Pages

Sunday, October 19, 2014

ചുവന്ന ചെമ്പകം

ഒരു കായലോളം ദൂരമുണ്ട് വീട്ടില്‍ നിന്നും സ്കൂളിലേക്ക് ….
എന്നും നേരം വൈകിയാഎത്താ …
എത്ര ഓടിയാലും വള്ളക്കാരന്‍ ആള്നിറയാതെ വള്ളം എടുക്കില്ല …
നേരം വൈകിയാല്‍ ക്ലാസില്‍ അവസാനബെഞ്ചില്‍ ആയിരിക്കും .. ചിലപ്പോള്‍ പെണ്‍കുട്ടികളുടെ പുറകിലെ ബെഞ്ചില്‍ ഇരിക്കേണ്ടിവരും ….
അന്നും നേരംവയ്കി ആദ്യപിരിയഡ് മലയാളം ആയിരുന്നു .. വീണ ടീച്ചറുടെ മലയാളം ക്ലാസ്സ്‌ എല്ലാവര്ക്കും ഇഷ്ട്ടമാണ് … തലേദിവസം അവസാന പിരിയഡ് മലയാളം ആയിരുന്നു .. വൈലോപ്പിള്ളിയുടെ മാമ്പഴം ആയിരുന്നു പഠിപ്പിച്ചത് മുഴുവനാക്കും മുന്നേ മണിയടിച്ചു … ടീച്ചര്‍ കവിതടുടെ കഥ പറഞ്ഞുതന്നു അതുകേട്ടപ്പോള്‍ തന്നെ വിഷമം ആയി … പലരും വിഷമിച്ചാ ക്ലാസില്‍ നിന്നും ഇറങ്ങിയേ .. പഠിപ്പിച്ച നാലുവരി കാണാതെ പഠിച്ചു വരാന്‍ പറഞ്ഞിരുന്നു അത് മനസ്സില്‍ ഉറക്കെ പറഞ്ഞാണ് സ്കൂള്‍ വരെ എത്തിയത് ..
ടീച്ചര്‍ ഹാജര്‍ എടുക്കുന്നെ ഉണ്ടായിരുന്നുള്ളു …
"മണികണ്ഠന്‍ "…
"ഹാജര്‍ "…
പെണ്‍കുട്ടികളുടെ വരിയിലെ അവസാന ബെഞ്ചില്‍ ..
ടീച്ചര്‍ കവിത തുടങ്ങി .. എല്ലാവരും അതില്‍ ശ്രദ്ധിച്ചു ഇരിക്ക ..
എനിക്ക് ശ്രദ്ധിക്കാന്‍ കഴിയുന്നില്ല … ചമ്പകപൂവിന്റെ സുഗന്ധം
മുന്നില്‍ ഇരിക്കുന്ന ജയന്തിയുടെ മുടിയില്‍ ചൂടിയിരിക്കുന്ന ചുവന്ന ചമ്പകപൂ.…
ക്ലാസില്‍ ശ്രദ്ധവിട്ടു … ശ്രദ്ധമുഴുവന്‍ ആ ചുവന്ന ചമ്പകപൂവിലായി … മുടിയില്‍ ചെറിയ നനവുണ്ട് … തല തോര്‍ത്തിയിട്ടില്ല … പെന്‍സില്‍ കൊണ്ട് ആ ചെമ്പകപൂവിനെ എടുത്തു … അവള്‍ അറിഞ്ഞില്ല … ഞാന്‍ ആരും അറിയാതെ ഞാന്‍ അതിന്റെ സുഗന്ധം ആസ്വദിച്ചു ….
"മണികണ്ഠന്‍"....
ടീച്ചര്‍ വിളിച്ചപ്പോള്‍ ആണ് ഞെട്ടി എഴുന്നേറ്റത് .. നോക്കിയപ്പോള്‍ ക്ലാസില്‍ കുറേപേര്‍ നില്‍ക്കുന്നു … ടീച്ചര്‍ എന്റെ മുഖത്തേക്ക് നോക്കി
"പറയൂ" …
എന്ത് എന്ന് ചോദ്യത്തില്‍ ഞാന്‍ നിന്നു…
"ഇന്നലെ പഠിച്ച കവിത പറയു "..
"ചെമ്പക പൂ" …….
ചമ്പകപൂ …. എല്ലാവരും ചിരിച്ചു ഇടത്തെ കയില്‍ രണ്ടടി തന്നു കൊണ്ട് പറഞ്ഞു "ചമ്പകം അല്ല മാമ്പഴം" ….
ആരുംകാണാതെ ഉച്ചക്ക് ജയന്തിയുടെ കയില്‍ ചെമ്പകം തിരച്ചു കൊടുത്തപ്പോള്‍ അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു ….
"വെറുതെയല്ല അടികിട്ടിയത്‌" ….
പിന്നെ ചമ്പകമായി മനസു നിറയെ, നേരം വയ്കുന്നത് ഇഷ്ട്ടപെട്ട് തുടങ്ങി.. എല്ലാ ദിവസവും ആരും കാണാതെ അവള്‍ എനിക്ക് സമ്മാനിചു ചുവന്ന ചമ്പകപൂക്കള്‍…
പനിആയതു കൊണ്ട് ഇന്നു സ്കൂളില്‍ പോകണ്ട എന്ന് അമ്മ പറഞ്ഞപ്പോള്‍ വിഷമം തോന്നി ……. നാളെകാണുബോള്‍ പരിഭവം പറയുമായിരിക്കും …ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയി .. റൂമില്‍ നിറയെ ചെമ്പകത്തിന്റെ സുഗന്ധം നിറഞ്ഞുനില്‍ക്കുന്നുണ്ടായിരുന്നു
ദൈവം ചിലസമയത്ത് വളരെ ക്രുരന്‍ ആയിപ്പോകും …. എന്റെ ചെമ്പകം വള്ളം മറിഞ്ഞു കായലിന്‍റെ ആഴങ്ങലേക്ക് താണ്പോയി …
കാലമെത്ര കഴിഞ്ഞാലും മനസില്‍ വാടാതെ നില്‍പ്പുണ്ട് … ആ ചുവന്ന ചെമ്പകത്തിന്‍ സുഗന്ധം

No comments:

Post a Comment