Pages

Wednesday, February 13, 2013

സുലൈമാനി......Happy valentines day...

നാളെ പറ്റിയാ ഒരു സുലൈമാനി കുടിക്കണം ......  

മൊഹബ്ബത്ത്നിറച്ച ഒരു സുലൈമാനി .......

എന്നിട്ടൊരു ചെറിയ കിനാവും കാണണം...........

Happy valentines day...

വീണ്ടും ഒരു പ്രണയ ദിനം കൂടി...... Happy valentines day...


മുട്ടയാണോ കോഴിയാണോ ആദ്യമുണ്ടായത്.?.......

അറിയില്ല ....  

ഉത്തരം ഇല്ലാത്ത ഈ ചോദ്യത്തിന്  ഒരു പ്രസക്തിയും ഇല്ല ......

ഇതു  ഇവിടെ പറയാന്‍ കാരണം ......
ഈ വര്‍ഷവും happy valentines day to all ....
എന്നു പറയാനേ പറ്റു ....

പ്രണയം ഉള്ളവനു അതു തുറന്നു പറയാനും അതു ആഘോഷിക്കാനും ഉള്ള ഒരു ദിവസം ..........
എന്‍റെ മനസിലും ഉണ്ട് പ്രണയം .....
അതിങ്ങിനെ എന്‍റെ മനസ്സില്‍  നിറഞ്ഞു നില്‍ക്കുന്നു ......
[ അതുകൊണ്ടാകാം ഈ ബ്ലോഗില്‍ പ്രണയത്തെ കുറിച്ച് മാത്രം ........]

പലരോടും തോന്നിയിട്ടുണ്ട് .....
ഒരു പക്ഷെ തുറന്നു പറയാന്‍ പറ്റാതെ പോയതാകാം ..........
ഒരു പക്ഷെ എന്‍റെ മനസ്സില്‍ ഉള്ളതു പോലെ

              "സുറുമയിട്ട കണ്ണുകള്‍ .....
                കുപ്പിവളയിട്ട .......
                **** വരെ നീളമുള്ള മുടി ......
                'എന്തുട്ടാ ചേട്ടാ ...........' എന്നു തൃശൂര്‍ ഭാഷയില്‍ സംസാരിക്കുന്ന 
               ഒരു അമ്പലവാസി കുട്ടി ............................ "

അങ്ങനെ ഒരാള്‍ക്ക് വേണ്ടി കാത്തിരുന്നതാകം ......... അറിയില്ല ..........
Any way happy valentines day to all.............





Sunday, February 10, 2013

എവിടെയോ ഉണ്ട് .........


സ്നേഹിക്കുകയും സ്നേഹിക്കപെടുകയും ചെയ്യുന്നത് ഭാഗ്യമാണ്....

ഒരാളെ കാണുക.......  അയാളെ ഇഷ്ട്ടപെടുക ......സംസാരിക്കുക ,അയാളോടുത്തു കുറച്ചു  സമയം ചിലവഴിക്കുക,........  മനസിലെ ഇഷ്ട്ടം തുറന്നു പറയുക,...........  ഇഷ്ട്ടമാണ് എന്ന് കേള്‍ക്കുക ,....... ജീവിതകാലം മുഴുവന്‍ അയാളോടുത്തു  ജീവിക്കുക........ ചെറിയ പിണക്കങ്ങളും, കുറെ സന്തോഷവും, അങ്ങനെ ...... പ്രണയിച്ചു ജീവിക്കുക ........ എല്ലാവരുടെയും ജീവിതത്തില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമായിരിക്കും .........
എനിക്കും ഇതുപോലെ ഒക്കെ ആഗ്രഹം ഉണ്ട് .... പക്ഷെ ......

പ്രണയം സത്യമാണെങ്കില്‍........  ....... ........ അതു അനേഷിച്ചു എവിടെയും അലയണ്ട അതു നമ്മളെ തേടിയെത്തും ....... അതു സംഭവിക്കുക തന്നെ ചെയ്യും.......

Saturday, February 2, 2013

പിറന്നാള്‍ സമ്മാനം


തുലാം മാസത്തിലെ ചതയം ..... ഇന്ന്‌ ആണ് എന്‍റെ പിറന്നാള്‍... അമ്മയുമായി ഇന്നു വടക്കുംനാഥനില്‍ പോകാം എന്നുപറഞ്ഞിരുന്നു.
 തുലാവര്‍ഷം തീര്‍ന്നിട്ടില്ല .... മേഘങ്ങള്‍ മൂടികെട്ടി കിടപ്പുണ്ട് .... എണീറ്റ് അടുക്കളയില്‍ പോയി അമ്മ എന്തൊക്കെയോ ഉണ്ടാക്കുന്നു..... എന്നെകണ്ടാപ്പോ coffee കൊടുവന്നു തന്നു....
ഒരു ഉമ്മ കൂടെ തന്നിട്ടു പറഞു എന്‍റെ വക പിറന്നാള്‍ സമ്മാനം .... എല്ലാവര്‍ഷവും മുടങ്ങാതെ എല്ലാ പിറന്നാളിനും അമ്മയുടെ സമ്മാനം ഉള്ളതാ പക്ഷെ രണ്ടു വര്‍ഷം അറബിക്കു വേണ്ടി പണി എടുത്തതിനാല്‍ പിറന്നാളിനു എത്താന്‍ പറ്റിയില്ല.
അമ്മ അവിയല്‍നു ആരിയുകയായിരുന്നു ... ഞാന്‍ തേങ്ങ ചിരകി കൊടുക്കുകയായിരുന്നു , അമ്മ പറഞ്ഞു ....

"കണ്ണാ ഇന്നു തൃശ്ശൂര്‍ പോണോ .. നല്ല മഴകാറുണ്ട് ...... കണ്ടില്ലേ മൂടികെട്ടികിടക്കുന്നത്.........."
"ഇനി എന്‍റെ പിറന്നാള്‍ അടുത്ത വര്‍ഷം ആണ് ... അന്നു അറബി ലീവ് തന്നിലെങ്കിലോ ...... എന്തായാലും തീരുമാനിച്ചതല്ലേ പോകാം...... "

"പോകാം..... കാറില്‍ അല്ലെ പോകുന്നത്...... നീ പോയി കുളിക്ക് ....... "
ഈ തണുപ്പത്ത് ചൂടുവെള്ളം ദേഹത്ത് വീണപ്പോ നല്ലസുഖം. കുളികഴിഞ്ഞു എത്തി

"അമ്മ പോയി കുളിക്ക് ഞാന്‍ ഹീറ്റര്‍ ഓഫ്‌ ആക്കിയിട്ടില്ല "
അമ്മ രാസനാതി പൊടി തലയില്‍ തിരുമ്മിതന്നു.
" കണ്ണാ പോയി തലതോര്‍ത്തു വെള്ളം എപ്പോളും ഉണ്ട് ...നീരുവീഴ്ച വരും..... ടാ നിന്‍റെ മൊബൈല്‍ അടിക്കുന്നു .... എനിക്ക് എടുക്കാന്‍ അറിയില്ല അത് ...... ആ പിന്നെ മുണ്ടും ഷര്‍ട്ടും ഇസ്തരി ഇട്ടുവച്ചിട്ടുണ്ട് ...."

"ആ ശരി ....."

ഞാന്‍ മൊബൈല്‍ എടുത്തു നോക്കി 3 മിസ്കാള്‍ പിന്നെ ഒരു മെസ്സേജ്, തുറന്നു നോക്കി

"ഒരായിരം പിറന്നാള്‍ ആശംസകള്‍ dear ...... umma umma  ... എന്‍റെ പിറന്നാള്‍ സമ്മാനം ........"

വിളിച്ചതും അവള്‍ തന്നെ ആയിരുന്നു .. തിരിച്ചു വിളിച്ചു .... എന്‍റെ വിളിപ്രതീക്ഷിച്ചായിരുന്നു എന്നു തോന്നുന്നു പെട്ടന്നുതന്നെ മറുതലക്കല്‍ നിന്നും മറുപടി ....

"happy birthday dear ......"
"thanks ......"
"ഉമ്മ എന്‍റെ പിറന്നാള്‍ സമ്മാനം ....."
"ഇതു എനിക്ക് നേരിട്ടു തന്നാമതി ....."

"പോടാ ....."
"ആ... ഹാ .... അങ്ങനെ ആണോ ......"

"അതെ .... നീ എവിടെ ആയിരുന്നു ഞാന്‍ കുറെ നേരം ആയി വിളിവ്ക്കുന്നു ....."
"ഞാന്‍ കുളിക്കുവായിരുന്നു ....... അമ്മ കുളിക്കാന്‍ കയറി എന്നുതോന്നുന്നു "

"ഞാന്‍ എണീറ്റു കുളിക്കണം .... അമ്മയാ എണീപ്പിച്ചേ ഇന്നു അമ്പലത്തില്‍ പോകണം എന്നു പറഞ്ഞിട്ടു പോകുന്നില്ലേ ......"
"നീ അപ്പൊ അമ്മയോട് പറഞ്ഞോ....."

"ഇന്നല അമ്മായിയുടെ സാരി മേടിച്ചു ഉടുത്തു നോക്കുവായിരുന്നു ..... അപ്പൊ അമ്മ ചോതിച്ചു എവിടെക്കാ സാരിയുമായി ... ഞാന്‍ പറഞ്ഞു നിന്‍റെ പിറന്നാള്‍ ആണ് അമ്പലത്തില്‍ പോകണം,,,, നിന്‍റെ അമ്മയെ കാണണം എന്നൊക്കെ പറഞ്ഞു ......"
അപ്പൊ നീ സാരി ആണോ ഉടുക്കുന്നെ ഇന്നലെ ചുരിദാര്‍ എന്നു പറഞ്ഞിട്ട് ......."

"ആരുപറഞ്ഞു ഞാന്‍ സാരി ആണ് എന്ന്‍ ...."
" നീ അല്ലെ ഇപ്പൊ പറഞ്ഞെ ...."

"ഛെ .... നിനക്കൊരു surprise ആകട്ടെ ഇന്നു വിചാരിച്ചതാ ...... "
"ഏതാ കളര്‍ ...."

"അതു കാണുബോള്‍ മനസിലാകും ......"
"ശരി ബോര്‍ ആകരുത് .... എന്‍റെ അമ്മയെ കാണിക്കാനുള്ളതാ ....."
"അതൊക്കെ ഞാന്‍ നോക്കിക്കോള്ളാം ..... നീ എപ്പോള്‍ ഇറങ്ങും ...."
"ദേ അമ്മ കുളിച്ചു വന്ന ഇറങ്ങും .... ഞാന്‍ അവിടെ എത്തീട്ട് വിളിക്കാം ....."
"ok ആ പിന്നെ ഞാന്‍ ബസിലാ എത്താ ..... മഴയാ സ്ക്കൂട്ടി എടുത്താ അച്ഛന്‍ ചീത്ത പറയും ....."

"ok.... സാരി എടുത്തു സ്ക്കൂട്ടിയില്‍ വരണ്ട ....."

“അവള്‍ reshma........ കണ്ട ആദ്യകാഴച്ചയില്‍ തന്നെ എന്‍റെ മനസ്സില്‍ പതിഞ്ഞ മുഖം .......
ആ കണ്ണുകള്‍ അതാണ് എന്നെ അവളിലേക്ക്‌ പിടിച്ചു വലിക്കുന്നത്, എപ്പോഴും കണ്ണെഴുതിയിട്ടുണ്ടാകും......
ഒട്ടും അനുസരണയില്ലാത്ത നീണ്ടചുരുണ്ട മുടി .......”

അമ്മ കുളി കഴിഞ്ഞു എത്തി ...  സെറ്റുമുണ്ട് ആണ് ഉടുത്തിരുന്നത് .... ഞാന്‍ പറഞ്ഞു
"ഇപ്പോ അമ്മേനെ കാണാന്‍ നല്ല ചേലുണ്ട്....
"പോടാ സോപ്പ് ഒന്നും വേണ്ട ,,,,,"

"ഞങള്‍ വേഗം ഇറങ്ങി ,,,, അമ്പലത്തില്‍ എത്തി മഴ ചെറുതായി പെയ്യുന്നുണ്ടായിരുന്നു .... ഞാനും അമ്മയും ഒരു കുടയില്‍ നടന്നു .... വടക്കുംനാഥനില്‍ ആദ്യം ആയിട്ടാ വരുന്നേ ..
അമ്മ വഴിപാട്‌ കഴിപ്പിക്കാന്‍ പോയി , ഞാന്‍ അവളെ വിളിച്ചു ....
“എവിടാ ......”
“ഇപ്പൊ എത്തും ...... 10 minits .....”

“എവിടെ എത്തി ......”
“ശക്തന്‍ സ്റ്റാന്‍ഡില്‍ എത്തി ഓട്ടോ പിടിച്ചു എത്താം .....”

“ആ ശരി ......”

ഞാന്‍ നന്നായി പ്രാര്‍ത്ഥിച്ചു ..... എല്ലാം നല്ലപോലെ നടക്കണേ
ഞങള്‍ തൊഴുതു ഇറങ്ങി .... അമ്മ പറഞ്ഞു ടാ നുമുക്ക് പാറമേക്കാവില്‍ കൂടി പോയി തൊഴുതിട്ടുവരാം .....

ഞങള്‍ തെക്കേനടയില്ലൂടെ പുറത്തിറങ്ങി ... മൊബൈല്‍ എടുത്തു മെസ്സേജ് അയച്ചു

“തെക്കേ നടയിലേക്കു വാ ......”

എന്‍റെ ഹൃദയമിടിപ്പ്‌ കൂടി വരുന്ന പോലെ തോന്നി, അമ്മ എതിരൊന്നും പറയില്ല, പക്ഷെ ഒരു ഇത് .......
ഞങള്‍ തെക്കേനടയില്ലൂടെ താഴേക്ക്‌ ഇറങ്ങി വരുകയായിരുന്നു. ഓട്ടോയില്‍ നിന്നും ഇറങ്ങിയത്‌ അവള്‍ ആണ് എന്നു തോന്നുന്നു ... അതെ അവള്‍ തന്നെ ..... എന്നെ കണ്ടു .... ചെറുതായി ഒന്ന് ചിരിച്ചു ....
ചെറിയ  കറുത്ത പൂക്കളുള്ള വെളുത്ത സാരി, കറുത്ത ബ്ലൗസ്  ആയിരുന്നു വേഷം അവളെ ആദ്യമായി സാരിയില്‍ കണ്ടതിനലാണോ അറിയില്ല അവള്‍ക്കു ഇത്രയും ഭംഗി ..... നന്നായി നനഞ്ഞിട്ടുണ്ട് .... മുടിയില്‍ നിന്നും വെള്ളം വീഴുന്നുണ്ടായിരുന്നു .......”

എന്‍റെ മനസ്സില്‍ അപ്പൊ തട്ടതിന്‍ മറയത്ത് ഫിലിമില്‍ വിനീതേട്ടന്‍ പാടിയ പട്ടാ .......

 “ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാന്‍. . . ♥. . എന്നില്‍ നിന്നും പറന്നകന്നൊരു പയ്യികിളി മലര്‍ തേന്‍കിളി, പയ്യികിളി മലര്‍ തേന്‍കിളി. . . ♥. . തെന്നല്‍ ഉമ്മകള്‍ ഏകിയോ, കുഞ്ഞി തുമ്പി തമ്പുരു മീട്ടിയോ. . . ഉള്ളിലെ മാമയില്‍ നീലപീലികള്‍ വീശിയോ....♥.... എന്‍റെ ഓര്‍മ്മയില്‍ പൂത്തുനിന്നൊരു മഞ്ഞമന്താരമേ, എന്നില്‍ നിന്നും പറന്നു പോയൊരു ജീവചൈതന്ന്യമേ . . .♥ . . . ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാന്‍.....♥.... എന്നില്‍ നിന്നും പറന്നകന്നൊരു പയ്യികിളി മലര്‍ തേന്‍കിളി, പയ്യികിളി മലര്‍ തേന്‍കിളി

അവള്‍ ഞങള്‍ക്കു നേര നടന്നു വരുന്നു. ഞാന്‍ അമ്മയോട് പറഞ്ഞു
“അമ്മേ ആവരുന്ന പെണ്‍കുട്ടിയെ നോക്കു ......”
“ഏതു ആ വെളുത്ത സാരി ഉടുത്ത കുട്ടിയാ ......”

“അതെ അമ്മക്കു ഇഷ്ടം ആയോ അവളെ .......”
“ഞാന്‍ എന്തിനാ വല്ലപെണ്‍കുട്ടികളെയും ഇഷട്ടപ്പെടുന്നെ....”

“പിന്നെ അമ്മയുടെ മരുമോള്‍ ആകാന്‍ പോകുന്ന കുട്ടിയെ അമ്മ ഇഷ്ടപെടണ്ടേ .......”ഞാന്‍ അല്‍പ്പം പേടിയോടെ പറഞ്ഞു

അമ്മ എന്നെ ഒന്ന് നോക്കി , ഞാന്‍ പറഞ്ഞു
“അമ്മേ ചൂടകല്ലേ അമ്മക്കു ഇഷ്ടം ആയാലും ഇല്ലെകിലും അവളോട്‌ ഒന്നു സ്നേഹത്തില്‍ സംസാരിക്കു please… 
അവള്‍ ഞങ്ങളുടെ അടുത്തു എത്തി ..ഞാന്‍ പറഞ്ഞു

“അമ്മ ഇതു reshma ....”
“രേഷ്മാ ഇതു എന്‍റെ അമ്മ .......”

എന്‍റെ നാക്ക്‌ ഉളുക്കുന്ന പോലെ ,അവള്‍ അമ്മയെ നോക്കി ചിരിച്ചു, അവളുടെ മുഖത്തു ചെറിയ പേടി പോലെ തോന്നി.....

അമ്മ ഇത്തിരി ഗൌരവത്തോടെ അവളുടെ താടി പിടിച്ചു നോക്കി .... എന്നെയും ഒന്നു തിരിഞ്ഞു നോക്കി.... ഞാന്‍ please എന്നു പറഞ്ഞു .....അമ്മ അവളോട്‌ ചോദിച്ചു

“മോളെ ഇവന്‍ ചോദിച്ചു, നിന്നെ ഇഷ്ടം ആയോ പിന്നെ  നിന്നോട് സ്നേഹത്തില്‍ ഒന്നു സ്നേഹത്തില്‍ സംസാരിക്കാന്‍, നിന്നെ എന്‍റെ മരുമകള്‍ ആയി സ്വീകരിക്കാന്‍ ....... നിനക്ക് ഇവനെ ഇഷ്ടം ആണോ .......”
“മമം ......” അവള്‍ ഒന്നു മൂളി പിന്നെ പറഞ്ഞു

“അമ്മ എന്നോട് ക്ഷമിക്കണം ഇങ്ങനെ ഒന്നും അല്ല അമ്മയെ പരിച്ചയപെടെണ്ടത് എന്നറിയാം പക്ഷെ ...... എന്നോട് ഒന്നും തോന്നരുത് ........”

അമ്മ ചോദിച്ചു
“ആരുടെ palanning ആണ് ഈ നാടകം .... ആരാ ഡയറക്ടര്‍ .....”
“ഞാന്‍ ആണു അമ്മേ .....” ഞാന്‍ ഇടക്കു കയറി പറഞ്ഞു

അമ്മ എന്നെ ഒന്നു ദേഷ്യപ്പെടുന്ന പോലെ നോക്കി പിന്നെ ചിരിച്ചു കൊണ്ടു കൈയിലെ പ്രസാദത്തില്‍ നിന്നും മഞ്ഞള്‍ കുറി എടുത്തു അവളുടെ നെറ്റിയില്‍ തൊട്ടു , എന്നിട്ടു പറഞ്ഞു .....

“പെണ്‍കുട്ടികള്‍ ഇങ്ങനെ പൊട്ടുതൊടാതെ നടക്കുന്നതു നല്ലതല്ല ......”

എനിക്കു അപ്പോള്‍ ആണ് സമാധാനം ആയതു ....അമ്മക്കു അവളെ ഇഷ്ടം ആയി .....അമ്മ  പറഞ്ഞു

“എന്‍റെ മോന്‍റെ ഇഷ്ടത്തിന് ഞാന്‍ എതിരുനില്‍ക്കുന്നില്ല ...... അവന്‍റെ ഇഷ്ടം ആണു എന്‍റെയും ....... എനിക്കും മോളെ  ഇഷ്ടം ആയി ... എവിടെയാ മോള്‍ടെ വീട് ......”

“ഇവിടെ അടുത്താ ... ചേറൂര്‍ ......”
“വീട്ടില്‍ ആരൊക്കെ ഉണ്ട് ...... അവരോട് പറഞ്ഞിട്ടുണ്ടോ ......”

“ഉവ്വ് .... അച്ഛന്‍ അമ്മ ഞാന്‍ .... ഒറ്റമകള്‍ ആണ് .... അച്ഛനോടും അമ്മയോടും ഞാന്‍ എല്ലാം പറഞ്ഞിട്ടുണ്ട് .... അവര്‍ക്കും എതിര്‍പ്പൊന്നും ഇല്ല ......”

“അച്ഛന്‍ എന്താ ചെയുന്നത് .......”
“എവിടെ RTO ഓഫീസില്‍ ആണ് .....”

“മോള്‍ ഇപ്പോ പഠിക്കുവല്ലേ ....”
“അതെ B.Tech രണ്ടാംവര്‍ഷം .......”

“ഞാന്‍ പഠിച്ച കോളേജില്‍ ആണ് അമ്മേ .....” ഞാന്‍ ഇടക്കു കയറി പറഞ്ഞു ......

“നീ മിണ്ടാതിരി ഞാന്‍ എന്‍റെ മരുമകളോടു ആണ് ചോദിച്ചേ..... നിന്നോട് അല്ല ......” അമ്മ

“അപ്പൊ ദേഷ്യം ഒക്കെ മാറിയാ ....”
“എനിക്ക് എന്ത് ദേഷ്യം ആരോട്  ..... നിനക്കിഷ്ട്ട പെട്ട പെണ്‍കുട്ടി ആരായാലും എനിക്കും ഇഷ്ട്ടമാ .....”

അവള്‍ അമ്മയുടെ കൈയ്യില്‍ മുറുക്കി പിടിച്ചു, അമ്മ അവളുടെ തലയില്‍ തലോടി .... അമ്മേടെ കാല്‍ തൊട്ടു വന്ദിക്കു... ഞാന്‍ കണ്ണ് കൊണ്ടു action കാട്ടി, അവള്‍ കുനിയുന്നതിന്നു മുന്‍പ് അമ്മ പിടിച്ചു ....

“വേണ്ട .... അമ്മ അനുഗ്രഹിച്ചിരിക്കുന്നു .....”
ഞാന്‍ അപ്പോള്‍ ആണ് അവളുടെ സാരി അല്‍പ്പം മാറികിടക്കുന്നത് കണ്ടത് ഞാന്‍ കണ്ണുകൊണ്ട് വീണ്ടും action “സാരി സാരി .....”

അവള്‍ “എന്താ എന്താ.....”
അമ്മ അതു കണ്ടെന്നു തോന്നുന്നു ... അമ്മ സാരി ശരിയാക്കിക്കൊടുത്തു എന്നിട്ടു എന്നോട് ചോദിച്ചു ഇപ്പോശരി ആയോ....

ഞാന്‍ തലയാട്ടി...... എല്ലാവരും ചിരിച്ചു ........ 

അമ്മ പറഞ്ഞു
“ഞാനും ഇവന്‍റെ അച്ഛനും അനിയനും എല്ലാരും കൂടെ ഒരുദിവസം വീട്ടില്‍ വരാം. നമുക്ക് ഇതൊന്നു ഉറപ്പിക്കണം.
നിന്‍റെ ജാതകം വേണം. അതൊക്കെ ഞങള്‍ മുതിര്‍ന്നവര്‍ സംസാരിച്ചോണ്ട്....”

മം .... അവള്‍ ഒന്നും മൂളി
“മോള്‍ പോയി തൊഴുതിട്ടു വാ ഞങള്‍ പാറമേക്കാവില്‍ തൊഴുതു നില്‍ക്കാം ..... അല്ലെങ്കില്‍ വേണ്ട നമ്മുക്ക് പാറമേക്കാവില്‍ തൊഴാം ....”

ഞങള്‍ നടന്നു ... അവള്‍ അമ്മയുടെ കൂടെ ഒരു കുടയില്‍.. അമ്മയുടെ സാരിത്തുമ്പ് വിടാതെ പിടിച്ചിട്ടുണ്ട് ... അമ്മ അവളോട്‌ എന്തൊക്കെയോ ചോതിക്കുന്നുണ്ട് ഇടക്കു രണ്ടാള്ളും ചിരിക്കുന്നുണ്ടായിരുന്നു .... ഞാന്‍ അതു കണ്ടു നിന്നു. ദൈവത്തിനു നന്ദി പറഞ്ഞു... പിന്നെ നന്നായി പ്രാര്‍ത്ഥിച്ചു ....
അവളെ വീട്ടില്‍ ഇറക്കി.. ഞങള്‍ പോന്നു .. 

വരുന്ന വഴി ഞാന്‍ അമ്മയോട് ചോദിച്ചു .....

“അമ്മക്ക് അവളെ ഇഷ്ടം മരുമകളെ ഇഷ്ടം ആയോ. അതോ എന്‍റെ ഇഷ്ടം നടത്തിതന്നതോ ........”
“എന്തിനാടാ അമ്മക്കു മുന്നില്‍ ഈ നാടകം .. നിനക്ക് ഒരു കുട്ടിയെ ഇഷ്ടം ആണെങ്കില്‍ അതു എനോട് വന്നു നേരിട്ട് പറഞ്ഞാ പോരെ... എന്തിനാ ആ കൊച്ചിനെ വേഷം കെട്ടിച്ചു എന്‍റെ മുന്‍പില്‍ കൊടുവന്നെ .....”

“അമ്മ sorry .....”
“എന്തിനാടാ ......”

“ഞാന്‍ ചെയ്തത് തെറ്റായി പോയോ .....”
“എന്‍റെ മോന്‍ ഒരു കുട്ടിയെ ഇഷ്ട്ടപെട്ടു ആ കുട്ടിയെ നീ എനിക്കു കാണിച്ചു തന്നു അതു തെറ്റായിട്ട് എനിക്ക് തോന്നുന്നില്ല ....... എന്‍റെ ആരോടും തെറ്റു ചെയ്യില്ലെന്ന് എനിക്ക് ഉറപ്പുണ്ട് .... ഒരു പെണ്‍കുട്ടിയെ വാക്കുകള്‍ കൊണ്ടുപോലും പറ്റിക്കരുത് ..... അവരുടെ ശാപം തലയില്‍ വീണപിന്നെ നന്നാവില്ല ......എനിക്ക് അവളെ ഒത്തിരി ഇഷ്ടം ആയി നിന്‍റെ അച്ഛന്‍ എതിരൊന്നും പറയില്ല ”

ഞങള്‍ വീട്ടില്‍ എത്തി .... അനിയന്‍ ഉമ്മറത്ത്‌ ഇരുന്നു പഠിക്കുന്നു ... അമ്മ അവനോടു ചോദിച്ചു

“ടാ അച്ഛന്‍ എന്തെ .....”
“പാടത്തു പണിക്കാര്‍ ഉണ്ട് ... അവിടെ പോയി .....”
പിന്നെ എന്തൊക്കെയോ പറഞ്ഞു അമ്മ അകത്തു പോയി.....
ഞാന്‍ കാര്‍ എടുത്തു “ഇപ്പോ വരാം...” എന്നു പറഞ്ഞു പുറത്തിറങ്ങി

കാര്‍ റോഡ്‌ സൈഡില്‍ പാര്‍ക്ക്‌ ചെയ്തു മൊബൈല്‍ എടുത്തു കറക്കി .....

“haloo ......”
“എന്താടാ ,......”

“നീ എന്തെ സാരി ഉടുത്തു മുന്‍പ് എന്‍റെ മുന്നില്‍ വരാതിരുന്നേ .... “ ഞാന്‍ ദേഷ്യം അഭിനയിച്ചു
“എന്തേ ....”

“അടിപൊളി ആയിരുന്നു പോത്തെ ..... അമ്മക്കു ഒരുപാടു ഇഷ്ടം ആയി ......”

“...............” അവള്‍ കരയുന്ന പോലെ ...
“എന്താടി ......”

“ഏയ്‌ സന്തോഷം വന്നാ കരച്ചില്‍ വരും എന്നു മനസിലായി ......” 
അവള്‍ പറഞ്ഞു .....

“പിന്നെ സാരി ഇനി അമ്മായിക്ക് കൊടുക്കണ്ടാ ....”
“എന്തിനാ ....”

“വേണ്ട അതു ഇനി നീ മാത്രം ഉപയോഗിച്ചാ മതി ..... അമ്മായിക്ക് വേറെ മേടിച്ചു കൊടുക്കാം .....”

“ശരി .....”
“ഞാന്‍ പിന്നെ വിളിക്കാം ........”

“ശരി .....”

എന്‍റെ ജീവിതത്തില്‍ ഏറ്റവും സന്തോഷം തോന്നിയ ദിവസം ഇതായിരിക്കാം .... അവള്‍ എന്നോട് ഇഷ്ടം ആണു പറഞ്ഞപ്പോള്‍ ഉണ്ടായതിലും കൂടുതല്‍ സന്തോഷം ......

എന്‍റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത പിറന്നാള്‍ സമ്മാനം .....