെ അങ്ങോട്ടു നോക്കി, മാണികുഞ്ഞു കൈനീട്ടി വിളിക്കുന്നു …
അവള്‍ പതിയെ എഴുന്നേറ്റു അങ്ങോട്ട്‌ ചെന്ന്
“എടി സൂസി ….”
“ഇച്ചായാ …..”
“ടി ഇല്ലാതെ ഞാന്‍ എങ്ങനെ ആടി ഒറ്റയ്ക് പോകുന്നെ ……”
“ഇച്ചായ …”
“നീ വരുന്നുണ്ടോ … എന്‍റെ കൂടെ …… “
“ഞാന്‍ വരുനുണ്ട് ഇച്ചായാ …. “
“ സൂസികൊച്ചെ എന്ന വാ …. “ ആ രൂപം കൈ നീട്ടി അവളെ വിളിച്ചു .പതുക്കെ കോണിപ്പടി ഇറങ്ങി ….
“ഇച്ചായാ …” എന്ന് ഉറക്കെ വിളിച്ചു കൊണ്ട് അവള്‍ നടന്നു നീങ്ങി .. കാലുതെന്നി അവള്‍ താഴേക്ക് ഉരുണ്ടു വീണു …..
എല്ലാവരും അവളുടെ ശബ്ദംകേട്ടു ഓടി വന്നപ്പോളേക്കും അവള്‍ ഉരുണ്ടു താഴെ എത്തി …..

 ----------------------------------------------------------------------------------------------------------------
ഫാദര്‍ വട്ടകുഴി അന്ത്യകൂദാശ ചൊല്ലി ….. കര്‍ത്താവേ ഈ രണ്ടു ആത്മാക്കള്‍ക്കും നിത്യശാന്തി കൊടുക്കണമേ …….
“ആമേന്‍ ….”
എല്ലാവരും രണ്ടുകുഴികളിലെക്കും മണ്ണിട്ടു … എന്നിട്ട് അതിനു മീതെ ചുവന്ന റോസാപൂക്കള്‍ വച്ചു ….. ആ രണ്ടു കല്ലറക്കു മുകളിലും എങ്ങനെ എഴുതി …. “എന്‍റെ മക്കള്‍ എവിടെ ഉറങ്ങുന്നു … അവരെ ആരും ശല്യപെടുത്തരുത് “

സ്വര്‍ഗത്തില്‍ വച്ച് കര്‍ത്താവു തമ്പുരാന്‍ ചോദിച്ചു
“മകനെ മാണികുഞ്ഞേ ഈ നില്‍ക്കുന്ന  പുത്തന്‍പുരക്കല്‍ റോയ് അലക്സാണ്ടറുടെ മകള്‍ സൂസി റോയ്നെ വിവാഹം കഴിക്കാന്‍ സമ്മതം ആണോ ….”
“സമ്മതം ഈ നില്‍ക്കുന്ന സൂസിയെ ഈ ജന്മത്തില്‍ മാത്രം അല്ല അടുത്ത ഏഴ്ജന്മത്തിലും മിന്നുകെട്ടി കൂടെ പൊറിപ്പിച്ചോളാമേ ….”
“മകളെ സൂസി ഈ നിക്കുന്ന വലിയ വീട്ടില്‍ തരകന്‍റെ മകന്‍.. വലിയ വീട്ടില്‍ മാണി തരകന്‍ എന്ന മാണികുഞ്ഞിന്നെ ഭര്‍ത്താവായിസ്വീകരിക്കാന്‍ നിനക്ക് സമ്മതമാണോ ….”
“സമ്മതം  …..  വലിയ വീട്ടില്‍ മാണി തരകന്‍ എന്ന മാണികുഞ്ഞിനെ കെട്ടി അമ്പതുകുട്ടികളുടെ അമ്മായികൂടെ പൊറുത്തോളാമേ ….”

നമ്മുക്ക് പ്രാര്‍ത്ഥിക്കാം മാണികുഞ്ഞു പറഞ്ഞ പോലെ അവര്‍ ഇനിയും അടുത്ത ഏഴ് ജന്മത്തിലും  ജനിക്കട്ടെ സൂസി അവന്റെ പ്രിയപ്പെട്ടവള്‍ ആയും ……..

ആമേന്‍

Friday, October 18, 2013

ന്‍റെ മുംതാസിന്

“പത്മാ ദേവിക്കൊരു കത്തു വന്നിട്ടുണ്ട് …….”
“എന്താ കുഞ്ഞേ എല്ലാ മാസവും മുടങ്ങാതെ കത്തു വരുന്നുണ്ടല്ലോ …..” പ്യൂണ്‍ ഭാസ്കരേട്ടന്‍ കത്തു നീട്ടി കൊണ്ട് ചോദിച്ചു
“ഭാസ്കരേട്ടാ ഒരു കാപ്പി നല്ല ക്ഷീണം ……..” കത്തു മേടിച്ചു കൊണ്ട് മറുപടി പറഞ്ഞു
“അന്നാല്‍ കടുപ്പത്തില്‍ തന്നെ ഒരെണ്ണം എടുക്കാം ….. അല്ലെ “
പാവം ഒഴിവാക്കിയതാണ് എന്ന് മനസിലായില്ല ….

ന്‍റെ മുംതാസിന് ,

പത്മാ നിനക്ക് അവിടെ സുഖം അല്ലെ … എനിക്ക് എവിടെ കുഴപ്പം ഒന്നും ഇല്ല നിന്നയും എന്‍റെ ഉമ്മാനേം കാണാത്ത വിഷമം മാത്രമേ ഉള്ളു … ഒരു സന്തോഷ വര്‍ത്താനം ഉണ്ട് … എനിക്ക് ലീവ് കിട്ടി, അടുത്ത മാസം ഞാന്‍ വരും നിന്നെ കൊണ്ടുപോകാന്‍ …
അന്‍റെ ഷാജഹാന്‍ ഏഴ് വെള്ള കുതിരകളെ കെട്ടിയ തേരില്‍ വരും അന്നിട്ട്‌ അന്നേം കൊണ്ട് പേര്‍ഷ്യക്ക് പറക്കും ….
അറബി ആനക്കും എന്‍റെ ഉമ്മക്കും വിസ സരിയാക്കി തന്നു … നമ്മുക്ക് ആ നാട്ടിന്നു പോകാം പത്മാ … നമ്മളെ ഒരുമിച്ചു ജീവിക്കാന്‍ ആരും അവിടെ സമ്മതിക്കില്ല … ഈ ദുനിയാവില് ഖല്‍ബില്‍ സ്നേഹം ഉള്ള മനുഷ്യന്‍മാര്‍ വേറേം ഉണ്ട് .. നീ ഉമ്മാനോടും ഒന്ന് പറഞ്ഞേക്ക് ഈ വെള്ളിയാഴ്ച ഞാന്‍ വീട്ടിക്കു വിളിക്കാം നീയും ഉമ്മായും അവിടെ ഉണ്ടയിക്കോളോ ….

നിന്‍റെ ഷാജഹാന്‍

ആ കത്തു പിന്നെയും പിന്നെയും വായിച്ചു .. മനസ്സില്‍ എന്താന്നില്ലാത്ത സന്തോഷം … കാപ്പി തണുത്തു അന്നാലും അതു കുറച്ചു കുടിച്ചു ഇല്ലെങ്കില്‍ ഭാസ്കരേട്ടന്‍റെ മുഖം കറുക്കും ….
പിന്നെ ഓഫിസ് ഫോണില്‍ നിന്നും ഉമ്മയെ വിളിച്ചു
“ഹലോ …”
“ഹലോ ഉമ്മാ പത്മായാ ….”
“പറ മോളെ എന്താ വിശേഷം ….”
“സുഖം ആണ് ഉമ്മാ … അവിടെ എന്താ വിശേഷം …”
“ സുഖം തന്നെ ആണ് മോളെ ….”
“ആ ഉമ്മാ ഇക്കാടെ കത്തു ഉണ്ടായിരുന്നു …”
“അല്ഹംദുലില്ലാഹ് ഇപ്പോ ഓനെ കുറിച്ച് വിചാരിച്ചു…. എന്താ കത്തിലു വര്‍ത്താനം ….”
“സന്തോഷവര്‍ത്താനം ഉണ്ട് ഉമ്മാ … ഞാന്‍ അതു അവിടെ വന്നിട്ടു പറയാം … ഇന്ന് ഉച്ചക്ക് ഞാന്‍ ലീവ് എടുക്കാ… ഉച്ചക്ക് ഉണ്ണാന്‍ ഞാനും ഉണ്ടാകും ….”
“അന്നാ വാ മോളെ …. “
“ശരി ഉമ്മാ ..”

ഹാഫ് ഡേ ലീവ് എഴുതി കൊടുത്തു നേരത്തെ ഇറങ്ങി ….. എന്തു പെട്ടന്നാ ഒരു വര്‍ഷം കടന്നു പോയെ …. എല്ലാം ഇന്നലെ കഴിഞ്ഞ പോലെ ഉണ്ട് ബസ്സില്‍ ഇരുന്നു പഴയത് പലതും ഓര്‍മ വന്നു …

നായര്‍ കുടുംബത്തില്‍ ജനിച്ചു, ചെറുപ്പത്തില്‍ തന്നെ അച്ഛനും അമ്മയും മരിച്ചു, തീവണ്ടി മറിഞ്ഞു ആയിരുന്നു മരണം … പിന്നെ നോക്കിയതും വളര്‍ത്തിയതും അമ്മാവന്‍ ആയിരുന്നു …. പിന്നെ ഡിഗ്രീക്കു പഠിക്കുമ്പോള്‍ ആണ് അമ്മാവന്റെ മരണം പിന്നെ ആരും എന്നെ ഏറ്റെടുത്തില്ല, അങ്ങനെ പറയത്തക്ക ബന്ധുക്കള്‍ ആരും ഇല്ല …. ജനിച്ചപ്പോള്‍ തന്നെ ജാതകത്തിലെ ദോഷം എന്നെ എല്ലാവരില്‍ നിന്നും അകറ്റി …. അമ്മാവന്‍ ആയിരുന്നു എനിക്ക് എല്ലാം … പിന്നെ പാസ്പോര്‍ട്ട്‌ ഓഫീസില്‍ അച്ഛന്റെ ജോലി കിട്ടി തറവാട് ഭാഗം വച്ചപ്പോള്‍ കിട്ടിയത് അമ്മാവന്‍ എന്‍റെ പേരില്‍ തന്നെ ഇട്ടിരുന്നു … കല്യാണം പലതും വന്നു പക്ഷെ ജാതകദോഷംകാരണം ഒന്നും ശരിയായില്ല.

ഇക്കയെ ആദ്യം കാണുന്നത് പാസ്പോര്‍ട്ട്‌നു അപേക്ഷിക്കാന്‍ വന്നപ്പോള്‍ ആണ്…. പിന്നെ പലയിടത്തും വച്ച് കണ്ടു …. പിന്നെ ഒരുദിവസം വഴിയില്‍ വച്ച് എന്നോട് ചോദിച്ചു … അന്ന് നല്ല മഴ ഉണ്ടായിരുന്നു

“ഞാന്‍ കുട്ടിയെ നിക്കഹ് ചെയ്തൊട്ടേ ….”
ഞാന്‍ ആകെ ഞെട്ടി പോയി
“നിങ്ങള്‍ എന്തു കണ്ടിട്ട എന്നെ കല്യാണം കഴിക്കാട്ടെ എന്ന് ചോദിച്ചത്.. എന്നെ കുറിച്ച് എന്താ അറിയാ ...

“അന്നെ എനിക്ക് പണ്ടേ അറിയാം സ്കൂളില്‍ പഠിക്കുമ്പോ മുതല്‍ …. പിന്നെ എപ്പോ പാസ്പോര്‍ട്ട് ഓഫീസില്‍ വച്ചാ പിന്നെയും കണ്ടേ … മനസില് ഒരു മോഹബത് കേറികൂടിട്ടു കുറെ വര്‍ഷായി …. തുറന്നു പറയാന്‍ പേടി ആയിരുന്നു … സമുദായം എന്തു പറയും എന്ന് അറിയില്ലാലോ …. പക്ഷേങ്കില് എപ്പോ പറയാന്‍ തോന്നി … അന്‍റെ കാര്യം എന്‍റെ ഉമ്മാനോട് പറഞ്ഞു ഉമ്മയാ അന്നോട്‌ വന്നു ചോദിക്കാന്‍ പറഞ്ഞെ …. ഉമ്മാ പറഞ്ഞു എത്തീം ആയ കുട്ടിക്ക് ഒരു ജീവിതം കൊടുത്താ പടച്ചോന്‍റെ മുന്നില്‍ അധിലും വലിയ കാര്യം ഇല്ല …. കുട്ടിക്ക് എന്നെ ഇഷ്ടം ആണോ …അന്നെ കുറിച്ച് എന്‍റെ ചങ്ങാതിയുടെ അനിയത്തി ഷീല എല്ലാം പറഞ്ഞു…. എനിക്ക് ജാതിം മതവും ഒരു പ്രശ്നവും ഇല്ല പിന്നെ ജാതകദോഷത്തിലും വലിയ വിശ്വാസം ഇല്ല ….

അന്ന് ഞാന്‍ ഒന്നും പറഞ്ഞില്ല ….നടന്നു നീങ്ങി … തിരിഞ്ഞു നോക്കിയപ്പോള്‍ ഇക്കാ ആ മഴയത്തു നനഞ്ഞു എന്നെ നോക്കി ഒന്ന് കൂടെ ചിരിച്ചു … എന്തോ ആ മുഖം അന്ന് എന്‍റെ മനസില്‍ കയറികൂടി …..

പിന്നെയും എന്നെ കാണാന്‍ വന്നു ഞാന്‍ പലപ്പോഴും ഒഴിവാകാന്‍ ശ്രമിച്ചു … എന്‍റെ ചുറ്റും ഉള്ള സമൂഹം ഞങ്ങളുടെ ബന്ധം അറിഞ്ഞാല്‍ എങ്ങനെ പ്രതികരിക്കും എന്നു പെടിയിരുന്നു ….

പിന്നെ ഒരു ദിവസം ഇക്കാ ഉമ്മയേം കൂട്ടി എന്നെ കാണാന്‍ വന്നു ഇക്കാ ഗള്‍ഫില്‍ പോകുന്നതിന്റെ മുന്ന് …. അന്ന് ഉമ്മാ എന്നോട് കുറെ സംസാരിച്ചു .. ഞാന്‍ എന്‍റെ ഇഷ്ട്ടം തുറന്നു പറഞ്ഞു …

പിന്നെ ഇക്കാ ഗള്‍ഫില്‍ പോയ ശേഷം കത്തിലൂടെ ആയി ഞങ്ങളുടെ മോഹബത് …. പിന്നെ ഞങ്ങള്‍ തീരുമാനിച്ചു നിക്കഹ് കഴിഞ്ഞു ഇക്കാ എന്നേം ഉമ്മാനേം അങ്ങോട്ട്‌ കൊണ്ട് പോകും പിന്നെ നാട്ടുകാരെ പേടികേണ്ട …. അതിനു വേണ്ടി പാസ്പോര്‍ട്ട്‌ നു അപേക്ഷിച്ചപ്പോള്‍ ഭാസ്കരേട്ടന്‍ ചോദിച്ചത് ഇപ്പോളും ഓര്‍മ ഉണ്ട് …
“എന്തിനാ കുട്ടി പാസ്പോര്‍ട്ട് … പേര്‍ഷ്യക്ക് പോകാന്‍ ആണോ …..”

അതിനും ഒരു ചിരി മാത്രം ആയിരുന്നു മറുപടി …...