Pages

Thursday, August 15, 2013

പേടി

അമ്മേ എനിക്കു പേടിയാ !!!!!
ഒരുപാടു തവണ ഇതു ഞാന്‍ അമ്മയോട് പറഞ്ഞിട്ടുണ്ടാകും.
ഇരുട്ടില്‍ എപ്പോള്‍ വേണമെങ്കിലും എന്‍റെ നേര്‍ക്ക്‌ ചാടി വീഴാന്‍ കാത്തിരിക്കുന്ന അപകടത്തെ, പാല മരത്തില്‍ എന്‍റെ ചോര കുടിക്കാന്‍ കാത്തിരിക്കുന്ന യക്ഷിയെ, കുന്നിനു മുകളില്‍ കാത്തിരിക്കുന്ന വലിയ ദംഷ്ട്രകള്‍ ഉള്ള ഭൂതത്തെ, പ്രതികാര ഉദ്ദേശ്യത്തോടെ പ്രേതമായി മാറിയ മരിച്ചു പോയവരുടെ ആത്മാക്കളെ, രാത്രി ആകാന്‍ വേണ്ടി  കട്ടിലിനു താഴെ ഒളിച്ചിരിക്കുന്ന കള്ളനെ, പേടി ആയിരുന്നു രക്ഷപെടാന്‍ അമ്മയുടെ തണല്‍ ഉണ്ടായിരുന്നു, അമ്മയുടെ മടിയില്‍ കിടക്കുമ്പോള്‍ എനിക്ക് വല്ലാത്ത ധൈര്യം ആയിരുന്നു അവിടെ നിന്നും ഒരു പരുന്തും എന്നെ കൊത്തികൊണ്ടു പോകില്ല.

സത്യത്തില്‍ ഇപ്പോളും എനിക്ക് പേടി ഉണ്ട്, നാക്കില്‍ വിഷം ഒളിപ്പിച്ചുവെച്ചു സംസാരിക്കുന്ന കാളകൂട സര്‍പ്പത്തെ, നടവഴിയില്‍ വീണുകിടക്കുന്ന മുല്ല പൂക്കള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന മുള്ളുകളെ, എനിക്കു വേണ്ടി സംസാരിക്കുന്ന ഉച്ചഭാഷിണിയെ, എന്നേക്കാളും ഉയരം ഉള്ളവനെ, എന്‍റെ തലയിലെ ഭാണ്ഡത്തെ, പേടി മറച്ചു പിടിക്കാന്‍ ഞാന്‍ അണിഞ്ഞിരിക്കുന്ന കുപ്പായം അല്ലേ ധൈര്യം.

No comments:

Post a Comment