Pages

Monday, October 21, 2013

മഴ കിനാവ്


#bavish

പാതിമയക്കത്തില്‍ അവളുടെ ശബ്ദം കേട്ടാണ് ഞാന്‍ ഉണര്‍ന്നത്.
“നിനക്ക് സുഖമാണോ ….. “ ഞാന്‍ ചോദിച്ചു മറുപടി ഒന്നും കിട്ടിയില്ല പലവിശേഷങ്ങളും ചോദിച്ചു കണ്ണുനീര്‍ ആയിരുന്നു എനിക്ക് കിട്ടിയ മറുപടി. അവള്‍ കരയുകയാണ്, എന്നോടുള്ള പരിഭവം കരഞ്ഞു തീര്‍ക്കുകയാണ്.
“നീ എന്തിനാ വിഷമിക്കുന്നത് ….” ആ കണ്ണുനീര്‍ തുടച്ചുകൊണ്ട് ഞാന്‍ ചോദിച്ചു
“നീ എന്താ എന്നോട് പറയാതെ പോന്നത് …. നിനക്ക് എന്നെ ഇഷ്ടം അല്ല അല്ലേ ….”അവള്‍ ചോദിച്ചു …. കണ്ണീരില്‍ കലങ്ങിയ ആ വക്കുകള്‍ എന്നെ വേദനിപ്പിച്ചു
അവളുടെ നനഞ്ഞ കൈകളില്‍ ഞാന്‍ പതിയെ തലോടി.
“നിന്നോട് എനിക്ക് ഒരിക്കലും യാത്ര പറയാന്‍ കഴിയില്ല …. ഈ ലോകത്തിന്‍റെ എതുകോണില്‍ പോയാലും ഞാന്‍ അവസാനം നിന്‍റെ അടുക്കല്‍ തന്നെ വരും. “
അവളുടെ കലങ്ങിയ കണ്ണിലെ പ്രണയം ഞാന്‍ തിരിച്ചറിഞ്ഞു, അവള്‍ പതിയെ ചിരിച്ചു പിന്നെ എന്‍റെ കവിളില്‍ തലോടികൊണ്ട് അവള്‍ പറഞ്ഞു.
“ആ ചെമ്പകത്തിന്‍ ചോട്ടില്‍ ഞാന്‍ നിന്നെയും കാത്തിരിക്കുമായിരുന്നു… ആവഴിയിലൂടെ പലരും കടന്നു പോയി. ആരും പറഞ്ഞില്ല നീ എവിടെ എന്ന്. പിന്നെ നമ്മുടെ ചെമ്പകമരം പൂത്തിരുന്നു, നിറയെ ചുവന്ന ചെമ്പകപൂക്കള്‍. ഇനി നീ എന്നാ തിരിച്ചു വരിക.”
“ ഞാന്‍ വരാം ഒറ്റപെടല്‍ വേട്ടയാടാന്‍ തുടങ്ങിയാല്‍.. എന്‍റെ ദുഖത്തിലും സന്തോഷത്തിലും നീ കൂടെ ഉണ്ടായിരുന്നു, ഞാന്‍ കരയുമ്പോള്‍ ആരും കാണാതെ അതു നീ മറച്ചു പിടിച്ചു …… “ എന്‍റെ വാക്കുകള്‍ ഇടറിയോ
“ഞാന്‍ കാത്തിരിക്കും, പിന്നെ നമ്മുടെ മുത്തശ്ശി മാവു പൂവിട്ടു, ഉണ്ണികള്‍ വിടരും മുന്നേ വരണം …നമുക്ക് പിരിയാന്‍ സമയമായി , എന്‍റെ ശക്തി കുറഞ്ഞു വരുന്നു ….”
അവള്‍ അതും പറഞ്ഞു നിറവാര്‍ന്നു പെയ്തു …..അവസാനതുള്ളിയും പെയ്തുതീരും വരെ ഞാന്‍ നോക്കി നിന്നു.

കണ്ണുതുറന്നു നോക്കിയപ്പോള്‍ ശൂന്യതമാത്രം. എനിക്ക് നന്നായി തണുക്കുന്നുണ്ടായിരുന്നു അതു പക്ഷെ എസി യുടെ തണുപ്പായിരുന്നില്ല. മനസില്‍ പെയ്ത രാത്രിമഴയുടെ കുളിര്.

No comments:

Post a Comment