Pages

Sunday, September 21, 2014

എന്‍. എഫ്. വര്‍ഗീസ് - അരങ്ങൊഴിഞ്ഞ അനശ്വരകലാകാരന്മാര്‍

അടിച്ചതാരാടാ നിന്നെ ആണ്ടവനോ സേട്ട്ജീയോ?
അടിച്ചതല്ല ചവിട്ടിയത അല്ലേടാ .. ഷൂസിട്ട കാല് കൊണ്ട്

ആണ്ടവന്‍ ഇത് കോയമ്പത്തൂരിലെ നിന്‍റെ മായാണ്ടിക്കുപ്പം അല്ല കൊച്ചിയാ വിശ്വനാഥന്‍റെ കൊച്ചി
കരുത്തും കൈയൂക്കുമുള്ള അംഗരക്ഷകന്‍മാരെ കൊണ്ട്   താന്‍ തന്നെ കണക്കുകള്‍  നേരിട്ടു തീര്പ്പികാമ്മെന്നായെങ്കില്‍ പിന്നെ മേലാല്‍ ഒരിക്കല്‍ കൂടി ഇങ്ങനെ വന്നു പോകരുത് വിശ്വനാഥന്‍റെ സമക്ഷത്തു
എടൊ ഹരിവംശീലാല്‍ പന്നാലാല്‍ ഒരിക്കല്‍ തന്നെ സേവിക്കാന്‍ ഇറങ്ങി കസ്റ്റംസ്കാരുടെ വലയില്‍ ഇവന്‍ അകപെട്ടപ്പോ രക്ഷിച്ചെടുക്കാന്‍ ഒരു ചെറുവിരല്‍ പോലും ഇളക്കിയില്ല താന്‍ അന്ന് ഒരൊറ്റ തുള്ളിരഹസ്യം പോലും പുറത്തു പോകാതെ വലപൊട്ടിച്ചു ഇവനെ പുറംലോകം കാണിച്ചത്‌ താനല്ല വിശ്വനാഥനാ
he is my property .. my solid property

എന്‍. എഫ്. വര്‍ഗീസ് .... അഭിനയിച്ചതില്‍ കൂടുതലും വില്ലന്‍ കഥാപത്രങ്ങള്‍ പത്രത്തിലെ വിശ്വനാഥന്‍, ആകാശദൂതിലെ കേശവന്‍ മലയാളസിനിമ പ്രേഷകര്‍ ഒരിക്കലും മറക്കാത്ത രണ്ടു കഥാപത്രങ്ങള്‍.
പത്രത്തിലെ വിശ്വനാഥന്‍ രഞ്ജിപണിക്കരുടെ പേനയില്‍ നിന്നും വിരിഞ്ഞ ശക്തമായ കഥാപത്രം ... ആകാശവാണിയില്‍ ഞാന്‍ മുഴവനയും ഇരുന്നു കേട്ട ശബ്ദരേഖ ഒരുപക്ഷെ പത്രം ആയിരിക്കും. ഇരിഞാലകുട മാസ് തീയറ്ററില്‍ വച്ചാണ് ഈ സിനിമ കാണുന്നത്. വിശ്വനാഥന്‍ തോക്കുക്കാണിച്ചു ഓടിപ്പിച്ചുവിട്ട ഒരാള്‍ ഹൌ ഓള്‍ഡ്‌ ആര്‍ യു വിലൂടെ തിരിച്ചുവന്നിരുന്നു.
പിന്നെ ആണുങ്ങളിൽ ആണായ അബ്കാരി പ്രമാണി കടയാടി രാഘവൻ, നന്ദനത്തിലെ ശ്രീധരേട്ടന്‍, രാവണപ്രഭുവിലെ പോളേട്ടന്‍, പ്രജയിലെ  ലഹേല്‍ വക്കച്ചന്‍ (തോക്കു കണ്ടിടുണ്ടോട നിയ്‌ ).....വല്യേട്ടനിലെ മമറം ബാവ, വേലു ഭായ്,   പല്ലാവൂര്‍ ദേവനാരായനിലെ  മേഴത്തൂര്‍ നമ്പൂതിരി  .....

പഞ്ചാബിഹൌസിലെ സുജാതയുടെ അച്ഛന്‍ ഒരു വേറിട്ട കഥാപത്രം ആയി തോന്നി "അപ്പൊ താന്‍ വിളിച്ചപ്പോ തന്റെ മകന്‍ വന്നില്ല അല്ലെ ...."

അങ്ങനെ ഒരുപാട് കഥാപത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചുകൊണ്ട് അരങ്ങൊഴിഞ്ഞ അനശ്വരകലാകാരന്‍.. ഇന്നും ജീവിക്കുന്നു വിശ്വനാഥനായി, കടയാടി രാഖവനായി അങ്ങനെ കുറെ കഥാപത്രങ്ങളിലൂടെ .... പകരംവെക്കാനകാത്ത താരമായി

അരങ്ങൊഴിഞ്ഞ അനശ്വരകലാകാരന്മാര്‍ #1  -എന്‍. എഫ്. വര്‍ഗീസ് .... മലയാളികള്‍ ഒരിക്കലും മറക്കാത്ത ഒരുപിടി കഥാപത്രങ്ങളെ സമ്മാനിച്ച കലാകാരന്മരിലെക്ക് ഒരു തിരിഞ്ഞുനോട്ടം. പ്രോത്സാഹിപ്പിക്കുക

Sunday, January 19, 2014

പാറാവുകാരന്‍


Bavish KB

ഇന്നും ആ സ്വപ്നം കണ്ടു ആണ് ഞെട്ടി ഉണര്‍ന്നെ .. ആ സ്വപനം എന്നെ വേട്ടയാടി കൊണ്ടിരിക്കുന്നു … ‘എനിക്ക് പുറകെ വരുന്ന ട്രെയിന്‍ … എവിടെ തിരിഞ്ഞാലും ആ ട്രെയിന്‍ എന്നെ പിന്‍തുടരുന്നു ….’
മൊബൈല്‍ എടുത്തു സമയം നോക്കി 6:50 AM ഇനിയും 10 മിനിറ്റ് ബാക്കി ഉണ്ട്..

‘അജയ് … അജയ് … wake up dear ……. ടൈം കുറെ ആയേ …’
അനി വന്നു വിളിച്ചപ്പോള്‍ ആണ് എണീറ്റതു നോക്കിയപ്പോള്‍ സമയം 7:30
“അയ്യോ …...ഇന്നും എന്‍റെ അലാറം അടിച്ചില്ലേ ….”ചാടി എണീറ്റു
‘അതൊക്കെ എപ്പോളോ അടിച്ചു നീ അറിഞ്ഞില്ല …… ഇതാ കാപ്പി കുടിക്കു ….’

പല്ലുതേപ്പും കുളിയും ഒക്കെ പെട്ടന്നായിരുന്നു …. ബ്രേക്ക്ഫാസ്റ്റ് പൊതിഞ്ഞു എടുത്തു വണ്ടിയില്‍ ഇരുന്നു കഴിക്കാം …..

‘അനീ … ഞാന്‍ ഇറങ്ങുവാ ….. ഇന്നു ലേറ്റ് ആയേ വരൂ ട്ടാ’ …. ഞാന്‍ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു
‘ആ ….. വരുന്നതിനു മുന്‍പ് വിളിച്ചുപറയണം ട്ടാ … എന്നാലെ കറികള്‍ എടുത്തു ചൂടാക്കി വക്കാന്‍ പറ്റു …….’ അകത്തുനിന്നും മറുപടിയും കിട്ടി

‘രമേഷേ വണ്ടി എടുത്തേ … ഇന്നും നേരം വൈയ്കി …...’

കാറില്‍ ഇരുന്നു പതിയെ ബ്രേക്ക്ഫാസ്റ്റ് കഴിച്ചു ….
‘രമേഷേ നീ കഴിചോടാ ….’
‘ഉവ് സര്‍ ……. സര്‍ ഇന്ന് റോഡ്‌ ബ്ലോക്ക്‌ ആണ് … കണ്ടില്ലേ …. അവിടെ എന്തോ റോഡ്‌ ഉപരോധം ആണ് ….. കുറച്ചു കഴിഞ്ഞേ പോകാന്‍ പറ്റു ….’
‘shit ….എന്നാ നീ തിരച്ചു MG റോഡ്‌ വഴിപോ ….’
‘നടക്കില്ല സര്‍…… ദേ എല്ലാവഴുയും ബ്ലോക്ക്‌ ആണ് ….’
‘അന്നാ അവിടെ കിട …..’

അജയ് , അതാണ് എന്‍റെ പേര് … സമയത്തിന് പുറകെ ഓടുന്ന ഒരു ചെറുപ്പകാരന്‍ … അനി .. അനിത എന്‍റെ ഭാര്യ …. മൂന്ന് വര്ഷം ആയി വിവാഹം കഴിഞ്ഞിട്ട് … എന്‍റെ ഭാഗ്യം ആണ് അവള്‍ .. മൂന്ന് വര്‍ഷത്തിനുള്ളില്‍ … വെറും ഒരു സെക്ഷന്‍ ഹെഡില്‍ നിന്നും കമ്പനിയുടെ ജനറല്‍ മാനേജര്‍ എന്ന നിലയിലേക്കുള്ള ഉയര്‍ച്ച, ഇരുന്നു എഴുനേല്‍ക്കുന്ന പോലെ ആയിരുന്നു …. എന്‍റെ ഭാഗ്യം ആണ് അവള്‍ ….. Alto യില്‍ നിന്നും audi യിലേക്കുള്ള ദൂരം പെട്ടന്നായിരുന്നു …. എല്ലാത്തിനും കാരണം വരുണ്‍ ആണ് … എന്‍റെ ബോസ്സ്ന്‍റെ മകന്‍, തമ്പി സര്‍ പോയതിനു ശേഷം മകന്‍ എല്ലാം കാര്യവും ഏറ്റെടുത്തു നടത്തി അവന്റെ ചെറുപ്പം എന്തും വെട്ടിപിടിക്കാന്‍ ഉള്ള ആ കഴിവ്, എല്ലാവരെയും അനുസരിപ്പികാന്‍ ഉള്ള കഴിവ്, അവനെതിരെ ശബ്ദം ഉയര്‍ത്താന്‍ എപ്പോള്‍ ആര്‍ക്കും ധൈര്യം എല്ല, അതുകൊണ്ടാകാം അവന്‍ വന്നതിനു ശേഷം കമ്പനിയുടെ ഉയര്‍ച്ച വളരെ വലുതായിരുന്നു, എന്തോ എന്നെ വലിയ കാര്യം ആണ്. പലപ്പോഴും പറഞ്ഞിട്ടുണ്ട് … എനിക്ക് അജയ്നെ വിശ്വാസം ആണ് ..
ആ വാക്കുകള്‍ ആകാം എന്നെ എത്ര അധികം ജോലിയില്‍ പിടിച്ചിരുത്തുന്നത്

'സര്‍ ഓഫീസി എത്തി….. 'രമേഷ് പറഞ്ഞപ്പോള്‍ ആണ് കണ്ണ് തുറന്നെ ….
'സോറി രമേഷ് ….'

ഓഫീസ് റൂം എന്നും എനിക്ക് പുതിയതാണ് …. ഓരോ ദിവസവും എന്‍റെ കസേരയുടെ ഭംഗി കൂടുന്ന പോലെ ….. ഒന്നുകൂടെ ചാരി ഇരുന്നു അപ്പോളേക്കും
‘May I Come in Sir?’
‘Yes …’
‘Sir…. please check this papers and forward to Mr.Varun ‘
‘ok … ‘

നമിത ആന്ധ്രാകാരി …. എന്‍റെ പേര്‍സണല്‍ സെക്രട്ടറി എനിക്ക് കണ്ണെടുത്താ കണ്ടുകൂടാ …. അവളുടെ ഒരു വേഷം … ഒരു നീളന്‍ ട്രൌസറും ഒരു ഷര്‍ട്ടും അതിന്‍റെ മുകളില്‍ ഒരു വലിയ കോട്ടും പോരാത്തതിനു ആനയുടെ പോലെ ശരീരവും കളറും ..

വയ്കുന്നേരം ഹോട്ടല്‍ സ്റ്റാര്‍ ഇന്റര്‍നാഷണലില്‍ ഒരു മീറ്റിംഗ് ഉണ്ടായിരുന്നു … മഴ കാരണം ബംഗ്ലൂര്‍ ഫ്ലൈറ്റ് ക്യാന്‍സല്‍ ആയി .. മീറ്റിംഗ് നടന്നില്ല … ആ സെക്രട്ടറിയെ വിളിച്ചപ്പോള്‍ അവള്‍ പറയാന്‍ മറന്നു എന്നു മറുപടി … എനിക്ക് ആകെ ദേഷ്യം വന്നു … വായില്‍ വന്ന മലയാളം കുറെ പറഞ്ഞു ….

‘രമേഷ് വണ്ടി എടുത്തേ …’
‘ എവിടെക്കാ സര്‍ ..’
‘ വീടിലേക്ക്‌ ..ഇനി എന്തായാലും ഒഫിസിലെക്കില്ല … അവളുടെ മുഖം കണ്ട ദേഷ്യം വരും … ഒരു ശ്രദ്ധ ഇല്ല … നീ വീട്ടിലേക്കു വിട്’

ഇന്ന് കുറെ നേരത്തെയാ … അനിതയെ കൂടെ ഔടിംഗ് പോകാം കുറെ നാളായി .. അവളുടെ കൂടെ ഒന്ന് കറങ്ങാന്‍ പോയിട്ട് .. ഹോട്ടല്‍ റിസപ്ഷനില്‍ രണ്ടു ഇണ പ്രാവുകള്‍ മുട്ടി ഉരുമ്മി നടക്കുന്നത് കണ്ടപ്പോ അനിയെ ഓര്‍മ്മ വന്നു … അവളും ആഗ്രഹിക്കുന്നുണ്ടാകില്ലേ ….

‘സര്‍….’
‘എന്താ രമേഷേ … ‘
‘കാര്‍ സ്റ്റാര്‍ട്ട്‌ ആകുനില്ല ..’
‘എന്ത് പറ്റി അറിയില്ല … കാലത്തും ഉണ്ടായിരുന്നു ….’
എന്നാ നീ ഇത് ഷോറൂമില്‍ വിളിച്ചു പറ അവര്‍ വന്നു നോക്കിക്കോളും .. ഞാന്‍ ഒരു ടാക്സി പിടിച്ചു പോകാം … നീ ഇതു ശരിയാക്കിയിട്ട് വന്നാല്‍ മതി ..
ഇന്ന് ആരെ കണി കണ്ടാ ഇറങ്ങിയേ … മൊത്തം പ്രോബ്ലം ആണെല്ലോ

ടാക്സി ട്രാഫിക്‌ സിഗ്നല്‍ കിടക്കുമ്പോള്‍ ആണ് തൊട്ടപ്പുറത്ത് വരുണ്‍ ന്‍റെ കാര്‍ കണ്ടത് ആശ്വാസം ആയി അവനോടു വീട്ടില്‍ വിടാം പറയാം … കുറെ ആയി അവന്‍ വീട്ടില്‍ വന്നിട്ട് .. ഞാന്‍ ഫോണ്‍ എടുത്തു വിളിച്ചു
‘Good evening Mr.Varun’
‘Good Evening Anil ..’
‘where are u ? തിരക്കിലാണോ’
‘അനില്‍ ഞാന്‍ എപ്പോള്‍ വീട്ടില്‍ ആണ് … ഇന്ന് കുറച്ചു പ്രോഗ്രാം ഉണ്ട് വീട്ടില്‍ .. നാളെ കാണാം bye’
‘bye’

വരുണ്‍ വെട്ടിലോ .. അപ്പൊ അതാരാ … എന്തിനാ എന്നോട് കളവു പറഞ്ഞെ

കാറില്‍ നോക്കിയപ്പോള്‍ അരുണിന്റെ കൂടെ കാറില്‍ ഒരു സ്ത്രീ കൂടെ ഉണ്ട്.. നല്ല പരിചയം ഉള്ള മുഖം … അനി … എന്‍റെ അനിത … എന്‍റെ കൈകള്‍ വിറച്ചു …. തല കറങ്ങുന്ന പോലെ … സിഗ്നല്‍ പച്ച വീണു … ഞാന്‍ ആ കാറിനെ ഫോളോ ചെയ്യാന്‍ പറഞ്ഞു … അവര്‍ എന്‍റെ വീടിലേക്കാണു പോകുന്നത് .. എന്‍റെ വെടിനു മുന്നില്‍ കാര്‍ പാര്‍ക്ക്‌ ചയ്തു അവള്‍ പുറത്തിറങ്ങി …. അവള്‍ മിനി സകേര്‍ട്ട് ആന്‍ഡ്‌ ടി ഷര്‍ട്ട്‌ ആണ് വേഷം … സാരി, ചുരിദാര്‍ അല്ലാത്തഒരു വേഷം അവള്‍ ഉടുത് ഞാന്‍ കണ്ടിട്ടില്ല … എനിക്ക് എന്തോപോലെ ….
അവര്‍ മുട്ടിഉരുമി വീടിലേക്ക്‌ കയറി പോയി .. ഞാന്‍ അവിടെ തന്നെ നിന്നു കുറെ നേരം കഴിഞ്ഞപ്പോള്‍ അവര്‍ പുറത്തിറങ്ങി വന്നു അവള്‍ സാരി ആണ് ഉടുതിരുന്നെ … അവന്‍ അവളുടെ ചുണ്ടില്‍ ..എന്‍റെ കണ്ണുകള്‍ അടഞ്ഞു ആ കാഴ്ച എനിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല ..അവന്‍ കാറില്‍ കയറി പോയി … എന്‍റെ കണ്ണുകള്‍ നിറഞ്ഞു ഒഴുകുകയായിരുന്നു ….

കുറച്ചു സമയത്തിന് ശേഷം ഞാന്‍ സമനില വീണ്ടു എടുത്തു … കാളിംഗ് ബെല്‍ അടിച്ചു അവള്‍ വാതില്‍ തുറന്നു ഒന്നും സംഭാവികാത്ത പോലെ .. പുറത്തേക്കു നോക്കി
‘കാര്‍ എവിടെ ….’
ഞാന്‍ ഒന്നും മറുപടി പറഞ്ഞില്ല ….. ബെഡ്റൂമില്‍ പോയി കഥക് അടച്ചു.. ആ റൂം അഴുക്കുച്ചാല്‍ പോലെ തോന്നി..
 

Friday, January 3, 2014

Who am I


പൈപ്പില്‍ നിന്നും തണുത്ത വെള്ളം കൈക്കുംബിളില്‍  നിറച്ചു  മുഖത്തേക്ക് ഒഴിച്ചു…
ഓ എന്തു സുഖം …. കണ്ണാടിയില്‍ നോക്കി മുഖം തടവി മുഖത്ത് കുറ്റി രോമങ്ങള്‍ ഉണ്ട് .. എന്നും ഷേവ് ച്യ്തിലെങ്കില്‍ എനിക്ക് എന്തോ പോലെ ആണ് ..
ഷേവിംഗ്  ലോഷന്‍ മുകത്തു തേച്ചു നന്നായി പതപ്പിച്ചു .. പിന്നെ പുതിയ ബ്ലേഡ് എടുത്തു, രേസറില്‍ ഇട്ടു .. പതിയെ ഷേവ് ചയ്തു തുടങ്ങി .. മൊബൈല്‍ ശബ്ദിക്കുന്നു കേട്ടാണ് തിരിഞ്ഞു നോക്കിയത് അപ്പോളേക്കും  താടിയില്‍ ചെറുതായി ഒന്ന് മുറിഞ്ഞു .. അപ്പോള്‍ തന്നെ ആഫറ്റര്‍ ഷേവ് എടുത്തു പുരട്ടി
ഓ എന്ത് നീറ്റലാ ..
മൊബൈല്‍ എടുത്തു നോക്കിയപ്പോള്‍ കുറെ മിസ്സ്‌ കാള്‍..  വിനയ
എന്‍റെ കൈകള്‍ ചെറുതായി ഒന്ന് വിറച്ചു ..

‘മഹേഷ്‌ .. നിന്‍റെ കൈകള്‍ വിറക്കുന്നുണ്ട് …”
കണ്ണാടിയില്‍ അവന്‍  എന്നെ നോക്കി ചിരിക്കുന്നു ….
‘നീ ആരാ .. നിനക്ക് എന്താ വേണ്ടേ …..’ഞാന്‍ ചോദിച്ചു
‘ഞാന്‍ നിന്‍റെ നിഴല്‍ … പ്രതിരൂപം ...’

‘നീ …...’
അവന്‍ വീണ്ടും ചിരിക്കുന്നു …
‘എന്തിനാ നിന്‍റെ കൈകള്‍ വിറക്കുന്നതു …. ആരാ വിളിച്ചത് ‘
‘വിനയ .. അവള്‍  എന്നെ വീണ്ടും വിളിക്കുന്നു …. ഞാന്‍ എന്താ ചെയെണ്ടേ ….’
‘ആരാ വിനയ ….’
‘എന്‍റെ കൂടെ ജോലി ചെയുന്നവള്‍ …..  പരിചയ പെട്ടിട്ടു ഒരു വര്ഷം ആകുന്നെ ഉള്ളു …..’
‘എന്നിട്ട് …..’അവന്‍ ചോദിച്ചു
‘ഇന്നലെ അവള്‍ എന്നോട് പറഞ്ഞു … അവളുടെ മനസില്‍ എന്നോട് പ്രണയമാണ് .. എന്നെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു …. എന്ന് ‘

എന്നിട്ട് നീ എന്ത് മറുപടി പറഞ്ഞു ….’
‘ഞാന്‍ ഒന്നും പറഞ്ഞില്ല … അവളുടെ വാക്കുകള്‍  എന്നെ ഒരു പാട് അസ്വസ്ഥനാക്കി …. എപ്പോള്‍ അവള്‍ വീണ്ടും വിളിക്കുന്നു ..’
‘നിനക്ക് അവളെ ഇഷ്ട്ടമാണോ ...’
‘അറിയില്ല… എനിക്ക് അവളെ സ്നേഹിക്കാന്‍ കഴിയുന്നില്ല ‘
‘അതെന്താ …. ‘ അവന്‍ ചോദിച്ചു

‘അതിനുള്ള ഉത്തരം നീ തരണം ….”ഞാന്‍ പരഞ്ഞു
‘ഞാനോ ….’
‘അതെ … ഞാന്‍ ആരാണ് … ഞാന്‍ എന്താണ് …. ഞാന്‍ എന്താണ് ഇങ്ങനെ ….രാത്രികളില്‍ അടച്ചിട്ട ഹോസ്റ്റല്‍ മുറികളില്‍ നിന്നുള്ള ശബ്ദം നീ കേട്ടിട്ടുള്ളതല്ലേ .. എന്ത് എന്തുകൊണ്ടാണ് എനിക്ക് ഒരു പെണ്ണുങ്ങളെയും സ്നേഹിക്കാന്‍ കഴിയാത്തത് .. മറ്റുള്ളവരെ പോലെ പെണ്ണുങ്ങലോട് ഒരു വികാരവും തോന്നാത്തത് …… എന്ത് കൊണ്ടാണ് സുന്ദരന്‍മാരായ പുരുഷന്മാരേ കാണുമ്പോള്‍ വികാരം തോന്നുന്നത് …. ഉത്തരം പറ …”
ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അവന്‍ മാഞ്ഞു...

#YoursBavi

Tuesday, December 31, 2013

ആദ്യം തന്നെ എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍ …..
2013 മനസില്‍ ഒരു പിടി ഓര്‍മകളും, വേദനകളും , സ്വപ്നങ്ങളും ബാക്കിയാക്കി  എന്നെന്നേക്കുമായി പടിയിറങ്ങിപ്പോയി  ….
പ്രവാസജീവിതം ഒരു വര്ഷം തികഞ്ഞു … ജീവിതത്തിലെ കുറച്ചു നല്ലനാളുകള്‍ ഇവിടെ ചിലവഴിച്ചു ….
കൈയില്‍ കുറച്ചു സമ്പാദ്യം ആയി തുടങ്ങി, കുറെ നല്ല കൂട്ടുകാരെ കിട്ടി, അതു കാരണം പ്രവാസ ജീവിതം ബോര്‍ ആയി തോന്നിയില്ല.  ഇരുന്നു എണീക്കും പോലെ ആണ് ഒരു വര്ഷം കടന്നു പോയത്. 18 ദിവസങ്ങള്‍ ആണ് ആകെ അമ്മയുടെ കൂടെ കഴിയാന്‍ സാധിച്ചത്, അമ്മയെ, ചക്കരയെ, ജാക്കിയെ ഒരുപാടു മിസ്സ്‌ ചെയുന്നു, പിന്നെ അച്ഛന്റെ കൂടെ ആയിരുന്നു കൂടുതലും. ആദ്യം ആയിട്ടാ അച്ഛന്റെ കൂടെ ഇത്രയും നാള്‍ നില്‍ക്കുന്നെ,  അച്ഛന്റെ കൂടെ നില്‍ക്കുമ്പോള്‍ ഒരുപാടു സ്വാതന്ത്ര്യമായിരുന്നു.  ഞാന്‍ ജനിക്കുന്നതിനും മുന്നേ അച്ഛന്‍ ഗള്‍ഫില്‍ ആണ് രണ്ടു വര്ഷം കൂടുമ്പോള്‍ ആണ് വരുക . പിന്നെ അമ്മ ഉണ്ടാക്കിയ ദോശയും ചമന്തിയും കഴിക്കാന്‍ പറ്റുന്നില്ല എന്നാ വിഷമം ഉണ്ട്

2014 മനസില്‍ ഒരു കൂട്ടം സ്വപങ്ങള്‍ നെയ്തുകൊണ്ടാണ് കയറി വരുന്നത്. ഈ വര്ഷം എല്ലാവര്ക്കും നല്ലത് മാത്രം ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു

Yours Bavi

Saturday, November 23, 2013

ലോകാവസാനം



ഈ ലോകം അവസാനിക്കാറായി, അതിനുള്ള തെളിവുകള്‍ കണ്ടുതുടങ്ങി. പിറന്നുവീണിട്ടു മാസങ്ങള്‍ പോലും ആകാത്ത കുട്ടികളില്‍ കാമം തീര്‍ക്കുന്ന കാട്ടാളന്‍മാര്‍, സ്വന്തം മകളില്‍ മക്കള്‍ ഉണ്ടാക്കുന്ന അച്ഛന്‍മാര്‍,  സ്വന്തം സുഖത്തിനുവേണ്ടി മക്കളെ കൊല്ലുന്ന അമ്മ. കാമുകനോടൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊള്ളുന്ന ഭാര്യ, കാമുകിക്കു വേണ്ടി ഭാര്യയെ കൊല്ലുന്ന ഭര്‍ത്താവ്, സ്വവര്‍ഗരതി, വര്‍ദ്ധിച്ചുവരുന്ന ആണ്‍ വേശ്യകള്‍. അപകടമരണങ്ങള്‍,
അങ്ങനെ പത്രം തുറന്നാല്‍ ഹൃദയത്തെ നടുക്കുന്ന കേട്ടുകേള്‍വിപോലും ഇല്ലാത്ത വാര്‍ത്തകള്‍. സമ്പല്‍സമൃദ്ധിയുടെ ഒരു നാളെ സ്വപ്നം പോലും കാണാന്‍ കഴിയുന്നില്ല.

Thursday, November 21, 2013

തുറന്ന കുമ്പസാരം - കത്ത്

പ്രിത്വി,

മകനെ പ്രിത്വി, ഈ കത്തു നിന്‍റെ കൈയില്‍ എത്തുന്നതിനു മുന്ന് എന്‍റെ മരണവാര്‍ത്ത നിന്‍റെ കാതുകളില്‍ എത്തിയിട്ടുണ്ടാകും, മരിക്കുന്നതിനുമുന്‍പ്‌ അച്ഛനു നിന്നോട് എല്ലാം തുറന്നു പറയണം, ഞങ്ങള്‍ നിന്നില്‍ നിന്നും ഒരു രഹസ്യം മറച്ചു വച്ചു. നിന്‍റെ ജന്മരഹസ്യം നീ അറിയണം. എനിക്ക് ഒരിക്കലും പിതാവാകാന്‍ കഴിയില്ല,  സമൂഹത്തിന് മുന്നില്‍ എനിക്ക് ആണിന്‍റെ രൂപം ആണെങ്കിലും 30 വര്‍ഷങ്ങള്‍ക്കു മുന്ന് വരെ ഞാന്‍ സ്ത്രീ ആയിരുന്നു

നിന്‍റെ അമ്മ, എന്‍റെ സാവിത്രി ഞങ്ങള്‍ ഡിഗ്രീ ഒരുമിച്ചായിരുന്നു, ഞങ്ങളുടെ ജീവിതത്തിലെ വസന്തകാലം ആയിരുന്നു ആ കലാലയ ജീവിതം, ഒരേ ഹോസ്റ്റല്‍ മുറിയില്‍ ഒരുമിച്ചു, തിന്നുന്നതും ഉറങ്ങുന്നതും ഒരുമിച്ചു, ഞങ്ങള്‍ക്ക് പിരിയാന്‍ വിഷമം കാരണം പിന്നെയും ആ കോളേജില്‍ ഡിഗ്രീക്കു ചേര്‍ന്നു, 6 വര്ഷം ഞങ്ങള്‍ ഒരുമിച്ചു ജീവിച്ചു ഒരേ മുറിയില്‍ ഒരിക്കല്‍ പോലും വഴക്കുകൂടിയിട്ടില്ല. വീട്ടില്‍ വിവാഹാലോചന ശക്തമായപ്പോള്‍, ഞാന്‍ പറഞ്ഞു എനിക്ക് സാവിത്രിയോടൊപ്പം  ജീവിച്ചാല്‍ മതി, അവള്‍ക്കും അങ്ങനെ തന്നെ പിരിയാന്‍ വയ്യ.  സ്തീകള്‍ തമ്മില്‍ വിവാഹം കഴിക്കുന്നത്‌ എല്ലാവര്ക്കും  അംഗീകരിക്കാന്‍ വിഷമം ആയിരുന്നു. ഒരു ദിവസം ഞങ്ങള്‍ വീടുവിട്ടു ഇറങ്ങി.
ഒരു ആണ്‍തുണ ഇല്ലാതെ ജീവിക്കാന്‍ ബുദ്ധിമുട്ടാണ് എന്നു മനസിലാക്കിയപ്പോള്‍ ഞാന്‍ എന്‍റെ സ്ത്രീരൂപം ഉപേക്ഷിച്ചു. ഞാന്‍ ഒരു ആണായി, ശാസ്ത്രം എന്നെ ആണാക്കി മാറ്റി. ഞങ്ങള്‍ വിവാഹം കഴിച്ചു മറ്റുള്ളവരെ പോലെ ഭാര്യഭര്‍ത്താക്കന്‍മാരായി  സമൂഹത്തില്‍ ജീവിച്ചു ആരും ഞങ്ങളെ തിരിച്ചറിഞ്ഞില്ല. ഒരു അമ്മയാവാന്‍ സാവി കുറെ ആശിച്ചു പക്ഷെ എനിക്ക് അച്ഛനാകാന്‍ കഴിവില്ല എന്ന് ഡോക്ടര്‍മാര്‍ നേരത്തെ പറഞ്ഞിരുന്നു. ഞങ്ങള്‍ വീണ്ടും ശാസ്ത്രത്തിന്‍റെ സഹായം തേടി artificial insemination മറ്റൊരാളുടെ ബീജം നിന്‍റെ അമ്മയില്‍ നിക്ഷേപിച്ചു. നിന്‍റെ അമ്മ പ്രസവിച്ചു ഈ ലോകം ഞങ്ങള്‍ക്കു നേരെ നേടിയ ഓരോ വെല്ലുവിളിയും ഞങ്ങള്‍ ചാടി കടന്നു.
പക്ഷേ ഞങ്ങളുടെ കാലുകള്‍ ഇടറിയത്, കാലം  ഞങ്ങള്‍ക്കുവേണ്ടി കരുതിവച്ച കാന്‍സര്‍ എന്ന മഹാമേരു മുന്നിലായിരുന്നു. നിന്‍റെ അമ്മ മരിക്കുന്നതിനു മുന്‍പ് എന്നോട് പറഞ്ഞത് നിന്നെ എല്ലാം അറിയിക്കണം. നീ എപ്പോള്‍ വലുതായി നിനക്കു  ഭാര്യയായി, കുട്ടികളായി . എല്ലാം മനസിലാക്കുന്ന പ്രായം ആയി.
മോക്ഷം തേടി നിന്‍റെ അമ്മയുടെ ചിതാഭസ്മവും എന്‍റെ ശരിരവും ഈ ഗംഗാനദിയിലേക്കു സമര്‍പ്പിക്കുന്നു

എന്ന്

ചാരുലത

Wednesday, November 20, 2013

ബിരിയാണി

‪#‎bavish‬

“ മുത്തശ്ശി നമുക്ക് ബിരിയാണി കഴിക്കാന്‍ പറ്റുമോ ….” സ്കൂള്‍ വിട്ടു വന്നിട്ട് മുത്തശ്ശിയോട് ചോദിച്ചു 
“ ഇതെന്താ ഇന്നുഇങ്ങനെ ഒരു ചോദ്യം …..”
“പറ്റുമോ … അതുപറ …..”
“പച്ചക്കറി ബിരിയാണി കഴിച്ചോ ……”
“അപ്പൊ കോഴി ബിരിയാണി …”
“ശിവ ശിവ …. നമ്മള്‍ക്കു മാംസാഹാരം പാടില്ല എന്നു ഉണ്ണിക്കറിഞ്ഞുകൂടെ .. നിന്‍റെ അച്ഛന്‍ കേള്‍ക്കണ്ട നല്ല തല്ലു കിട്ടും ……”

മുഖം വാടി … അടുക്കളയില്‍ ചെന്ന് അമ്മയോടായി പിന്നെ
“എന്താ ചെക്കാ … നിനക്ക് ബിരിയാണി കൊതി .. ഇതു എവിടെനിന്നാ ..”
“അമ്മാ ഇന്നു റംസാന്‍ സ്കൂളില്‍ വന്നപ്പോള്‍ ബിരിയാണി കൊണ്ട് വന്നിരുന്നു, അവന്‍ എല്ലാവര്ക്കും കൊടുത്തു …എനിക്കു തന്നപ്പോ ഞാന്‍ പറഞ്ഞു വേണ്ടാ കഴിക്കാന്‍ പാടില്ല … അപ്പൊ അവന്‍ ചോദിച്ചു നമ്പൂരികുട്ടി കോഴികഴിക്കണ്ട അതിലെ ചോറ് കഴിച്ചോ …”
“എന്നിട്ട് നീ കഴിച്ചോ ….”
“‘ഇല്ല അമ്മേ …..” ദോശ ചമന്തിയില്‍ മുക്കി തിന്നു കൊണ്ട് പറഞ്ഞു

വൈകുന്നേരം അച്ഛന്‍റെ കാതില്‍ എത്തിയെങ്കിലും ഒന്നും പറഞ്ഞില്ല

പിന്നെ അച്ഛനു വീണ്ടും കോഴിക്കോടുനിന്നും ഞങ്ങളുടെ നാട്ടിലേക്കു മാറ്റം കിട്ടി . പാലക്കാട്ടേക്ക് … അച്ഛന്‍റെ ആഗ്രഹപ്രകാരം മലയാളം മാഷായി ഹയര്‍സെക്കന്‍ഡറി സ്കൂളിലെ മലയാളം അദ്ധ്യാപകന്‍ … ആദ്യപോസ്റ്റിങ്ങ്‌ അച്ഛന്‍ പഠിപ്പിച്ച കോഴിക്കോട് സ്കൂളില്‍ … അവിടെ വച്ചാണ് അവളെ കണ്ടത് … സല്‍മ … അവിടത്തെ ചരിത്രം അദ്ധ്യാപിക …
പ്രണയിച്ചപ്പോള്‍ ജാതിയും മതവും ഇല്ലായിരുന്നു … പക്ഷെ വിവാഹം കഴിഞ്ഞപ്പോള്‍ ജാതിയും മതവും ആയിരുന്നു പ്രധാന ശത്രുക്കള്‍ …
വീട്ടുകാരും സമുദായവും ഞങ്ങളെ ഒറ്റപെടുത്തി … അപ്പോളും പ്രണയിച്ച പെണ്ണിനെ ഹൃദയത്തോട് ചേര്‍ത്തുപിടിച്ചു …

അവള്‍ എനിക്ക് വിളമ്പി സ്നേഹത്തിന്‍റെ ബിരിയാണി … ഒരു ബിരിയാണി കഴിക്കാന്‍ ആഗ്രഹിച്ചതിനു വേദനിച്ച മനസ്സിനു കാലം കരുതിവച്ചത്‌ ജീവിതകാലം മുഴുവന്‍ സ്നേഹത്തിന്‍റെ പ്രണയത്തിന്‍റെ രുചിയുള്ള ബിരിയാണി

കാലം കഴിയുംതോറും മതവിശ്വാസങ്ങളും സങ്കല്‍പ്പങ്ങങ്ങളും ക്ഷയിച്ചു … അവയൊക്കെ ചിതലരിച്ചു പോയി …..