Pages

Sunday, May 29, 2016

1. മൂന്ന് ലൈറ്റ് ഉള്ള ഹെഡ് ലാമ്പ് - † ആന്‍ മരിയ മെമ്മോറിയല്‍ †

--------------------------------------------------------
† ആന്‍ മരിയ മെമ്മോറിയല്‍ †
--------------------------------------------------------
1. മൂന്ന് ലൈറ്റ് ഉള്ള ഹെഡ് ലാമ്പ്

“ഈ ടോര്‍ച്ചിന് വെളിച്ചം കുറവാ, ഇതിന്‍റെ ബള്‍ബ്‌ ഒന്ന് മാറ്റണം “ അലുമിനുയം ടോര്‍ച്ചു ഒന്ന് ഓഫ്‌ ആക്കി കയില്‍ രണ്ടു തട്ട് തട്ടി ഓണാക്കികൊണ്ട് അന്നമ്മചേട്ടത്തി പറഞ്ഞു…
തങ്കപ്പന്‍ ചേട്ടന്‍ ഒന്ന് മൂളി, പുള്ളിക് അതില് വലിയ താല്പര്യമില്ലാത്തെ പോലെ, ബീഡി വാലിയിലായിരുന്നു ശ്രദ്ധ .. അത് വലിച്ചു തീരാറായി അതിന്‍റെ വിഷമം മുഖത്ത് കാണാം.
“എന്നാ മഴയാ …. ഇന്നലെ വീണ മരം മുറിച്ചു മാറ്റിയോ ആവോ “... ചേട്ടത്തി ടോര്‍ച്ചു ഒന്ന് കൈമാറ്റി പിടച്ചുകൊണ്ട് പറഞ്ഞു
തങ്കപ്പേട്ടന്‍ ബീഡി ഒന്ന് കൂടെ ആഞ്ഞു വലിച്ചു, ചുമ അപ്പോളേക്കും ഓടി എത്തി.
“അതങ്ങ് കളയു മനുഷ്യ …. “ ചെട്ടത്തിക്ക് ദേഷ്യം വന്നു ..
എറിഞ്ഞു കളയാന്‍ കൈ വീശി ഒന്നുകൂടെ ഒരു വലി കൂടെ വലിച്ചിട്ടു ഒരേറു. വെള്ളത്തില്‍ വീണു അത് കേട്ട് പോയി …..

പണ്ട് അന്നമ്മ മടത്തില്‍ പഠിക്കാന്‍ പോയതാ അവിടെ നിന്നും അടിച്ചുമാറ്റി കൊണ്ടുവന്നതാ തങ്കപ്പേട്ടന്‍, പട്ടാളകാരന്‍ ആയ തങ്കപ്പേട്ടനും കന്യസ്ത്രീ ആകാന്‍ പോയോ അന്നാമ ചേട്ടത്തിയും എങ്ങനെ സ്നേഹത്തില്‍ ആയി എന്ന് ഒരാള്‍ക്കും കണ്ടുപിടിക്കാന്‍ പറ്റാത്ത കാര്യമാണ് . ചേട്ടത്തിയും കൊണ്ട് തങ്കപ്പേട്ടന്‍ നേരെ ചേട്ടത്തിയുടെ വീടിലേക്ക്‌ കയറിവന്നു .. അവിടേം തൊട്ടുള്ള കഥയെ നാട്ടുകാര്‍ക്ക്‌ അറിയൂ. ചേട്ടത്തിയുടെ അപ്പന്‍ വെട്ടുകത്തി എടുത്തു. വയറ്റില്‍ ഉള്ള മോളെ ഓര്‍ത്തു ആള് ഒന്നും ച്യ്തില്ല. തങ്കപ്പേട്ടന്‍ തന്നെ ആണ് പിന്നെ ആ വീടിലെ കാര്യങ്ങള്‍ എല്ലാം നോക്കിയതും, ചേട്ടത്തിയുടെ താഴ ഉള്ളതിനെ ഒക്ക് നല്ല രീതിയില്‍ കെട്ടിച്ചു വിട്ടതും ജാതിക്കും മതത്തിനും ഒരു പ്രസക്തി ഉണ്ടായിരുന്നില്ല.

ഒരു ചായകട നടത്തുന്നു, ആ മലമൂട്ടിലെ ഏകചായകട.

അകത്തു നിന്നും ബെഞ്ച് എടുത്തു പുറത്തിടുമ്പോള്‍ ആണ് ഒരു ബൈക്കിന്‍റെ ശബ്ദം. ദൂരേക്ക്‌ നോക്കി. മഴ മാറി
“അത് ജോസഅല്ലെ … ഈ കൊച്ചുവെള്പ്പന്കാലത്ത് അവന്‍ എവിടന്നാ ….. “ തങ്കപ്പന്‍ ചേട്ടന്‍ പറഞ്ഞു. ചേടത്തി ഒന്ന് തല പുറത്തേക്കു ഇട്ടു നോക്കി.

“ടാ ജോസേ വണ്ടി പോകൂല …. മരം വീണു കിടപ്പുണ്ട് …..” ബൈക്ക് പോയപ്പോള്‍ തങ്കപ്പന്‍ചേട്ടന്‍ ഉറക്കെ പറഞ്ഞു ആ ശബ്ദം കോടയില്‍ തട്ടി എങ്ങോട്ടോ പോയി ..
“അത് ജോസ് അല്ല എന്നാ എനിക്ക് തോന്നുന്നത് … “ ചേട്ടത്തി ഒരു കട്ടന്‍ ചേട്ടന് കൊടുത്തിട്ട് പറഞ്ഞു
“അത് ജോസ് ആടി .. അവന്‍റെ വണ്ടി കണ്ടാല്‍ അറിഞ്ഞൂടെ ആ മൂന്ന് ലൈറ്റ് ഉള്ള ഹെഡ് ലാമ്പ് ഉള്ള ബൈക്ക് , അവന്‍ ഇന്നലെ ഏതോ കാശിന്റെ കാര്യത്തിന് ടൌണില്‍ പോയിരുന്നു, ഇവിടെ നിന്നും ഒരു ചായ കുടിച്ചോണ്ട് അല്ലെ പോയെ. എന്തോ കാര്യം ഉണ്ട് .. അതാ ഈ മരണപ്പാച്ചില്‍ “
പറഞ്ഞു മുഴുവിക്കുന്നതിനുമുന്ന് വണ്ടി വീണ്ടും തിരിച്ചു എത്തി.
“തങ്കപ്പേട്ടാ …. ഒരു ചായ ….റോഡില്‍ മരം വീണുകിടക്കുന്നുണ്ട് .. “ ജോസ് ഹെല്‍മറ്റും കോട്ടും ഊരി വണ്ടിയില്‍ വച്ച് കൊണ്ട് കയറി വന്നു …
“എന്നാടാ ജോസേ രാവിലെ, അവിടെ മരം വീനുകിടക്കാ വണ്ടി പോകില്ല എന്ന് ഞാന്‍ പറഞ്ഞതല്ലേ …. “
“ഞാന്‍ കേട്ടില്ല ….. ഫോറെസ്റ്റ്കാര് വന്നിട്ടുണ്ട് …. “ ജോസ് റാഡോ വാച്ചിലേക്ക് നോക്കി
“എന്നടാ കാര്യം നീ മിന്നിച്ചു പോയല്ലോ ….. “
“ചേട്ടത്തി ചായ ഇത്തിരി കടുപ്പം കൂടിക്കോ … “ ജോസ് അകത്തേക്ക് ഒന്ന് നോക്കി എന്നിട്ട് ആ ബെഞ്ചില്‍ ഇരുന്നു.
“എവിടന്നാടാ ജോസേ ഈ രാവിലെ, വല്ല കോളും ഉണ്ടോ …. “ ചേടത്തി ചായ കൊടുത്തിട്ട് ചോദിച്ചു
“ജോസ് ആരേലും വരുന്നുടോ എന്ന് പുറത്തേക്കു നോക്കി, ചേടത്തിയെയും ചേട്ടനെയും അടുത്തേക്ക് വിളിച്ചിട്ട്
“അതെ ടൌണിന്നു ഒരു ന്യൂസ്‌ കിട്ടി ആ ഗുമസ്തന്‍ നായരാ പറഞ്ഞെ …. “
“ഏതു നായര് . ….” ചേടത്തി ഇടക്ക് കയറി ചോദിച്ചു …
“ബേബി വക്കീലിന്‍റെ ഗുമസ്തന്‍, അയ്യാളുടെ മോള്‍ നേര്സ് ആകാന്‍ പഠിക്കുന്നു…. നിന്‍റെ അനിയതിടെ മോള്‍ടെ കൂടെ …. നീ കാര്യം പറ ജോസേ “ തക്കപ്പേട്ടന്‍ ഉത്തരം പറഞ്ഞു
“അതെ അയ്യാള്‍ തന്നെ ….ഞാന്‍ ഇന്നലെ രാത്രി ടൌണില്‍ രണ്ടെണ്ണം വീശാന്‍ ജോളി ബാറില്‍ കയറിയപോള്‍ കണ്ടതാ .. എന്നെ കണ്ടപ്പോള്‍ ഓടി വന്നു ഒരു രഹസ്യം പറഞ്ഞു … നാളെ മണികണ്ടന്‍ ജയില്‍ നിന്നും ഇറങ്ങും. “
“ഏതു മണിക … “ ചേടത്തി മുഴുപ്പിക്കുന്നതിനു മുന്ന് തങ്കപ്പേട്ടന്‍ വാ പൊത്തി … “നീ പറ ജോസേ…”
“ഇവിടെ ആരും അറിഞ്ഞിട്ടില്ല, ഞാന്‍ സണ്ണിച്ചായാനെ വിവരം അറിയിക്കാന്‍ പോണ പോക്കായിരുന്നു … അത് കേട്ടപോള്‍തന്നെ എനിക്ക് നിനിക്കാനും ഇരിക്കാനും പറ്റാത്ത അവസ്ഥ ആയിരുന്നു…..” ചായ ഒറ്റവലിക്ക് കുടിച്ചിട്ട് ജോസ് എന്തോ ആലോചിച്ചു
ചേട്ടത്തി ഒന്നും മനസിലാകാത്ത പോലെ ആരാ എന്ന് ചോദിക്കുണ്ടായിരുന്നു ….
ഫോറെസ്റ്റ്കാരുടെ ജീപ്പ് പോയപ്പോള്‍ ആണ് എല്ലാരും നോക്കിയത്
“മരം മാറ്റി എന്നാ തോന്നുന്നേ ഞാന്‍ പോകാ ….. “ ജോസ് ഉടുത്തിരുന്ന മുണ്ട് ഒന്ന് അഴിച്ചു കുത്തി.
“ജോസേ സണ്ണികുട്ടി അറിഞ്ഞാല്‍ ……. “ തങ്കപ്പട്ടന്‍ മുഴുപ്പിച്ചില്ല..
“ ഇത് വച്ചോ ഞാന്‍ പിന്നെ വന്നു എടുത്തോളാം …” വേറെ ഒന്നും പറയാതെ ജോസ് ഹെല്‍മറ്റും കോട്ടും എടുത്തു തങ്കപ്പേടന്‍റെ കയില്‍ കൊടുത്തു വണ്ടി എടുത്തു ആ മൂന്ന് ലൈറ്റ് ദൂരേക്ക്‌ നീങ്ങി പോയി
ബസ്‌ സ്റ്റോപ്പ്‌നു മുന്നിലെ സ്ട്രീറ്റ് ലൈറ്റ് കത്തി, കറന്‍റെവന്നു …
“ആന്‍ മരിയ മെമ്മോറിയല്‍ “ എന്ന് അതിനു മുന്നില്‍ തെളിഞ്ഞു വന്നു …

No comments:

Post a Comment