Pages

Friday, August 9, 2013

നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി

" നമ്മളു കൊയ്യും വയലെല്ലാം  നമ്മുടേതാകും പൈങ്കിളിയേ
അരുമക്കിളിയേ നേരോ നേരോ  വെറുതേ പുനുതം പറയാതേ
നമ്മളു കൊയ്യും വയലുകൾ ജന്മിതമ്പ്രാക്കളുടേതല്ലേ ജന്മിതമ്പ്രാക്കളുടേതല്ലേ "

പാട്ടു കേട്ടാണ് കണ്ണു തുറന്നു നോക്കിയത്, സഖാവ് കരുണന്‍  കയറി വരുന്നു കൂടെ വേറെ സഖാക്കളും ഉണ്ട് അവന്റെ മൊബൈല്‍ ശബ്ധിച്ചതാണ്

"ലാല്‍ സലാം സഖാവേ , ഞാന്‍ ഇപ്പോള്‍ നമ്മുടെ ചന്ദ്രേട്ടന്റെ വീട്ടിലാ , ആ അതന്നെ ഞാന്‍ തിരിച്ചു വിളിക്കാം അപ്പൊ ശരി ലാല്‍ സലാം"

അവന്‍ എന്‍റെ കട്ടിലിന്റെ അടുത്ത് വന്നിരുന്നു

"ലാല്‍ സലാം സഖാവേ"
"ലാല്‍ സലാം "
"ബീഡി ഉണ്ടോ സഖാവേ ഒരു തീപെട്ടി എടുക്കാന്‍ "
"ബീഡി കത്തിച്ചു തരണം ഒരു കൈ മാത്രമേ ഉള്ളു "
"ചന്ദ്രേട്ടന്‍ ഇങ്ങനെയാ തമാശയിലും ഒളിപ്പിച്ചു വച്ച  മൂര്‍ച്ച ഉള്ള വാക്കുകള്‍ പിന്നെ എന്താ ചന്ദ്രേട്ടാ വിശേഷം "
"എന്താ കരുണാ ഇ വഴി "
"അതു എന്തു ചോദ്യമാ സഖാവേ, എനിക്ക് എപ്പോള്‍ വേണമെങ്കിലും വന്നുകൂടെ, എന്‍റെ കയ്യിലേക്ക്  ആദ്യമായി ചുവന്ന കൊടി വച്ചുതന്നത് ചന്ദ്രേട്ടന്‍ അല്ലെ ഞാന്‍ അതു മറക്കോ "
"അതു മറക്കണ്ട  നീ വന്ന കാര്യം പറയ്‌ കരുണാ "
"ചന്ദ്രേട്ടന്റെ ഈ കിടപ്പ് കാണുമ്പോള്‍ സഹിക്കുന്നില്ല ശരീരം തളര്‍ന്നു ഒരു കൈക്കു മാത്രം സ്വാധീനം "
"നീ ഇതു കണ്ടു സഹതപിക്കാന്‍ വന്നതാണോ? "
"ഇതാണ് എനിക്കിഷ്ട്ടം... വാരിക്കുഴിയില്‍ വീണാലും കൊമ്പന്റെ ശൌര്യം ഒരിക്കലും കേട്ടടങ്ങില്ല"

ഗീത വന്നു എന്നെ കട്ടിലില്‍ നിന്നും ചാരി ഇരുത്തി

"ആ ഗീതേച്ചി എന്താ സുഖം അല്ലെ, ഇവിടെ നമ്മുടെ കുഞ്ഞു സഖാവ് രേഖ "
"അവള്‍ ഇവിടെ ഇല്ല അഡ്മിഷന്‍റെ കാര്യത്തിന് പോയേക്കുവാ "

"ആ ചന്ദ്രട്ടാ ഞാന്‍ വന്നത് അതു പറയാന്‍ കൂടി തന്നെയാ
നമ്മുടെ നാട്ടിലെ ആദ്യ മെഡിക്കല്‍കോളേജ് ഈ അധ്യയന വര്‍ഷം മുതല്‍ പ്രവത്തനം തുടങ്ങാ, നമ്മുടെ ആവിശ്യപ്രകാരം എല്ലാവര്‍ഷവും നമ്മള്‍ പറയുന്ന 3 വിദ്യാര്‍ഥികളെ അവര്‍ ഫ്രീ ആയി പഠിപ്പിക്കും, അതില്‍ ഒരാള്‍ നമ്മുടെ രേഖ ആണ് അവളുടെ  മാര്‍ക്ക്‌ലിസ്റ്റ് എല്ലാം തന്ന ഞാന്‍ അവിടെ അഡ്മിഷന്‍ ശരിയാക്കാം"

"കരുണാ നിനക്ക് എല്ലാം അറിയാലോ ഞാന്‍ ഇങ്ങനെ ഈ കിടപ്പില്‍ ആയി എന്നു "
"ചന്ദ്രേട്ടാ എല്ലാം എനിക്കറിയാം അതുകൊണ്ട് തന്നെയാ ഈ കാര്യം പറയാന്‍ ഞാന്‍ തന്നെ ഈ പടികയറി വന്നത്, പിന്നെ രേഖ അവള്‍ ഈ കയ്യില്‍ കിടന്നു വളര്‍ന്ന കുട്ടി അല്ലെ.. ചന്ദ്രേട്ടന്‍ ആലോചിച്ചു ഒരു തീരുമാനം എടുക്കു ഞാന്‍ വരട്ടെ ഇന്നു തന്നെ തിരുവനന്തപുരം എത്തണം പിന്നെ ഈ അപ്ലിക്കേഷന്‍ ഒന്നു പൂരിപ്പിച്ചു തരണം  "

"ഒരു ചായ കൊടിച്ചിട്ടു പോകാം കരുണാ "
"പിന്നെ ആകട്ടെ ഗീതേച്ചി,  ലാല്‍ സലാം"

കരുണന്‍ ഇറങ്ങി

" എന്താ ഗീതേ നിന്റെ തീരുമാനം "
"എല്ലാം സഖാവ് തീരുമാനിച്ചാ മതി, പിന്നെ അവള്‍ നമ്മുടെ മകള്‍ ആണ് "

ഞാന്‍ കരുണന്‍  ഇറങ്ങി പോകുന്നതും നോക്കി കിടന്നു, അവന്‍റെ തല ഉയത്തി പിടിച്ചുള്ള നടത്തം, മുഖത്തെ ഒരിക്കലും മായ്ക്കാത്ത ചിരി,
അവന്‍ എന്‍റെ അനിയനാ, ഞങ്ങള്‍ ഒരു ചോര അല്ല പക്ഷെ ഞങ്ങളുടെ സിരകളില്‍ ഓടുന്നത് ഒരു ചോര ആണ് കമ്മ്യൂണിസ്റ്റ്

കോളെജ് സമരവേദികളില്‍ വച്ചാണ് ഞാന്‍ അവനെ കാണുന്നത് എന്‍റെ അണിയായി പുറകില്‍ ഇന്കുലാബ് സിന്ദാബാദ്‌ എന്നു വിളിച്ചുകൊണ്ടു കൂടെ ഉണ്ടായിരുന്നു

പിന്നെ പാര്‍ട്ടി ഓഫിസിലേക്കു ചിര്ച്ചുകൊണ്ട് കയറിവന്ന മുഖം ഇപ്പോളും മനസ്സില്‍ നിന്നും മാഞ്ഞിട്ടില്ല. "ലാല്‍ സലാം സഖാവേ " എന്നു പറഞ്ഞ വാക്കുകളിലെ ശക്തി ആണ് എനിക്കിഷ്ടം ആയതു , പാര്‍ട്ടിക്കുവേണ്ടി പാടി പാടി നാക്ക്‌തളര്‍ന്ന ഒരു സഖാവിന്റെ മകന്‍  അന്നു മുതല്‍ അവന്‍ എന്‍റെ കൂടെ ഉണ്ട്, ഒരു നിഴലായി ഒരു അനിയനായി ചന്ദ്രേട്ടാ എന്ന വിളി അവന്‍ മാത്രമേ അങ്ങനെ വിളിക്കു ബാക്കി എല്ലാവരും സഖാവേ എന്നാ വിളിക്കാ

ഗീത, കലോല്‍സവവേദികളിലെ ഒരു നിത്യവസന്തം, യൂണിവേഴ്സിറ്റികലാതിലകം അവളെ ശ്രദ്ധിക്കുന്നത്, കോളെജ് നാടകത്തില്‍ ആയിരുന്നു എന്‍റെ ഭാര്യആയി, അവളും എന്നെ പോലെ ഒരു നക്സലേറ്റ്ന്‍റെ ചോര ആയിരുന്നു.
കോളെജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഞാന്‍ ജയിച്ചപ്പോള്‍ ഏറെ അവഗണനഉണ്ടായിട്ടും കരുണനെ വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഞാന്‍ നോമിനെറ്റുചയ്തു പിന്നെ ആര്‍ട്സ് ക്ലബ്‌ സെക്രട്ടറി ആയി ഗീതയും വന്നു.
അമ്മയുടെ മരണ ശേഷം ആണ് ഒരു കൂട്ട് വേണം എന്നു തോന്നിയത്, ഗീതയോട് മനസില്‍ ഒരു ഇഷ്ട്ടം പണ്ടേ തോന്നിയതാ തുറന്നു പറയാന്‍ തോന്നിയില്ല, പാര്‍ട്ടി ഓഫീസിലെ ഒഴിഞ്ഞ കസേരകള്‍ക്ക് ഇടയില്‍ വച്ചാണ് ഞാന്‍ അവളോടു ചോദിച്ചത് കൂടെ കരുണനും ഉണ്ടായിരുന്നു.
"ഒരു കമ്മ്യൂണിസ്റ്റ്കാരന്റെ ഭാര്യ ആയി ജീവിക്കുന്നതില്‍ വിരോധം ഇല്ലെകില്‍, ഞാന്‍ എന്‍റെ ജീവിത്തിലേക്ക്‌ ഞാന്‍ ക്ഷണിക്കുന്നു, ആ പഴയ നാടകം നമുക്കു യഥാര്‍ത്ഥ്യം ആക്കികൂടെ.

അടുത്ത ദിവസം പാര്‍ട്ടി ഓഫീസില്‍ വച്ചു രക്താഹാരം അണിയിച്ചു അവള്‍ എന്‍റെ ജീവിതത്തിലേക്ക് കടന്നു വന്നു, പിന്നെ രേഖയുടെ വരവ് അവളെ ഭാര്യഎന്ന ചട്ടകൂടിലേക്ക് ഒതുക്കി.
5 വര്‍ഷങ്ങള്‍ക്ക് മുന്നാണ് ആ സമരം, പാടം നികത്തി അവിടെ സ്വശ്രെയ മെഡിക്കല്‍കോളേജ്നു അനുവദി നല്‍കിയ സര്‍ക്കാര്‍നും ബൂര്‍ഷമാനേജ്മെന്റ്നും എതിരെ. പാര്‍ട്ടി പ്രതിപക്ഷം ആയതിനാല്‍ സമരത്തിനു ശക്തി കൂടുതല്‍ ആയിരുന്നു അതിലും ഇരട്ടി ആയിരുന്നു എതിര്‍പ്പ്. അന്നു നടന്ന പോലിസ് ലാത്തിച്ചാര്‍ജ്ജില്‍ പോലിസ്ബൂട്ട് തന്നസമ്മാനം ആണ് ഈ തളര്‍ന്ന ശരീരം. ഒരു കൈ മാത്രം അവര്‍ ബാക്കി വച്ചു.എന്‍റെ ശരീരത്തോടൊപ്പം സമരവും തളര്‍ന്നു.

ആരുടെയും സഹായം അന്നു സീകരിച്ചില്ല, ജീവിക്കാന്‍ ബുദ്ധിമുട്ട് ആയപ്പോള്‍ ഗീത വീണ്ടും ചിലങ്ക അണിഞ്ഞു. പാര്‍ട്ടിക്കുവേണ്ടി കുറെ നടന്നതിനാലാകാം അവളുടെ കാലുകള്‍ക്ക് ആ ചിലങ്ക ഭാരം ആയി തോന്നി , പക്ഷെ ഒരിക്കലും തോല്‍ക്കാത്ത കമ്മ്യൂണിസ്റ്റ്കാരന്റെ ആത്മധൈര്യം ആകാലുകളെ തളര്‍ത്തിയില്ല അവള്‍ ഒരു  ഡാന്‍സ് ടീച്ചര്‍ ആയി

ഇപ്പോള്‍ എന്‍റെ സമരത്തിന്റെ നെഞ്ചില്‍ പണിത ആ കോണ്‍ഗ്രീറ്റ് കെട്ടിടത്തില്‍ പഠിക്കാന്‍ എന്‍റെ മകള്‍ക്ക് അവസരം, അതും നീട്ടികൊണ്ട് കരുണന്‍. എല്ലാം എല്ലാവരും മറന്നു പോയിരിക്കുന്നു.
ഒരു അച്ഛന്‍ എന്ന നിലയില്‍ എന്‍റെ മകളുടെ ഭാവി ഞാന്‍ സുരക്ഷിതമക്കണ്ട ചുമതല എനിക്കുണ്ട്. പക്ഷെ.....ഈ സഹായം ഞാന്‍ സ്വീകരില്‍ക്കില്ല അവിടെ പഠിക്കണ്ട എന്നു ഞാന്‍ അവളോടു പറയില്ല ആ തീരുമാനം ഞാന്‍ രേഖക്കുവിട്ടു കൊടുക്കും. കരണന്‍ പറഞ്ഞ പോലെ സഖാവ് രേഖ, അവളുടെ ശരീരത്തിലും ഓടുന്നത് ഒരു കമ്മ്യൂണിസ്റ്റ്കാരന്റെ രക്തം അല്ലെ.


ഉറക്കം വരുന്നു, എന്നെന്നേക്കുമായി ഉറങ്ങുന്നതിനു മുന്‍പ് ഒരു ആഗ്രഹം ഒരിക്കല്‍ കൂടി മണ്ണില്‍ എഴുന്നേറ്റുനിന്നു ഉറങ്ങികിടക്കുന്ന സഖാക്കളേ ഉണര്‍ത്താന്‍, അഴിമതിക്കെതിരെ കൈകള്‍ ആകാശത്തേക്ക് ഉയര്‍ത്തി മുഷ്ട്ടി ചുരുട്ടി  "ഇന്കുലാബ് സിന്ദാബാദ്‌...... ഇന്കുലാബ് സിന്ദാബാദ്‌"

ലാല്‍ സലാം
Bavi


Wednesday, August 7, 2013

മഴവില്ല്: മനസ്സില്‍ ഒരിക്കല്‍ ഒരു മഴവില്ലു വിരിഞ്ഞു.

കുറെ നാളത്തെ തിരച്ചിലിനു ശേഷം ആണ് അവളുടെ Profile എനിക്ക് Facebook ല്‍ നിന്നും കിട്ടിയത്.

 +2 പഠനകാലത്താണ് ഞാന്‍ അവളെ കാണുന്നത് ടൂഷന്‍ ക്ലസില്‍ വച്ചു. അവള്‍ വേറെ സ്കൂളില്‍ ആയിരുന്നു. ടൂഷന്‍ ക്ലസില്‍ ഞാന്‍ എല്ലാവര്‍ക്കും മുന്നേ എത്തും. പഠിക്കാന്‍ ഉള്ള ആഗ്രഹത്തെക്കാളും കൂടുതല്‍ അവസാന ബെഞ്ചില്‍ സീറ്റ്‌ ഉറപ്പിക്കാന്‍ ആണ് എത്തുക. ഞാന്‍ പഠിച്ചത് ഗവണ്മെന്റ് ബോയ്സ്സ്കൂള്‍ ആയതിനാല്‍ ലാസ്റ്റ്ബെഞ്ച്‌ ആയിരുന്നു ഇഷ്ടം. അവിടെ +2  മിക്സ്‌ഡ് ആയിരുന്നു , ടൂഷന്‍ ക്ലസില്‍  ഫിസിക്സ് പഠിപ്പിക്കുന്ന മാഷിന് പഠിക്കുന്ന പിള്ളേര്‍ ഫ്രണ്ട് സീറ്റില്‍ ഇരിക്കുന്നതാ ഇഷ്ടം.

അവള്‍ ഇപ്പോളും നേരം വ്യ്കിയാ വരാറുള്ളത്. അതുകാരണം ഞാന്‍ ഇരിക്കുന്ന ബെഞ്ചിന്റെ ഇടതുവശത്തെ ബെഞ്ചില്‍ അവളും ഉണ്ടാകും. എന്തോ എനിക്ക് ഒരു ആകര്‍ഷണം തോന്നി.
തല കുളിച്ചിട്ടു തോര്‍ത്താത്ത തലയില്‍ നിന്നും വീണുകൊണ്ടിരിക്കുന്ന വെള്ളതുള്ളി, വലിയ മൂക്ക് , സുറുമയിട്ട ചെറിയ കണ്ണുകള്‍,കുപ്പിവള  അങ്ങനെ എന്തൊക്കെയോ. അവളെ തന്നെ നോക്കി ഇരിപ്പാണ്. ഒരു വര്‍ഷത്തോളം അവളെ തന്നെ നോക്കി ഇരുന്നു. ഇടക്കു ഞങളുടെ കണ്ണുകള്‍ കൂട്ടിമുട്ടി എങ്കിലും അവള്‍ അതു കണ്ടില്ലെന്നു നടിച്ച പോലെ തോന്നി. മനസില്‍  ഇടയ്ക്ക്എപ്പോളോ ഒരു ഇഷ്ട്ടം തോന്നി. തുറന്നു പറയാന്‍ ശരിക്കും പറഞ്ഞ പേടി ആയിരുന്നു. ടൂഷന്‍ അവസാനിക്കാറായി പരീക്ഷ അടുത്തു തുടങ്ങി. ഞാന്‍ എന്‍റെ ഓട്ടോഗ്രാഫ് അവള്‍ക്കു നീട്ടി ഇതില്‍ എന്തെങ്കിലും എഴുതണം. അവള്‍ അവളുടെ ഓട്ടോഗ്രാഫ് തന്നു. മനസിലെ ഇഷ്ടം തുറന്നു എഴുതാന്‍ പേടിതോന്നി വേറെ ആരെങ്കിലും വായിച്ചാ പ്രശ്നം ആയാലോ ഞാന്‍ എഴുതി എന്‍റെ മനസിലെ ഇഷ്ടം ഞാന്‍ എന്‍റെ വാക്കുകളില്‍ ഒളിപ്പിച്ചുവച്ചു. കൂടെ ഒരു ചിത്രവും വരച്ചു
"കത്തിനിക്കുന്ന തെരുവു ലൈറ്റ്നു അടിയില്‍വച്ചു പനിനീര്‍ പുഷ്പം കൈമാറുന്ന കമിതാക്കള്‍"

അവളും എന്‍റെ ഓട്ടോഗ്രാഫില്‍ എഴിതി...

പിന്നെ ആ പഠനകാലത്തിന്നു ശേഷം ഒരിക്കല്‍ ഞാന്‍ അവളെ കണ്ടു രണ്ടു വര്‍ഷത്തിനുശേഷം. അപ്പോള്‍ എനിക്ക് അവളെ പെട്ടന്ന് തിരിച്ചറിയാനായില്ല എന്‍റെ കോലവും മാറിയിരുന്നു ഞാന്‍ മുടി നീട്ടിവളര്‍ത്തിയിട്ടുണ്ടായിരുന്നു. അവള്‍ അവളുടെ അച്ഛന്റെ കൂടെ ആയതിനാല്‍ പരിചയം പുതുക്കാന്‍ പോയില്ല.

പിന്നെ കഴിഞ്ഞദിവസം എനിക്ക് അവളുടെ Profile എനിക്ക് Facebook ല്‍ നിന്നും കിട്ടി ഞാന്‍ അന്നു പറയാന്‍ ബാക്കി വച്ച ഇഷ്ടം ഞാന്‍ തുറന്നു പറഞ്ഞു

"എനിക്ക് നിന്നേ ഒരുപാടു ഇഷ്ടം ആയിരന്നു ...അന്നു അതു തുറന്നു പറയാന്‍ എനിക്ക് പേടി ആയിരുന്നു ... പക്ഷെ  കാലം ആ ഇഷ്ടം ഇപ്പോള്‍  എന്‍റെ മനസില്‍ നിന്നും മാച്ചു കളഞ്ഞു"
അവള്‍ പറഞ്ഞു
"നീ വൈകി പോയി എന്‍റെ വിവാഹം  കഴിഞ്ഞു "

അപ്പോള്‍ എന്‍റെ മനസില്‍ ആദ്യം ഓടിവന്നത് പത്മരാജന്‍മാഷ്ന്റെ വാക്കുകള്‍ ആണ്

"നിന്നേ ഞാന്‍ പ്രണയിക്കുന്നു എന്നതിനേക്കാള്‍ നിന്നെ അന്ന് ഞാന്‍ പ്രണയിച്ചിരുന്നു എന്നു പറയുന്നതാണ് എനിക്കിഷ്ടം വര്‍ഷങ്ങള്‍ക്ക് ശേഷം ഇതു കേള്‍ക്കുമ്പോള്‍ നീ അത്ഭുതത്തോടെ പുഞ്ചിരിക്കും എനിക്കത് കാണണം അത്രയും മതി "

'നിനക്കു വട്ടാ " അവള്‍ പറഞ്ഞു

എനിക്ക് വളരെ സന്തോഷം തോന്നി എന്‍റെ വാക്കുകള്‍ അവള്‍ നല്ല രീതിയില്‍ തന്നെ എടുത്തു. പേടി തോന്നിയിരുന്നു അവള്‍ എങ്ങനെ പ്രതികരിക്കും.

"ഒരുകാലത്ത് നമ്മള്‍ സ്നേഹിച്ച വ്യക്തി, അന്നത്തെ സാഹചര്യം കാരണം മനസിലെ ഇഷ്ടം തുറന്നു പറയാന്‍ പറ്റിയില്ല, പിന്നെ അന്നു പറയാന്‍ ബാക്കിവച്ചത്‌ പിന്നീടു  തുറന്നു പറഞ്ഞു, അവള്‍   ഇപ്പോള്‍ സന്തോഷത്തോടെ ജീവിക്കുന്നു. ആ സന്തോഷം എന്നും നിലനിക്കാന്‍ ഞാന്‍ സര്‍വേശ്ശ്വരനോട് പ്രാര്‍ത്ഥിക്കുന്നു"

കൂടുകാരി നീ ഇതു വായിക്കും എന്നു എനിക്ക് ഉറപ്പാണ്‌,  ഇതു വായിച്ചിട്ട് എന്‍റെ വാക്കുകള്‍ നിന്നേ മുറിവേല്‍പ്പിച്ചാല്‍ എന്നോട് ക്ഷമിക്കുക. നല്ല ഒരു സുഹുര്‍ത്തായി ഇനി കൂടെ ഉണ്ടാകും എന്നു വിശ്വസിക്കുന്നു.

Tuesday, August 6, 2013

ബാല്യകാലസഖി

ബാല്യകാലസഖി വീണ്ടും സിനിമയകന്‍ പോകുന്നു
ബാല്യകാല സഖി നേരത്തെ സിനിമയായിട്ടുണ്ട്.സിനിമയായിത്തീര്ന്ന ബഷീറിന്റെ രണ്ടാമത്തെ നോവലാണ് ബാല്യകാലസഖി. സംവിധാനം:പി.ഭാസ്കരൻ. നിർമ്മാണം:കലാലയ ഫിലിംസ്. പ്രേം നസീറാണ് മജീദായി അഭിനയിച്ചത്. ഇപ്പോള് ഇതേ കഥ വീണ്ടും സിനിമാവിഷ്കാരത്തിന് വഴങ്ങുന്നു.സുഹ്റയുടെയും മജീദിൻറെയും പ്രണയത്തിനു ചലച്ചിത്രാവിഷ്കാരം.
മമ്മൂട്ടി നായക വേഷത്തില്‍ ഇഷതല്‍വാര്‍ തട്ടത്തിന്‍ മറയത്തെ ഉമ്മച്ചിക്കുട്ടി നായികയായി ക്യാമറക്ക്‌ മുന്നില്‍ വരുന്നു പ്രമോദ് പയ്യന്നൂര്‍ ആണ് സംവിധാനം
കാത്തിരിക്കാം നല്ല ക്ലാസ്സിക്‌ സിനിമക്കായി
" ഒടുവിൽ മജീദ് മന്ത്രിച്ചു 'സുഹ്‌റാ...' ഭൂതകാലത്തിൻറെ ഹൃദയത്തിൽനിന്നെന്നോണം അവൾ വിളികേട്ടു. 'ഓ' 'എന്താ ഇത്രക്കും ക്ഷീണിച്ചത്?' സുഹ്‌റാ അതിന് ഉത്തരം പറഞ്ഞില്ല. 'ഞാൻ മിനിഞ്ഞാന്നാ അറിഞ്ഞത് വന്ന വിവരം' തെല്ല് പരിഭവത്തോടെ മജീദ് ചോദിച്ചു. 'ഞാൻ ഒരിക്കലും തിരിച്ചുവരില്ലെന്നാണ് കരുതിയത് അല്ലേ' 'എല്ലാവരും അങ്ങിനെ വിചാരിച്ചു. ഞാൻ.. എനിക്ക് ഉറപ്പുണ്ടായിരുന്നു. തിരിച്ചുവരുമെന്ന്.' 'എന്നിട്ടുപിന്നെ?' 'അവരെല്ലാം നിശ്ച്ചയിച്ചു. എൻറെ സമ്മതം ആരും ചോദിച്ചില്ല."
അവലംബം : വിക്കിപീഡിയ

Friday, August 2, 2013

ദക്ഷിണാമൂർത്തി : സംഗീത ലോകത്തിനു തീരാനഷ്ടം

സംഗീത സരസ്വതി വി. ദക്ഷിണാമൂർത്തി അന്തരിച്ചു ......
സംഗീത ലോകത്തിനു തീരാനഷ്ടം 
പാർവ്വതി അമ്മാളുടേയും, ഡി. വെങ്കടേശ്വര അയ്യരുടേയും മകനായി 1919 ഡിസംബർ 22-ന് ആലപ്പുഴയിലാണ് ദക്ഷിണാമൂർത്തി ജനിച്ചത്. കെ. കെ. പ്രൊഡക്ഷൻസിന്റെ ബാനറിൽ, കുഞ്ചാക്കോ നിർമ്മിച്ച് പുറത്തിറങ്ങിയ നല്ല തങ്ക എന്ന ചിത്രത്തിനുവേണ്ടിയാണ് ആദ്യമായി ദക്ഷിണാമൂർത്തി സംഗീത സംവിധാനം നിർവ്വഹിച്ചത്. 
1971-ൽ മികച്ച സംഗീത സംവിധായകനുള്ള കേരള സംസ്ഥാനസർക്കാറിന്റെ ചലച്ചിത്ര പുരസ്കാരം
1998-ൽ ജെ.സി.ഡാനിയൽ പുരസ്‌കാരം
2003-ൽ ബാംഗ്ലൂരിൽ വെച്ച്, പൂജ്യ ശ്രീ ഗുരുജി വിശ്വനാഥിന്റെ കൈകളിൽ നിന്ന് 'സംഗീത സരസ്വതി' പുരസ്കാരം.
2013-ൽ സ്വാതിതിരുനാൾ പുരസ്‌കാരം

Monday, July 29, 2013

ഉള്ളടക്കം

ഉള്ളടക്കം സിനിമ കാണുകയായിരുന്നു കമല്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ അഭിനയിച്ചു കൈതപ്രം ദാമോദരന്‍ മാഷ്ന്റെ വരികള്‍ക്ക് ഔസേപ്പച്ചന്‍ ഈണം നല്‍കിയ പാട്ടുകള്‍....awesome.... തൃശ്ശൂര്‍ ഭാഷയില്‍ പറഞ്ഞ കിടുക്കന്‍ പടം. 

പടം കണ്ടുതീര്‍ന്നപ്പോള്‍ എനിക്ക് ചുമ്മാ ഇങ്ങനെ തോന്നി .... ഈ ഫിലിംമില്‍ ഉള്ള മാനസികരോഗികള്‍ക്കു ഒരിക്കലും അസുഖം മാറില്ലേ ...... ഇതു പോലുള്ള എല്ലാ സിനിമയിലും കാണും ഇതു പോലെ കുറെ മാനസിക രോഗികള്‍ സിനിമയില്‍ ഒന്നോ രണ്ടോ പേര്‍ മാത്രം സുഖപ്പെടുന്നു അവര്‍ക്ക് മുന്നേ വന്നവര്‍ അവിടെ തന്നെ കിടക്കുന്നു, അവരുടെ അസുഖം മാറ്റാന്‍ പറ്റാത്ത ഡോക്ടര്‍മാര്‍ നായകനു/നായിക വേണ്ടി കഷ്ട്ടപെടുന്നു?


 NB:ഒരു വട്ടന്‍ ചോദ്യം ? 

പാതിരാമഴയെതോ ഹംസഗീതം പാടി
വീണപൂവിതളെങ്ങോ പിന് നിലാവിലലിഞ്ഞു
നീലവാര്മുകിലോരം ചന്ദ്രഹൃദയം തേങ്ങീ...
കൂരിരുള് ചിമിഴില് ഞാനും മൌനവും മാത്രം
മുന്നിലലിയും വ്യാമോഹ ജ്വാലയാളുകയായ്
എന്റെ ലോകം നീ മറന്നു 
ഓര്മ്മപോലും മാഞ്ഞുപോകുവതെന്തേ...
ശൂന്യവേദികളില് കണ്ടു നിന് നിഴല്ചന്തം
കരിയിലക്കരയായ് മാറീ സ്നേഹ സാമ്രാജ്യം
ഏകയായ് നീ പോയതെവിടെ 
ഓര്മ്മപോലും മാഞ്ഞു പോകുവതെന്തേ..

പ്രണയം .......

വിനീത് ശ്രീനിവസന്റെ ശബ്ദത്തിനു ഒരു പ്രതേക സൌന്ദര്യമാണ് .....
അതുകേള്‍മ്പോള്‍ മനസിലെ പ്രണയം ഇങ്ങനെ കണ്മുന്നില്‍ തെളിഞ്ഞു വരും .....
അറിയാതെ നിനയാതെ ആല്‍ബം കണ്ടപ്പോള്‍ എനിക്ക് അങ്ങനെ തോന്നി 
പ്രണയിനിയെ മനസ്സില്‍ ആലോചിമ്പോള്‍ അപ്പൊ തട്ടതിന്‍ മറയത്ത് ഫിലിമില്‍ വിനീതേട്ടന്‍ പാടിയ പട്ടാ ഓര്‍മ വരാ ആയിരം കണ്ണുമായി കാത്തിരുന്നു നിന്നെ ഞാന്‍. . . ♥♥♥♥♥♥

Monday, July 22, 2013

വല്ലാത്ത പഹയന്‍

വല്ലാത്ത പഹയന്‍ സിനിമ കണ്ടു സാധാരണ സിനിമ,  ന്യൂജനറേഷന്‍ പേക്കൂത്തുകള്‍ക്കിടയില്‍ ഒരു നല്ല ചിത്രം. ഒരൂ നല്ല കഥ, ഒട്ടും അശ്ലീലമില്ല, മനസ്സില്‍ നന്മ ഉള്ള കുറെ കഥാപാത്രങ്ങള്‍. നല്ല കാമ്പുള്ള തിരകഥ നല്ല സംവിധാനം, ആവിശ്യത്തിനു മാത്രം തമാശ. സൂപ്പര്‍ താരങ്ങള്‍ ഇല്ലാത്ത കാരണം കൊണ്ടു മാത്രം പുറകിലേക്കു പോയ ഒരു നല്ല സിനിമ. ന്യൂജനറേഷന്‍ സിനിമകള്‍ കണ്ടു സമയം കളയുമ്പോള്‍ ഇതുപോലെ ഉള്ള സിനിമകള്‍ കാണാനും സമയം കണ്ടെത്തണം.മണികണ്ഠന്‍ പട്ടാമ്പിയും, രചന നാരായണന്‍കുട്ടിയും നല്ല  പ്രകടനം തന്നെ കാഴ്ചവച്ചിരിക്കുന്നുണ്ട്. എടുത്തു പറയാന്‍ വിനോദ് കോവൂരിന്റെ പ്രകടനം, കാണികളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മുന്നോട്ടു കൊണ്ടു പോകുന്നു. ജനാര്‍ദ്ദനന്‍, കെ പി എ സി ലളിത, മാമുക്കോയ പിന്നെ എല്ലാവരും കിട്ടിയ വേഷം  ഭംഗിയാക്കിയിട്ടുണ്ട്. സംവിധായകന്‍ നിയാസ് - റസാഖ് നന്ദി  ...... നല്ല സിനിമകള്‍ ഇനിയും ഉണ്ടാകട്ടെ ...... ലാല്‍ സലാം