Pages

Wednesday, September 24, 2014

സുകുമാരി - അരങ്ങൊഴിഞ്ഞ അനശ്വരകലാകാരന്മാര്‍

ആനി മകനെ സ്നേഹിക്കുന്ന പോലെ മാഗിക്കു എന്നെ സ്നേഹിക്കാന്‍ പറ്റുമോ !!

സ്കുമാരിയമ്മ വിട പറഞ്ഞപ്പോള്‍ മുഖ്യധാര മാധ്യമങ്ങള്‍ അമ്മയെ സ്മരിച്ചത്‌ ധശരഥം സിനിമയിലെ ഈ ക്ലൈമാക്സ്‌ സീന്‍ കൊണ്ടായിരുന്നു. മലയാളസിനിമ അവശകലാകാരന്മാരെ  എന്നും അവഗണിച്ചിട്ടേയുള്ളൂ. സുകുമാരിയമ്മയെ പൂജാമുറിയില്‍നിന്ന് പൊള്ളലേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ മധ്യമങ്ങള്‍ ചെറിയ വാര്‍ത്തകുറിപ്പില്‍ ആ വാര്‍ത്ത‍ ഒതുക്കി. പിന്നെ തമിള്‍നാട്‌ മുഖ്യമന്ത്രി ജലയലളിത അമ്മയെ കാണാന്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ ആണ്  മാദ്ധ്യമങ്ങള്‍ അത് ഒരു വലിയവാര്‍ത്ത‍യായി കാണിച്ചത്‌.എന്നെന്നും ഓർക്കാനായി രണ്ടായിരത്തിൽപ്പരം സിനിമകൾ നമുക്ക് നൽകിയാണ് അമ്മ  യാത്രയായത്.

നടനവൈഭവും വേഷപ്പകര്‍ച്ച കൊണ്ടും സിനിമാ പ്രേക്ഷകരെ അമ്പരിപ്പിച്ച നടിയായിരുന്നു സുകുമാരി. നിരവധി സിനിമകളില്‍ അമ്മയായും സഹോദരിയായും ഭാര്യയായും മകളായും വ്യത്യസ്ത കഥാപാത്രങ്ങളില്‍ വേഷമിട്ട സുകുമാരിക്ക് സിനിമ പ്രേക്ഷരുടെ ഹൃദയങ്ങളില്‍ വലിയ സ്ഥാനം പിടിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഏതു റോളും ഇണങ്ങും. അത് അവരുടെ മാത്രം പ്രത്യേകത. അമ്മ വേഷം (കുശുമ്പുകുത്തുന്നതും, കുശുമ്പില്ലാത്തതും), ചട്ടക്കാരിയുടെ വേഷം, മോഡേണ്‍ വേഷം, ഇനി കോമഡി വേണോ?- അതും റെടി

ചെന്നൈയിൽ അമ്മയുടെ സഹോദരി സരസ്വതിയുടെ കൂടെയായി സുകുമാരി. തിരുവിതാംകൂര്‍ സഹോദരിമാരായ പത്മിനി, രാഗിണി, ലളിത എന്നിവരുടെ അമ്മയാണ് സരസ്വതി. അവിടെ സുകുമാരി നൃത്തം പഠിച്ചു. ചെറുപ്പത്തിലേ നൃത്തനാടകങ്ങളില്‍ അഭിനയിക്കാന്‍ പോയി. 1951-ല്‍ നീലകണ്ഠന്‍ സംവിധാനം ചെയ്ത ‘ഒരു ഇരവ്’ എന്ന തമിഴ് ചിത്രത്തിലൂടെ പത്താംവയസ്സിലാണ് സിനിമാ പ്രവേശം.
നിത്യഹരിതനായകന്‍ പ്രേംനസീര്‍ മുതല്‍ ന്യൂജനറേഷന്‍ സിനിമ വരെ അങ്ങനെ ഒരുപാടു കഥാപത്രങ്ങള്‍.  ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ 'പട്ടിക്കാട് പട്ടണമാ' എന്ന ചിത്രത്തില്‍, ജയലളിതയുടെ അമ്മയും ശിവാജിഗണേശന്റെ അമ്മായിയമ്മയുമായ കഥാപാത്രത്തെ അവതരിപ്പിക്കാനായി എന്ന അപൂര്‍വതയും സുകുമാരിയ്ക്ക് മാത്രം സ്വന്തമാണ്.


1974ല്‍ മികച്ച സഹനടിക്കുള്ള സംസ്ഥാന അവാര്‍ഡ് സുകുമാരിക്കു ലഭിച്ചു.1978 ല്‍ വീണ്ടും വിവിധ ചിത്രങ്ങളിലെ മികച്ച ചിത്രങ്ങളിലെ പ്രകടനം വിലയിരുത്തി മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന അവാര്‍ഡ് സുകുമാരിയെ തേടിയെത്തി.1985ല്‍ പത്മരാജന്‍റെ "അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍' എന്ന ചിത്രത്തിലെ വേശ്യാലയം നടത്തിപ്പുകാരിയുടെ വേഷപ്പകര്‍ച്ചയ്ക്ക് വീണ്ടും സഹനടിക്കുള്ള ബഹുമതി.1979ല്‍ ഐ.വിശശിയുടെ "ഏഴുനിറങ്ങളിലെ' പ്രകടനത്തിന് സഹനടിക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്‍ അവാര്‍ഡ് നേടിയ അവര്‍ തുടര്‍ന്ന് 1982(ചിരിയോ ചിരി), 85(അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍), എന്നീ വര്‍ഷങ്ങളിലും അവാര്‍ഡ് നേടി. ആജീവനാന്ത സംഭാവനകളെ മാനിച്ച് 2002ല്‍ സൂര്യ ജൂബിലിയോടനുബന്ധിച്ചു നടത്തിയ ഗുരുപൂജയില്‍ ആദരിക്കപ്പെട്ട അവര്‍ക്ക് ഫിലിം ക്രിട്ടിക്സിന്‍റെ ചലച്ചിത്രരത്നം പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

"ചട്ടക്കാരി"യിലെ അമ്മ, "ബോയിംഗ് ബോയിംഗി'ലെ കണിശക്കാരിയായ ആംഗ്ളോ ഇന്ത്യന്‍ പാചകക്കാരി, "വന്ദന'ത്തിലെ ആംഗ്ളോ
ഇന്ത്യന്‍ വീട്ടുടമ..അങ്ങനെ എത്രയോ അനശ്വര വേഷങ്ങള്‍. പ്രിയന്‍റെ "പൂച്ചയ്ക്കൊരു മൂക്കുത്തി'യിലെ പൊങ്ങച്ചക്കാരിയായ വീട്ടമ്മ, പുന്നാരം ചൊല്ലിച്ചൊല്ലിയിലെ അമ്മ, കെ.ജി.ജോര്‍ജിന്‍റെ "പഞ്ചവടിപ്പാല'ത്തിലെ പഞ്ചായത്തംഗം, സാജന്‍റെ "സ്നേഹമുള്ള സിംഹ'ത്തിലെ ഇന്‍ഷൂറന്‍സ് ഏജന്‍റ്, വേണു നാഗവള്ളിയുടെ "സുഖമോദേവി', പത്മരാജന്‍റെ "പറന്ന് പറന്ന് പറന്ന്', അടൂര്‍ ഗോപാലകൃഷ്ണന്‍റെ "നിഴല്‍ക്കുത്ത്', സിദ്ദീഖ്-ലാലിന്‍റെ "റാംജി റാവു സ്പീക്കിംഗ്', "മാന്നാര്‍ മത്തായി സ്പീക്കിംഗ്', സത്യന്‍ അന്തിക്കാടിന്‍റെ ചിത്രങ്ങള്‍, ഭരതന്‍റെ "കേളി'...അങ്ങനെ എത്രയോ കഥാപാത്രങ്ങള്‍ സുകുമാരിയുടെ കൈകളില്‍ ഭദ്രമായി. ബാലചന്ദ്രമേനോന്‍റെ ചിത്രങ്ങളിലാണ് സുകുമാരി പിന്നീട് ഏറെ തിളങ്ങിയത്. "മണിച്ചെപ്പു തുറന്നപ്പോള്‍", "കാര്യം നിസ്സാരം' ഒരുപാടു ചിത്രങ്ങള്‍….
ഞാന്‍ വിട്ടുപോയ ചിത്രങ്ങള്‍ മുഴുവനാക്കാം
“അമ്മ ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞുകേട്ടിടുണ്ട് എനിക്ക് ക്യാമറക്കുമുന്നില്‍ കിടന്നു മരിച്ചാല്‍ മതി അത്രക്കും ഞാന്‍ സിനിമയെ സ്നേഹിക്കുന്നു” ഓര്‍മ്മയില്‍ മാത്രം ജീവിക്കും സുകുമാരിയമ്മക്ക്

മലയാള സിനിമ ഒരുപാടു പേരുടെ ഉദയത്തിനും അസ്തമയത്തിനും സാക്ഷ്യം വഹിച്ചിട്ടുണ്ട്‌ … ചില സുര്യന്മാര്‍ ആകാശത്തു നക്ഷത്രങ്ങള്‍ ആയി തുടരും …
അരങ്ങൊഴിഞ്ഞ അനശ്വരകലാകാരന്മാര്‍ -സുകുമാരി .... മലയാളികള്‍ ഒരിക്കലും മറക്കാത്ത ഒരുപിടി കഥാപത്രങ്ങളെ സമ്മാനിച്ച കലാകാരന്മരിലെക്ക് ഒരു തിരിഞ്ഞുനോട്ടം. പ്രോത്സാഹിപ്പിക്കുക


[ഇത്രയും വിവരങ്ങള്‍ ഗൂഗിളില്‍ തിരഞ്ഞപ്പോ കിട്ടിയത് ]



No comments:

Post a Comment