Pages

Sunday, September 8, 2013

നീല പൊന്മാന്‍

NB : എന്‍റെ കൂട്ടുകാര്‍ പെണ്ണു കാണാന്‍ പോയ അനുഭവം  എന്‍റെ ഭാവനയില്‍, എന്റെതായ കൂട്ടി ചേര്‍ക്കലോടെ
-----------------------------------------------------------------------------------------
“ഹലോ അസലാമു അലെക്കും ….. അതെ ബ്രോക്കര്‍ ഹംസ ആണ് …. ആ ആ മനസിലായി ….ഇയ് പിന്നെ വിളി ഇപ്പോ ഇത്തിരി തിരക്കുണ്ട്‌ ……” ഫോണ്‍ കട്ട്‌ ചെയ്തു……
ബ്രോക്കര്‍ ഹംസ പാന്റും ഷര്‍ട്ടും ആണ് വേഷം കൈയില്‍ ഒരു ipad ഉണ്ട് പിന്നെ smartphone ഒരു new  generation broker ആണ് ഹംസ …
ഇപ്പോള്‍ ഹംസയും കൂടെ രണ്ടു ചെറുപ്പകാര്‍ ഉണ്ട് ..  കല്യാണം ആണ് സംസാരവിഷയം
“അപ്പൊ നീ എന്താ പറഞ്ഞെ ….”
“ഇക്ക എനിക്ക് വലിയ ഡിമാന്‍ഡ് ഒന്നും ഇല്ല, കുട്ടി നായര്‍ ആകണം, പിന്നെ അത്യാവശ്യം പഠിപ്പ് ഉണ്ടാകണം ……”
“പിന്നെ സ്ത്രീധനം കിട്ടിയാ വേണ്ട എന്നൊന്നും പറയില്ല “ കൂടെ നില്‍ക്കുന്നവന്‍ സംസാരിക്കുന്നു
“ഇതാരാ ….”
“എന്‍റെ ഫ്രണ്ടാ ….”
പിന്നെയും ഫോണ്‍ വരുന്നു
““ഹലോ അസലാമു അലെക്കും … ഇങ്ങളോട് ഞാന്‍ എത്ര മണി എന്ന പറഞ്ഞെ … 3 എന്നല്ലേ .. അച്ചരം ഒന്നും മാറിയിട്ടില്ലലോ  …. ഞാന്‍ ഉണ്ടാകും ഇടക്കു ഇടക്കു ഇങ്ങനെ വിളിക്കണ്ട …..”ഫോണ്‍ കട്ട്‌ ചെയ്തു……
“മരിച്ചു പോയ നമ്മുടെ പോലീസ്‌ നാണുഏട്ടന്റെ മോനാ … ഓന്‍ ഇപ്പോ ഗള്‍ഫില്‍ നിന്നും വന്നിട്ടുണ്ട് … ഒരു മാസം ലീവ് ഉള്ളു … ഈ വരവില്‍ തന്നെ കെട്ടുനടത്തണം ഭയങ്കര തിരക്കാ … ഇന്നു തന്നെ രണ്ടു പെണുങ്ങളെ കാണണം … ഒന്നു 3 മണിക്കും  5മണിക്കും ……”
“അന്‍റെ ജാതകത്തില്‍ വല്ല ദോഷം ഉണ്ടാ …”
“ശുദ്ധ ജാതകം ആണ് …..”
“അപ്പൊ നായരു മൊജത്തി ആകണം, ശുദ്ധ ജാതകം, പഠിപ്പുവേണം, സ്ത്രീധനം കിട്ടിയാ മേടിക്കും … അല്ലെ “ ഹംസ ipad Password lock തുറന്നു ഓരോ folder ആയി തുറക്കുന്നു … marriage, girl, nair എന്നിങ്ങനെ folder ആയി തുറക്കുന്നു …. കൂടെ നിക്കുന്നവരുടെ മുഖത്ത് ആശ്ചര്യം
“ഇതാ ഈ കുട്ടികളെ നോക്ക് എല്ലാം നായരാ …. “
ഓരോ ഫോട്ടോ ആയി അവര്‍ നോക്കുന്നു …..
“ഈ കുട്ടി കുഴപ്പം ഇല്ല ……”
“ഇതോ അയ്യോ ഇതിന്റെ കല്യാണം ഉറപ്പിച്ചു ….. ഞാന്‍ കളയാന്‍ മറന്നു ….”
“ഇതു എന്താ നവ്യ നായരുടെ ഫോട്ടോ ഇതില്‍ …..”
“ഇവിടെ …. ഓ ഓളും ഒരു നായര്‍ അല്ലെ …….ചുമ്മാ കോളം തികക്കാന്‍ ഇട്ടതാ …..”
അവര്‍ ipad ല്‍ മറ്റു folder നോക്കുന്നു
“ഹംസക്ക ജാതി സെറ്റപ്പ് ആണല്ലോ …. ഫോണ്‍, Ipad എല്ലാം ഉണ്ടല്ലോ …”
“കാലം മാറില്ലേ മുത്തെ …. നമ്മളും മാറണ്ടേ ….. ഇതു നമ്മുടെ പശുതോമയുടെ മോന്‍ തന്നതാ … അവന്‍ അങ്ങു അമേരികയില്‍ ആണല്ലോ … ഈ അടുത്ത് വന്നിരുന്നു കുറെ പെണ്ണു കണ്ടു ഒന്നും ശരിയായില്ല …. അവസാനം എന്‍റെ അടുത്ത് വന്നു ….. ഓന്‍ പറഞ്ഞ പോലെ ഒരു നേഴ്സ് കൊച്ചിനെ തന്നെ കെട്ടിച്ചു കൊടുത്തു … പെരുത്ത്‌ സന്തോഷം ആയി… കല്യാണം കഴിഞ്ഞതിന്റെ പിറ്റേ ദിവസം എനിക്ക് കുറെ പൈസയും ഈ ipadum തന്നു … ഇതാ അവനും പെണ്ണും ….”
ഒരു ഫോട്ടോ കാണിച്ചു കൊടുക്കുന്നു വിഗ്ഗ് വച്ച ഇത്തിരി കറുത്ത് തടിച്ച, കോട്ട് ധരിച്ച ആളും കൂടെ വെളുത്തു സുന്ദരി അയ കുട്ടിയും
“ഈ കുട്ടിയെ കിട്ടിയതിനു Ipad തന്നാ പോരാ …..”
“ഇതു ഏതാ  കുട്ടി ഹംസക്ക …”
“നോക്കട്ടെ … ഇതു ആ സ്വര്‍ണ്ണ പണിക്കാരന്‍ ചന്ദ്രന്റെ മോളാ  ….. ശുഭ , 19 വയസ്സ് ….”
“ഡാ ഇതു നോക്ക് നമ്മുടെ അഞ്ചു …. “ അവര്‍ പരസ്പരം ഫോട്ടോ നോക്കുന്നു
“ഹംസക്ക ഇവളുടെ കേട്ട് കഴിഞ്ഞാ ….”
“ഈ ആ സാധനം ഇങ്ങു തന്നെ നിന്റെ കൈയില്‍ ഇരുന്ന ശരിയാകില്ല …. മോനെ വിഷ്ണു ഇവന്റെ കൂടെ നടന്നാ നിന്റെ കല്യാണം ഒരിക്കലും ശരിയാകില്ല “
ഫോണ്‍ ബെല്‍ അടിക്കുന്നു .. അതു കട്ട്‌ ചയ്തു “ഇവനെ കൊണ്ടു വലിയ പ്രശനം ആയല്ലോ ….”
ഫോണ്‍ എടുത്തു മാറി നിന്നു ആരെയോ വിളിക്കുന്നു, അവര്‍ ipadല്‍ മറ്റു പെണ്ണുങ്ങളെ നോക്കുന്നു ….
“വിഷ്ണു … ഒരു കുട്ടി ഉണ്ട് … കുട്ടിയെ ഞാന്‍ കണ്ടിട്ടില്ല … എന്‍റെ ചങ്ങാതിയുടെ ചേട്ടന്റെ മോളാ …”
“കുട്ടി നായര്‍ ആണോ ….”
“അതെ …. കുട്ടി പഞ്ചപാവം ...അച്ഛനു ഗവണ്മെന്‍റ് ജോലി …. അമ്മ ടീച്ചര്‍ … കുട്ടി പഠിക്കുന്നു … കിളി പോലത്തെ കിടാവാ എന്ന പറഞ്ഞെ ……”
അവര്‍ പരസ്പരം ചിരിക്കുന്നു
“നമുക്കു നാളെ പോകാം …. നിങ്ങള്‍ നാളെ ഫ്രീ അല്ലെ ….”
“ഞങ്ങള്‍ ഫ്രീ ആണ് ….”
“അപ്പൊ നാളെ …….. ഒരു 10 മണി ആകുമ്പോപോകാം “ … അയാള്‍  ipadല്‍ കലണ്ടര്‍ നോക്കി പറയുന്നു ….
“പിന്നെ ആദ്യത്തെ പെണ്ണുകാണല്‍ അല്ലെ ….. ആ താടി ഒക്കെ വടിച്ചു വൃത്തിക്കും മേനക്കും വാ … എന്‍റെ മാനം കളയരുത് …… പിന്നെ ഇത്തിരി അത്തറും പൌഡറും ഇട്ടോ ….”
അവന്‍ തടി തടവുന്നു …

-------------------------------------------------------------------------------------------------------------

കോളിംഗ് ബെല്‍ അടിക്കുന്ന ശബ്ദം കേട്ട് ആരോ വാതിലിന്റെ ഡോര്‍ ലെന്‍സിലൂടെ നോക്കുന്നു, ഹംസ പുറത്തുനിന്നും അകത്തേക്ക് ഡോര്‍ ലെന്‍സിലൂടെ എത്തി നോക്കുന്നു ……

അകത്തു നിന്നും
“എടി … അവര്‍ വന്നു ……”
ഡോര്‍ തുറക്കുന്നു …. ഹംസ കൂടെ വിഷ്ണുവും 3കൂട്ടുകാരും ഉണ്ട് ….
“കയറി വാ …. “
“എന്താ നായരേ ചൂട് അല്ലെ ….”
“മീനമാസം അല്ലെ … ഇത്തിരി ചൂട് കൂടും ….നിങ്ങള്‍ ഇരിക്ക് ….”
“അപ്പൊ നായരേ … ഇതാ ഞാന്‍ പറഞ്ഞ കൂടര് …. ഇതു ചെറുക്കന്‍ വിഷ്ണു … ഇതു അവന്റെ കൂട്ടുകാര്‍ … “
“ഞാന്‍ ചന്തു, ഞാന്‍ വിപിന്‍ … ഞാന്‍ കൃഷ്ണന്‍ …..”
“കൃഷ്ണന്‍ ചെറുക്കന്റെ പാപ്പന്റെ മോനാ ….. “
“എന്താ ചെയുന്നേ …..” പെണ്ണിന്റെ അച്ഛന്‍ ചോദിക്കുന്നു …
“ചെറുക്കന്‍ computer എഞ്ചിനീയര്‍ആണ്  ……” ഹംസ
“MCA കഴിഞ്ഞു ……” വിഷ്ണു
“പിന്നെ ഇവര്‍ എല്ലാവരും ഒരുമിച്ച വര്‍ക്ക് ചെയ്യുന്നേ … അങ്ങു ബംഗ്ലുരാ …… പിന്നെ കൃഷ്ണന്‍ എറണാകുളത്താ ഏതോ പാര്‍ക്കിലാ …..”

“infopark …..”
“ഇതു പെണ്ണിന്റെ അമ്മ ….. ശ്രീ ശാരദവിലാസം സ്കൂളിലെ ടീച്ചര്‍ ആണ്  “അച്ഛന്‍ പരിചയപെടുത്തുന്നു
“റിട്ടയേര്‍ഡ്‌ കിളി ….”ചന്തു വിഷ്ണുവിന്റെ ചെവിയില്‍ പറയുന്നു
“ആ ….” വിഷ്ണു ചന്തുവിന്‍റെ കാലില്‍ ഒന്നു ചവിട്ടി ..
“എന്താ മക്കളെ ……”
“അല്ല കുട്ടിയെ കണ്ടില്ല ….എന്നു പറയുക ആയിരുന്നു”  ചന്തു വീണ്ടും
“അതു ശരിയാ …. അപ്പൊ നായരേ ഇങ്ങള് കുട്ടിയെ വിളി ……. “ ഹംസ
“നീ മോളെ വിളി …….”അച്ഛന്‍
അമ്മ അകത്തേക്ക് പോകുന്നു ……
“നായരേ നിങ്ങള്‍ ഇങ്ങനെ ഇരുന്ന എങ്ങനെയാ … എന്തെകിലും സംസാരിക്കു ….”
“വിഷ്ണു വീട്ടില്‍ ആരൊക്കെ ഉണ്ട് ….”
“അച്ഛന്‍, അമ്മ .. ചേച്ചി ……”
“പെങ്ങളുകുട്ടിടെ കല്യാണം കഴിഞ്ഞു …. ഞമ്മള്‍ തന്നെയാ അതും നടത്തികൊടുത്തേ …. പിന്നെ ചെറുക്കന്റെ അച്ഛന്‍ ബാങ്കിലാ .ഈ പൈസ ഒക്കെ എണ്ണുന്ന ആളു . എന്തമോനെ”
“accountant ആണ് …..”
“ദാ അതുതന്നെ …..”
കൃഷ്ണന്‍ ചന്തു വിനെ നോക്കി കണ്ണുകൊണ്ട് പറയുന്നു വരുന്നുണ്ട്
ഒരു മധുര18 കാരി …..നീല കര ഉള്ള സെറ്റ്മുണ്ട്, നീല ജാകറ്റ്  ആണ് വേഷം.. പിന്നെ നീല മാല, നീല കമ്മല്‍ … ഒരു ചെറിയ നീല പൊട്ടു …..കാണാന്‍ തരകേടില്ല … നാണം കണ്ടു മൂക്ക് നിലത്തു മുട്ടും ….അമ്മ അവളെ പിടിച്ചു കൊണ്ടു വരുന്നു ആദ്യമായി സാരി ഉടുത്തത് പോലെ വീഴാതിരിക്കാന്‍ എന്ന പോലെ അമ്മ മുറുകെ പിടിച്ചിട്ടുണ്ട് … കണ്ടാല്‍ കണ്ണു കാണാത്തവരെ പോലെ പിടിച്ചുനടക്കുന്ന പോലെ
“ഡാ  ചന്തു ഇതു മൊത്തത്തില്‍ ബ്ലു ആണല്ലോ …..”വിപിന്‍
“കൂട്ടുക്കാരന്റെ പെണ്ണിനെ അങ്ങനെ ഒന്നും പറയാന്‍ പാടില്ല ….”ചന്തു
“അതല്ല ….. എല്ലാം നീല കളര്‍ ആണല്ലോ ……”വിപിന്‍
“ഓ അങ്ങനെ …. “ചന്തു
“വിഷ്ണു ഇവള്‍ക്ക് കണ്ണു കാണില്ലേ അമ്മ പിടച്ചു കൊണ്ടു വരുന്നത് കണ്ടില്ലേ …”കൃഷ്ണന്‍
“അതു സാരി തടഞ്ഞു വീഴാതിരിക്കാന്‍ ആകും ….”
എല്ലാവര്‍ക്കും ചായ കൊടുക്കുന്നു, അമ്മ കുറച്ചു പലഹാരം കൂടെ കൊണ്ടു വയ്ക്കുന്നു
“മോളെ ഇതു ചെറുക്കന്‍ ….”അച്ഛന്‍ പരിചയ പെടുത്തുന്നു വിഷ്ണു ഒന്നു ചിരിക്കുന്നു
“മോളെ ഇയ് ശരിക്ക് നോക്കിക്കോ …. പിന്നെ കണ്ടില്ല എന്നു പറയരുത് …”ഹംസ
അവള്‍ ഒന്നു നോക്കി ചിരിക്കുന്നു …..
അമ്മ തന്നെ അവളെ പിടിച്ചു വാതിലിനു അടുത്തേക്ക് നീക്കി നിര്‍ത്തുന്നു
“ഡാ ശരിക്കും കണ്ണു കാണില്ലേ ….”വിഷ്ണു കൃഷ്ണനോട്
കൃഷ്ണന്‍ ഒന്നു സൂക്ഷിച്ചു നോക്കുന്നു “ഏയ്‌ “ എന്നു തല ആട്ടുന്നു
ആരും ഒന്നും സംസാരിക്കുന്നില്ല
“എന്താ മോനെ ….എന്തെകിലും ഒക്കെ കുട്ടിയോട് ചോദിക്ക് …..”ഹംസ നിശബ്ദതക്കു വിരാമം ഇടുന്നു
വിഷ്ണു എല്ലാവരെയും നോക്കുന്നു, എല്ലാവരും ചായ കുടിക്കുന്നു
“നീ ചോദിക്കടോ എന്നു ചന്തു തലകൊണ്ട് കാണിക്കുന്നു …..”
“എന്താ പേരു “.... വിഷ്ണു ചായ താഴെ വച്ചിട്ട്
കുട്ടി ഒന്നും മിണ്ടുന്നില്ല
“ഊമ ആണോ ….” ചന്തു ഒരു അച്ചപ്പം കടിച്ചു വിപിന്റെ ചെവിയില്‍ പറയുന്നു
“ഡി നിന്റെ പേരു എന്താണ് എന്നു …..” അമ്മ അവളോടു ഉറക്കെ ചോദിക്കുന്നു
“ഉഷ …”അവള്‍ പതുക്കെ പറയുന്നു ആര്‍ക്കും കേള്‍ക്കാന്‍ പറ്റുന്നില്ല
“ഉഷ ….”അമ്മ അവരോടു പറയുന്നു
“ഇപ്പോ എന്താ ചെയുന്നത് …”വിഷ്ണു ചോദിച്ചു
“നീ എന്താ ചെയുന്നത് എന്നു …”അമ്മ വീണ്ടും ഉറക്കെ ചോദിക്കുന്നു
“Bcom പഠിക്കുന്നു …..”
“അവള് Bcom പഠിക്കുന്നു ..”അമ്മ വീണ്ടും
“പൊട്ടി ആണോ …”കൃഷ്ണന്‍ വിഷ്ണു വിന്‍റെ ചെവിയില്‍
“മോള്‍ അകത്തു പൊക്കോ ….”അച്ഛന്‍ പറയുന്നു
“അപ്പൊ എങ്ങനെയാ ഹംസേ കാര്യങ്ങള്‍ …..”അച്ഛന്‍
“ചെറുക്കന്‍ പറയട്ടെ ….”ഹംസ
വിഷ്ണു എന്തോ ഇപ്പോ പറയ എന്നു ആലോചിച്ചു പരിഭ്രമിച്ചു ഇരിക്കുന്നു
“ഞങ്ങള്‍ ആലോചിച്ചിട്ടു പറയാം ….. “കൃഷ്ണന്‍ ഇടക്കു കയറി പറയുന്നു, വിഷ്ണു എന്തോ അപകടത്തില്‍  നിന്നും രക്ഷിച്ചവനോടുള്ള കടപ്പാട് മുഖത്ത് കാണിക്കുന്നു
“അപ്പൊ അന്നല് ഞങ്ങള് വിളിക്കാം നായരേ …..”
“അപ്പൊ ശരി ….”
“ഞങ്ങള്‍ക്ക് ചെറുക്കനെ പിടിച്ചുട്ടാ  … ഇനി എന്നാ അങ്ങോട്ടു വരണ്ടേ എന്നു പറഞ്ഞ മതി …..” അകത്തു നിന്നും പെണ്ണിന്റെ അമ്മ കടന്നു വന്നു പറയുന്നു
ചന്തുവും വിപിനും നോക്കി ചിരിക്കുന്നു ….വിഷ്ണു ദേഷ്യം കൊണ്ടു ഹംസയുടെ മുഖത്തേക്ക് നോക്കുന്നു
“അപ്പൊ ശരി നായരേ …ഞങള്‍ പറയാം ….. ചെറുക്കന്റെ വീട്ടുകാര്‍ കൂടെ ആലോചിച്ചിട്ടു പറയാ ….മക്കളെ പോകാം എന്ന ..”
“അപ്പൊ ശരി …..” എല്ലാവരും ഇറങ്ങുന്നു കാറില്‍ കയറുന്നു
കാറില്‍ കയറി എല്ലാവരും പുറത്തേക്കു  ടാറ്റ കൊടുത്തു കാര്‍ നീങ്ങുന്നു … എല്ലാവരും പൊട്ടി ചിരിക്കുന്നു …..വിഷ്ണു  കാര്‍ കുറച്ചു മാറ്റി നിര്‍ത്തുന്നു
“ഇക്ക എന്‍റെ പെങ്ങളുടെ കല്യാണം നടത്തിയപ്പോ കിട്ടിയ കമ്മീഷന്‍ കുറഞ്ഞു പോയാ ….”
“എന്താ നീ അങ്ങനെ പറഞ്ഞെ ….”
“ഇതാണോ …. കിളി പോലെത്തെ പെണ്ണു …”
“എന്താ കുട്ടിക്ക് കുഴപ്പം ….”
“നിങ്ങള്‍ ഒന്നും കണ്ടില്ല  …..”
“കണ്ണു കാണില്ല …. അമ്മ താങ്ങിപിടിച്ചാ കൊണ്ടുവന്നേ, ചെവി കേള്‍ക്കില്ല … ഊമ ആണ് എന്നാ തോന്നുന്നേ …..” ചന്തു കയറി പറഞ്ഞു
“പിന്നെ ആകെ നില മയം … ചായ ഗ്ലാസ്‌ വരെ നീല ആയിരുന്നു ….”കൃഷ്ണന്‍
“നീളന്‍ മൂക്ക് കണ്ടാ ആ പൊന്മാന്‍ ആണ് എന്ന തോന്നുന്നേ ..ആകെ മൊത്തം നീല നിറവും … അതും ഒരു കിളി  ആണല്ലോ ….”വിപിന്‍
“അന്നാലും ഹംസക്ക …..”വിഷ്ണു
“പോട്ടെ മോനെ നമുക്കു അടുത്തത് നോക്കാം …..”
“ഛെ …. ഫസ്റ്റ് ബോളില്‍ തന്നെ ഔട്ട്‌ ആയ പോലെ ….. “വിഷ്ണു
“അതിനു ഈയപ്പളാ ക്രിക്കറ്റ്‌ കളിക്കാന്‍ പോയെ ….”ഹംസ
“ഇക്ക …. ഒരുമാതിരി കോമഡി പറയല്ലേ ….”
“വിഷ്ണു കോമഡി അതല്ല …..നീ ആ ടീച്ചര്‍ പറഞ്ഞത് കേട്ടിലെ .. നിന്നേ അവര്‍ക്ക് പിടിച്ച മട്ടാ ……”വിപിന്‍
“ഓ അതു കേട്ടപ്പോ എന്‍റെ ചങ്കുകലങ്ങി ….”
“നീ വണ്ടി എട് എനിക്ക് വേറെ അപ്പോയിന്‍മെന്റ് ഉണ്ട് …”ഹംസക്ക
ഫോണ്‍ വരുന്നു
“ഹലോ ഹലോ അസലാമു അലെക്കും ….. അതെ ബ്രോക്കര്‍ ഹംസ ആണ് …”
വണ്ടി പതുക്കനെ നീങ്ങുന്നു

ശുഭം

b@vi

No comments:

Post a Comment