Pages

Thursday, April 21, 2011

ജീവിതം

ഓട്ടുരുളിയിലെ അരിമണികള്‍ കൊണ്ട് ഹരിശ്രീ കുറിച്ച ബാല്യകാലം ഓര്‍ത്തു പോയിആ അക്ഷരങ്ങളായിരുന്നു പിന്നെ ജീവിതവും ലോകവും എല്ലാംകാലചക്രം തിരിഞ്ഞപ്പോള്‍ അവ നഷ്ടപ്പെട്ടു പോയതറിഞ്ഞില്ല.. ഒന്നും അറിഞ്ഞില്ലജീവിക്കുകയായിരുന്നുഎന്തൊക്കെയോ ലക്ഷ്യങ്ങള്‍ക്കുവേണ്ടി…. എല്ലാം നേടിയെടുക്കാനായുള്ള ഓട്ടത്തില്‍ ഏറ്റവും പ്രിയപ്പെട്ട ചിലത് നഷ്ടപ്പെടുന്നതറിഞ്ഞില്ല….

Sunday, April 10, 2011

മയില്‍പ്പീലി


ആലിലയില്‍ പൊതിഞ്ഞെടുത്ത മയില്‍പ്പീലി സുര്യനില്‍ നിന്നും ഒളിച്ചു വച്ചാല്‍ ആഗ്രഹിക്കുന്നതൊക്കെ നടക്കുമെന്ന് ആരോ പറഞ്ഞപ്പോള്‍ ഒരു കൌതുകമെന്നപോലെയാണ് ഞാന്‍ അത് കേട്ട് നിന്നത്. ഇന്നു എന്‍റെ ഓര്‍മയുടെ താളുകള്‍ മറിച്ചു നോക്കിയപ്പോഴാണ് വാടാതിരിക്കുന്ന ഒരു മയില്‍പ്പീലി കണ്ടത്. ഞാന്‍ ആഗ്രഹിച്ചത് ലഭിക്കാത്തതിനെക്കുറിച്ചുമോര്‍ത്ത് ദു:ഖിച്ചിരുന്ന ഞാന്‍ മയില്‍പ്പീലി കണ്ടപ്പോഴാണ് ഞാന്‍ നേടിയതെല്ലാം ഓര്‍മ്മ വന്നത്. . മനസ്സിലെ മായാത്ത മോഹങ്ങളൊക്കെയും എന്നെങ്കിലുമൊരിക്കല്‍ പുഷ്പിച്ചുകൊണ്ട് വാടാത്ത മയില്‍പ്പീലിയായ് മാറട്ടെ.

Sunday, November 7, 2010

നൊസ്റ്റാള്‍ജിയ



വസതകാലത്തു ഞാന്‍ ഒരു പുഷ്പമായി, വര്‍ഷകാലത്ത് ഞാന്‍ ഒരു മഴ തുള്ളിയായി, സിസിരത്തില്‍ നജ്ന്‍ മഞ്ഞു തുള്ളിയായി,
ഭൂമിയില്‍ ഞാന്‍ ഉണ്ടായിരുന്നു

ഒരുപാടു ഉദയവും അസ്തമയവും കണ്ടിട്ടുണ്ട് ഓരോ അസ്തമയത്തിനു ശേഷവും പുതിയൊരു ഉദയത്തിനായി കാത്തിരുന്നു
പകല്‍ പോലെ രാത്രിയും ഇഷ്ടപ്പെട്ടിരുന്നു

ഒരു പ്രണയം


എന്‍റെ കയ്യില്‍ ഒരു പനിനീര്‍ പുഷ്പമുണ്ട് വസന്ത കാലത്തിനു മുന്‍പ് വിരിഞ്ഞത് പ്രണയത്തിന്‍റെ പുഷ്പം നിന്റ്റെതു മാത്രം

Sunday, October 17, 2010

വിരഹം

നീ എന്നെ സ്നേഹിക്കുന്നില്ല എന്ന് എനിക്ക് മനസിലായി
നിന്റെ സ്നേഹം വാക്കുകളില്‍ മാത്രമാണ്

വാക്കുകളില്‍ അല്ല സ്നേഹം എന്ന് തിരിച്ചറിയാന്‍
താമസിക്കും തോറും എനിക്കും നിനക്കുമിടയിലെ
അകലം കൂടുന്നു
എന്നാല്‍ എന്നിലെ സ്നേഹം അകലത്തോടൊപ്പം
കൂടി വരികയാണ്‌

Thursday, September 30, 2010

മറുപടി


എന്തൊകെയോ അവളോട്‌ പറയാന്‍ തോന്നി
പിന്നെ അവളെ കണ്ടപ്പോള്‍ എല്ലാം മറന്നുപോയി
പിന്നെ എന്തൊകെയോ സംസാരിച്ചു
ഒന്നിനും മറുപടി ഉണ്ടായിരുനില്ല
പക്ഷെ അവളോട്‌ സംസരിക്കുബോള്‍ എന്തോപോലെ

പക്ഷെ എനിക്കറിയാം അവള്ക്ക് എനെ ഒരുപാടു ഇഷ്ടമാണ്
എനിക്കും അവളെ ഒരുപാടു ഒരുപാടു ഇഷ്ടമാണ് .........

Thursday, September 23, 2010

I LOVE YOU


എന്റെ പ്രിയേ നിനക്കായ്‌ ഞാന്‍ കാത്തിരികുന്നു
നിന്നെ എനിക്ക് ഒരുപാടു ഇഷ്ടമാണ് ..............