Pages

Friday, September 16, 2011

ബാല്യകാല സഖി..........


റസിയ....... സുറുമയിട്ട നീല കണ്ണുകള്‍, കവിളില്‍ നാണംകൊണ്ടുള്ള മൈലാഞ്ചിച്ചോപ്പ്..........എനിക്കിഷ്ടമായിരുന്നു അവളെ ......
കണക്കു പുസ്തകത്തില്‍ ഒളിപ്പിച്ച മയില്‍പ്പീലി ആരും കാണാതെ അവള്‍ എനിക്ക് തന്നു കൊണ്ടു പറഞ്ഞു "നന്ദു ......ഇജ് ആരും കാണാതെ ഇതു സൂസിച്ചു ബക്കണം ട്ടാ .............."

അവള്‍ മുസ്ലിം ആയിരുന്നു ...അവളുടെ ബാപക്ക് ഇറച്ചി വെട്ടയിരുന്നു.......ആ ചോര കത്തി കാണുബോള്‍ തന്നെ പേടിയാകും......അവളുടെ ഉപ്പ ഇറച്ചി വെട്ടുമ്പോള്‍ ഞാന്‍ വിചാരിക്കും വെട്ടുന്നത് എന്‍റെ തലയാണെന്ന് .....

ഞങ്ങള്‍ പത്തില്‍ പഠിക്കുമ്പോള്‍ ആയിരുന്നു അവളുടെ നിക്കഹ് ....
അവസാനത്തെ ദിവസം സ്കൂളില്‍ വച്ചു കണ്ടപ്പോള്‍ അവള്‍ പറഞ്ഞു " ഞാന്‍ പോണൂ..........നി ഒരിക്കലും കാണൂല........"

"അവള്‍ക്കെന്താ എന്നെ കെട്ടിയാല് എന്‍റെ അമ്മ പത്തിരിം ,നെയ്ച്ചോറും , കോഴിബിരിയാണിം ഉണ്ടാക്കി തരില്ലേ................"

എന്‍റെ മനസിന്‍റെ കോണില്‍ ആരും കാണാതെ ഞാന്‍ ഇപ്പോളും സുക്ഷിച്ചു വച്ചിട്ടുണ്ട് ആ മയില്‍പ്പീലി ..............

യൂസഫലി .............

അഞ്ചു ശരങ്ങളും പോരാതെ മന്മഥന്‍
നിന്‍ ചിരി സയകമാക്കി
നിന്‍ പുഞ്ചിരി സയകമാക്കി ............
ഏഴു സ്വരങ്ങളും പോരാതെ ഗന്ധര്‍വ്വന്‍
ഏഴു സ്വരങ്ങളും പോരാതെ ഗന്ധര്‍വ്വന്‍
നിന്‍ മൊഴി സാധാകമാക്കി .........
നിന്‍ തേന്മൊഴി സാധാകമാക്കി ........
പത്തരമാറ്റും പോരാതെ കനകം നിന്‍ കവിള്‍പ്പൂവിന്‌ മോഹിച്ചു
പത്തരമാറ്റും പോരാതെ കനകം നിന്‍ കവിള്‍പ്പൂവിന്‌ മോഹിച്ചു ഏഴു നിറങ്ങളും പോരാതെ മഴവില്ല് നിന്‍ കാന്തി നേടാന്‍ ദാഹിച്ചു
ഏഴു നിറങ്ങളും പോരാതെ മഴവില്ല് നിന്‍ കാന്തി നേടാന്‍ ദാഹിച്ചു ....
അഞ്ചു ശരങ്ങളും പോരാതെ മന്മഥന്‍
നിന്‍ ചിരി സയകമാക്കി
നിന്‍ പുഞ്ചിരി സയകമാക്കി.................................



  • • Bombay Ravi – ബോംബെ രവി
  • • Yusufali Kecheri – യൂസഫലി കേച്ചേരി
  • • KJ Yesudas – കെ ജെ യേശുദാസ്