Pages

Friday, October 18, 2013

ന്‍റെ മുംതാസിന്

“പത്മാ ദേവിക്കൊരു കത്തു വന്നിട്ടുണ്ട് …….”
“എന്താ കുഞ്ഞേ എല്ലാ മാസവും മുടങ്ങാതെ കത്തു വരുന്നുണ്ടല്ലോ …..” പ്യൂണ്‍ ഭാസ്കരേട്ടന്‍ കത്തു നീട്ടി കൊണ്ട് ചോദിച്ചു
“ഭാസ്കരേട്ടാ ഒരു കാപ്പി നല്ല ക്ഷീണം ……..” കത്തു മേടിച്ചു കൊണ്ട് മറുപടി പറഞ്ഞു
“അന്നാല്‍ കടുപ്പത്തില്‍ തന്നെ ഒരെണ്ണം എടുക്കാം ….. അല്ലെ “
പാവം ഒഴിവാക്കിയതാണ് എന്ന് മനസിലായില്ല ….

ന്‍റെ മുംതാസിന് ,

പത്മാ നിനക്ക് അവിടെ സുഖം അല്ലെ … എനിക്ക് എവിടെ കുഴപ്പം ഒന്നും ഇല്ല നിന്നയും എന്‍റെ ഉമ്മാനേം കാണാത്ത വിഷമം മാത്രമേ ഉള്ളു … ഒരു സന്തോഷ വര്‍ത്താനം ഉണ്ട് … എനിക്ക് ലീവ് കിട്ടി, അടുത്ത മാസം ഞാന്‍ വരും നിന്നെ കൊണ്ടുപോകാന്‍ …
അന്‍റെ ഷാജഹാന്‍ ഏഴ് വെള്ള കുതിരകളെ കെട്ടിയ തേരില്‍ വരും അന്നിട്ട്‌ അന്നേം കൊണ്ട് പേര്‍ഷ്യക്ക് പറക്കും ….
അറബി ആനക്കും എന്‍റെ ഉമ്മക്കും വിസ സരിയാക്കി തന്നു … നമ്മുക്ക് ആ നാട്ടിന്നു പോകാം പത്മാ … നമ്മളെ ഒരുമിച്ചു ജീവിക്കാന്‍ ആരും അവിടെ സമ്മതിക്കില്ല … ഈ ദുനിയാവില് ഖല്‍ബില്‍ സ്നേഹം ഉള്ള മനുഷ്യന്‍മാര്‍ വേറേം ഉണ്ട് .. നീ ഉമ്മാനോടും ഒന്ന് പറഞ്ഞേക്ക് ഈ വെള്ളിയാഴ്ച ഞാന്‍ വീട്ടിക്കു വിളിക്കാം നീയും ഉമ്മായും അവിടെ ഉണ്ടയിക്കോളോ ….

നിന്‍റെ ഷാജഹാന്‍

ആ കത്തു പിന്നെയും പിന്നെയും വായിച്ചു .. മനസ്സില്‍ എന്താന്നില്ലാത്ത സന്തോഷം … കാപ്പി തണുത്തു അന്നാലും അതു കുറച്ചു കുടിച്ചു ഇല്ലെങ്കില്‍ ഭാസ്കരേട്ടന്‍റെ മുഖം കറുക്കും ….
പിന്നെ ഓഫിസ് ഫോണില്‍ നിന്നും ഉമ്മയെ വിളിച്ചു
“ഹലോ …”
“ഹലോ ഉമ്മാ പത്മായാ ….”
“പറ മോളെ എന്താ വിശേഷം ….”
“സുഖം ആണ് ഉമ്മാ … അവിടെ എന്താ വിശേഷം …”
“ സുഖം തന്നെ ആണ് മോളെ ….”
“ആ ഉമ്മാ ഇക്കാടെ കത്തു ഉണ്ടായിരുന്നു …”
“അല്ഹംദുലില്ലാഹ് ഇപ്പോ ഓനെ കുറിച്ച് വിചാരിച്ചു…. എന്താ കത്തിലു വര്‍ത്താനം ….”
“സന്തോഷവര്‍ത്താനം ഉണ്ട് ഉമ്മാ … ഞാന്‍ അതു അവിടെ വന്നിട്ടു പറയാം … ഇന്ന് ഉച്ചക്ക് ഞാന്‍ ലീവ് എടുക്കാ… ഉച്ചക്ക് ഉണ്ണാന്‍ ഞാനും ഉണ്ടാകും ….”
“അന്നാ വാ മോളെ …. “
“ശരി ഉമ്മാ ..”

ഹാഫ് ഡേ ലീവ് എഴുതി കൊടുത്തു നേരത്തെ ഇറങ്ങി ….. എന്തു പെട്ടന്നാ ഒരു വര്‍ഷം കടന്നു പോയെ …. എല്ലാം ഇന്നലെ കഴിഞ്ഞ പോലെ ഉണ്ട് ബസ്സില്‍ ഇരുന്നു പഴയത് പലതും ഓര്‍മ വന്നു …

നായര്‍ കുടുംബത്തില്‍ ജനിച്ചു, ചെറുപ്പത്തില്‍ തന്നെ അച്ഛനും അമ്മയും മരിച്ചു, തീവണ്ടി മറിഞ്ഞു ആയിരുന്നു മരണം … പിന്നെ നോക്കിയതും വളര്‍ത്തിയതും അമ്മാവന്‍ ആയിരുന്നു …. പിന്നെ ഡിഗ്രീക്കു പഠിക്കുമ്പോള്‍ ആണ് അമ്മാവന്റെ മരണം പിന്നെ ആരും എന്നെ ഏറ്റെടുത്തില്ല, അങ്ങനെ പറയത്തക്ക ബന്ധുക്കള്‍ ആരും ഇല്ല …. ജനിച്ചപ്പോള്‍ തന്നെ ജാതകത്തിലെ ദോഷം എന്നെ എല്ലാവരില്‍ നിന്നും അകറ്റി …. അമ്മാവന്‍ ആയിരുന്നു എനിക്ക് എല്ലാം … പിന്നെ പാസ്പോര്‍ട്ട്‌ ഓഫീസില്‍ അച്ഛന്റെ ജോലി കിട്ടി തറവാട് ഭാഗം വച്ചപ്പോള്‍ കിട്ടിയത് അമ്മാവന്‍ എന്‍റെ പേരില്‍ തന്നെ ഇട്ടിരുന്നു … കല്യാണം പലതും വന്നു പക്ഷെ ജാതകദോഷംകാരണം ഒന്നും ശരിയായില്ല.

ഇക്കയെ ആദ്യം കാണുന്നത് പാസ്പോര്‍ട്ട്‌നു അപേക്ഷിക്കാന്‍ വന്നപ്പോള്‍ ആണ്…. പിന്നെ പലയിടത്തും വച്ച് കണ്ടു …. പിന്നെ ഒരുദിവസം വഴിയില്‍ വച്ച് എന്നോട് ചോദിച്ചു … അന്ന് നല്ല മഴ ഉണ്ടായിരുന്നു

“ഞാന്‍ കുട്ടിയെ നിക്കഹ് ചെയ്തൊട്ടേ ….”
ഞാന്‍ ആകെ ഞെട്ടി പോയി
“നിങ്ങള്‍ എന്തു കണ്ടിട്ട എന്നെ കല്യാണം കഴിക്കാട്ടെ എന്ന് ചോദിച്ചത്.. എന്നെ കുറിച്ച് എന്താ അറിയാ ...

“അന്നെ എനിക്ക് പണ്ടേ അറിയാം സ്കൂളില്‍ പഠിക്കുമ്പോ മുതല്‍ …. പിന്നെ എപ്പോ പാസ്പോര്‍ട്ട് ഓഫീസില്‍ വച്ചാ പിന്നെയും കണ്ടേ … മനസില് ഒരു മോഹബത് കേറികൂടിട്ടു കുറെ വര്‍ഷായി …. തുറന്നു പറയാന്‍ പേടി ആയിരുന്നു … സമുദായം എന്തു പറയും എന്ന് അറിയില്ലാലോ …. പക്ഷേങ്കില് എപ്പോ പറയാന്‍ തോന്നി … അന്‍റെ കാര്യം എന്‍റെ ഉമ്മാനോട് പറഞ്ഞു ഉമ്മയാ അന്നോട്‌ വന്നു ചോദിക്കാന്‍ പറഞ്ഞെ …. ഉമ്മാ പറഞ്ഞു എത്തീം ആയ കുട്ടിക്ക് ഒരു ജീവിതം കൊടുത്താ പടച്ചോന്‍റെ മുന്നില്‍ അധിലും വലിയ കാര്യം ഇല്ല …. കുട്ടിക്ക് എന്നെ ഇഷ്ടം ആണോ …അന്നെ കുറിച്ച് എന്‍റെ ചങ്ങാതിയുടെ അനിയത്തി ഷീല എല്ലാം പറഞ്ഞു…. എനിക്ക് ജാതിം മതവും ഒരു പ്രശ്നവും ഇല്ല പിന്നെ ജാതകദോഷത്തിലും വലിയ വിശ്വാസം ഇല്ല ….

അന്ന് ഞാന്‍ ഒന്നും പറഞ്ഞില്ല ….നടന്നു നീങ്ങി … തിരിഞ്ഞു നോക്കിയപ്പോള്‍ ഇക്കാ ആ മഴയത്തു നനഞ്ഞു എന്നെ നോക്കി ഒന്ന് കൂടെ ചിരിച്ചു … എന്തോ ആ മുഖം അന്ന് എന്‍റെ മനസില്‍ കയറികൂടി …..

പിന്നെയും എന്നെ കാണാന്‍ വന്നു ഞാന്‍ പലപ്പോഴും ഒഴിവാകാന്‍ ശ്രമിച്ചു … എന്‍റെ ചുറ്റും ഉള്ള സമൂഹം ഞങ്ങളുടെ ബന്ധം അറിഞ്ഞാല്‍ എങ്ങനെ പ്രതികരിക്കും എന്നു പെടിയിരുന്നു ….

പിന്നെ ഒരു ദിവസം ഇക്കാ ഉമ്മയേം കൂട്ടി എന്നെ കാണാന്‍ വന്നു ഇക്കാ ഗള്‍ഫില്‍ പോകുന്നതിന്റെ മുന്ന് …. അന്ന് ഉമ്മാ എന്നോട് കുറെ സംസാരിച്ചു .. ഞാന്‍ എന്‍റെ ഇഷ്ട്ടം തുറന്നു പറഞ്ഞു …

പിന്നെ ഇക്കാ ഗള്‍ഫില്‍ പോയ ശേഷം കത്തിലൂടെ ആയി ഞങ്ങളുടെ മോഹബത് …. പിന്നെ ഞങ്ങള്‍ തീരുമാനിച്ചു നിക്കഹ് കഴിഞ്ഞു ഇക്കാ എന്നേം ഉമ്മാനേം അങ്ങോട്ട്‌ കൊണ്ട് പോകും പിന്നെ നാട്ടുകാരെ പേടികേണ്ട …. അതിനു വേണ്ടി പാസ്പോര്‍ട്ട്‌ നു അപേക്ഷിച്ചപ്പോള്‍ ഭാസ്കരേട്ടന്‍ ചോദിച്ചത് ഇപ്പോളും ഓര്‍മ ഉണ്ട് …
“എന്തിനാ കുട്ടി പാസ്പോര്‍ട്ട് … പേര്‍ഷ്യക്ക് പോകാന്‍ ആണോ …..”

അതിനും ഒരു ചിരി മാത്രം ആയിരുന്നു മറുപടി …...

No comments:

Post a Comment