Pages

Sunday, September 1, 2013

നീര്‍മാതളം പൂത്തപ്പോള്‍ - ബവിഷ്

സാവിത്രി ….. ഏട്ടന്‍ സാവി എന്നു വിളിക്കും

സാവിത്രി ഒരു 35 വയസ്സു പ്രായം വരുന്ന വീട്ടമ്മ, നഗര മദ്ധ്യത്തിലെ ഏറെ പഴക്കം ചെന്ന ആ ഒറ്റമുറി ഫ്ലാറ്റില്‍, ബാല്‍ക്കണിയില്‍ നിവര്‍ത്തിയിട്ട ചാരുകസേരയില്‍ ഇരുന്നുകൊണ്ട്, ഒരു ഡയറിയില്‍  “നീര്‍മാതളം പൂത്തപ്പോള്‍ “ എന്ന തലകെട്ടില്‍ താഴെ “സാവിത്രി ….. ഏട്ടന്‍ സാവി എന്നു വിളിക്കും” എന്നു മാത്രം എഴുതികൊണ്ട് ഇനിഎന്താ എഴുതാ    എന്നു  ആലോചിച്ചിരിക്കുന്നു …. തൊട്ടടുത്ത്‌ മാധവിക്കുട്ടിയുടെ നീര്‍മാതളം പൂത്തപ്പോള്‍എന്ന നോവല്‍ ഇരിക്കുന്നുണ്ട്‌ ...

“സ് സ് സ് സ് സ് സ് സ് സ് സ് “
അടുക്കളയില്‍ നിന്നും കുക്കര്‍ ചൂളം വിളിക്കുന്നു, സാവിത്രി അപ്പോളും ആലോചനയില്‍ തന്നെ പെട്ടന്ന് ശ്രദ്ധതിരിച്ചു വരുന്നു,
“പരിപ്പ് ഇപ്പോ വെന്തു ശരിയായി കാണും ...“
എന്നു പറഞ്ഞു കൊണ്ടു അവള്‍ അടുക്കളയിലേക്കു നീങ്ങുന്നു, സാമ്പാറിനുള്ള കഷണം അറിയുന്നു. സാമ്പാര്‍ ഉണ്ടാക്കി ചോര്‍വാര്‍ത്തു, എല്ലാ പത്രവും കഴുകി അവസാനം കൈയും മുഖവും സാരിത്തുമ്പില്‍ തുടക്കുന്നു പിന്നെ വീണ്ടും ആ കസേരയില്‍ വന്നു ഇരിക്കുന്നു

“ ഇന്നും സാമ്പാര്‍ ആണു, എട്ടനു സാമ്പാര്‍ ആണ് ഇഷ്ടം, കൂടെ ഒന്നു തൊടാന്‍ നാളികേരചമന്തിയും, ഇതൊക്കെ ഉണ്ടെകില്‍ പിന്നെ ഉണ് അടിപൊളിയാ…പക്ഷെ ഇപ്പോ നാളികേരചമന്തി ഉണ്ടാക്കാറില്ല ഏട്ടനു ഇപ്പോ തന്നെ കൊളസ്ട്രോള്‍ കൂടുതലാ,  ഹരി മോന്‍ പറയും ഞാന്‍ അപ്പച്ചിയുടെ വീട്ടില്‍ നില്‍ക്കാന്‍ പോകില്ല അവിടെ എന്നും സാമ്പാര്‍ ആണ് കറി….. “

എന്നു  ഡയറിയില്‍ കുറിക്കുന്നു [ ഈ വാക്കുകള്‍ അടുകളയില്‍ പണി എടുകുമ്പോള്‍ background ല്‍ അവള്‍ പറയുന്നതാണ്  ]
പിന്നെ എന്തോ ആലോചിച്ചിട്ടു വീണ്ടും എഴുതുന്നു
“കഴിഞ്ഞ ദിവസം പച്ചകറി മേടിക്കുമ്പോള്‍, ശാന്തചേച്ചി ചോദിച്ചു സാവിത്രി എന്നു ഈ സാംബാര്‍ തന്നെ ആണോ വേറെ എന്തെകിലും മേടിക്കു, പാവയ്ക്കാ തോരന്‍ എനിക്ക് വലിയ ഇഷ്ട്ടാ, ഉണ്ടാക്കിയ ഏട്ടന്‍ കഴിക്കില്ല, അപ്പൊ പിന്നെ  ഏട്ടന്റെ ഇഷ്ട്ടം തന്നെ ആണ്, എന്‍റെ ഇഷ്ടം…… “
ക്ലോക്കില്‍ മണി ഒന്നടിച്ചു
“സമയം ഒന്നായോ ? ഏട്ടന്‍ ഇപ്പോ വരും”  അവള്‍ എഴുന്നേറ്റു പത്രങ്ങള്‍ എല്ലാം മേശപുറത്തു ഒരുക്കി വക്കുന്നു.
“ടിംഗ് ടോണ്‍ “ കോളിംഗ് ബെല്‍ ശബ്ദിക്കുന്നു
“ഏട്ടന്‍ വന്നു എന്നു തോന്നുന്നു “ അവള്‍ വാതില്‍ തുറക്കാന്‍ പോകുന്നു. ഡോറിനു അടുത്തുള്ള കണ്ണാടിയില്‍ മുഖം നോക്കി മുഖത്തെ പൊട്ടു ശരിയാക്കുന്നു, സാരിയുടെ ചുളിവികള്‍ നേര ആക്കി ഡോര്‍ കുറച്ചു തുറക്കുന്നു
“:ചേച്ചി പഴയ പേപ്പര്‍ വല്ലതും കൊടുക്കാന്‍ ഉണ്ടോ “ പരിചിത ശബ്ദം
“ഇല്ല… അടുത്ത തവണ വരുമ്പോള്‍ തരാം” എന്നു പറഞ്ഞു അവള്‍ വാതില്‍ അടക്കുന്നു

ലാന്‍ഡ്‌ഫോണ്‍ ബെല്ലടിക്കുന്നു, അവള്‍ എടുത്തു സംസാരിക്കുന്നു
“ഹലോ “
“സാവി .. ഞാനാ …. നീ കഴിച്ചോ … ഞാന്‍ എത്തില്ല “
“ആ എന്തു പറ്റി ….”
“കുറച്ചു പണി ബാക്കി ഉണ്ട് മാസഅവസാനം അല്ലെ ….”
‘ആ ശരി …..”
“ആ പിന്നെ ഞാന്‍ രാത്രി വരന്‍ വൈകും എല്ലാം എടുത്തു ഫ്രിഡ്ജില് വച്ചോ ഞാന്‍ വന്നിട്ടു ചൂടാക്കാം “
“ആ ശരി …..”

ഫോണ്‍ താഴെ വെച്ചിട്ട്
“ഇതു ഇപ്പോ പതിവായി ഇന്നലെയും വന്നില്ല …… മ് “
അവള്‍ ചോറു വിളമ്പുന്നു, ഒരുപാത്രം അവളുടെ മുന്‍പിലും രണ്ടാമത്തെ പാത്രം അപ്പുറത്തും വയ്ക്കുന്നു രണ്ടു പാത്രങ്ങളിലും ചോര്‍ വിളമ്പുന്നു രണ്ടാമ്മത്തെ പാത്രത്തില്‍ കുറച്ചു മാത്രം. അതില്‍ കുറച്ചു സാമ്പാറും, അവള്‍ ഭക്ഷണം കഴിച്ചു കൈകഴുകി, മുന്‍വശത്തെ വാതില്‍ അടച്ചോ എന്നു ഉറപ്പു വരുത്തുന്നു , പിന്നെ  ബാല്‍ക്കണിയില്‍   പോയി അലക്കിയിട്ട തുണികള്‍ ഉണങ്ങിയോ എന്നു നോക്കുന്നു, ഡയറി എടുത്തു അകത്തു കൊണ്ടു വയ്ക്കുന്നു. പിന്നെ ബെഡ് റൂമില്‍ പോയി കിടക്ക കുടഞ്ഞു വിരിച്ചു കിടക്കുന്നു

“ ടിംഗ് ടോണ്‍ “ കോളിംഗ് ബെല്‍ ശബ്ദം കേട്ട് ഉണരുന്നു വാതില്‍ തുറന്നു പാല്‍ കുപ്പി എടുത്തു അകത്തേക്ക് വരുന്നു, അടുപ്പില്‍ പത്രം വച്ചു ചായ ഉണ്ടാക്കുന്നു , ചായയുമായി ബാല്‍ക്കണിയില്‍ വന്നു താഴെ വണ്ടികള്‍ പോകുന്നതു നോക്കി നില്‍ക്കുന്നു, ചെറുതായിട്ടു മഴ ചാറുന്നു ചായ കപ്പ്‌ അവിടെ വച്ചു തുണികള്‍ പെട്ടന്ന് എടുത്തു അകത്തേക്ക് പോകുന്നു
[ചായ കപ്പില്‍ വെള്ളം വീഴുന്നു ] തിരികെ വന്നു ചായ എടുത്തു കുടിക്കുന്നു.
“മഴ എനിക്കെന്നും പ്രീയപ്പെട്ടതാണു. എന്റെ കവിളില്‍ ഒലിച്ചിറങ്ങിയ കണ്ണുനീര്‍ത്തുള്ളികള്‍ എന്നും ഏറ്റുവാങ്ങിയിട്ടേയുള്ളു….  ബാല്‍ക്കണിയില്‍  നിന്നു മഴ നനയുമ്പോള്‍ നനഞ്ഞ മുടി വീശി വെള്ളം തെറിപ്പിക്കുംപോലെ തോന്നും,  എന്നും ‍ എനിക്കു കൂട്ടായിരുന്നു മഴ, ന്റെ ദുഖത്തിലും, സന്തോഷത്തിലും, ചിലപ്പോള്‍ എന്റെ കൂടെ പൊട്ടിക്കരയും, ചിലപ്പോള്‍ പൊട്ടിച്ചിരിക്കും. പുലര്‍കാലത്ത് അവള്‍ ചാറിപ്പെയ്യുന്നുണ്ടാവും. തലേന്ന് പേടിപ്പിച്ചതിന്റെ പരിഭവം ഞാന്‍ അവളോട് പറയും.  അവളില്‍ പലരും ഒഴിക്കിവിട്ട കടലാസു വഞ്ചികളുടെ കഥ പറയും, സ്കൂള്‍ വിട്ട് മഴ നനഞ്ഞ് കേറിവരുമ്പോള്‍ മരുന്നുപൊടി തലയി തൂത്ത് തരുമായിരുന്നു അമ്മ.
ബാല്‍ക്കണിയില്‍  നിന്നുകൊണ്ട്  ചായ കുടിച്ച് ഞാന്‍ ഈ മഴയെ നോക്കി. അവള്‍ ഇന്നും അതു പോലെ തന്നെ. പ്രായമേറിയതിനാലാവാം ശക്തി കുറവാണ്. അതോ രാവിലേക്ക് പെയ്തിറങ്ങാന്‍ കരുതി വെക്കുന്നതോ? “

അവള്‍ ഡയറി എടുത്തു കസേരയില്‍ ഇരുന്നു വീണ്ടും എഴുതുന്നു …..
[നേരത്തെ എഴുതി നിര്‍ത്തിയതിന്റെ ബാക്കി ആലോചിക്കുന്നു ]
“എനിക്കും ഉണ്ടായിരുന്നു ഓരോപാട് ഇഷ്ടങ്ങള്‍, സ്വപ്നങ്ങള്‍ …. സ്കൂളില്‍ പടികുമ്പോള്‍ ടീച്ചര്‍ ആരാകണം എന്ന ചോദ്യത്തിന് ഞാന്‍ മലയാളം ടീച്ചര്‍ ആകണം എന്നു മറുപടി നല്‍കി …. കല്യാണം കഴിഞ്ഞു രവിഏട്ടന്‍ ചോദിച്ചു നിനക്ക് എന്താ ആഗ്രഹം ഞാന്‍ പറഞ്ഞു കടല്‍ കാണണം പിന്നെ  ട്രെയിനില്‍ യാത്ര ചെയ്യണം…
[background ല്‍ തിരമാലകള്‍ അലയടിക്കുന്ന ശബ്ദം ] എന്തോ ആലോചിക്കുന്നു …

“ ആ ആഗ്രഹം ഇപ്പോളും അതുപോലെ നില്‍ക്കുന്നു, പത്താം ക്ലാസില്‍ പഠികുമ്പോള്‍  ടൂര്‍ പോയത്  കന്യാകുമാരി ആയിരുന്നു, അച്ഛന്‍ സമതിച്ചില്ല പോകാന്‍ “
ഫോണ്‍ ബെല്‍ അടിക്കുന്നു.. അവള്‍ അതു പോയി എടുത്തു
“ഹലോ… ഹലോ..ഹലോ" സംസാരിക്കുന്നു പക്ഷെ ഫോണ്‍ കട്ട്‌ ആയി ,
റൂമില്‍ ലൈറ്റ് ഇട്ടു തിരിച്ചു വന്നു വീണ്ടും ഡയറി എടുത്തു എഴുതുന്നു ….രാത്രി ആയി തുടങ്ങി
“ ഈ വര്‍ഷം ഏട്ടന്റെ കമ്പനി ടൂര്‍ കന്യാകുമാരി ആണ് എന്നെ കൊണ്ടു പോകാം എന്നു പറഞ്ഞിട്ടുണ്ട്… കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒന്നും ഞാന്‍ പോയില്ല … ഈ വര്‍ഷം പോണം …..”
ഫോണ് പിന്നെയും ‍ ബെല്‍ അടിക്കുന്നു.. അവള്‍ അതു പോയി എടുത്തു സംസാരിക്കുന്നു ….
“ഹലോ… ഹലോ..ഹലോ" വ്യക്തമായി ഒന്നും കേള്‍ക്കുന്നില്ല
“മഴ പെയ്ത പിന്നെ എങ്ങനെയാ ഫോണ്‍ പിന്നെ മിണ്ടില്ല …. ഇനി ഇപ്പോള്‍ ആണോ കറന്റ് പോകുന്നത് “ അപ്പോളേക്കും കറന്റ് പോയി
“ആ ഹാ … ഞാന്‍ പറയാന്‍ കാത്തിരിക്കയിരുന്നോ …..”
അവള്‍ മെഴുകു തിരി എടുത്തു കത്തിച്ചു മേശപുറത്തു വക്കുന്നു … ബാല്‍ക്കണിയില്‍ പോയി ഡയറി മടക്കി എടുത്തുകൊണ്ടു വയ്ക്കുന്നു ….  ബാല്‍ക്കണി ഡോര്‍ അടച്ചു കസേരയില്‍ വന്നിരുന്നു മേശപുറത്ത്‌ തല വച്ചു കിടക്കുന്നു …….
[background ല്‍ തിരമാലകള്‍ അലയടിക്കുന്ന ശബ്ദം ]
“ ടിംഗ് ടോണ്‍ “ കോളിംഗ് ബെല്‍ ശബ്ദം കേട്ട് ഉണരുന്നു … മെഴുകുതിരി കത്തി തീരാറായി … കറന്റ് വന്നിട്ടുണ്ട് … സാരി നേരെ ആക്കി മുഖം സാരിതുമ്പ് കൊണ്ടു തുടച്ചു വാതില്‍ തുറക്കുന്നു …….
[background ല്‍  വാതില്‍ തുറക്കുന്ന ശബ്ദം ….. ഒരു പുരുഷ ശബ്ദം …. “സാവി ആ തോര്‍ത്ത്‌ ഇങ്ങുഎടുത്തേ കുറച്ചു നനഞ്ഞു ……..”]

ശുഭം ……

bavi


No comments:

Post a Comment