Pages

Monday, May 13, 2013

Indian Embassy ലെ കാക്കകള്‍


ഇന്നു രാവിലെ Indian Embassy പോയി. രാവിലെ 8:30 നു തന്നെ അവിടെ എത്തി driving license attest ചെയുക്ക എന്നതാണ് ആവശ്യം. പുറത്തു സെക്യൂരിറ്റി കവാടത്തില്‍ കൂടെ ബാഗ്‌ Check ചെയ്തു അകത്തു കടന്നു.  സെക്യൂരിറ്റി കവാടത്തില്‍ കണ്ട വ്യക്തിയോട്‌ ഞാന്‍ ചോദിച്ചു
“ഈ driving license attest ചെയുന്നത് എവിടാ “
അയ്യാള്‍ എന്നെ രൂക്ഷമായി നോക്കി പറഞ്ഞു
“ഉള്ളെ പോ “
Ok sir എന്നു പറഞ്ഞു ഞാന്‍ നടന്നു, ഇവിടെയും ഇവരുടെ സ്വഭാവത്തിന് ഒരു മാറ്റവും ഇല്ല
ഉള്ളില്‍ കയറിയപ്പോ കുറെ കാക്കകള്‍ ഇരുന്നു വെറുതെ കരയുന്നു
Indian Embassy ആണ് എന്നു അറിഞ്ഞത്കൊണ്ടാകും എത്രയും കാക്കകള്‍ ഞാന്‍ അപ്പൊ ചെറുതായി ഒന്നു ചിരിച്ചു കാരണം Indian Embassy ക്കു അകത്തു Indian  നിയമങ്ങള്‍ അല്ലെ അതാകും കാക്കകള്‍
ഞാന്‍ അകത്തു കയറി വാതിലില്‍ ഒരു ഒമാനി ഉണ്ടായിരുന്നു സലാം പറഞ്ഞു അകത്തു കയറി. അവിടെ ഒരു മേശക്കു മുകളില്‍ reception എന്നുകണ്ടു. അവിടെ ഒരാള്‍ ഇരിപ്പുണ്ടായിരുന്നു കറുത്ത കട്ടി ഫ്രെയിം ഉള്ള കണ്ണട മഞ്ഞ ഷര്‍ട്ട്‌ ഇതാണ് വേഷം ഞാന്‍ ചോദിച്ചു
“ Good morning sir, I need to attest my Indian driving license “
“Good morning, take this form and token fill this and take all requirement we will call you“
"thank you sir"
" :) "

Tuesday, April 23, 2013

ഒരു മഴ

രാവിലെ നല്ല മഴ ആയിരുന്നു, മരുഭൂമിയിലെ മഴ ..... പിശുക്കന്റെ ധാനമാണ്  ഇവിടെത്തെ മഴ ....
ഇടിവെട്ടുന്ന ശബ്ദം കേട്ടാണ് കണ്ണുതുറന്നത് .... പുറത്തു നല്ല മഴ. ആ മഴയത്ത്  AC യില്‍ മൂടിപുതച്ചു  കിടനുറങ്ങാന്‍ നല്ല സുഖം .... പഴയത് പലതും ഓര്‍മ വന്നു ...
മഴ പെയുമ്പോള്‍ തണുകുമ്പോള്‍ അമ്മയുടെ ചൂടുപറ്റി കെട്ടിപിടിച്ചു കിടന്നതു.....
എണിക്കാന്‍ വയ്കി സ്കൂള്‍ പോകാന്‍ വേണ്ടി എല്ലാം വേഗത്തില്‍ .... പിന്നെ സ്കൂള്‍ വണ്ടിക്കായി ഓട്ടമാണ് ......
സ്ക്കൂളില്‍ മഴ പെയുമ്പോള്‍ കടലാസുവഞ്ചി ഉണ്ടാക്കി കളിച്ചത് ....
ചെളിവാരി എറിഞ്ഞതിന് അടികിട്ടിയത്‌ .......
മഴയത്ത് സൈക്കിള്‍ ചവിട്ടി സ്ക്കൂളില്‍  പോയത് .....
football കളിച്ചത് .....
മൂടികെട്ടിയ കോളെജ് ബസില്‍ നിന്നും ഉയര്‍ന്ന കൂട്ടച്ചിരികള്‍

പുതപ്പിനടിയില്‍ മൂടിപുതച്ചു കിടന്നപോള്‍ എല്ലാം മനസില്‍ തെളിഞ്ഞു വന്നു ...

Sunday, March 31, 2013

ഇന്ന് ഈസ്റ്റര്‍ .......


പണ്ടൊക്കെ ഈ ദിവസം അയല്‍പക്കത്തെ വീട്ടില്‍ നിന്നും സെലീനചേച്ചി കൊഴുകൊട്ടയും കള്ളപ്പവും കൊണ്ടു വരുമായിരുന്നു .......
പിന്നെ കള്ളപ്പവും ചിക്കന്‍ കറിയും കൂടി കഴിക്കും ഹോ ..........
ഇപ്പോ കൊതിയാകുന്നു .........

Wednesday, March 20, 2013

മരുഭൂമിയിലെ മഴ


ഇഷ്ടം ആണു എന്നു പറഞ്ഞിട്ടു അവള്‍ പോയി .....
അപ്പോളേക്കും ഞാന്‍ കടല്‍ കടന്നിരുന്നു ..........
മരുഭൂമിയില്‍ മഴ പെയ്യാന്‍ കാത്തിരിക്കുന്ന പോലെ അവളുടെ വിളിക്കായി ഞാന്‍ കാത്തിരിക്കുന്നു .........

Saturday, March 9, 2013

ഒരു മഴ പോലെ ...



       മഴയെ ഇഷ്ടപെടാത്തവരായി ആരും ഇല്ല, എല്ലാ പ്രണയത്തിലും ഉണ്ട് ഒരു മഴ ..... സന്തോഷത്തിന്‍റെ വിരഹത്തിന്‍റെ ഒരു മഴ .......
എനിക്കും ഇഷ്ടം ആണ് മഴയെ ...... ഞാനും പ്രണയിക്കുന്നു ......
feb 18 നു നാട്ടിലേക്കു പോകാന്‍ സാര്‍ അനുവാദം തന്നപോള്‍ എന്തന്നില്ലാത്ത സന്തോഷം തോന്നി .... പിന്നെത്തെ രാത്രികളില്‍ ഉറക്കം ഉണ്ടായിരുന്നില്ല....
     വീമാനത്തിന്‍റെ വിന്‍ഡോ സീറ്റ്‌ ആണ് കിട്ടിയത്, അപ്പോളും പനിക്കുന്നുണ്ടായിരുന്നു. കറുത്ത ജാക്കറ്റില്‍ മൂടി പുതച്ചിരുന്നു. വീമാനം പറന്നുയര്‍ന്നു ... താഴെ ഒരുപാടു പേരുടെ സ്വപ്ന ഭൂമി ഗള്‍ഫിനോടും തല്കാലത്തേക്ക് വിട പറഞ്ഞു. പുറത്തേക്കുനോക്കി കുറെ നേരം ഇരുന്നു ഇടക്കുഎപ്പോളോ ഉറങ്ങിപോയി ..... പിന്നെ ഉണര്‍ന്നപ്പോള്‍ ഇനിയും സമയം ഉണ്ടായിരുന്നു ..... പിന്നെ അമ്മയുടെ മടിയിലേക്ക്‌ പറന്നിറങ്ങിയപ്പോള്‍ മനസില്‍ ഒരു വളരെ സന്തോഷം തോന്നി. പനിക്ക് കുറച്ചു ആശ്വാസം തോന്നി.
അന്നു രാത്രി ഞാന്‍സുഖമായി ഉറങ്ങി .... ഇടക്കു ആരോ എന്നെ വിളിച്ച പോലെ തോന്നി കണ്ണു തുറന്നു നോക്കിയപോള്‍ മഴയുടെ ശബ്ദം മാത്രം. ജനാല തുറന്നു നോക്കി പുറത്തു നല്ല മഴ. നിലവില്‍ പെയുന്ന മഴ ഓര്‍മയില്‍  ഇതു ആദ്യം ആണ് .... നിലവില്‍ പെയുന്നത് നോക്കി കുറെ നേരം കിടന്നു ...... ഞാന്‍ തിരിച്ചു വന്നതിലാകാം ഇത്രയും മഴ അതും വേനലില്‍ ... തുള്ളിക്കു ഒരു കുടം .....
ഞാന്‍ ഗള്‍ഫിലേക്ക് പോകുന്നതതിന് മുന്നത്തെ രാത്രി തുലാവര്‍ഷം ഇടിച്ചു കുത്തി പെയുന്നുണ്ടായിരുന്നു ... എന്നെ പിരിയേണ്ട വിഷമം ആയിരിക്കാം .. എനിക്കും അന്നു വിഷമം തോന്നി .... ഇന്നു ഞാന്‍ തിരച്ചു വന്ന സന്തോഷത്തില്‍ ആകാം വേനലില്‍ എല്ലാവര്‍ക്കും ആശ്വാസമായി മഴ ..... ജനാലപ്പടിയില്‍ മുഖം വച്ചു കിടന്നു. ഇടക്കു കാറ്റത്തു മഴ തുള്ളികള്‍ മുഖത്ത് തെറിച്ചു വീഴുന്നുണ്ടായിരുന്നു.... മഴ പെയ്തു തീരും വരെ നോക്കികിടന്നു....
കാലത്തു അമ്മ ചോദിച്ചു 

ഇന്നലെ മഴ പെയ്തിരുന്നു നീ അറിഞ്ഞോ .....
കണ്ണന്‍ വന്നതുകൊണ്ടാകം മഴ പെയ്തത് .... 

അമ്മയുടെ കാച്ചിയ എണ്ണ തേച്ചു ചന്ദ്രിക സോപ്പ് തേച്ചു കുളിച്ചപ്പോ.. എന്തോ നഷ്ടപെട്ടത് എല്ലാം തിരിച്ചു കിട്ടിയപോലെ ..... ദോശയും നാളികേരചമ്മന്തിയും ആയിരുന്നു പ്രാതലിനു....
പുറത്തു നിന്നും ചെളി ചവിട്ടി തേച്ചതിന് അമ്മ ജാക്കിയെ(നായകുട്ടി) ചീത്ത പറയുന്നുണ്ടായിരുന്നു .........

Wednesday, February 13, 2013

സുലൈമാനി......Happy valentines day...

നാളെ പറ്റിയാ ഒരു സുലൈമാനി കുടിക്കണം ......  

മൊഹബ്ബത്ത്നിറച്ച ഒരു സുലൈമാനി .......

എന്നിട്ടൊരു ചെറിയ കിനാവും കാണണം...........

Happy valentines day...

വീണ്ടും ഒരു പ്രണയ ദിനം കൂടി...... Happy valentines day...


മുട്ടയാണോ കോഴിയാണോ ആദ്യമുണ്ടായത്.?.......

അറിയില്ല ....  

ഉത്തരം ഇല്ലാത്ത ഈ ചോദ്യത്തിന്  ഒരു പ്രസക്തിയും ഇല്ല ......

ഇതു  ഇവിടെ പറയാന്‍ കാരണം ......
ഈ വര്‍ഷവും happy valentines day to all ....
എന്നു പറയാനേ പറ്റു ....

പ്രണയം ഉള്ളവനു അതു തുറന്നു പറയാനും അതു ആഘോഷിക്കാനും ഉള്ള ഒരു ദിവസം ..........
എന്‍റെ മനസിലും ഉണ്ട് പ്രണയം .....
അതിങ്ങിനെ എന്‍റെ മനസ്സില്‍  നിറഞ്ഞു നില്‍ക്കുന്നു ......
[ അതുകൊണ്ടാകാം ഈ ബ്ലോഗില്‍ പ്രണയത്തെ കുറിച്ച് മാത്രം ........]

പലരോടും തോന്നിയിട്ടുണ്ട് .....
ഒരു പക്ഷെ തുറന്നു പറയാന്‍ പറ്റാതെ പോയതാകാം ..........
ഒരു പക്ഷെ എന്‍റെ മനസ്സില്‍ ഉള്ളതു പോലെ

              "സുറുമയിട്ട കണ്ണുകള്‍ .....
                കുപ്പിവളയിട്ട .......
                **** വരെ നീളമുള്ള മുടി ......
                'എന്തുട്ടാ ചേട്ടാ ...........' എന്നു തൃശൂര്‍ ഭാഷയില്‍ സംസാരിക്കുന്ന 
               ഒരു അമ്പലവാസി കുട്ടി ............................ "

അങ്ങനെ ഒരാള്‍ക്ക് വേണ്ടി കാത്തിരുന്നതാകം ......... അറിയില്ല ..........
Any way happy valentines day to all.............